എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 24 October 2007

നംബൂതിരി ചിത്രവും, ഷക്കീലയുടെ മുലയും

"നംബൂതിരി ചിത്രവും, ഷക്കീലയുടെ മുലയും" എന്ന പേര്‌ ഒരു ജാടക്കു ഇട്ടതാണു Sir പൊറുക്കണം. പേരിലുള്ളത്ര (A) ഈ Blog ല്‍ ഇല്ല.

കഴിഞ്ഞ 2-3 ദിവസമായി എഴുത്തൊന്നും നടന്നില്ല. Office ലെ പണിയുടെ കാര്യം, നാട്ടില്‍ വീടിണ്റ്റെ extension പണിയുടെ കാര്യം (അങ്ങനെങ്കിലും ഒരു പെണ്ണിനെ പറ്റിച്ച്‌ കല്യാണം കഴിക്കാനാണെന്നു വിചാരിക്കരുത്‌, Please..) അങ്ങനെ പലതും തലയില്‍ കിടന്നു കറങ്ങുന്ന്നു.

പിന്നെ എണ്റ്റെ Blog വായിക്കാതെ ഉറക്കം വരാത്ത "ലക്ഷോപലക്ഷം" വായനക്കാരുടെ വികാരങ്ങളെ മാനിചു കൊണ്ട്‌ രണ്ടു വരിയെങ്കിലും എഴുതണം എന്നൊരു തോന്നല്‍. (മതിയെടെ കത്തി, വല്ലോം പറയാനുണ്ടെങ്കില്‍ പറഞ്ഞെചുചു സ്റ്റാന്‍ഡ്‌ വിട്ടുപോടെ.. !!)

കഴിഞ്ഞ ദിവസം എണ്റ്റെ ഒരു കൂട്ടുകാരന്‍, റെജി വരച്ച paintings നോക്കിയിരുന്നപ്പൊള്‍ ഒരു തോന്നല്‍, മലയാളിുടെ സ്ത്രീ സൌന്തര്യ സങ്കല്‍പങ്ങള്‍ക്ക്‌ കുറച്ചു തടി കൂടുതലല്ലേ? സംഭവം ആലോചിചു നോക്കിയപ്പൊള്‍ ശരിയാണ്‌ എന്നു തോന്നുന്നു. നമ്മുടെ sex പടത്തിലെ നായികമാര്‍ക്കെല്ലാം സാമാന്യതിലും വലിയ നിതംബങ്ങളും, മുലകളും (ഇതിനു, സംസ്ക്രത ഗന്ധമുള്ള "വക്ഷോഭജങ്ങള്‍" എന്നൊ മറ്റോ ഒരു വാകും പറയും, "സംസ്കാരമുള്ളവര്‍"; എനിക്കതിത്തിരി ഏറെ കുറവാണ്‌.) ഉണ്ട്‌.

നമ്മള്‍ മലയാളികളുടെ "മാദക സ്ത്രീ സൌന്തര്യത്തിണ്റ്റെ exagrated രൂപമാണ്‌ ഷക്കീല. നമ്മുടെ സില്‍ക്ക്‌ സ്ത്രീ സൌന്തര്യതിണ്റ്റെ perfect ആള്‍ രൂപമാണെന്നു ഒത്തിരി പേര്‍ക്കു തോന്നിയിട്ടുണ്ടാവണം. (എനിക്കു കുറേശ്ശെ തോന്നിയിട്ടുണ്ട്‌).

ഒവ്വ്‌, ഇതൊക്കെ "മൂന്നംകിടക്കാരണ്റ്റെ മനോരാജ്യത്തിലെ മലീസമായ മദന ചിന്തകള്‍" ആയിരിക്കും. (അല്ല ചേട്ടാ, ഇതെന്താണെന്നു വല്ല പിടിയും ഉണ്ടോ? അറിയാമെങ്കില്‍ പറഞ്ഞു തരണേ...) ശരി സാറെ, അപ്പൊ നമ്മുടെ നംബൂതിരി സാറിണ്റ്റെ പടതിലേ പെണ്ണുങ്ങളെ ഒന്നു നോക്കിക്കേ! ഞാന്‍ പരയുന്നതു proove ചെയ്യാന്‍ ഒരു പടം ഇതോടൊപ്പം ചേര്‍തിട്ടുണ്ട്‌. പക്ഷെ, നമ്മള്‍ക്കു പ്രേമിക്കാന്‍ മീര ജാസ്മിനെ പോലോ, പഴയ "ശാരദ" യെ പോലോ ഉള്ളവര്‍ വേണം. അതെണ്റ്റാ സാര്‍ അങ്ങനെ?

