കുറെ നാളുകളായിട്ട് ഒന്നും എഴുതുന്നില്ലാ... കഴിഞ്ഞ ദിവസം ഒരു നല്ല സുഹ്രിത്തിണ്റ്റെ mail വന്നിരുന്നു... എന്താ ഇപ്പോള്‍ കാണാനില്ലല്ലൊ എന്നും പറഞ്ഞ്...
എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടും കൂടി ചെയ്യണമെന്നുണ്ട്... പക്ഷെ അലസത കൂടി കൂടി വരുകയാണ്. ചിലപ്പോള്‍ ആലോചിക്കും എന്താ ഈ അലസതക്കു കാരണമെന്ന്... സത്യത്തില്‍ പ്രത്യേകിചു ഒന്നുമില്ല...ഒന്നിലും വലിയ കാര്യമൊന്നുമില്ല എന്ന സിമ്പിള്‍ സിദ്‌ധാന്തം തന്നെ തുണക്കെത്തുന്നത്..
ഇപ്പോള്‍ എഴുതാന്‍ ഒരു വിഷയം കിട്ടി... പക്ഷെ എഴുതണമോ എന്നാണു ഇപ്പോഴും ചിന്തിക്കുന്നത്... മറ്റൊന്നുമല്ല, നരേന്ദ്ര മോടിയുടെ വിജയം... Indiaക്കാരന്‍ ആണെന്നു പറയാന്‍ നാണം തോന്നിപ്പോവുന്നത് ഇതു പോലുള്ള സമയത്താണ്. അല്ലെങ്കില്‍ വേണ്ട.. എന്തിനെഴുതി എണ്റ്റെ സമയം കളയുന്നു? "അടിക്കെണ്ടമ്മാവാ ഞാന്‍ നന്നാവില്ല" എന്നു പറയുന്ന ഒരു ജനതയോടെന്തു പറയാന്‍?
എല്ലാവര്‍ക്കും എണ്റ്റെ Christmas ആശംസകള്‍!
Dubai ലെ മുറിയിലിരുന്നു പുറത്തോട്ടു നോക്കിയാല്‍ അപ്പുറത്തെ Building കാണാം..
നാട്ടിലായിരുന്നെങ്കില്‍, അപ്പുറത്തു ജൂലിക്കുട്ടിയുടെ വീട്ടില്‍ നിന്നും Cake കൊണ്ടുവരും...
പിന്നെ റോഡില്‍ പോയി എണ്റ്റെ കൊച്ചു outhouse ല്‍ ഇരുന്നാല്‍, മഞ്ഞു വീണു നനഞ്ഞ റോഡിലൂടെ സുന്ദരിക്കുട്ടികള്‍ പള്ളിയില്‍ പോകുന്നതു കാണാം.. പോകുന്ന വഴിക്കു എന്നെ അവിടെ കണ്ടാല്‍ ഒരു കുശലം..ഒരു കള്ളചിരി ഒക്കെ പതിവാണ്...
ഇപ്പോള്‍, ഇവിടെ ഇരിക്കുമ്പോള്‍ എല്ലാം ഓര്‍മകള്‍ മാത്രം...
മഞ്ഞുവീണു നനഞ്ഞ നടവഴിയിലൂടെ ഒരാള്‍ കൂടി നടന്നു വരുന്നതു കാണാന്‍ ഞാന്‍ കണ്ണുകളടക്കട്ടെ..
എണ്റ്റെ സ്വപ്നത്തിണ്റ്റെ തിരിവോളം ഞാന്‍ എണ്റ്റെ കണ്ണുകള്‍ കൊണ്ടു നിന്നെ അനുയാത്ര ചെയ്യും...
പിന്നെ, ഒരു ഊഷ്മളത ഹ്രിദയത്തിലേറ്റി ഉണര്‍ന്നെഴുന്നേല്‍കും...
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Sunday, 23 December 2007
Subscribe to:
Posts (Atom)