കഴിഞ്ഞ കുറെ നാളുകളായി Blog ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത, പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവും, തന്റെ പ്രതിഛായക്കു കോട്ടം തട്ടുന്ന രീതിയിൽ കുറേപ്പേർ ചേർന്നു Internet മാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അതിനെതിരെ Cyber Cell നു പരാതി കൊടുത്ത് കുറ്റക്കാരെ കണ്ടെത്തിയതുമാണല്ലോ ?
ഈ വിഷയത്തിൽ Blogൽ ഞാൻ ആദ്യം ശ്രദ്ധിച്ച post ചിത്രകാരന്റേതാണു http://chithrakarans.blogspot.com/2009/11/blog-post_23.html. ചിത്രകാരന്റെ postൽ ഈ വിഷയം ചർച്ച ചെയ്യുന്ന മറ്റു Blogകളിലേക്കുള്ള link കളും കൊടുത്തിട്ടുണ്ട്.
പിന്നെക്കണ്ടത് http://politicsofthemasses.blogspot.com/2009/11/blog-post.html
പിന്നെ ഇവിടെ http://keralablogacademy.blogspot.com/2009/11/blog-post.html
ഓരോ postഉം എനിക്കു താൽപര്യം തോന്നിപ്പിച്ചു.
ഈ Blogകളിലൂടെ ഒക്കെ വായിച്ചു പോയപ്പോൾ അസാധാരണമായി എനിക്കു തോന്നിയത് Bloggers ഈ post കളോടു പ്രതികരിക്കുന്ന രീതിയാണു. ഇത്രക്കൊക്കെയേ ഉള്ളോ മലയാളം Bloggers എന്നു അൽപം വിഷമത്തോടെ ചിന്തിച്ചുപോയി...
സമൂഹത്തെ നിയന്ത്രിച്ചു നിർത്തുന്നതിൻ അധികാരം ഓരോ വഴികൾ തേടുമ്പോൾ (അധികാരം എന്നു പറയുമ്പോൾ അതിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർടിയെ ഞാൻ ഉദ്ദേശിക്കുന്നില്ല, എല്ലാ രാഷ്ട്രീയ വിഭാഗക്കാരും, Bureaucratകളും ഉൾപ്പെടുന്ന വലിയ ഒരു സമൂഹത്തെയാണ് ഞാൻ വിവക്ഷിക്കുന്നത്. ) അത്തരം വഴികൾ ഒരിക്കലും ഒരു പൗരന്റെ ധാർമ്മികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം ആവാതിരിക്കണമെന്നും ഏവരും സമ്മതിക്കുമല്ലോ? ഞാൻ ജനിക്കുന്നതിനും മുൻപെ ഇന്നാട്ടിൽ ഉണ്ടായ അടിയന്തിരാവസ്ഥയുടെ ഭീതികൾ ഒക്കെ നേരിട്ടറിഞ്ഞ ഒരു തലമുറക്കു അതിൽ ഒരു സംശയവും ഉണ്ടാവേണ്ടതല്ല.
അതുകൊണ്ടുതന്നെ, നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഒരു മാറ്റം കൊണ്ടുവരുമ്പോഴും, രാജ്യത്തെ പരമോന്നത കോടതി നിർണ്ണായകമായ ഒരു വിധി പ്രസ്താവം നടത്തുമ്പോഴും അതൊക്കെ സശ്രദ്ധയോടെ നോക്കികാണുകയും, ചർച്ച ചെയ്യപ്പെടുകയും പതിവാൺ; പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ള ഏതൊരു സമൂഹവും ഇതൊക്കെ ചെയ്യും - അതു India ആയാലും, U.S ആയാലും Cuba ആയാലും!
നമ്മൾ കേരളീയർ "ഭയങ്കര പ്രബുദ്ധർ" ആണെന്നാണല്ലോ വെപ്പ്? ഞാനും അങ്ങനെ തന്നെയാണു കരുതുന്നത്. അപ്പോൾ അത്യാവശ്യം സാമൂഹിക - രാഷ്ട്രീയ- വൈജ്ഞാനിക Blogging ഒക്കെ നടത്തുന്ന മലയാളികൾ കൂട്ടത്തിലെ ഒരു വരേണ്യ "ബുദ്ധിജീവി" വിഭാഗമാണെന്നു ഞാൻ കരുതിയെങ്കിൽ ആരും തെറ്റു പറയില്ലല്ലോ??
പക്ഷെ മുൻപ് സൂചിപ്പിച്ച Blogകളുലെ comment കളിൽ പോയി നോക്കു. പഴയ Proletarian കാലഘട്ടത്തിലേയെന്ന പോലെ, അധികാരവർഗ്ഗം, സാധാരണ പൗരന്മാരെ നിശ്ശബ്ദരാക്കി, പൗരാവകാശങ്ങൾ നിഷേധിച്ച് മുന്നോട്ടുപോയാലുള്ള അപകടത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആ വിഷയത്തിൽ കാമ്പുള്ള ചർച്ചകൾ തുടങ്ങാൻ വേദിയൊരുക്കുകയും ചെയ്ത postകളിൽ വന്ന comment കൾ ശ്രദ്ധിക്കു- വ്യക്തിഹത്യകളും, ചവിട്ടി നിൽക്കുന്ന മണ്ണൂർന്നു പോകുമ്പോഴും നേതാക്കൾക്കു ഓശാന പാടുന്നവരുടെ സ്തുതിഗീതങ്ങളും, പിന്നെ മൊഴി മുട്ടുമ്പോൾ തെറി വിളികളും മാത്രം!
cyber law യെക്കുറിച്ചിപ്പോഴും പൊതുജനങ്ങളടെയിടയിൽ വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. പക്ഷെ ഒരു e-mail പോലും ഒരു വ്യക്തിയെ 7 വർഷം തുറുങ്കിലടക്കാനുള്ള അധികാരം ഭരണകൂടത്തിനു നൽകുന്നുവെങ്കിൽ, അത്തരം email അയക്കാതിരിക്കാൻ വേണ്ടിയെങ്കിലും നമ്മൾ ആ നിയമം അറിയണം. Indian IT Act 2000 ൽ, ചില കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ മുറുകിയതു തന്നെ, 2004ൽ Bazze.com ന്റെ Country Manager ആയിരുന്ന Avinash Bajaj ന്റെ അറസ്റ്റോടു കൂടിയാണു. അവിനാശ് corporate മേഖലയെ പ്രധിനിധീകരിക്കുന്ന ആളായതുകൊണ്ട്, രാജ്യത്തെ corporate ഭീമന്മാരും, media യും അതൊരു അവസരമാക്കി, IT corporate ഭീമന്മാർക്കു ഗുണമാകുന്ന രീതിയിൽ Cyber Act ഭേദഗതി ചെയ്യാനുള്ള lobbying തുടങ്ങി. digital signatureകൾ നിലവിൽ വന്നാൽ ഉണ്ടാവാൻ സാധ്യതയുള്ള ഭീമമായ Business സാധ്യതകളാണു IT മേഖലയെ ഇതിനു പ്രേരിപ്പിച്ചതെങ്കിൽ, print media യിൽ നിലവിലുള്ള കർക്കശമായ Censorship നെ വിദഗ്ധമായി മറികടക്കാൻ, Internet media സഹായിച്ചേക്കും എന്നുള്ള തെറ്റിപ്പോയ ഒരു പ്രതീക്ഷ ആയിരുന്നിരിക്കണം mediaയെ ഇതിലേക്കു ആകർഷിച്ച ഘടകം. പക്ഷെ എതിർപ്പുകൾ ഉയർന്നതിനെ ത്തുടർന്ന് അത്ര പെട്ടെന്നത് നടപ്പായില്ല. പിന്നെ, ഇഴഞ്ഞു നീങ്ങിയ നിയമ ഭേദഗതി 2008ൽ വെറും 17 minute സമയം കൊണ്ടു നമ്മുടെ നിയമ നിർമ്മാണ സഭ പാസ്സാക്കി! അതും രാജ്യസഭയും, ലോകസഭയും മുംബൈ കലാപത്തിന്റെ ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ കിടന്നു തിളക്കുമ്പോൾ!
രാഷ്ട്രപതിയുടെ ഒപ്പോടുകൂടി october മാസം നിയമം ആവുകയും ചെയ്തു. നിയമം നിലവിൽ വന്നു കഴിഞ്ഞു സാധാരണക്കാരായ ജനം ചർച്ച ചെയ്തു തുടങ്ങിയപ്പോളാണു 1885ൽ ബ്രിട്ടീഷ്കാരൻ കൊണ്ടുവന്ന Telegraph Actൽ പറഞ്ഞിരുന്നത്രയും പോലും വ്യക്തിസ്വാതന്തൃയം ഇതിലില്ല എന്നറിഞ്ഞു തുടങ്ങിയത്! (IT Act 2000ലെ ഈ ഭാഗം നോക്കു. 2008ലെ ഭേദഗതികളിലും ഇതിൽ മാറ്റമില്ല! ) എന്നിട്ടും നമ്മുടെ "പ്രബുദ്ധ മലയാള Blogger" മാർക്കതൊരു ചർച്ചാ വിഷയം ആയി തോന്നുന്നില്ല! പറഞ്ഞു വരുപോൾ പിന്നെയും കറങ്ങിത്തിരിഞ്ഞു പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരനിലെത്തി നിൽക്കും! (ചിലർ കുറേക്കൂടി കടന്ന് ജാതിയും, മതവുമൊക്കെ എടുത്തു കൊണ്ടു വരുന്നതു കണ്ടു!)
ആധികാരികമായി ഇതിനെക്കുറിച്ചൊക്കെ അറിയാവുന്നവർ മലയാളം Blog എഴുതുന്നവരിൽ കുറവായിരിക്കും, എന്നാലും വീമ്പു പറയുന്നതിലും, പരസ്പരം വഴക്കിടുന്നതിലും നല്ലതല്ലേ പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത്? അല്ല, അല്ലേ?
Off Topic: "മൗനം വിദ്യാനു ഭൂഷണം" തന്നെ, എന്നാലും ചിലപ്പോഴൊക്കെ അറിയാവുന്നതു പറയണം. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാക്കന്മാരിഷ്ടമ്പോലെയുള്ള സ്ഥലമാണു ബൂലോകം എന്നെല്ലാവർക്കും അറിയാം. അതു കൊണ്ടു തന്നെ അബദ്ധം പറ്റിയാലും നമ്മളൊക്കെയല്ലേ അറിയൂ!
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Tuesday, 1 December 2009
Thursday, 26 November 2009
Quantum Physics can go wrong if zero got another value, right?
This I started writing as my opinion in the comment box of http://chittayillathachinthakal.blogspot.com/2006/09/blog-post.html
(I reached that blog from the post of Dr.Suraj http://surajcomments.blogspot.com/2008/02/old-write-up-revisited.html) then thought of posting in my blog itself, as this is not discussing much about that post itself and got a general form.
I’m just sharing “my” thoughts. It’s my thoughts, so may not be applicable to one another.
Science is objective, which is based on time & space, which human can perceive.
While Vedas and most of the ancient sciences are a kind of revelations came from deep thinking (or magical revelations?!!) which is more Subjective in nature.
As normal human beings, we can’t break the time-space concept and go beyond that, but that doesn’t mean there is nothing beyond our understanding. I don’t think there is nothing wrong in comparing Advaitha with modern quantum theory, as an effort to learn more; especially when Quantum physics is depending on mathematical calculations to prove its base. (The funny thing is, Mathematics itself is a subjective thing, which is simply made its base on the concept of zero.) Actually the subjective nature of mathematics is enough for linking the ancient wisdom and modern science. Out of my personal interest only, I spend some time to compare Saankhya sasthra and Artificial Intelligence, but I was not able to go beyond a certain level just because my brain is not that super intelligent!
But we all know that, the real one (or the ultimate truth- but here I'm not meaning the "relegiuos definition" for ultimate truth ) will exist and will not change in a time – space graph. At least in that sense itself, ancient Indian wisdom has some importance, as it still getting acceptance. But this all not limited in India only; there are Egyptian Science, Mayan Science and many more...