Note: (ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം refernce നു വേണ്ടി ഉള്ളതാണു.പകര്‍പ്പവകാശം ഇതിനു എതിരാണെങ്കില്‍ ദയവായി അറിയിക്കുക. മാറ്റാന്‍ തയ്യാറാണ്‌. )

Friday, 19 October 2007

അയന്‍ റാണ്ടും, ജോണ്‍ ഏബ്രഹാമും.

ഇന്ന് എഴുതാന്‍ തുടങ്ങുന്നതിനുമുന്‍പ്‌ കഴിഞ്ഞ blog ന്‌ കിട്ടിയ പ്രതികരണം ഒന്നു നോക്കിയെക്കമെന്നു കരുതി നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന സംഭവമാണു കണ്ടത്‌!

എണ്റ്റെ Blog നെക്കാളും വലിയ ഒരു പ്രതികരണം കിടക്കുന്നു! അതും ഞാനെഴുതിയതു കൊള്ളാം എന്നും പറഞ്ഞ്‌!!...

എം.ക്രഷ്ണന്‍ നായര്‍ സാറ്‍ സാഹിത്യവാരഫലത്തില്‍ "കുരുന്നു സാഹിത്യപ്രതിഭകളെ" കൊന്നുകൊലവിളിക്കുമായിരുന്നതു പൊലെ ( ആ മഹാത്മാവുണ്ടായിരുന്നതു കൊണ്ട്‌ മലയാള ഭാഷ കുറച്ചൊക്കെ രക്ഷപെട്ടു! അല്ലെങ്കില്‍ ഞാനും ഒരു "സാഹിത്യകാരന്‍" ആകാന്‍ ശ്രമിച്ചേനെ!), അതി ക്രൂരവും, പൈശചികവുമായ വിമറ്‍ശനം പ്രതീക്ഷിച്ചുകൊണ്ട്‌ കമണ്റ്റ്സ്‌ നോക്കിയ ഞാന്‍ ഞെട്ടാതെന്ദു ചെയ്യും! comment ഇട്ട ആളിണ്റ്റെ profile നോക്കിയപ്പോള്‍ പിന്നെയും ഞെട്ടി! "കൊടകര പുരാണം" എഴുതിയ സാക്ഷാല്‍ "വിശാല മനസ്കന്‍"!!.

Sherlock Homes" ഒക്കെ എഴുതിയ കോനെന്‍ ഡോയല്‍ വന്ന് നമ്മുടെ "ബാറ്റണ്‍ ബോസി"നൊടു, "അപ്പീ, നിണ്റ്റെ സ്റ്റൈല്‍ കൊള്ളാം" എന്നു പറഞ്ഞാല്‍ ബാറ്റന്‍ ബോസിനുണ്ടാവാന്‍ സാധ്യത ഉള്ള "ആ ഒരു feeling" ആണ്‌ എനിക്കും തോന്നിയത്‌.

എന്തായാലും എനിക്കു കൂടുതല്‍ ആശ്വാസം തോന്നിയതു 12ആം വയസ്സില്‍ ഫാണ്റ്റം വായിച്ചു നടന്ന "വിശാലമനസ്കനും" മുകുന്ദണ്റ്റെ നോവെല്‍ വായിചു നടന്ന എനിക്കും ഉണ്ടായ "feelings" ഒന്നു തന്നെ ആണെന്നുള്ളതാണ്‌. കാരണം, എണ്റ്റെ ചെറിയ വട്ടുകള്‍ക്കു കുറെ കാലമായി ഞാന്‍ മനസ്സിലെങ്കിലും പഴി പറഞ്ഞുകൊണ്ടിരുന്നതു മുകുന്ദന്‍ സാറിനെയാണ്‌.

ഇടക്കു ജോലിയും,കൂലിയും കളഞ്ഞു നാട്ടില്‍ പൊയി ചില "വട്ടു കേസുകളുടെ" കൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും, ആണ്ടിലൊരിക്കല്‍ ഒരു ഉൂരു ചുറ്റലിനിറങ്ങുന്നതും ഒക്കെ, "ഹരിദ്വാറില്‍ മണിമുഴങ്ങുന്നത്‌" എണ്റ്റെ ഉള്ളിലും മുഴങ്ങുമ്പോഴാണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്‌.... ഇപ്പോള്‍ മനസ്സിലായി ഇതു വിഷയം "വെറെ ആണ്‌"...

എന്തായാലും മുകുന്ദണ്റ്റെ നോവലിലെ ഹീറോ ആവാന്‍ തല്‍കാലം ഉദ്ദേശ്യമില്ല. വേണമെങ്കില്‍ (അല്ല മാഷെ ആര്‍ക്കു വേണമെങ്കില്‍ എന്നാ?) ശോഭാ ഡേയുടെ Sultry Days ലെ "ദൈവം" ആകാം പരമാവധി, അല്ലാതെ കള്ളും കഞ്ചാവും അടിച്ച്‌ ജീവിതം തുലക്കാനൊന്നും ഞാനില്ല പൊന്നേ...

