മരുന്നുകുപ്പിയുടെ പുറത്തെഴുതിയിരിക്കുന്നതു ഉറക്കെ വായിച്ചുകൊണ്ടു ഹരി കസേരയിൽ ചടഞ്ഞിരുന്നു.
"..let the capsule dissolve in luke warm water and.."
"luke warm water! ലൂക്കോയുടെ warm water!"
മേശപ്പുറത്തു വെച്ചു Record book വരച്ചുകൊണ്ടിരുന്ന അനി തല ഉയർത്താതെ പെട്ടെന്നു വിളിച്ചു പറഞ്ഞു.
"രാവിലെ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു മനുഷ്യനെ മണ്ടനാക്കല്ലേടാ അനി.." പറയുന്നതിനിടയിൽ push up എടുക്കുന്നതിന്റെ എണ്ണം തെറ്റാതിരിക്കാൻ ഓർമ്മ വെച്ചു കൊണ്ടു കുര്യൻ മനസ്സിലോർത്തു, "ഇനി അനി, അവന്റെ സ്വന്തം തിയറിയുമായിട്ടു വരും മനുഷ്യനെ മക്കാറാക്കാൻ"
അനി മുഖം ചെരിച്ചു കുര്യനെ കുറെ നേരം നോക്കി. എന്നിട്ടു മെല്ലെ പറഞ്ഞു.. "കുര്യാ നീ ആണു ഈ തിയറി അറിഞ്ഞിരിക്കെണ്ട ആൾ"
"അതെന്തു തിയറി ആണെടാ, ഞാൻ ഇത്ര അത്യാവശ്യമായിട്ടും അറിയേണ്ടുന്നത്?" കുര്യൻ push-up എടുക്കുന്നതു നിർത്തി ഒരു ചിരിയോടെ എഴുന്നേറ്റു. 25 എണ്ണം വരെ കുര്യൻ കൗണ്ട് ചെയ്തു കഴിഞ്ഞിരുന്നു.
"ലൂക്കോയുടെ warm water theory എന്നാൽ, തിളച വെള്ളത്തിൽ വീണ പൂച്ചയുടെ കഥ എപ്പോഴും പറയുന്ന ലൂക്കോച്ചൻ, അഥവാ ലൂക്കോസ് എന്ന മനുഷ്യന്റെ കഥയാണു. വിവാഹ ജീവിതത്തിൽ ഭാര്യയുമായി പൊരുത്തപെടാൻ പറ്റാതായപ്പോൾ ഒട്ടക്കായിപോയ ഒരു മനുഷ്യന്റെ കഥ. അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്കു, വേറൊരാൾ സ്വപ്നങ്ങളും, ജീവിതവുമായി കടന്നുവന്നു. മേരി എന്നായിരുന്നു അവളുടെ പേരു. ലൂക്കോക്കു മേരിമ്മാമ്മയെയും മനസ്സു തുറന്നു സ്നേഹിക്കാൻ ഒരിക്കലും കഴിഞ്ഞില്ല.പക്ഷെ മേരി പ്രസവിച്ചതു സ്വന്തം മകനെയാണെന്നു ലൂക്കോക്കു ഉറപ്പായിരുന്നു. അത്രത്തോളം മേരി ലൂക്കോയോടു സത്യസന്ധത പുലർത്തിയിരുന്നു. എന്നിട്ടും.."
കാണാതെ പഠിച്ച ഒരു ഖണ്ഡിക തെറ്റാതെ പറയുന്നതു പോലെ ഏകാഗ്രതയോടും നാടകീയതയോടുമാണു അനി പറഞ്ഞുകൊണ്ടിരുന്നത്.
കഥ മുറിച്ചുകൊണ്ടു കുര്യൻ ചോദിച്ചു "ആരാടാ ഈ ലൂക്കോ?.."
"എന്റെ അപ്പനാണു, പക്ഷെ എന്റെ അമ്മയുടെ ഭർത്താവല്ല.
നിന്റെ അമ്മയുടെ ഭർത്താവാണു, പക്ഷെ നിന്റെ അപ്പനല്ല."
ഒരു കടംകഥ പറഞ്ഞു നിർത്തിയതു പോലെ അനി Record book ലേക്കു തല കുനിച്ചു.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Tuesday, 23 June 2009
Subscribe to:
Posts (Atom)