We were here only in a very small time span and our physical existence is negligible in this Universe. At the same time, we got wonderful evidence of what human mind is capable of.
So better realize how small we are, and then think how big we can achieve.
Note: I am not at all supporting people who are misinterpreting the old books and teachings. There are lot of false claims which saying modern science inventions are already mentioned in Vedas and other Old school of thought. I believe it’s absolutely wrong approach. Ancient wisdom is definitely great and opening many possibilities for a person who can think. We have to study them properly and use them wisely. (This note I added some time after posting the above article, just for make my viewpoint very clear.)

Tuesday, 24 November 2009
നല്ല നാലു വർത്തമാനവും നവസാംസ്കാരിക"നായ" യുടെ വീട്ടുകാര്യവും!
1
നീയെന്നോടു എന്നെക്കുറിച്ചു പറയരുത്,
എനിക്കൊന്നുറങ്ങണം.
2
ഞാൻ ചിരിച്ചത്, നീ വീണതു കണ്ടിട്ടല്ല,
ലവളുമാരതു കണ്ടല്ലോന്നൊള്ള സന്തോഷം.
3
ഞാൻ കല്യാണം കഴിച്ചു,
അപ്പോ പ്രേമിക്കാനെനിക്കിനി അവകാശമില്ലേ?
4
എല്ലാരും ചൊല്ലുമ്പം, ഏനും ചൊല്ലും,
എന്നാലും ചിലപ്പം അതിശയം, സംശയം,
എന്തൂട്ടു കണ്ടിട്ടാ ഞാൻ തൊള്ള തുറക്കുന്നേ?!!
5.
ജ്ഞാനം, ജ്ഞേയം, ദർശനം.
യുങ്ങ്, കാന്ത്, ചേഗുവരേ, പിന്നെ...
എടീ ഭാര്യെ, അത്താഴം വെളമ്പീട്ടു,
കട്ടിലു വിരിച്ചിടടീ പന്നീ!

Sunday, 15 November 2009
മരുഭൂമികളിൽ ഉണ്ടാവുന്നത്..
എന്താണ് മരുഭൂമിയിൽ ഉണ്ടാവുന്നത്?
കള്ളിമുൾച്ചെടി, എണ്ണപ്പന, മരുപ്പച്ചകൾ.
മരുഭൂമി എപ്പോഴും, നിശ്ചലവും, നിശ്ചേതനവുമായ ഒരു ഏകാന്തതയുടെ ചിത്രമാണ് തരുന്നത്; ഊഷരമായ ഒരു ഏകാന്തത.
മരുഭൂമിയെ, മണൽക്കാട് എന്നു പറയാറുണ്ട്, കവികൾ കടലെന്നും.
കടൽ.
എല്ലാവരും കടൽ കാണാൻ പോവാറുണ്ട്. ആഴങ്ങളിൽ രഹസ്യങ്ങളൊളിപ്പിച്ച്, ചെറുതിരകളിൽ എല്ലാ ഗാംഭീര്യവും ഉള്ളിലടക്കി ശാന്തമായി കിടക്കുന്ന കടൽ നമുക്കു എപ്പോഴും ഒരു കുട്ടിയുടെ മനസ്സു തരും - അംബരപ്പും, അദ്ഭുതവും, ഭയവും ഒക്കെയിടകലർന്ന ഒരു കുട്ടിയുടെ മനസ്സ്. നമുക്കറിയാം, നമ്മൾ കാണുന്ന കടലിന്റെ ശാന്തതക്കപ്പുറം അതിനു ക്ഷോഭത്തിന്റെ ഒരു വന്യമായ മുഖം ഉണ്ടെന്ന്, അതുപോലെ തന്നെ ഓളങ്ങളടക്കി, ചന്ദ്രികയിൽ കുളിച്ചു നിൽക്കുന്ന കാൽപനികവും, പ്രണയാതുരവുമായ മറ്റൊരു മുഖവും.
മരുഭൂമി.
മരുഭൂമിയിൽ പോകണം. മരുഭൂമിയിലെ മണൽകൂനകൾ മാത്രം അതിരുടുന്ന ഒരിടത്ത്, പുറം ലോകത്തിന്റെ ബഹളങ്ങളിലും, കാഴ്ച്കകളിലും നിന്നെല്ലാം ഒഴിഞ്ഞ് ഒറ്റക്കവിടെ കുറച്ചു നേരം നിൽക്കണം. ഒരു ദിവസം, പൂർണ്ണ ചന്ദ്രനുള്ള ഒരു രാത്രിയും കൂടി അവിടെ കഴിയണം. അന്നു മനസ്സിലാവും, കടലിനോളം ആഴമുണ്ട്, മരുഭൂമിയുടെ മൗനത്തിനെന്ന്.
ഞാനും നീയും കടൽ തീരത്ത് നിന്നപ്പോൾ.
ഒരു കടലുണ്ടായിരുന്നു ഉള്ളിൽ. എപ്പോഴും ചെറുതിരകൾ ഓളമിടുകയും, ഇടക്കൊക്കെ ക്ഷോഭിക്കുകയും, പ്രണയിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു മനസ്സുമായി. കടൽ കാണാനും, അതിലൊന്നിറങ്ങാനും പലരും വരുമായിരുന്നു. ആഴങ്ങളിൽ അരുമയോടെ കണ്ണും നട്ട് അമ്മയുണ്ടായിരുന്നു. മണലിൽ പതഞ്ഞു കയറുന്ന തിരത്തല്ലലിൽ, കാൽ തട്ടി വെള്ളം തെറിപ്പിച്ച്, അലസമായി നടക്കാൻ പലരും വരുമായിരുന്നു...
ഇപ്പോൾ - ഞാനും നീയും മണൽക്കുന്നുകളിൽ നിൽക്കുമ്പോൾ.
ആരും വരില്ല, അടുത്ത്. ഒറ്റക്കാണ്. പക്ഷെ അതിഷ്ടപ്പെട്ടു പോവും. ഒന്നനങ്ങാൻ ഒരു മരത്തലപ്പു പോലും ഇല്ലാതെ, അനാദിയായ മൗനം നിറഞ്ഞു നിൽക്കുകയാണീ മരുഭൂവിൽ. എങ്ങും തട്ടി ഒരു ശബ്ദ്മുണ്ടാക്കാൻ പോലും കഴിയാത്ത കാറ്റിന്റെ അമർഷം ചിലപ്പോൾ ഹുങ്കാരം പോലെ കേൾക്കാം. മൗനം പേടിപ്പെടുത്തുമ്പോൾ, മനസ്സു മരുഭൂമിയാവുന്നു എന്നു ഭയത്തോടെ തിരിച്ചറിയുമ്പോൾ , മരുപ്പച്ച തേടി ഞാൻ മണൽക്കൂനകൾ താണ്ടും.
അതുവരെ ഒരാളോടും മിണ്ടാനില്ലാതെ ഒറ്റക്കു നടന്നവൻ, മരുപ്പച്ചയിൽ കണ്ടവരോടു വാ തോരാതെ വർത്തമാനം പറയാൻ തുടങ്ങും. എവിടുന്നോ വന്നവർ എന്റെ ബന്ധുക്കളാവും.
എന്റെ മനസ്സിലെ മണൽക്കുന്നുകളിൽ ഈർപ്പം പടർന്നു തുടങ്ങുമ്പോൾ, അവിടമൊരു കടലായെങ്കിൽ എന്നു വെറുതെ മോഹിക്കും. കടലിന്റെ നാട്ടിലേക്കു ഞാൻ എഴുതുന്ന കത്തുകളിൽ, കവിത നിറക്കും, കഥ പറയും.
എന്റെ വിഭ്രാന്തി കണ്ട് കടൽകണ്ടു നടക്കുന്നവർ ചിരിക്കും.
നിങ്ങൾ - കടൽ കണ്ടു നിൽക്കുന്നവർ
കടൽ കണ്ടു നിറഞ്ഞ നിങ്ങൾ ഒരിക്കൽ മരുഭൂമിയിൽ പോകണം. മരുഭൂമിയിലെ മണൽകൂനകൾ മാത്രം അതിരുടുന്ന ഒരിടത്ത്, പുറം ലോകത്തിന്റെ ബഹളങ്ങളിലും, കാഴ്ച്കകളിലും നിന്നെല്ലാം ഒഴിഞ്ഞ് ഒറ്റക്കവിടെ കുറച്ചു നേരം നിൽക്കണം. ഒരു ദിവസം, പൂർണ്ണ ചന്ദ്രനുള്ള ഒരു രാത്രിയും കൂടി അവിടെ കഴിയണം. അന്നു മനസ്സിലാവും, കടലിനോളം ആഴമുണ്ട്, മരുഭൂമിയുടെ മൗനത്തിനെന്ന്.
പിന്നെ നിങ്ങൾ ഒരിക്കലും എന്റെ വിഭ്രാന്തി കണ്ട് ചിരിക്കില്ല. പിന്നെപ്പിന്നെ, നിങ്ങൾക്കു തോന്നിത്തുടങ്ങും, മരുഭൂമിയിൽ നിൽക്കുന്ന ഞാനാണു കടലിന്റെ ആഴം കൂടുതൽ കാണുന്നതെന്ന്; അല്ലെങ്കിൽ കാണാൻ നോക്കുന്നതെന്ന്!
അങ്ങനെ നോക്കിയിരിക്കെ, മണൽക്കാട്ടിൽ കടൽ നിറയുന്നതു നിങ്ങൾക്കും കാണാം.

Thursday, 5 November 2009
അയനാന്തം
നെറ്റിയോടു കൈപ്പടം ചേർത്തു വെച്ച് വൃദ്ധന്‍ കത്തുന്ന വെയിലിനെ തലയുയർത്തി നോക്കി..
ഇലകൊഴിഞ്ഞസ്ഥിപഞ്ജരം പോലെയായ മരച്ചില്ലകൾക്കിടയിൽ കൂടി, താണുപറക്കുന്ന ഒരു കഴുകനെ മാത്രം കണ്ടു. അയാളുടെ കണ്ണുകൾ വളരെ സാവധാനം വട്ടമിടുന്ന കഴുകനോടൊപ്പം കറങ്ങി..
വേനലിന്റെ ഉഷ്ണം പുറത്തുകൂടി വിയർപ്പു ചാലുകളായി ഒഴുകിത്തുടങ്ങി..വരണ്ടുണങ്ങിയ ചുണ്ടുകൾ നാവുകൊണ്ടു നനച്ച് അയാൾ കയ്യിലിരുന്ന വടി നിലത്തു കുത്തിപ്പിടിച്ച് അതിൽ മുഖം മറച്ചെന്ന പോലെ ഇരുന്നു..
പാടത്തിന്റെ വരമ്പിലുള്ള ആ ചെമ്മൺ പാതയിലൂടെ പൊടിപറത്തിക്കൊണ്ടു ഒരു car പാഞ്ഞു പോയി..വീണ്ടു കീറിയ പാടത്തിന്റെ അങ്ങേ അറ്റത്തുള്ള കുടിലിലേക്കു അയാൾ തല ചെരിച്ചു നോക്കി. രണ്ടു ചെറിയ കുട്ടികൾ അവിടെ കൂരയുടെ താഴേ ഇറമ്പിൽ ഇരിക്കുന്നത് അയാൾക്കു കാണാമായിരുന്നു. എന്തോ പിറുപിറുത്തു കൊണ്ട് വൃദ്ധന്‍ തല തിരിച്ചു, കാൽകീഴിലൂടെ ഇഴയുന്ന ചോനലുറുമ്പുകളെ നോക്കിയിരുന്നു..
********
ഉടുപ്പിന്റെ കുടുക്കുകൾ ധ്രുതിയിൽ ഇടുന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട്, കറുത്തുറച്ച തുടകളിൽ തടവി അവൾ കിടന്നു.. വിയർപ്പിൽ കുതിർന്നിരുന്നു അവളുടെ ശരീരം.
"ങും..? എന്താ? ഇനി കാശു വല്ലതും വേണോ?" തിരിഞ്ഞു നോക്കാതെ തന്നെ അയാൾ ചോദിച്ചു.