ഞാന്‍ "ജോണ്‍ ഏബ്രഹാമിണ്റ്റെ" (പുതിയ Bollywood Hero" അല്ല, നമ്മുടെ പഴയ "ജോണ്‍"... "അമ്മ അറിയാന്‍" എടുത്ത ജോണ്‍.) ഒരു "supporter" ആണ്‌ ("ആരാധകന്‍" എന്ന വാക്ക്‌ എനിക്കിഷ്ടമല്ല. വേണമെങ്കില്‍ എന്നെ ആരാധിച്ചോട്ടെ, ഞാന്‍ ആരെയും ആരാധിക്കാന്‍ പോകുന്നില്ല.. !!) പക്ഷെ, പുള്ളി കുറചു സമയം self analysis"ന്‌ ചെലവാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു. നേടാന്‍ അവസരം ഉണ്ടായിട്ടും ജോണ്‍ എല്ലാം ഒഴിവാക്കുകയാിരുന്നു. "Freedom" എന്നു പുള്ളി വിശ്വസിച്ച, അല്ലെങ്കില്‍ വിശ്വസിപ്പിച്ച, "അന്തര്‍മുഖത്വതിണ്റ്റെ കവചം" പൊട്ടാതിരിക്കാന്‍ വേണ്ടി.

ഞാന്‍ ആലൊചിക്കാറുണ്ട്‌, ആ ദസ്തയൊവ്സ്കിക്ക്‌ എല്ലാ സൌഭാഗ്യങ്ങളും കിട്ടാന്‍ "chance" ഉണ്ടായിരുന്നെങ്കില്‍ പുള്ളി അത്‌ വേണ്ടെന്നു വെക്കുമായിരുന്നോ? ഇല്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. (എന്തായാലും അങ്ങേര്‍ പണക്കാരനാവഞ്ഞതും, അരവട്ടായതും നമ്മുടെ ലോക സാഹിത്യത്തിണ്റ്റെ ഭാഗ്യം. )

ഞാന്‍ എല്ലാത്തിലും പ്രയോജനം മാത്രം കാണുന്ന കച്ചവടക്കാരണ്റ്റെ മനസ്സുള്ള ഒരു "പെറ്റി ബൂര്‍ഷ്വ" ആണെന്നു വിചാരിക്കരുത്‌... പക്ഷെ, നല്ലതില്‍ നിന്നും കിട്ടാവുന്നത്രയും എടുക്കാന്‍ പ്രേരിപ്പിക്കണം എന്നാണെനിക്കു തോന്നുന്നത്‌. നമ്മുടെ നാട്ടുകാരെ മൊത്തം അയന്‍ റാണ്ടിണ്റ്റെ പുസ്തകങ്ങള്‍ വായിപ്പിക്കണം എന്നാണെണ്റ്റെ അഭിപ്രായം. http://en.wikipedia.org/wiki/Ayn_Rand

എന്തൊക്കെ പറഞ്ഞാലും, നമ്മുടെ ജീവിതത്തില്‍ കുറച്ചൊക്കെ ഉഴപ്പും കൂടിയൊക്കെ വേണം, അല്ലെങ്കില്‍ പിന്നെന്തോന്നു രസം... അല്ല നമ്മള്‍ മലയാളികള്‍ക്ക്‌ എന്താ ഇപ്പൊ കുഴപ്പം? എന്ത്‌ ഉഴപ്പായാലും നമ്മുടെ പിള്ളേര്‍ എല്ലാ ഫീല്‍ഡിലും No.1 ആണ്‌. നമ്മുടെ സാഹിത്യകാരന്‍മാരെയും, സിനിമാക്കാരെയും ലോകരെല്ലാം അറിയും. ചെഗുവരെയും, മാര്‍കെസും നമുക്കു ബഷീറിനെയും, എം.ടിയെയും പോലെ അടുപ്പമുള്ളവരാണ്‌.

ലോകത്തെറങ്ങുന്ന എന്തു പുതിയ Mobile Phone ഉം അതിണ്റ്റെ Technology ഉം നാട്ടില്‍ എണ്റ്റയലത്തുള്ള ഓമന ചേച്ചിുടെ മോന്‍, രാജീവന്‌ വരെ അറിയാം. അത്രയൊക്കെ പോരേ?

