എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Thursday, 17 September 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 1

മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.


എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..


ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.

Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.

പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.








കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..

Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.



അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.

ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..

ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.

മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!

ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.

ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

5 comments:

★ Shine said...

കുറെനാളുകളായി Blogൽ ഒന്നും എഴുതാറില്ലായിരുന്നു...ജീവിതം ഒരു തമാശ പോലെയെടുക്കുമെങ്കിലും, തമാശ എഴുതി വായനക്കാരെ സന്തോഷിപ്പിക്കാനുള്ള സിദ്ധി ഇല്ല.. പിന്നെ മനസ്സിലെ ചിന്തകൾ മാന്ത്രികമായ ഭാഷയിൽ എഴുതാതെ സാഹിത്യം എന്നു വിളിക്കുന്നതും ഇഷ്ടമല്ല.. അപ്പോ പിന്നെ, ഞാൻ യാത്ര പുറപ്പെട്ട സ്ഥലത്തെക്കുറിച്ചും - മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും- അവിടെ നിന്നും തുടർന്ന എന്റെ യാത്രകളെക്കുറിച്ചും ഒരു ഡയറി പോലെ എഴുതാമെന്നു കരുതി.. ഇതിന്റെ തുടർച്ച എഴുതണം എന്ന ഉദ്ദേശ്യത്തിലാണു 1 എന്നു titleൽ ചേർത്തതു.. പക്ഷെ എഴുതുമെന്നുറപ്പൊന്നുമില്ല.. ഇതു എന്റെ ഓർമ്മകൾ ആണു - എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും, സ്വതന്ത്രവുമായ ദിവസങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ..

പാര്‍ത്ഥന്‍ said...

ഫേൺഹില്ലിലെ ആശ്രമകാലം ഇവിടന്നു തുടങ്ങുന്നു. അനുഭവങ്ങൾ വിശദമായി എഴുതൂ. അതിന് സാഹിത്യം വേണമെന്നില്ല. കാത്തിരിക്കുന്നു.
(ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി. ആശ്രമത്തിൽ പോകുന്നതിനുമുമ്പ് ‘മനുസ്മൃതി’ വായിച്ചിരുന്നോ? )

★ Shine said...

നന്ദി, പാർത്ഥേട്ടാ.. ആശ്രമത്തിൽ പോകുന്നതിനു മുൻപും, അതിനു ശേഷവും മനുസ്മ്രുതി വായിച്ചിട്ടില്ല. (താങ്കളുദ്ദേശിക്കുന്നതു പൗരാണിക കാലത്തു എഴുതപ്പെട്ട മനുസ്മ്രുതി തന്നെയല്ലേ? )

ശ്രീ said...

മഞ്ജനകരൈ എന്ന പേരു തന്നെ ആദ്യമായാണ് കേള്‍ക്കുന്നത്. എന്തായാലും നല്ല ഓര്‍മ്മകള്‍

കുഞ്ഞായി | kunjai said...

മഞ്ഞനകരൈ പരിജയപ്പെടുത്തിയതിന് നന്ദി...