അവൾ ശബ്ദമില്ലാതെ ചിരിച്ചു, ഒന്നും മിണ്ടാതെ അയാളെ തന്നെ നോക്കിക്കിടന്നു.
പായയുടെ ഓരത്തു കിടന്ന മുണ്ടു വലിച്ചെടുക്കുമ്പോൾ അവളോർത്തു -കുഞ്ഞുങ്ങളെ നോക്കിക്കോണമെന്നു പറഞ്ഞതാ, ആർക്കറിയാം...
നല്ല വേദന..കുറച്ചുകൂടി കിടക്കണമെന്നു തോന്നുന്നു..
അവൾ കണ്ണുകളട്ക്കുമ്പോൾ അയാൾ അവളുടെ അടുത്തു വന്നു.
"ഞാൻ വെള്ളിയാഴ്ച ഈ വഴി റിട്ടേൺ വരും..അന്നു വരും, ചിലപ്പോ അന്തി ആയേക്കും...നിനക്കു ടൗണിൽ നിന്നും വല്ലതും വാങ്ങണോ?"
പെട്ടന്നവൾ കണ്ണു തുറന്നു പറഞ്ഞു "ഒരു മരുന്നു കുറിപ്പടി ഉണ്ട്..ആ മരുന്നു വാങ്ങിച്ചോണ്ടു വരാമോ?"
"ശരി, എടുക്ക്..കിട്ടിയാൽ വാങ്ങാം..ആർക്കാടീ ദീനം?" ഒരു പരിഹാസച്ചുവയോടെയാണ് അയാൾ ചോദിച്ചത്...
"പിള്ളാർക്കു രണ്ടു പേർക്കും അസുഖമാ..വയറുകടി..പിന്നെ അപ്പനു വലിവും" പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു മുണ്ടു മുലകളുടെ മേലെ കെട്ടി, മൂലക്കിരുന്ന തകരപ്പെട്ടിയുടെ മുകളിൽ ഇരുന്ന കുറിപ്പടി അയാളുടെ കയ്യിൽ കൊടുത്തു.
"അണ്ണാ, മരുന്നു വാങ്ങിയില്ലേൽ കുറിപ്പടി കളയല്ലേ" അവളോർമ്മിപ്പിച്ചു..
മുണ്ടു പൊതിഞ്ഞ അവളുടെ മദിപ്പിക്കുന്ന ശരീരത്തിലേക്കു നോക്കിക്കൊണ്ടയാൾ കുറിപ്പു വാങ്ങിയിറങ്ങി.. പെട്ടെന്നെന്തോ ഓർത്തപോലെ അയാൾ തിരിഞ്ഞു ചോദിച്ചു "നിന്റെ ആങ്ങളച്ചെറുക്കൻ എന്നാടീ വരുന്നത്? ഇവിടുന്നു പോയവന്മാരെല്ലാം തിരിച്ചു വരുവാണല്ലോ?"
*********
കുഞ്ഞുങ്ങൾ കഞ്ഞിയും, കറിയും വെച്ചു കഴിഞ്ഞു. ഇപ്പോൾ അവർ ചെമ്പരത്തിപ്പൂവിന്റെ ഉള്ളിലെ മഞ്ഞമൊട്ടുകളിൽ നാവു തൊട്ടു രുചിക്കുകയായിരുന്നു. ഇലകൾ നുള്ളിക്കീറി ചിരട്ടയിൽ വെച്ച കറി, ഇളയവളുടെ കാൽ തട്ടി ചിതറി വീണു..മൂത്തവൾ അമ്മയായി - "എന്തുവാ മോളെ ഇത്? ഇനിയും എനിക്കു കറിവെക്കാനൊന്നും വയ്യാ.. ഓ ഇനിയിപ്പൊ ഒള്ളതു കൂട്ടി തിന്നാം."
പുരയുടെ വടക്കെപ്പുറത്തുള്ള ഇറക്കത്തിൽ ആയിരുന്നു അവർ ഇരുന്നത്. ഇലകൾ ഉണങ്ങിയ രണ്ടു കൈതകൾ കുറ്റി മാത്രമായി അവിടെ നിൽപ്പുണ്ടായിരുന്നു..അതിനപ്പുറത്ത് ചെമ്പരത്തിയും, കൈനാറിപ്പൂവും..
വിശക്കുന്നു. ഇളയവളാണു ആദ്യം കണ്ടത്, ലോറിമാമൻ പെരേടെ ഉള്ളീന്നു ഇറങ്ങി വരുന്നു. അവൾക്കു ഒത്തിരി സന്തോഷം തോന്നി..ഇനിയിപ്പം മാമൻ മന്ത്രം ചൊല്ലി വരുത്തിയ പൊറോട്ടെം, ഇറച്ചിയും കിട്ടും..ചിലപ്പം ചോറും, കറിയും കാണും..അവൾക്കിഷ്ടമായിരുന്നു ആ മാമനെ..എപ്പം വന്നാലും തിന്നാൻ കിട്ടും.. അമ്മ പറഞ്ഞതാ ആ മാമൻ വലിയ മന്ത്രവാദിയാ, നമ്മുക്കു വയറു നിറച്ചു തിന്നാൻ തരുമെന്നു. പക്ഷെ മാമൻ മന്ത്രം ചെയ്യുമ്പം ആരും കാണരുത്.. ഭൂതം തരുന്നത് വാങ്ങി വെക്കാൻ അമ്മ മാത്രം മാമന്റെ കൂടെ നിക്കണം.
ചില ദിവസം രാത്രിയിൽ ഭൂതങ്ങൾ വരും..അന്നേരം മിണ്ടരുതെന്നു അമ്മ പറഞ്ഞിട്ടുണ്ട്. വാതിലിൽ മുട്ടു കേൾക്കുമ്പം അമ്മ ശബ്ദമുണ്ടാക്കാതെ അടുക്കളയിലെ ചായ്പ്പിൽ കൊണ്ടുകിടത്തും. അമ്മയെടുക്കുന്നത് അറിഞ്ഞാലും കണ്ണു തുറക്കാതെ കിടക്കും. ഭൂതങ്ങൾ അമ്മെ ഒന്നും ചെയ്യില്ല..പക്ഷെ എനിക്കു പേടിയാ..കണ്ണുകൾ മുറുക്കിയടക്കും.
പിന്നെ കണ്ണടച്ചു പിടിച്ച് കാതോർത്തു കിടക്കും.. ചിലപ്പോ അമ്മയുടെ അടക്കിപ്പിടിച്ച നിലവിളി കേൾക്കാം..ഭൂതങ്ങളുടെ ചിരിയും, മുരൾച്ചയും.. ചിലപ്പം അമ്മ അടക്കി ചിരിക്കുന്നതു കേൾക്കാം.. ഭൂതങ്ങൾ ഇക്കിളിപ്പെടുത്തുന്നതാരിക്കും.
മൂത്തവൾ, അനിയത്തിയെ കയ്യിൽ വലിച്ചുകൊണ്ടു മുറ്റത്തേക്കുള്ള കല്ലുകൾ ചവിട്ടി കയറി, അവൾക്കു വയ്യാ, അല്ലെങ്കിൽ കുഞ്ഞിനെ എടുത്തേനെ..
********************
അമ്മ പൊതിയഴിച്ചു വെച്ചിട്ടു കുട്ടികളെ വിളിച്ചു. "പിള്ളാരേ വേഗം വാ.. വന്നു തിന്ന്." പൊറോട്ടയും, മുട്ടക്കറിയും. കൊച്ചുകുഞ്ഞിനു മുട്ട ഇഷ്ടമല്ലല്ലോ എന്നമ്മ ഓർത്തു..
കുട്ടികൾ പടി കയറി വരുന്നത് നോക്കിക്കൊണ്ട് മറ്റേ പൊതിയഴിച്ചു. ചോറും, ഇറച്ചിക്കറിയുമുണ്ട്. അതിൽ കുറച്ചെടുത്ത് ഇലയിൽ വെചു.
"അചാച്ചനെന്തിയേ മക്കളെ?"
"കണ്ടത്തിനപ്പുറത്തൊണ്ടു അമ്മേ.." മൂത്തവൾ പുറത്തേക്കു ചൂണ്ടിപ്പറഞ്ഞു.
അമ്മ ഒന്നും പറഞ്ഞില്ല. അടുക്കളയിൽ നിന്നും ഒരു പിഞ്ഞാണമെടുത്തു കൊണ്ടുവന്ന് കിഴവനു വേണ്ടി ചോറും, കറിയും ഏടുത്തു വെച്ചു.
**************
"എന്താടാ തൂങ്ങിയിരിക്കുന്നത്, ഒരു ജോലി പോയാൽ വേറെ വരും. നീ ഇങ്ങോട്ടു വരുന്നത്തിനു മുൻപ് കളക്ടർ ഉദ്യോഗം ഒന്നും അല്ലാരുന്നല്ലോ, നാട്ടില്... രണ്ടെണ്ണം എടുത്തു പിടിപ്പിക്കടാ മയിരേ.."
അച്ചായൻ നല്ല ഫിറ്റായെന്നവനു തോന്നി. മിനങ്ങാന്നണ് എല്ലാവർക്കും termination paper കിട്ടിയത്..വേറെ ജോലി നോക്കാൻ പോലും സമയം തന്നിട്ടില്ല..
അച്ചായന്റെ കണ്ണു നിറഞ്ഞിരിക്കുന്നു. അയൾക്ക് നല്ല പേടിയുണ്ട്.. 3 പെണ്ണുങ്ങൾ കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്നു..ഉള്ള വസ്തു പണയപ്പെടുത്തിയാ 7 മാസം മുൻപിങ്ങോട്ടു പോന്നത്..ഇനി എന്തു ചെയ്യും?
ഇന്നലെ റാസൽ ഖൈമെയിൽ ഒരു ലേബർ ആത്മഹത്യ ചെയ്തു എന്നു കഫ്തീരിയയിൽ വെച്ചു കേട്ടപ്പോൾ എല്ലാവരും പെട്ടെന്നു മിണ്ടാട്ടമില്ലാതെ ആയി.. അതു കഴിഞ്ഞപ്പം മുതൽ എല്ലാവരും തമ്മിൽ തമ്മിൽ സംശയത്തോടെയാ നോക്കുന്നതെന്നവനു തോന്നി.
രണ്ടുകൊല്ലം കൊണ്ടു വന്ന കടം വീടി..നാട്ടിൽ നിന്നപ്പോ മൈക്കാഡ് പണിക്കു പോകുന്ന കാശ് കൊണ്ടു വീട്ടിൽ പട്ടിണിയില്ലാതെ കഴിയാമായിരുന്നു...ചെത്തുകാരൻ പൊടിയന്റെ മോൻ പോയപ്പം ചേച്ചിയെക്കണ്ട് കാര്യങ്ങൾ അറിഞ്ഞു വരണമെന്നു പറഞ്ഞാരുന്നു..അപ്പനു വലിവു കൂടുതൽ ആണെന്നവൻ പറഞ്ഞു.
3 മണി ആയി..ഇതുവരെ ചോറുണ്ടില്ല...രണ്ടുദിവസമായിട്ട് കുബ്ബൂസും തൈരും അച്ചാറുമാ തിന്നുന്നത്..ഇന്നച്ചായൻ പോയി അരി വാങ്ങിക്കൊണ്ടു വന്നു ചോറു വെച്ചു..കുറച്ചു പരിപ്പിരുന്നതെടുത്ത് മഞ്ഞളും, ഉപ്പും, പച്ച മുളകും മാത്രമിട്ട് കറിയാക്കി.. വെക്കുമ്പോൾ നല്ല ആർത്തി തോന്നി. പക്ഷെ ഇപ്പോ വിശപ്പില്ല; വിശപ്പു കെട്ടുപോയി.
അച്ചായനെ വിളിച്ചപ്പോൾ അയാൾക്കിപ്പോ വേണ്ട.. കുടി തന്നെ കുടി..