Wednesday, 17 October 2007

എണ്റ്റെ വിലകുറഞ്ഞ ജല്‍പ്പനങ്ങള്‍

കഴിഞ്ഞ ദിവസം എഴുതാന്‍ കഴിഞ്ഞില്ലാ... വന്നപ്പോള്‍ താമസിച്ചു...

ജീവിതം ഒരു നേര്‍വരയിലൂടെ പോകുന്നതുപൊലെ ആയിതുടങ്ങിയിട്ടുണ്ട്‌...

"വിഷമങ്ങളില്ലാത്തതിണ്റ്റെ വിഷമം"! ഇതു കേള്‍ക്കുമ്പോള്‍ എന്നെ അറിയാവുന്നറ്‍ ഞെട്ടും അല്ലെങ്കില്‍ ഞാന്‍ കള്ളം പറയുകയാണെന്നു കരുതും...

സത്യത്തില്‍ സാധാരണ ഒരു മനുഷ്യന്‌ ഓര്‍ത്തു വിഷമിക്കന്‍ വേണ്ടുന്നതൊക്കെ എനിക്കുമുണ്ട്‌, പക്ഷെ ഞാനിപ്പൊള്‍ ഒരു "ചെറിയ സിദ്താര്‍ഥന്‍" ആയി മാറിയിരിക്കുകാണ്‌. സത്യമാണ്‌... ഒന്നിനോടും ആഗ്രഹവുമില്ല, ആസക്തിയുമില്ല... ജീവിതതിനെ മുന്നൊട്ടു കൊണ്ടുപോകാന്‍ വെറുതേ ഒരൊ targetകള്‍ ഉണ്ടാക്കി അതു നേടാന്‍ ശ്രമിക്കുന്നു. . പക്ഷെ target reach ചെയിതില്ലങ്കിലും വലിയ വിഷമൊം ഒന്നും ഇല്ലാ. ഒന്നിനൊടും attachment ഇല്ലാതായികൊണ്ടിരിക്കുന്ന ഞാന്‍ ഒരു Bachelor ആയത്‌ "കെട്ടാതെ പോയ പെണ്ണിണ്റ്റെ ഭാഗ്യം. "

കഴിഞ്ഞ രണ്ടു കുറിപ്പിലും Literature നെക്കുറിച്ചെഴുതിയിട്ട്‌ ഇനിയിപ്പോള്‍ literature അടിക്കാന്‍ പോകുവാണോ എന്നു സംശയിക്കണ്ട.. വെറുതെ ഓരൊന്നു കുത്തികുറിച്ചെന്നേയുള്ളു.

കുറേ പുസ്തകങ്ങള്‍ വളരെ ചെറുപ്പത്തിലെ വായിച്ചതിണ്റ്റെ കുഴപ്പമായിരിക്കും. സത്യത്തില്‍ കുട്ടികളെ ഒരു guidence ഇല്ലതെ വായിക്കന്‍ അനുവദിക്കരുത്‌. നിങ്ങളൊന്നു ഓര്‍ത്തുനോക്കണം 10 -12 വയസ്സുള്ളപ്പോള്‍ മുകുന്ദണ്റ്റെ നോവലുകളും, M.T യുടെ പുസ്തകങ്ങളും വായിക്കാന്‍ ഉര്‍ക്കം കളഞ്ഞിരുന്ന പയ്യന്‍ എങ്ങനെ വളറ്‍ന്നു വരുമെന്നു പ്രതീക്ഷിക്കണം?

എന്തു ബുദ്‌ദിമാനാണെന്നു പറഞ്ഞിട്ടും കാര്യ്മൊന്നുമില്ല, നമ്മള്‍ ജീവിക്കുന്ന ചുററ്‌പാടുകളുമായി ചേറ്‍ന്നുപോവുക എന്നുളതും പ്രധാനമാണ്‌. എന്നു വെച്ച്‌ നമ്മള്‍ വില കല്‍പിക്കുന്ന എല്ലാ മൂല്യങ്ങളെയും തള്ളികളഞ്ഞു ജീവിതം ഒരു വില കുറഞ്ഞ സംഭവം ആക്കുന്നതും എണ്റ്റെ നോട്ടത്തില്‍ നല്ലതാണെന്നു തോനുന്നില്ല; ജീവിതം balance ചെയ്തു കൊണ്ടുപോകാനാണു നൊക്കേണ്ടത്‌. പക്ഷെ, അപ്പൊള്‍ മിക്കവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നം, എങ്ങനെ ആണു ആ balance ണ്റ്റെ scale നിശ്ചയിക്കുക എന്നുള്ളതായിരിക്കും.

ശരിക്കും അതാണു മനുഷ്യണ്റ്റെ ഏറ്റവും വലിയ പ്രശ്നം - എവിടെ ആണു നമ്മള്‍ക്കു ഒരു peak pointഉം low point ഉം പറയാന്‍ കഴിയുക? എപ്പൊഴാണു നമ്മള്‍ക്കു മതി എന്ന തോന്നലുണ്ടാവുക?..അതാണു പ്രശ്നം. നമ്മളുടെ scale ഇങ്ങനെ മാറികൊണ്ടെ ഇരിക്കുകയാണ്‌.

മനുഷ്യണ്റ്റെ എല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നത്‌ അടിവയറ്റില്‍ നിന്നാണ്‌. വിശപ്പായാലും, കാമമായാലും എല്ലാം അവിടെ തുടങ്ങുന്നു. വെറുതെ ആണു മനസ്സെന്നും, തലചൊരെന്നും ഒക്കേ പറയുന്നതു. അദിവയട്ടിണ്റ്റെ പ്രശ്നങ്ങള്‍ solve ചെയ്താല്‍ എല്ല പ്രശ്നവും മാറും. പക്ഷെ ആദ്യം നമ്മള്‍ തീരുമാനിക്കണം എത്രവരെ മതി എന്നുള്ളത്‌.

എനിക്കറിയാം, ഇതു സംഭവം ഒരു ബോറാണു വായിക്കാന്‍ എന്നു. പക്ഷെ ഞാന്‍ ഗുണമുള്ള 5 പുസ്തകങ്ങള്‍ പരിചയപെടുതുംബോള്‍ ഇടക്ക്‌ എണ്റ്റെ "കത്തി" കൂടി സഹിക്കാനുള്ള നല്ല മനസ്സുണ്ടാവണം. ഇനിയിതാവറ്‍ത്തിക്കില്ല, സത്യം.

Monday, 15 October 2007

Aubrey Menon എന്ന എഴുത്തൂകാരന്‍

ആദ്യമേ, കഴിഞ്ഞ Blog വായിച്ച എല്ലാവറ്‍ക്കു ഒരു നന്ദി.

ശ്രീഹരി പറഞ്ഞതു ഞാന്‍ note ചെയ്തിട്ടുണ്ട്‌. comments അധികമൊന്നും, കുറഞ്ഞപക്ഷം അധികനാളൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ, തുടക്കത്തില്‍ ഇത്തരം നല്ല comments ഒത്തിരി encourage ചെയ്യും, പ്രത്യേകിച്ചു എന്നെപൊലെ ഒരു മടിയന്‌.

Harold ഉം, Sree ഉം, Manzoor ഉം എല്ലാം പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെന്നറിഞ്ഞതു വളരെ സന്തൊഷം ഉണ്ടാക്കുന്ന കാര്യമാണ്‌. ഞാന്‍ ക്രമമായിും ചിട്ടയായും ഒന്നും എഴുതും എന്നു കരുതരുത്‌. നമുക്കു വെറുതെ ഇങ്ങനെ സംസാരിക്കാം; വെറുമൊരു monologue ആക്കണ്ട. നിങ്ങള്‍ക്ക്‌ എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ എനിക്കെഴുതൂ.

നിങ്ങള്‍ Aubrey Menon എന്ന എഴുത്തൂകാരനെ കുറിചു കേട്ടിട്ടുണ്ടൊ? അദ്ദെഹതിണ്റ്റേ English ക്റിതി ആയ The Space Within the Heart (മലയാള പരിഭാഷ -ഹ്രദയത്തിനുള്ളിലെ ഇടം) എന്നെ വളരെ ചെറുപ്പത്തിലേ ആകര്‍ഷിച്ച പുസ്തകമാണ്‌. ഒരു മനുഷ്യണ്റ്റെ ഭൌതികവും, അധിഭൌതികവുമായ ജീവിതം എങ്ങനെ balance ചെയ്ത്‌ കൊണ്ടുപോകാം എന്നു പറയുന്ന പുസ്തകമാണ്‌. കൂടുതലും ഉപനിഷദ്‌ ദര്‍ശനങ്ങളെ അടിസ്ഥാനമാകിയാണ്‌ അദ്ദേഹതിണ്റ്റെ നിരീഷ്ണങ്ങള്‍. അതിലൊരിടത്ത്‌ അദ്ദേഹം പറയുന്നുണ്ട്‌ -"നമ്മള്‍ ഒരാളെ അയാളായി തന്നെ ഇരിക്കാന്‍ സമ്മതിക്കില്ലാ. എതു വ്യ്ക്തിക്കും ൩ തരത്തിലുള്ള വ്യ്ക്തിത്യം ഉണ്ട്‌. 1. ഒരാളുടെ തനതായ വ്യ്ക്തിത്യം. 2. അയാള്‍ക്കുണ്ടെന്നു സ്വയം വിശ്വസിക്കുന്ന വ്യ്ക്തിത്യം 3. മറ്റുള്ളവര്‍ അയാളില്‍ കാണുന്ന, അല്ലെങ്കില്‍ ആരോപിക്കുന്ന വ്യ്ക്തിത്യം." (ഇത്‌ ഞാന്‍ ഓറ്‍മ്മയില്‍ നിന്നും എഴുതുകയാണ്‌, പക്ഷെ എതാണ്ട്‌ ഇതേ അര്‍ഥമാണതിന്‌. കുറച്ചു ഫിലോസഫി ഒക്കെ താല്‍പര്യമുള്ളവറ്‍ക്കു ഇഷ്ടപ്പെടുന്ന പുസ്തകമാണിത്‌. നെറ്റില്‍ search ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും. (ശ്രീ, ക്ഷമിക്കണം. ഇതു ടൈപ്പ്‌ ചെയ്യാനുള്ള മടി എനിക്കല്‍പം കൂടുതലാ. sorry, കേട്ടോ.. )