ഒരു പാത്രത്തിൽ രണ്ടു തവി എടുത്തു.. പേരിനും മാത്രം കഴിക്കാം..ഇല്ലേൽ അച്ചായൻ വെച്ചതു കഴിച്ചില്ലന്നും, പറഞ്ഞു കരയാൻ തുടങ്ങും..
ഉരുള ഉരുട്ടിക്കൊണ്ടിരുന്നു..വെറുതെ.. ചുമ്മാതെ വലുപ്പം കൂട്ടി ഉരുളയുരുട്ടി..ബലിച്ചോറു പോലെ അവനു തോന്നി..അവൻ അതുടച്ചു..ഉണ്ണാൻ തോന്നുന്നില്ല.. പാത്രം അടച്ചുവെച്ചവനെഴുന്നേറ്റു.
*******************
മരച്ചില്ലകളുടെ നിഴൽ കിഴക്കോട്ടു നീണ്ടു. എന്നിട്ടും ചൂടിനു കുറവില്ല.. വഴിയും, വയൽ വരമ്പും ആൾക്കാരില്ലാതെ വിജനമായിരുന്നു.
വൃദ്ധന്‍ മരച്ചുവട്ടിൽ, തായ്‌വേരിനോടു ചേർന്നിരുപ്പുണ്ടായിരുന്നു. താഴെക്കിടന്ന വടിയിലൂടെ, ശവംതീനിയുറുമ്പുകൾ അയാളുടെ മുഖത്തേക്കു കയറിപ്പടർന്നു.
ചോറുകിട്ടാതെ ബലികാക്കൾ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.

Monday, 2 November 2009
പ്രണയപർവ്വം
ടൗണിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു എന്തിനായിരിക്കും മയൂരി കാണണമെന്നു പറഞ്ഞത്? പെട്ടെന്നു കുറിച്ചതുപോലെ രണ്ടുവരിയിൽ ഉള്ള mail കണ്ടപ്പോൾ അത്ഭുതം തോന്നി- "പൂച്ചക്കണ്ണാ, എനിക്കിന്നു നിന്നെ കാണണം. അത്യാവശ്യം. Carebbian Coffee shopൽ വൈകിട്ട് 7ന്"
ചിരി വരുന്നു.. അമ്മ ഇന്നുകൂടി പറഞ്ഞതെ ഉള്ളു അവളുടെ ഒരു photo അയച്ചുകൊടുക്കാൻ..അമ്മക്കറിയാമോ എന്റെ അവസ്ഥ? അല്ലെങ്കിൽ അമ്മെ എന്തിനു കുറ്റം പറയണം..കഴിഞ്ഞ 3 മാസമായി നിത്യവും chat ലും mailഉം ഒക്കെയായി സംസാരിക്കുകയും, ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിക്കുകയും ചെയ്ത പെൺകുട്ടിയുടെ ചിത്രം കയ്യിൽ ഇല്ല എന്നു പറഞ്ഞാൽ..
ഇപ്പോഴും ശരിക്കും അവളെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..ഒന്നടുത്തു കാണാൻ ശ്രമിച്ചിട്ട് അവൾ എപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു...പക്ഷെ അവളോടു കൂടുതൽ സ്നേഹമാണു തോന്നുന്നത്..വീട്ടിൽ നിന്നും അകന്ന്, ഈ നഗരത്തിൽ നിൽക്കുമ്പോഴും അവൾ, വീട്ടിൽ പഠിച്ചതെന്നെപ്പോഴും പറയുന്ന അച്ചടക്കം കൈവിട്ടിട്ടില്ല..കുഞ്ഞമ്മ എപ്പഴും പറയുമായിരുന്നു "നീ ഭാഗ്യവാനാണു മോനെ, നിനക്കു നിറവിളക്കു തെളിഞ്ഞപോലെ ഒരു പെണ്ണു കിട്ടുമെന്നു" ...
ശരിയാണു കുഞ്ഞമ്മെ ഞാൻ ഭാഗ്യവാൻ തന്നെ..
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ അച്ചൻ വലിയ ആവേശത്തിൽ ആയിരുന്നു. ജാതകപൊരുത്തമില്ലായ്മയും മറ്റു പല കാരണങ്ങളാലും നീണ്ടുപോയ വിവാഹം, അവസാനം എനിക്കിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ കണ്ടെത്തി കല്യാണത്തിലെത്തുമ്പോൾ, പുറമെ കാണിക്കുന്നില്ലെങ്കിലും അച്ചന്റെയുള്ളിൽ നല്ല സന്തോഷമുണ്ടെന്നു മനസ്സിലായി..
ചേച്ചിയുടെ വിവാഹം നടക്കുന്നതു വരെ അച്ചനെന്നും tension ആയിരുന്നു. ആണൊരുത്തനെ കണ്ടാൽ അവൾക്കു പ്രേമമാണെന്ന് അമ്മ ഇടക്കു പുലമ്പും..ചിലപ്പോൾ ചേച്ചിയോടു ദേഷ്യം തോന്നും..എന്തിനങ്ങനെയൊക്കെ....ഛെ..ചിലപ്പോൾ പാവവും തോന്നും..ചേച്ചി എന്നെങ്കിലും സന്തോഷിച്ചിട്ടുണ്ടോ? എന്തെല്ലാം പ്രശ്നങ്ങളായിരുന്നു.. ഇപ്പോൾ സന്തോഷമാണെന്നു തോന്നുന്നു, കുറഞ്ഞപക്ഷം പുറമേക്കെങ്കിലും അങ്ങനെ തോന്നുന്നു..അത്രയും ആശ്വാസം..
നടന്നു coffe shopൽ ചെന്നതറിഞ്ഞില്ല..ഓരോന്നോർത്തു നടന്നു..2 വിദേശികൾ മാത്രം ഒരു corner table ൽ ഇരിപ്പുണ്ട്. fish tank നൊടു ചേർന്നുള്ള 2 seater table ൽ ഇരുന്നു.
ഒരിക്കൽ പോലും അവളെ നേരിൽ കണ്ടിട്ടില്ല..പക്ഷെ അവൾ സ്വന്തം പെണ്ണാണെന്നു മനസ്സ് അംഗീകരിച്ചു കഴിഞ്ഞു.. അവളുടെ അച്ചനമ്മമാരെ കണ്ടു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അടുത്ത ആഴ്ചയാവാം എന്നു പറഞ്ഞിരുന്നു...
ഇനി അവരുടെ ഭാഗത്തിനിന്നും എന്തെങ്കിലും പ്രശ്നം..? phone ചെയ്തിട്ടു കിട്ടുന്നുമില്ല... ഇറങ്ങിയപ്പോഴും phone ചെയ്തു..പക്ഷെ switch off ആണ്.. 2-3 ദിവസമായി mobile ൽ charge നിൽക്കുന്നില്ല എന്നവൾ പറഞ്ഞിരുന്നു...ചിലപ്പോൾ Battery charge തീർന്നു കാണും...
7 മണി ആയി...ഭിത്തിയിൽ തൂക്കിരിക്കുന്ന ചിത്രങ്ങളിൽ Chandelier ന്റെ പ്രതിഫലനം..
counter ൽ ഇരിക്കുന്ന ആൾ music മാറ്റി..ഇപ്പോൾ ഒരു slow western instrumental ആണ്...
ഒരു waiter വരുന്നു...അവൾ വന്നിട്ടു order ചെയ്യാം..അല്ലെങ്കിൽ വേണ്ട ഒരു coffe പറയാം..ചെറിയ tension തല പെരുപ്പിച്ചു തുടങ്ങി..
"Sir, this is for you. That Madam told me to handover it to you"
ഒരു cover നീട്ടിക്കൊണ്ട് അയാൾ തല തിരിച്ചിടത്തേക്കു നോക്കി..വാതിൽക്കൽ ആരുമില്ല..!
"who gave you? I didn't saw any one.."
അയാൾ ഒരു ഞെട്ടലോടെ പറഞ്ഞു "just now she was there, Sir. and she told me.."
"ok..it's all right" അയാളെ ഇടക്കു തടഞ്ഞു കൊണ്ടു പറഞ്ഞു.
അതവൾ തന്നെ ആയിരിക്കും..ഇത്തവണയും ഒന്നു കാണാൻ പോലും കൂട്ടാക്കാതെ ഒഴിഞ്ഞു മാറുകയാണോ അവൾ?
ദേഷ്യവും, നിരാശയും..
കവർ തുറന്നു..മൂന്നായി മടക്കിയ ഒരു പേജ് പേപ്പർ..
അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയിരിക്കുന്നു..
"വിനീത്,
വിനീതിനോടു നേരെ വന്നു സംസാരിക്കാൻ ഭയമായിട്ടാണു ഇങ്ങനെ ചെയ്യുന്നത്, ക്ഷമിക്കണം. വിനീതിനോടു ഞാൻ എന്റെ വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നല്ലാതെ എല്ലാം തുറന്നു പറഞ്ഞിരുന്നില്ല..
എനിക്കൊരു ചേട്ടനുണ്ടെന്നു ഞാൻ പറഞ്ഞിരുന്നല്ലോ? ചേട്ടനു ചിലപ്പോൾ മാനസികാസ്വസ്ഥ്യം ഉണ്ടാവറുള്ള കാര്യവും പറഞ്ഞിരുന്നതോർമ്മയുണ്ടല്ലോ, അല്ലേ?..
എന്റെ ചേട്ടനു ജന്മനാ ഈ പ്രശ്നം ഇല്ലായിരുന്നു..6 വർഷങ്ങൾക്കു മുൻപ്, ചേട്ടന്റെ ജോലിസ്ഥലത്തു വെച്ച് ഒരു പെൺകുട്ടി വളരെ അടുക്കുകയും അതൊരു വിവാഹത്തിന്റെ വക്കത്തെത്തുകയും ചെയ്തിരുന്നു. പക്ഷെ അവസാന നിമിഷം ആ പെൺകുട്ടി മനസ്സുമാറി. എന്താണു കാരണം എന്നിപ്പോഴും ആർക്കും ശരിക്കറിയില്ല.. മനസ്സു മുഴുവൻ കൊടുത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടി നഷ്ടപ്പെട്ടതിന്റെ shock താങ്ങാൻ ചേട്ടനു ആയില്ല.. ആ സംഭവത്തിനു ശേഷം എന്റെ ചേട്ടനെ- ഞങ്ങളുടെ വീടിന്റെ എല്ലാമായിരുന്ന, എപ്പോഴും കുസ്രുതിച്ചിരിയുമായി നടന്ന എന്റെ ചേട്ടനെ- എനിക്കു നഷ്ടപ്പെട്ടു.. pension ആയ എന്റെ അച്ചൻ തളർന്നു..എല്ല സൗഭാഗ്യങ്ങളും ഞങ്ങൾക്കു നഷ്ടമായി.
ഒരു വർഷം മുൻപ്, എന്റെ ചേട്ടനെ ചതിച്ച ഈ നഗരത്തിൽ വന്നപ്പോൾ ഞാൻ ആദ്യം ചെയ്തത് ആ സ്ത്രീയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു..
അവരെ കണ്ടെത്തി.. മനസ്സിനെ ഒത്തിരി അടക്കാൻ നോക്കി..ക്ഷമിക്കാൻ മനസ്സിനെ പഠിപ്പിക്കാൻ നോക്കി..പക്ഷെ..
എന്റെ ചേട്ടനു വന്നതു പോലെയൊന്നും വിനീതിനു വരാനുള്ള അടുപ്പം നമ്മൾക്കിടയിൽ ഉണ്ടായില്ല...അങ്ങനെ ഒരു ക്രൂരത ചെയ്യൺ എനിക്കു മനസ്സു വരില്ല.. ഞാനിതൊക്കെ ഇപ്പോൾ എന്തിനു പറയുന്നുവേന്ന് അത്ഭുതം തോന്നുന്നുണ്ടോ?
ആ സ്ത്രീയുടെ അനിയന്റെ പേർ വിനീത് എന്നായിരുന്നു. വിനൂട്ടൻ എന്നവർ വിളിക്കുന്ന പൂച്ചക്കണ്ണുള്ള ഒരു വിനീത്..