ഫിലോസൊഫി താല്‍പര്യമുള്ളവറ്‍ക്കു ഞാന്‍ ഒരു link തരാം, സമയം കിട്ടുമ്പോള്‍ വായിച്ചോളു. {http://www.mala.bc.ca/~johnstoi/index.htm}

ഇനി നാളെ എഴുതാം, ഇപ്പൊ ഉറക്കം വരുന്നു. ഇന്നു പകല്‍ മുഴുവന്‍ ഒരു .net code മായി ഗുസ്തിയായിരുന്നു ഓഫിസില്‍. പോരാത്തതിനു ചേട്ടന്‍ വെച്ച ചിക്കണ്റ്റെ എരി അകത്തു biological attack നടത്തുന്നു.

സ്വസ്തി. ഇനി ഞാന്‍ ഉറങ്ങട്ടെ. എണ്റ്റെ ലോകം ഞാന്‍ കാണട്ടെ.

Sunday, 14 October 2007

പദ്മരാജണ്റ്റെ തിരക്കഥകളും,ശാന്താറാമും.

പുതിയ മലയാളം ബ്ളൊഗ്‌ തുടങ്ങി 24 മണിക്കൂറിനകം 2 കമന്‍ഡുകള്‍! സംഭവം സൂപ്പറ്‍ ഹിറ്റ്‌ ആകുന്ന എല്ലാ ലക്ഷ്ണവും കാണുന്നുണ്ട്‌...

കമണ്റ്റയച്ച അഞ്ചല്‍ക്കാരനും, മൂര്‍ത്തിക്കും ആയിരം നന്ദി... ഒരു തുടക്കത്തിനു കിട്ടാവുന്ന നല്ല പ്രോത്സാഹനമാണ്‌ നിങ്ങള്‍ നല്‍കിയത്‌.

എനിക്കതല്ലാ അതിശയം, ഞാന്‍ ബ്ളൊഗ്‌ തുടങ്ങിയ വിവരം ഇവരെങ്ങനെ അറിഞ്ഞു?!ഇത്രകാലവും ഞാന്‍ കരുതിയതു search Engine ലും മറ്റ്‌ technology കുന്‍ണ്ടാമണ്ടികളിലും ഞാന്‍ ഒരു "പുലി" ആണെന്നായിരുന്നു!! എല്ലാം തീറ്‍ന്നു..

അതെന്തായാലും ഇതു വായിക്കുന്ന നിങ്ങളോടു എനിക്കു ഒരു കടപ്പാടും, ഉത്തരവാദിത്വവും ഒക്കെ ഉണ്ട്‌. ഞാന്‍ നേരത്തെ പറഞ്ഞിരുന്നു വായിക്കുന്നവറ്‍ക്കു ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്ന്. അതെങ്ങനെ ആണെന്നു ഇപ്പഴും എനിക്കു വലിയ പിടിയില്ലാ. എനിക്കറിയാവുന്ന കുറചു കാര്യങ്ങള്‍ പറയാം.

ഞാന്‍ ഇപ്പൊള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ "പദ്മരാജണ്റ്റെ പ്രീയപ്പെട്ട തിരക്കഥകള്‍" പിന്നെ "Gregory David Roberts" എന്ന ആസ്റ്റ്രേലിയക്കാരന്‍ സായിപ്പ്‌ എഴുതിയ "Shantaram" എന്ന പുസ്തകവുമാണു. എന്നു വെച്ചു പണിക്കുപോകാതെ പുസ്റ്റകവും വായിച്ചിരിപ്പാണെന്നു വിചാരിക്കല്ലേ സുഹ്രുത്തെ! വായനശീലം പണ്ടെ ഉണ്ട്‌. അതിപ്പോഴും തുടരുന്നെന്നു മാത്രം.

പദ്മരാജനെ അറിയാത്ത മലയാളികള്‍ ഉണ്ടാവുമെന്നു തോനുന്നില്ലാ. അദ്ദെഹതിണ്റ്റെ 5 തിരക്കഥകള്‍ ആണ്‌ പുസ്തകത്തിലുള്ളത്‌.
1. പ്രയാണം
2. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍
3. നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍
4. നൊംബരത്തിപ്പൂവ്‌
5. ഇടവേള

DC Books ആണ്‌ പ്രസാധകര്‍. വില 180 Rs. പക്ഷെ താല്‍പര്യമുള്ളവര്‍ക്കു മുതലാണ്‌. പിന്നെ Gregory Roberts ണ്റ്റെ പുസ്തകം. മനുഷ്യണ്റ്റെ തളരാത്ത ധിഷണയുടെയും, അതിജീവനത്തിണ്റ്റെയും കഥയാണിത്‌. ഒരു must read.

Novel നെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ലിങ്ക്‌ നോക്കുക http://www.shantaram.com/ Novel കണ്ടാല്‍ പേടിച്ചു പോകുന്ന വലിപ്പമുണ്ടെങ്കിലും ഒരു നല്ല വായന അനുഭവം ആണത്‌. ഒരു മനുഷ്യണ്റ്റെ Lifeല്‍ ഇത്രയൊക്കെ നടക്കുമോ എന്നത്ഭുതം തോന്നാം. പുസ്തക്കത്തിണ്റ്റെ വശീകരണ ശക്തികൊണ്ടാവും Johnu Depp അതു സിനിമ ആക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു.

നമ്മളെല്ലാം ജീവിതത്തിണ്റ്റെ ഓരോ തിരക്കിലാണ്‌. പക്ഷെ, ജീവിതത്തിന്‌ ഒരു താളവും ലയവും ഒക്കേ ഉണ്ടാക്കാന്‍ കുറച്ചു വായനയും, സംഗീതവും ഒക്കെ നല്ലതാണ്‌.

Saturday, 13 October 2007

"പക്ഷെ" സിനിമയും ദുബായ്‌ ജീവിതവും.

ഇന്നിപ്പോള്‍ ഒരു സിനിമ കണ്ടു. മോഹന്‍ലാല്‍ അഭിനയിച്ച "പക്ഷെ".

കുറേ നാളുകള്‍ക്കു മുന്‍പു കണ്ടതാണ്‌. ഒന്നു കൂടി കാണാന്‍ വേണ്ടി തിരക്കി പിടിച്ചു വാങ്ങിയതാണു. എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രണയ കഥകളിലൊന്നാണു അത്‌.

സ്നേഹം പിടിച്ചടക്കല്‍ മാത്രമല്ല, വിട്ടുകൊടുക്കല്‍ കൂടിയാണെന്നു ഓര്‍മപ്പെടുത്തുന്ന സിനിമ.

അതില്‍ ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. "നിങ്ങളെപ്പോലേ ഒരുപാടു വിഷമങ്ങള്‍ കൊണ്ടു നടക്കുന്നവനാണു ഞാനും. പക്ഷെ നമ്മള്‍ പരസ്പരം അതു പറഞ്ഞാല്‍ നിങ്ങള്‍ക്കു എന്നെ നോക്കി ചിരിക്കാനും നമ്മള്‍ക്കു പരസ്പരം ചിരിപ്പിക്കാനും പറ്റാതെ വരും. അതുകൊണ്ടു രണ്ടുപേര്‍ക്കും പരസ്പരം ഒന്നും പറയണ്ട. "

ഞാനും അതു തന്നെ ആണ്‌ നല്ലതെന്ന അഭിപ്രായക്കാരനാണ്‌. തന്നെയുമല്ലാ ഇക്കാലം മനുഷ്യരെല്ലാം "പ്രയോജനവാദികളാണ്‌" എന്നാണു എണ്റ്റെ വിശ്വാസം. പ്രേമിക്കുന്നതു പോലും നമുക്കെന്തു മെച്ചം എന്നാലോചിച്ചിട്ടാണു, പിന്നയാ.. (സോറി, ഇങ്ങനെ ഒരു വാക്കു മലയാളത്തിലുണ്ടോ, ആവോ?!) എന്തായാലും ഇതു വായിക്കാന്‍ മെനക്കെടുന്ന മനുഷ്യനു എണ്റ്റെങ്കിലും ഗുണം കിട്ടാന്‍ വേണ്ടതു ചെയ്യനമെന്നുണ്ട്‌. നോക്കാം എന്തായി തീരുമെന്ന്.