ക്ഷമിക്കണം.
(P.S ഞാൻ പറഞ്ഞ പേരും, വിലാസവും എല്ലാം തെറ്റാണ്. ഇന്നലെ എന്റെ ചേട്ടൻ വിലാസമില്ലാത്ത ലോകത്തേക്കു പോയി. ഞാനും പോവുന്നു, എന്റെ ചേട്ടനു കൂട്ടായി..)

Friday, 30 October 2009
അക്ഷരങ്ങൾ കൊണ്ടാടപ്പെടുകയും, സിതാർ കേൾക്കുകയും ചെയ്ത ഒരു വെള്ളിയാഴ്ച്ചയുടെ ഓർമ്മക്ക്.
ഇന്നലെ (30-10-2009) ദുബായിലെ Majestic Hotelൽ വെച്ച് ശശിയേട്ടന്റെ (കൈതമുള്ള്) പുസ്തകത്തിന്റെ പ്രകാശനം നടന്നു. ചിത്രങ്ങൾ ഇവിടെ കാണുക http://uaemeet.blogspot.com/2009/10/blog-post_31.html
ഒരാഴ്ച്ച മുൻപ് Blog എഴുത്തുകാരനായ പാർത്ഥേട്ടൻ വിളിച്ചു പറഞ്ഞതു കൊണ്ട് ഞാനും പോവാൻ തീരുമാനിച്ചു. എല്ലാവരെയും ഒന്നു നേരിൽ കാണാൻ ഉള്ള അവസരം കളയെണ്ടാ എന്നും തോന്നി. മട്ടു Blogers ആയ "പുള്ളിപുലി" സമീർ, രഞ്ഞിത്, നൗഷാദ് എന്നിവരോടൊപ്പം ഞാനും സമീറിന്റെ വണ്ടിയിൽ സ്ഥലത്തെത്തി. hotelന്റെ വാതിൽക്കൽ തന്നെ വിശാലമായി ചിരിച്ചുകൊണ്ട് വിശാലൻ! പണ്ടേ കൂട്ടുകാർ എന്ന മട്ടിൽ ചെന്നു കൈ കൊടുത്തു. "ഇവനാരടെ" എന്ന ചോദ്യം മനസ്സിലടക്കിയെങ്കിലും കണ്ണിൽ തെളിഞ്ഞതു കണ്ടപ്പോൾ പേരു പറഞ്ഞു. ഒന്നും മനസ്സിലായിക്കാണില്ലെങ്കിലും വിശാലമായി ചിരിച്ചു സ്വാഗതം ചെയ്തു മൂപ്പർ!
പിന്നെ ഞങ്ങൾ "യംഗ്സ്റ്റേർസ്സ്" (പയ്യൻസിന്റെ ചിലവിൽ ഞാനും യംഗ്സ്റ്റർ!) പുറത്തുനിന്നു കത്തി വെചു. എത്തുന്നവർക്കെല്ലാം ഇരിക്കാൻ സ്ഥലം കാണുമോ എന്നു സംശയിച്ചാണു ചെന്ന തെങ്കിലും ഹാൾ കണ്ടപ്പോൾ സംശയം മാറി. പേർ റജിസ്റ്റർ ചെയ്തു. ഒരു കസേരയിൽ പോയിരുന്നു. പുറത്തു സംസാരിച്ചു കൊണ്ടു നിന്നപ്പോൾ വന്ന ഒരാൾ എന്റെ ശ്രദ്ധ പ്രതേയ്കം ആകർഷിച്ചിരുന്നു. അലസമായ ഭാവത്തോടെ വളരെ സൗമ്യനായി നിന്ന ഒരാൾ. എന്തു കൊണ്ടോ എനിക്ക് ആളെ പരിചപ്പെടണമെന്നു തോന്നി. ഒഴിഞ്ഞു കിടക്കുന്ന കസേരകൾ നിരവധിയുണ്ടായിരുന്നെങ്കിലും അദ്ദേഹം എന്റെ അടുത്തു വന്നിരുന്നു! ഞാൻ പേരു ചോദിച്ചു. "നമസ്കാർ" എന്ന Blog പേരു പറഞ്ഞു. എനിക്കറിയില്ലായിരുന്നു. പക്ഷെ എന്തോ ഒരടുപ്പം തോന്നി. വീട്ടിൽവന്നാദ്യം ചെയ്തത് അദ്ദേഹത്തിന്റെ Post നോക്കുകയായിരുന്നു. അപ്പോൾ തോന്നലിൽ കാര്യമുണ്ടെന്നു മനസ്സിലായി - ഞങ്ങൾക്കു ചില സാമ്യങ്ങളുണ്ട്!
പിന്നീട് ശ്രീ. ഇബ്രാഹിം കുട്ടിയുടെ സിതാർ സംഗീതം. രണ്ടുവർഷങ്ങൾക്കു മുൻപാണ് ഇതിനുമുൻപ് ദുബായിൽ അവസാനമായി ഒരു സിതാർ സംഗീതം കേൾക്കുന്നത്. കേൾവിക്കാരെക്കുറിച്ച് ഒരു മുൻധാരണ വെച്ചുകൊണ്ടാവും അദ്ദേഹം രാഗങ്ങൾ വായിക്കാൻ തിരഞ്ഞെടുത്തത് എന്നു തോന്നി. ഹംസധ്വനി രാഗത്തിൽ ആരംഭിച്ച അദ്ദേഹം, പുസ്തക പ്രകാശനത്തിനു ശേഷം ദർബാരി കാന്നഡ രാഗത്തിലാണു അവസാനിപ്പിച്ചതെന്നു തോന്നുന്നു.
പുസ്തകപ്രകാശനം ലളിതമായിരുന്നു. സദാശിവൻ അംബലമേടിന്റെ നിരീക്ഷണങ്ങൾ താൽപര്യമുണർത്തുന്നതായിരുന്നു. ജ്യോതികുമാറിന്റെ പ്രഭാഷണം പഴയ ഒരു വിദ്യാർത്ഥി നേതാവിനെ ഓർമയിൽ കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞ ഒരു കാര്യം, കൈതമുള്ളിന്റെ ജീവിതത്തിൽ കടന്നുവന്ന സ്ത്രീകൾ സർഗ്ഗത്മകമായ ഇടപെടലുകൾ നടത്തിയിരുന്നെങ്കിൽ ഇതിലും മികച്ച അനുഭവതീഷ്ണതയോടെ എഴുതാൻ കഴിഞ്ഞേനെ എന്നാണ്. ഒരെഴുത്തുകാരന്റെ ജീവിതത്തിൽ സർഗ്ഗാത്മകതയുടെ തീപ്പൊരിയുമായി ഒരു സ്ത്രീ കടന്നു വന്നാൽ ചിലപ്പോൾ എഴുത്തുകാരനു അതിജീവിക്കാൻ കഴിഞ്ഞെന്നു വരില്ല; അയാൾ ശരിക്കും ഹ്രുദയത്തിൽ നനവും, കവിത്വവുമുള്ളവനാണെങ്കിൽ. പുസ്തകം പ്രകാശനം ചെയ്ത ഘാനിം എന്ന അറബിനെക്കുറിച്ചുള്ള വിശേഷണങ്ങൾ അദ്ഭുതപ്പെടുത്തി. പുസ്തകം ഏറ്റു വാങ്ങിയ സുന്ദരി സിന്ധുവിനെ എനിക്കു പരിചയമില്ല എന്നുറപ്പാണ്. പക്ഷെ എവിടെയോ കണ്ടപോലെ...
വിശാലേട്ടന്റെ അശംസകളിൽ പുള്ളി പറഞ്ഞ കാര്യം ചിരിയും ചിന്തയും ഉണർത്തി. വിശാലനു എല്ലാ കാര്യങ്ങളെയും ഒരു ചിരിയോടെ പറയാൻ കഴിയും എന്നുള്ളതു തന്നെ അദ്ദേഹത്തിൂന്റെ വലിയ ഗുണം. സത്യത്തിൽ എനിക്കും തോന്നിയിരുന്നു- കൈതമുള്ളിന്റെ "കാന്ത" എങ്ങനെയാവും ഈ കുറുപ്പുകളെ സ്വീകരിച്ചതെന്ന്. ഇത്തരം ഒരു തുറന്നെഴുത്തിന്, കുടുംബത്തിന്റെ നല്ല പിന്തുണ അദ്ദേഹത്തിനു കിട്ടിയിട്ടുണ്ടെന്നുറപ്പ്.
പുസ്തകപ്രകാശനത്തിനു ശേഷം തുടർന്ന സിതാർ കച്ചേരി ഞാൻ ഹാളിന്റെ വശത്തുള്ള dining area യിൽ ഇട്ടിരുന്ന കസേരയിൽ ചാരിയിരുന്നു കൊണ്ട് കേട്ടു. കണ്ണിൽ നിറയെ സൗന്ദര്യവും ആസ്വദിച്ച്, കാതിൽ സംഗീതവുമായി ഒരു ലോകത്തിങ്ങനെ മയങ്ങി ഇരുന്നു. പിന്നെ നിതിൻ വാവയുടെ വയലിൻ വായന. (ആദ്യം post ചെയ്തപ്പോൾ ഒരു തെറ്റു പറ്റി..നിതിൻ വാവയുടെ വയലിൻ വായനയെക്കുറിച്ചു പറഞ്ഞില്ല). നിതിനു സംഗീതത്തിൽ നല്ല ഭാവി ഉണ്ട് എന്നോർമ്മിപ്പിക്കുന്നതായിരുന്നു ആ കൊച്ചുമിടുക്കന്റെ പ്രകടനം. ഓർമ്മയിൽ നിന്നും ഒഴിഞ്ഞു പോവേണ്ടതല്ല അവന്റെ സംഗീതം.
കുറെക്കഴിഞ്ഞു DC Booksന്റെ പുസ്തകശാലയിൽ പോയി ശശിയേട്ടന്റെ പുസ്തകം വാങ്ങിച്ചു, അദ്ദേഹത്തിന്റെ കയ്യൊപ്പിട്ട് പുസ്തകം വാങ്ങിച്ചു. അദ്ദേഹത്തിനു സന്തോഷം തോന്നിക്കാണും. അദ്ദേഹത്തെ മുൻപരിചയമില്ലാത്ത എന്റെ പ്രതീക്ഷയിൽ നിന്നും വിപരീതമായി സൗമ്യതയോടും, ലാളിത്യത്തോടും സംശാരിക്കുന്ന അദ്ദേഹതെ എനിക്കു വളരെ ഇഷ്ടപ്പെട്ടു. 36 വർഷം ഗൾഫിൽ ജീവിച്ച് നേടിയ സൗഭാഗ്യങ്ങൾ അവേശത്തോടെ പ്രകടിപ്പിക്കുന്ന ഒരു ശരാശരി ഗൾഫ്കാരനെ അല്ല ഞാൻ കണ്ടത്, അനുഭവങ്ങൾ ഇരുത്തം വരുത്തിയ പാകതയാർന്ന ഒരാളെയാണ്. അതുകൊണ്ടാവണം, എനിക്കാവുമ്പോൽ അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ എനിക്കു തോന്നിയത്.
DC Books stallൽ തിരക്കു കുറഞ്ഞപ്പോൾ പിന്നെയും പോയി രണ്ടു പുസ്തകങ്ങൾ എടുത്തു- "എന്റെ പ്രീയപ്പെട്ട കഥകൾ" എന്ന സീരീസിൽ ഇറങ്ങിയ, പദ്മരാജന്റെ പുസ്തകവും, ആനന്ദിന്റെ "പരിണാമത്തിന്റെ ഭൂതങ്ങൾ" എന്ന പുസ്തകവും.
പിന്നെ ഭക്ഷണം. നന്നായിരുന്നു. ബുഫെയിൽ വരിനിൽക്കുമ്പോൾ സ്വപ്നം കണ്ടു. ആരെയോ തിരയുന്നപോലെ നോക്കിക്കൊണ്ട് ഇറങ്ങിപ്പോവുന്ന കണ്ണുകൾ. ചുവർഭിത്തിയിൽ Jimi Hendrix ന്റെ ചിത്രം. പുറകിൽ നിൽക്കുന്ന മിടുക്കന്മാരായ കുട്ടികൾ MJ യുടെ പുതിയ ഫിലിം - This is it- നെക്കുറിച്ചു പറയുന്നു. ഫിലിം ദുബയിൽ release ചെയ്ത്തു എന്നു ഞാൻ അവരോടു പറഞ്ഞു. ചുള്ളന്മാർ കാണാൻ പോകുമായിരിക്കും..
ഊണു കഴിഞ്ഞു പിന്നെയും സീറ്റുകളിലേക്ക്... സ്റ്റേജിൽ മിടുക്കിക്കുട്ടി അഭിരാമിയുടെ പാട്ട്..എല്ലാ നിഷ്കളങ്കതയും അവളുടെ പാട്ടിലും, കണ്ണിലും... വാരിയെടുത്തുമ്മ വെക്കാൻ തോന്നിപ്പോവുന്ന കുഞ്ഞ്...അവൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുമ്പോൾ ഞാൻ അവളുടെ അച്ചന്റെ മുഖത്തേക്കു നോക്കി; അവിടുണ്ടായിരുന്നതിൽ ഏറ്റവും സംത്രപ്ത മുഖം, നിറഞ്ഞ മനസ്സ്!
അതുകഴിഞ്ഞു, കൈപ്പള്ളിയുടെ ഫോട്ടോ പ്രദർശനം. നല്ല ചിത്രങ്ങൾ. HDRI യുടെ സാധ്യതകൾ മനസ്സിലായി. കൈപ്പള്ളിയോടു നല്ല അസൂയയും തോന്നി..ഒരു architectന്റെ തിരക്കിനിടയിൽ അയാൾക്കെപ്പോഴാണ് ഇതൊക്കെ പഠിക്കാനും, പരീക്ഷിക്കാനും സമയം..! അദ്ദേഹത്തിന്റെ ചോദ്യത്തിനു, കുസ്രുതിച്ചോദ്യമെന്നു കരുതി ഞാൻ ഒരു പമ്പര വിഡ്ഢിത്തം എഴുന്നെള്ളിച്ചു! (By the way, internetൽ തപ്പി കണ്ടുപിടിച്ച ഒരു HDRI tutorial (Canon EOS400Dക്കു വേണ്ടി. പക്ഷെ മറ്റു പല modelകൾക്കും applicable ആണ്.) ഇവിടെ ചേർക്കുന്നു.
http://theowl84.blogspot.com/2007/11/hdr-with-canon-eos-400d.html
അതുകഴിഞ്ഞു വിൽസൻ ചൊൽക്കാഴ്ച്ചക്കു സ്റ്റേജിൽ കയറിയപ്പോൾ കൃത്യം ഫോറ്റോഗ്രാഫർ Oliver വിളിച്ചു. അയാൾ city centerൽ എത്തിയത്രെ. ആരോടും യാത്ര പോലും പറയാൻ നിൽക്കാതെ ഇറങ്ങി...
കുറെ നല്ല നിമിഷങ്ങൾ കിട്ടി..കുറെ നഷ്ടപ്പെടുകയും ചെയ്തു... എന്നാലും സന്തോഷം.
പുസ്തകം വായിച്ചു എനിക്കു തോന്നിയത് രാവിലെ കുറിച്ചത് ഇവിടെ (http://malayalam-bookreaders-club.blogspot.com/)
പരിപാടിയുടെ ചിത്രങ്ങൾ ഇവിടെ.. (http://uaemeet.blogspot.com/2009/10/blog-post_31.html)

Monday, 26 October 2009
എന്തിനീ ശിക്ഷ?
1
അളിശലഭാദികൾ ആമോദം പാറുന്ന ആരാമത്തിൽ,
വൈദികനെത്തി വേദം പറഞ്ഞു,
ചിന്തകനെത്തി തത്വം പറഞ്ഞു,
ആരാമത്തിലാമോദമൊഴിഞ്ഞു.
2
ഉദ്യാനപാലകാ, ഒരു സംശയമുണ്ട് ഭവാനോട്-
ആനന്ദം അതിരുവിടുമെന്നോർത്താണോ
വൈദികനെയും ചിന്തകനെയും ആരാമത്തിൽ വരുത്തിയത്?
ആനന്ദം കെടുത്തുന്ന അറിവു വേണ്ടായിരുന്നു.
ഭവാനൊന്നുമുരിയാടില്ലെങ്കിലും, ഞങ്ങളിൽ ചിലർ-
അങ്ങേക്കെറ്റവും പ്രിയപ്പെട്ടവർ എന്നു ഞങ്ങൾ വിളിച്ചവർ,
വെളിപാടുണ്ടായവർ; അവർ പറഞ്ഞു -"എല്ലാം അവന്റെ ഹിതം"
പ്രഭോ, ഞങ്ങൾക്കു ഭയമാകുന്നു; എന്തിനീ ശിക്ഷ?
(ഒരു കവിത എഴുതിയേ പറ്റു എന്നുള്ള "ഉദ്ഘടമായ തൃഷ്ണയുടെ" പുറത്ത് എഴുതിപ്പോയതാണ്. ആദ്യ ഭാഗം that same old style with vruthams and all... ഭാഗം 2 is more or less a new generation thing! ഹല്ല പിന്നെ! എന്റെ കവിത വായിച്ച് എനിക്കു മനം പിരട്ടൽ ഉണ്ടാവുന്നു..ആദ്യം post delete ചെയ്താലോ എന്നാലോചിച്ചു..പിന്നെയോർത്തു "കവിത എങ്ങനെ എഴുതെരുത്" എന്നതിന്റെ sample ആയി കിടക്കട്ടെ എന്ന്...
പിൻ കുറിപ്പ്: എന്റെ വാമഭാഗത്തിനു വളരെ ഇഷ്ടപ്പെട്ടു, -കവിതയല്ല, title!)

Saturday, 10 October 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 10
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...തുടക്കം മുതൽ വായിക്കാൻ ഈ linkൽ പോവുക. http://kuttettantekurippukal.blogspot.com/2009/09/blog-post_17.html
മഞ്ജനകരൈയിലെ ഓർമകളുടെ കഴിഞ്ഞ 9 കുറിപ്പുകളും വായിച്ചവർ അറിയുന്നുണ്ടാകും ഗുരുകുലം എന്നിൽ എന്തെല്ലാം നല്ല മാറ്റങ്ങൾ വരുത്തിയെന്ന്. പക്ഷെ ഒന്നോർക്കുക, ഗുരുകുല ജീവിതം എന്റെ ജീവിതവീക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും, അതിനു മുൻപും, ശേഷവും ഞാൻ ആർജ്ജിച്ച അറിവുകളും എന്റെ അനുഭവക്കുറിപ്പുകളെ സ്വാദീനിച്ചിട്ടുണ്ട്. ഇന്നാലോചിക്കുമ്പോൾ എനിക്കു ഗുണമായി എന്നു തോന്നുന്ന ചില കാര്യങ്ങളിൽ കുറച്ചിവിടെ കുറിക്കാം; സ്വന്തം അറിവു പ്രദർശിപ്പിക്കാനല്ല, ഏതെങ്കിലും ഒരാൾക്കോ ഒരു കുട്ടിക്കെങ്കിലുമോ പ്രയോജനപ്പെട്ടാൽ നല്ലതല്ലേ എന്ന ചിന്ത കൊണ്ടുമാത്രം.
കുട്ടിക്കാലത്തു വായിച്ച പൈകോ ക്ലാസിക്സ് മുതൽ എം. ക്രഷ്ണന്നായർ സാറിന്റെ സാഹിത്യ വാരഫലം വരെ സാഹിത്യത്തെക്കുറിച്ചറിയാൻ എന്നെ സാഹിയിച്ചിട്ടുണ്ട്. ഗുരു നിത്യയുടെ പുസ്തകങ്ങളെക്കാളും, വാക്കുകളേക്കാളും അദ്ദേഹത്തിന്റെ പ്രവർത്തികളും, ചെയ്യുന്ന പ്രവർത്തിയോടുള്ള മനോഭാവവുമാണ് എന്നെ ആകർഷിച്ചത്.
ചെറുപ്പത്തിലെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നെങ്കിലു, അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചറിഞ്ഞത് ഗുരുകുലത്തിലെ libraryൽ നിന്നാണ്. Rembrandt ന്റെ ചിത്രങ്ങൾ എന്നെ എന്നും അൽഭുതപ്പെടുത്തിയിട്ടുണ്ട്. നിഴലും, വെളിച്ചവും ആണ് photography യുടെ ജീവനെങ്കിൽ, Rembrandt ന്റെ ചിത്രങ്ങൾ Photographs ആണെന്നു പറയേണ്ടി വരും. അത്രക്കു സൂക്ഷ്മമായി ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിഴലും, വെളിച്ചവും ഇടകലരുന്നത്. http://en.wikipedia.org/wiki/Rembrandt.
Vermeer,Van Gogh തുടങ്ങിയവരുടെ ചിത്രങ്ങൾക്കു അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുവേന്നു ഞാൻ കരുതിയിരുന്നു. അക്കാലത്ത് US ലുള്ള ഗുരു നിത്യയുടെ ഒരു സുഹ്രുത്ത് അയച്ചു തന്ന Sister Wendy's story of Painting പോലെയുള്ള പുസ്തകങ്ങൾ എന്റെ കലാദ്ധ്യാപകരായി. കലയുടെ ആ ലോകത്തുകൂടി കടന്നു പോയപ്പോൾ Van Goghഉം മറ്റും ഒരു അദ്ഭുതമായി എനിക്കു തോന്നി. അക്കാലത്തെ എന്റെ സമപ്രായക്കാരായ ഭൂരിപക്ഷം ആൾക്കാരെയും പോലെ കലയേയും, സംസ്കാരത്തേയും കുറിച്ച് ഏറെ അറിയാൻ സാധാരണഗതിയിൽ വലിയ സാധ്യതകൾ ഒന്നുമില്ലാതിരുന്ന എനിക്ക്, ഗുരു നിത്യയുടെ സഹവാസവും ഗുരുകുലത്തിൽ അക്കാലതുണ്ടായിരുന്നവരും, വന്നും പോയുമിരുന്ന ധിഷണാശാലികളായ മനുഷ്യരും കാരണമായിട്ടുണ്ട്.
ഒരോ സുഹ്രുത്തുക്കളും ഒരു തരത്തിലല്ല്ലെങ്കിൽ, മറ്റൊരു തരത്തിൽ കഴിവുള്ളവരാണ് എന്നുള്ളത്താണ് ഞാൻ ഗുരുകുലത്തിൽ നിന്നും പഠിച്ച വലിയ പാഠം. പലപ്പോഴും അതു സ്വയം തിരിച്ചറിയപ്പെടാതെ പോകുന്നുവേന്നു മാത്രം. എല്ലായ്പ്പോഴും, പുതിയ സാധ്യതകൾക്കു മനസ്സു തുറന്നിടാൻ ഞാൻ ശീലിച്ചു.
അതൊരു മനോഹരമായ കാലഘട്ടമായിരുന്നു-
അതിരുകളില്ലാതെ സ്വപ്നങ്ങൾ കാണാൻ പഠിച്ച കാലം.
ഹ്രദയം പ്രേമത്താൽ നിറഞ്ഞ കാലം.
നിർഭയമായി ജീവിതത്തെ നോക്കി ചിരിക്കാൻ ശീലിച്ച കാലം.
ജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും അടുത്ത പുറപ്പെടലിനേക്കുറിച്ചോർമ്മിപ്പിക്കുകയും, സുഹ്രത്തുക്കൾ വഴി പിരിയുകയും ചെയ്തപ്പോൾ ഞാനും യാത്ര തിരിച്ചു.