ഇവിടെ ദുബൈയില്‍ കഴിഞ്ഞ 7-8 വര്‍ഷമായി ജീവിക്കുന്ന എനിക്കു അതിഗംഭീരമായ അനുഭവങ്ങള്‍ ഒന്നുമില്ല... കുറെ മനുഷ്യരെ കണ്ടു, ഇപ്പൊഴും കാണുന്നു. പൊതുവെ ജീവിതത്തോടു ഒരുമാതിരി പേടിയും, എന്നാല്‍ എനിക്കൊരുത്തനെയും പേടിയില്ലാ എന്ന മട്ടില്‍ നടക്കുകയും ചെയ്യുന്ന കുറെ മനുഷ്യര്‍. അതു കൂടുതലും കണ്ടിട്ടുള്ളതു നല്ല ശംബളം വാങ്ങി ഭാര്യയും കുട്ടികളും ഒക്കെ ആയിട്ടു ജീവിക്കുന്നവരിലാണു. പിന്നെ ഞങ്ങള്‍ കുറെ ബാച്ഛിലേര്‍സ്‌, ചുമ്മാ വെള്ളത്തിണ്റ്റെ മേലെ പൊങ്ങുതടി പൊലേ ജീവിക്കുന്ന കുറേപ്പേര്‍... എന്തായാലും സംഭവം മൊത്തത്തില്‍ രസമാണ്‌, അതിനിടയില്‍ എന്നേപ്പോലെ ചിലര്‍, ഇത്ര നാളായിടും complete ഒരു ദുബൈക്കാരനാവാന്‍ കഴിയാതെ . (അതു പക്ഷെ വളരെ കുറച്ചെ ഉള്ളൂ, വംശനാശം വന്ന ഇനമാണ്‌)

വലിയ സ്വപ്നങ്ങള്‍ ഒന്നുമില്ലാതെ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരു ചെറുപ്പക്കാരന്‍, കറങ്ങി നടന്നു കുറെ ഏറെ കണ്ടു... അതുകൊണ്ടു എതു മഹാനഗരത്തില്‍ പോയാലും ജീവിക്കും. (കുറഞ്ഞ പക്ഷം എണ്റ്റെ അമ്മയെങ്കിലും അങ്ങനെ വിശ്വസിക്കുന്നുണ്ട്‌.. ) അനുഭവങ്ങളില്ല എന്നു പറയുന്നില്ല. പക്ഷെ എല്ലാം തുറന്നു പറഞ്ഞാല്‍ ഏറെ പേറ്‍ക്കു വേദനിക്കും. അതുകൊണ്ടു അതിനില്ല. പക്ഷെ പറയുന്നതു സത്യമായിരിക്കും. ഉറപ്പ്‌.

Thursday, 11 October 2007

കുട്ടേട്ടണ്റ്റെ കുറിപ്പുകള്‍

‍ഞാന്‍ ഷൈന്‍. സ്വദേശം ഇന്ത്യാ മഹാരാജ്യത്തെ, കേരള സംസ്ഥാനത്തിലെ പന്തളത്തിനടുത്തു കുടശ്ശനാടു എന്ന ഗ്രാമമാണ്‌.

ഞാന്‍ വര്‍ഷങ്ങളായി ഇണ്റ്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ആളാണു. ഒരു വെബ്‌സൈറ്റെും ഉണ്ടു. www.shineravindra.com സൈറ്റ്‌ ഒന്നും കണ്ടു ഞെട്ടണ്ടാ. പല ജോലികള്‍ മാറി മാറി ചെയ്തു നടന്നു അവസാനം പഠിച്‌ച തൊഴില്‍ ചെയ്യാന്‍ ഒരു ആഗ്രഹം. അപ്പൊ, പണി അറിയാം എന്നു കാണിക്കാന്‍ വേണ്ടി ചെയ്ത ഒരു ചെയ്‌ത്താണിഷ്ടാ അത്‌...

കുറെ നാളുകളായി എഴുതുന്ന ചെറിയ കുറിപ്പുകള്‍ Blogഇല്‍ ഇട്ടാലൊ എന്നൊരു ചിന്ത അടുത്തിടെ ഉണ്ടായി. അങ്ങനെ ഉദിച്ച ഒരു "അസാഹിത്യ" സംഭവമാണിഷ്ടാ ഇത്‌.

എന്തായാലും ഇറങ്ങി, ഇനി കുളിച്‌ചു കയറാം എന്നാണു തീരുമാനം. സമയം കിട്ടൂംബൊഴൊക്കെയും മടി ഇല്ലാത്‌തപ്പോഴും എഴുതാം എന്നാണു ആലോചന ( ദാ കെടക്കുന്നു!) സമയം കിട്ടുംബൊഴൊക്കെ വായിക്കണം...