ജോലിയുടെ ഭാഗമായി ഒരോ രാജ്യങ്ങളിൽ പോകുമ്പോൾ, immigration counterൽ visa stamp ചെയ്യാൻ കൊടുക്കുമ്പോൾ പണ്ടു ഞാനും എന്റെ കൂട്ടുകാരും ഒന്നിച്ചിരുന്നു സ്വപ്നം കണ്ട "ഏക ലോക"ത്തെക്കുറിച്ചോർക്കും. എനിക്കറിയാം, ലോകം ഒരു കാൽപനിക സ്വപ്നമല്ലെന്ന്. ചതിക്കുഴികളും, വഞ്ചനകളും നിറഞ്ഞ ലോകം. പക്ഷെ, ഇവിടെ നന്മയും, സൗന്ദര്യവുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഈ ലോകവും, ജീവിതവും സുന്ദരം തന്നെ.
ഞാൻ ആരവങ്ങളില്ലാത്ത ഒരു യാത്രയിലാണ്; ഇടക്കെപ്പോഴൊക്കെയോ ക്ഷീണം തോന്നുമ്പോൾ ഞാൻ മനസ്സുകൊണ്ട് ഊട്ടിയിലെ മഞ്ഞുമൂടിയ മലനിരകളിലെത്തും. എരിയുന്ന ഓക്കുമരക്കൊമ്പുകൾക്കു ചുറ്റും സൂഫി നൃത്തച്ചുവടുകൾ വെക്കുന്ന ഷൗക്കത്തേട്ടനെയും, ധ്യാനത്തിന്റെ ആഴങ്ങളിലേക്കു പോവുന്ന ജോസഫേട്ടനേയും, സുധിയേട്ടനേയും ഒക്കെ കാണും. ഓണത്തിനു പൂക്കളമൊരുക്കാൻ, എന്റെ നിർബന്ധത്തിനു വഴങ്ങി Wellington Army College ന്റെ മതിൽക്കെട്ടുകളോഠു ചേർന്നു നിൽക്കുന്ന പൂവു പറിക്കാൻ വേണ്ടി കൂടെ വന്ന പ്രമോദ് ചേട്ടനെയും, പ്രസാദേട്ടനെയും ഒക്കെ എനിക്കു വ്യക്തമായി കാണാം. ആത്മാവിന്റെ ആഴങ്ങളിലേക്കെത്തുന്ന, മുഴക്കമുള്ള ശബ്ദത്തിൽ കന്നട ഗീതങ്ങൾ പാടുന്ന വിനയണ്ണനും, തന്റെ കവിതകൾ ഉറക്കെ ചൊല്ലുന്ന ഗോപി ദാസണ്ണനും എന്റെ സ്വപ്നങ്ങളിൽ കൂട്ടു വരും.
ഊട്ടിയിലെ കൊടും തണുപ്പിൽ ഒരു ദിവസം ഞാനും രാമക്രഷ്ണനണ്ണനും കൂടി വളരെ വൈകി Fernhillലെ മലമ്പാതയിലൂടെ നടന്നതോർക്കുന്നു. December ംആസത്തിലെ ഒരു പൗർണ്ണമി ദിവസമായിരുന്നു അന്ന്. ഇന്നും ഉറക്കം വരാത്ത രാത്രികളിൽ, നീലനിറത്തിൽ അന്നു കണ്ട മലനിരകളും, കോച്ചിവലിക്കുന്ന ആ തണുപ്പും ഓർത്ത്, ഞാൻ ഉറക്കത്തിലേക്കാഴും.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
by Robert Frost
{End of Series}

Labels:
Guru Nitya Chaithanya yathi,
memories,
Ootty,
Ootty Gurukulam,
ഓര്മ്മ
Friday, 9 October 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 9
കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ, കൃത്യമായി പറഞ്ഞാൽ, 2009 October 4 ന്, ജോനവൻ എന്ന പേരിൽ Blogൽ കവിതകൾ എഴുതിക്കൊണ്ടിരുന്ന നവീൻ ജോർജ്ജ് ഒരു അപകടത്തിൽപ്പെട്ടു മരണമടഞ്ഞു. (അദ്ദേഹത്തിന്റെ ബ്ലോഗ് - http://pottakkalam.blogspot.com//). ഞാൻ മലയാളം ബ്ലോഗ് എഴുതിത്തുടങ്ങിയ ശേഷം, ആദ്യമായി ഒരു മലയാളി ബ്ലോഗർ മരണപ്പെട്ടതറിയുന്നു. ഒരുപാടു പേരുടെ പ്രാർത്ഥനകൾ നവീന്റെ ആത്മാവിനു കൂട്ടാകുമെന്നു, അവസാന പോസ്റ്റിനുള്ള Comments കാണുമ്പോൾ അറിയാം. മുൻപൊരിക്കലും, കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്തവർ കൂടി, "എടാ" എന്നു സ്വാതന്ത്ര്യത്തോടെ വിളിച്ചു വിലപിക്കുന്നു.
അതിനു മുൻപത്തെ ദിവസങ്ങളിൽ തേക്കടിയിലെ ദുരന്തം. കുറച്ചു നാൾ മുൻപുമാത്രം വിവാഹം കഴിച്ചു, ജീവിതത്തെക്കുറിച്ചു ഒത്തിരി സ്വപ്നങ്ങൾ ഒരുമിച്ചു കണ്ട ഭാര്യയുടെ ജീവനറ്റ ശരീരത്തിലേക്കു ഇമവെട്ടാതെ നോക്കിയിരിക്കുന്ന ഡൽ ഹിക്കാരൻ ചെറുപ്പക്കരനെക്കുറിച്ചു വായിച്ചപ്പോഴും നൊമ്പരം തോന്നി. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, ചിലരുടെയെങ്കിലും ജീവിത്തത്തിലെ വേദനകൾ എന്റെ മനസ്സിനെയും നോവിക്കാറുണ്ട്.
ഏറെ ദുരന്തങ്ങളിലൂടെ കടന്നുപോവുന്തോറും മനസ്സിന്റെ സഹനശക്തി കൂടി, ഒരു തരം ദ്രഡത കൈവരും മനുഷ്യർക്ക്. മനുഷ്യന്റെ ഉള്ളിലെ മ്രുഗസഹജമായ വികാരങ്ങൾക്കു, മതിൽ പണിയുന്നതാണു സംസ്കാരമെങ്കിൽ, അവന്റെ ഉള്ളിലെ മാനുഷികതയെ അമർച്ച ചെയ്യുന്നതിനെയാണു "പക്വത" എന്നു പറയുന്നത് എന്നു തോന്നിപ്പോവുന്നു.
ഞാൻ ഗുരുകുലത്തിൽ നിൽക്കുന്ന സമയത്ത് എല്ലാ ദിവസവും ജീവിതത്തിലെ പ്രശ്നങ്ങളുമായി അനേകമാളുകൾ ഗുരുവിനെ കാണാൻ വരാറുണ്ടായിരുന്നു. ഗുരു സ്നേഹമായി സം സാരിക്കും, ചിലപ്പോൾ സാധ്യമായ പോംവഴികൾ പറഞ്ഞു കൊടുക്കും. ആദ്യമൊക്കെ ഞാൻ അത്തരം പ്രശ്നങ്ങൾ കേൾക്കുമ്പോൾ വളരെ വിഷമത്തോടെ "എന്തുകൊണ്ട് ഇവർക്കിതു വന്നു?" എന്നു ചിന്തിക്കുമായിരുന്നു. പിന്നെ ഞാൻ സ്വയം ഒരു സമാധാനം കണ്ടെത്തി-"പ്രുക്രതി നിയമം".
ഒന്നു മാത്രം അറിയാം- മനുഷ്യന്റെ Objective ആയ (ഭൗതിക) പ്രശ്നങ്ങൾക്കു എപ്പോഴും ഒരു പോംവഴിയുണ്ടാകും, പക്ഷെ Subjective ആയ വിഷയങ്ങൾക്കു അങ്ങനെ ആവണമെന്നില്ല. നിസ്സഹായമായ, വിശ്വാസപൂർണ്ണമായ ഒരു പ്രാർത്ഥന മാത്രമേ പോംവഴിയുള്ളു എന്നു തിരിച്ചറിഞ്ഞതു കൊണ്ടാവണം വേദ മന്ത്രങ്ങളിൽ എല്ലാ പ്രാർത്ഥനകളുടെയും അവസാനം അദ്ധ്യാത്മികവും, അധിഭൗതികവും, അധിമാനുഷികവുമായ പ്രശ്നങ്ങൾക്കു ശാന്തി കിട്ടാൻ വേണ്ടി 3 തവണ "ശാന്തി, ശാന്തി, ശാന്തി" എന്നുരു വിട്ടിരുന്നത്.
സൃഷിടിക്കപ്പെട്ട ഒരോ ജന്മവും എന്നും അമരത്വം നേടാനുള്ള പോരാട്ടാത്തിൽ ആണ് - മിക്കപ്പോഴും സ്വയം അതു തിരിച്ചറിയാൻ കഴിയാറില്ലെങ്കിലും. ഓരോരുത്തരും, ഓരോരോ വഴികളിലൂടെ അമരത്വത്തിലേക്കെത്താൻ ശ്രമിക്കുന്നു. ചിലർ ധനം സമ്പാദിച്ചു കൂട്ടുന്നു, ചിലർ കർമ്മങ്ങളിലൂടെ പേരു നിലനിർത്താൻ പാടുപെടുന്നു- - വിഫലമായ ഒരു ശ്രമം, ഒരു പോരാട്ടം. പക്ഷെ, നിരന്തരമായ ഈ പോരാട്ടം തന്നെയല്ലേ, ലോകത്തെയും ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്?
നമുക്കെന്തു ചെയ്യാൻ കഴിയും? നൂറ്റാണ്ടുകൾക്കു മുൻപ് ഈ ചോദ്യവും മനസ്സിൽ പേറി, രാജസൗഭഗങ്ങൾ പിന്നിലുപേക്ഷിച്ചു ഇറങ്ങിയ രാജകുമാരൻ ബുദ്ധനായി. പക്ഷെ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. മനുഷ്യന്റെ ഭൗതിക പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടി കാലാകാലങ്ങളിൽ ആശയ സംഹിതകളും, വിപ്ലവങ്ങളും ഉണ്ടായി. ഭൗതികവും, മാനുഷികവുമായ എല്ലാ പ്രശ്നങ്ങളും താൽകാലികമായി മാത്രമേ പരിഹരിക്കപ്പെടുന്നുള്ളു. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തിൽ വിജയമെന്നോ, പരാജയമെന്നോ തെളിവുകൾ തരാത്ത ആധ്യാത്മികതയിൽ മനുഷ്യർ അഭയം പ്രാപിക്കുന്നത്.
എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനു ചെയ്യാവുന്നത് ഒരേ ഒരു കാര്യമേയുള്ളു. ജീവിതത്തിന്റെയും, പ്രക്രുതിയുടെയും നിയമങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കൻ ശ്രമിക്കുക. താരതമ്യങ്ങളും, മൽസരങ്ങളും ഒഴിവാക്കി സ്വന്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് ലളിതവും, സുന്ദരവുമായി ജീവിക്കുക. ജീവിച്ചുകാണിക്കാനല്ല, ചുമ്മ Happy ആയിട്ടു ജീവിക്കുക.

jonavan,
memories,
Naveen George,
Ootty Gurukulam,
ഓര്മ്മ
Wednesday, 30 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 8
വൈകുന്നേരത്തെ നടത്ത കഴിഞ്ഞു വന്നാൽ ഒരോരുത്തരും പോയി കുളിയും ഒക്കെ കഴിഞ്ഞു വൈകിട്ടത്തെ പ്രാർത്ഥനക്കു തയ്യാറാവും. 7 മണിയാവുമ്പോഴേക്കും എല്ലാവരും Prayer Hall ലേക്കെത്തിത്തുടങ്ങും. പിന്നെ ഒരു മണിക്കൂറോളം നീളുന്ന പ്രാർത്ഥന. ധ്യാനം. ഗുരുവിന്റെ പ്രഭാഷണം. മിക്ക ദിവസങ്ങളിൽ ഞങ്ങളിൽ ആരെക്കൊണ്ടെങ്കിലും ഒരു പുസ്തകത്തിന്റെ കുറെ ഭാഗം വായിപ്പിക്കും. അതിന്റെ തുടർച്ച, അടുത്ത class ൽ മറ്റാരെങ്കിലും വായിക്കും. ആ രീതിയിൽ കുറേയേറെ പുസ്തകങ്ങൾ ഗുരുകുലത്തിൽ വെച്ചു വായിച്ചു തീത്തിട്ടുണ്ട്.
ഒരു തുടർച്ചക്കു മുൻപു ചില കാര്യങ്ങൾ പറയട്ടെ. ഇന്നു ഗുരുകുലം എന്നത് ഞാൻ ജീവിക്കുന്ന ഈ ലോകമാണു. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ലോകം. തൊട്ടു മുൻപിലുള്ള 2 post കൾ വായിക്കുമ്പോൾ, ഞാൻ സമൂഹതിന്റെ പൊതു ചിന്തകളിൽ നിന്നും ഒഴിഞ്ഞു മാറി ചിന്തിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവെ ങ്കിൽ അതിൽ ഗുരു നിത്യയുടെ സം സർഗ്ഗവും കാരണമായിട്ടുണ്ടാവാം. പക്ഷെ ഗുരു പറയുന്ന ഒരു കാര്യമുണ്ടായിരുന്നു - "മറ്റുള്ളവരെ തിരുത്താൻ നടക്കാതെ സ്വയം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുക" എന്ന്.
ഗുരുവിനെക്കുറിച്ചു വിശദമായ ഒരു വിവരണം തരാൻ ഞാൻ ആളല്ല. ഗുരുവിനെയും, ഗുരുകുലം എന്ന പ്രസ്ഥാനത്തെയും Glorify ചെയ്തു കാണിക്കാനോ എനിക്കാഗ്രഹമില്ല; അതുപോലെ തന്നെ ഒരു വിഗ്രഹഭഞ്ജകനാകാനും ഞാനില്ല. ഒന്നു പറയാം, ഞാൻ കണ്ട ധിഷണാശാലികളായ മനുഷ്യരിൽ ഒരാളാണു ഗുരു. ഞാൻ കണ്ട ഗുരു ഒരു കഠിനാദ്ധ്വാനി ആയിരുന്നു, ഏറ്റവും മികച്ച Management വിദഗ്ദ്ധൻ ആയിരുന്നു, വളരെ professional ആയ സമീപനത്തോടെ കാര്യങ്ങൾ പഠിച്ച്, ആധികാരികത ഉറപ്പുവരുത്തി എഴുതുന്ന നല്ല ഒരു എഴുത്തുകാരനായിരുന്നു, മനുഷ്യരുടെ പ്രശ്നങ്ങളെ അനുഭാവത്തോടെ കാണുന്ന ഒരാളായിരുന്നു.
ഗുരുകുലത്തിൽ എത്തുമ്പോൾ ഞാൻ കാൽപനികമായ സ്വപ്നങ്ങളിൽ മുഴുകി നടക്കുന്നവനായിരുന്നു, പക്ഷെ സ്വപ്നങ്ങൾ യാഥാർത്യമാകുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അൽപം ഭയവുമുണ്ടായിരുന്നു. പക്ഷെ ഗുരുകുലത്തിൽ നിന്നിറങ്ങിയ എന്റെ മനസ്സ് പിന്നെ അത്ര പെട്ടെന്നൊന്നും ചഞ്ചലമാവില്ല എന്നു ഞാൻ പിന്നീടുള്ള ജീവിത്തത്തിൽ സ്വയം തിരിച്ചറിഞ്ഞു. ഒരോ മനുഷ്യന്റെ ഉള്ളിലുമുള്ളതു പോലെ, എന്റെ ഉള്ളിലും ഉള്ള അപാരമായ സാധ്യതകൾ ഞാൻ തിരിച്ചറിഞ്ഞു.
ഗുരുകുലത്തിലെ Prayerനു ശേഷം, ഏതെങ്കിലും നല്ല Cinema കളുടെയോ, National Geographic ന്റെയോ CD കൾ ഇട്ടു കാണും. സ്വഭാവികമായും ആ പ്രായത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം അതു തന്നെ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹ്രുത്തുക്കൾ അയച്ചു തരുന്ന നല്ല ഒന്നംതരം Classic Cinema കൾ. അക്കാലത്തെ സന്ധ്യകളിലെ cinema കാണൽ എന്റെ creative ആയ വശത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അരവിന്ദന്റെ "കാഞ്ചനസീത" മുതൽ Kurasowa യുടെ Ran വരെ ഞാൻ അവിടെ വെച്ചു കണ്ടു. ലോകത്തിലെ ഏതൊക്കെയോ ഭാഗങ്ങളിള്ള ജീവജാലങ്ങളെക്കുറിച്ചും, സംസ്കാരങ്ങളെക്കുറിച്ചും Attenborough യുടെ പ്രൗഡമായ ശബ്ദത്തിൽ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ സ്കൂളിൽ പഠിച്ച Biology ക്കപ്പുറം ഉള്ള ഒരു ലോകം കാണുകയായിരുന്നു. (കൂട്ടത്തിൽ പറയട്ടെ - നിങ്ങൾ ഏതെങ്കിലും കുട്ടികൾക്കു സമ്മാനം കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, Cash ഉണ്ടെങ്കിൽ ഏറ്റവും നല്ല സമ്മാനം National Geographic CD ആയിരിക്കും.)
ഗുരുകുലത്തിൽ ചെന്ന നാൾ മുതൽ ഞാൻ എപ്പോഴും പറയുമായിരുന്ന രണ്ട് പേരുകളുണ്ട് - Stephen Hawkings (കൂടുതൽ അറിയാൻ ഇവിടെ നോക്കുക http://en.wikipedia.org/wiki/Stephen_Hawking) ഉം Carl Sagan ഉം (http://en.wikipedia.org/wiki/Carl_Sagan). ഒരു തരം കടുത്ത ആരാധനയായിരുന്നു പ്രതിഭാശാലികളായ ഈ രണ്ടു ശാസ്ത്രഞ്ജന്മാരോടും. ഗുരുവിനോടും മറ്റുള്ളവരോടും സം സാരിക്കുമ്പോൾ എവിടെയെങ്കിലും Carl Sagan എന്നു ഞാൻ പറഞ്ഞിരിക്കും! അവസാനം Carl saganഎക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ചും ശരിക്കു പഠിച്ച്, മലയാളത്തിൽ note എഴുതാൻ ഗുരു എന്നോടു പറയുന്നിടം വരെയെത്തി കാര്യങ്ങൾ!

Tuesday, 29 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 7
വൈകിട്ടത്തെ നടത്ത പലപ്പോഴും ഗുരുകുലത്തിനു കുറെ താഴെ വെച്ചു Sterling Resort ലേക്കു തിരിയുന്ന വഴിയുടെ മൂലക്കുള്ളിലേക്കു ഇറങ്ങിയിരിക്കുന്ന കുട്ടേട്ടന്റെ (ഞാനല്ല! പാലക്കാട്ടു നിന്നും പണ്ടേ ഊട്ടിയിൽ വന്നു താമസമാക്കിയ കുട്ടേട്ടൻ) ചായക്കടയിലായിരിക്കും അവസാനിക്കുക. ഊട്ടിയിലെ തണുപ്പത്തു, മിക്ക ചെറുകിട Hotelകളിലും, ചായപ്പീടികകളിലും എപ്പോഴും ഈച്ചകൾ പാറി നടക്കും. എനിക്കു വലിയ മടി ആയിരുന്നു അവിടുന്നു ചായ കുടിക്കാൻ..പിന്നെ പിന്നെ അതൊരു ശീലമായി..പക്ഷെ വെളിയിൽ നിന്നു ഗുരുകുലത്തിൽ വരുന്ന പലരും, രണ്ടു ദിവസത്തേക്കു കഠിനമായ സന്യാസ ജീവിതം നയിക്കുന്നതിനു മനസ്സിനെ തയ്യാറാക്കി അയിരിക്കും വരുന്നത്. പല സന്ദർശകരും (പ്രത്യേകിച്ചും കേരളത്തിൽ നിന്നും വരുന്ന ബുജി വിഭാഗത്തിൽപെട്ട "വിദ്യാസമ്പന്നർ" ) ഗുരുകുലവാസികൾ ബൗദ്ധികമായി ഉയർന്ന ആളുകൾ എന്നു എന്നു സ്വയം വിശ്വസിക്കുകയും, അവരുടെ ഇടയിൽ സ്വീകാര്യത കിട്ടാനായി സ്വന്തം ജീവിതശൈലികളും, വിശ്യാസങ്ങളും മാറ്റി വെക്കുകയും ചെയ്യും.
ഇഷ്ടമല്ലെങ്കിലും, ചിരിച്ചു കൊണ്ട് കുട്ടേട്ടന്റെ കടയിലിരുന്നു ചായ കുടിക്കുന്ന Guest കാണുമ്പോൾ, എനിക്കു തോന്നിയിട്ടുണ്ട്, ഇതുതന്നെ ആയിരിക്കും വിശ്യാസത്തെ നിസ്സാരമായി ചൂഷണം ചെയ്യാൻ മതങ്ങളെയും, മനുഷ്യ ദൈവങ്ങളെയും പ്രാപ്തരാക്കുന്നത്. "Advertising Industry" യിൽ Bill Cosby എന്നയാൾ പറഞ്ഞതു ഇപ്പോഴും വിപണന തന്ത്രങ്ങളുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു -"The very first law in advertising is to avoid the concrete promise and cultivate the delightfully vague". (ഒരിക്കലും വ്യക്തമായ, ഉറച്ച വാഗ്ദാനങ്ങൾ നൽകാതിരിക്കുക. എളുപ്പം സ്വീകാര്യമാകാനിടയുള്ള രീതിയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കി അതിൽനിന്നും നേട്ടം കൊയ്യുക എന്നുള്ളതാണ് പരസ്യ വ്യവസായത്തിന്റെ അടിസ്ഥാന നിയമം)
പക്ഷെ എല്ലാ Guestകളും ഒരു പോലെയായിരുന്നില്ല. ഒരിക്കൽ ഇടപ്പള്ള്യിലുള്ള ഒരു യുവാവും, അയാളുടെ അമ്മയും കൂടി ഗുരുകുലത്തിൽ വന്നു. മാനസികമായി അൽപം ചാഞ്ചല്യം ഉള്ള ആളാണെന്നു എന്നോടാരോ പറഞ്ഞു. (പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. എന്തായാലും പേരെഴുതുന്നില്ല.) അദ്ദേഹം വന്നിട്ടു കുളിക്കാൻ കേറിയപ്പോൾ water heater പ്രവർത്തിക്കുന്നില്ലായിരുന്നു. പുറത്തു ചൂടാകി വെച്ചിരുന്ന വെള്ളവും തീർന്നു പോയി. അതിനു അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടു. അതുകണ്ടുകൊണ്ടാണ് മോഹനൻ ചേട്ടൻ വന്നത്-"ഇവിടെ സുഖിച്ചു ജീവിക്കാനല്ല ആളുകൾ പൊതുവെ വരുന്നത്. പൊതുവെ ക്ലേശനിഷ്ഠമായ ജീവിതം ആയിരിക്കും".
പെട്ടെന്നു നമ്മുടെ സുഹ്രുത്ത് പറഞ്ഞു-"ലൈറ്റും, ഫാനും, വാട്ടർ ഹീറ്ററുമെല്ലാം നിർമ്മിക്കപ്പെട്ടത് ദൈവം കൊടുത്ത ബുദ്ധി ഉപയോഗിച്ച മനുഷ്യരാണ്. അതനുഭക്കത്തക്ക രീതിയിൽ നമുക്ക് ലഭ്യമാണെങ്കിൽ അതുപയോഗിക്കുന്നതിൽ എന്താണു തെറ്റ്? അതോ പണ്ടത്തെ സന്യാസിമാരെപ്പോലെ മരവുരി ഉടുത്തു നടക്കണോ? എന്നാലേ ആർഷസംസ്ക്രുതി ഉണ്ടാവുള്ളോ? ഒന്നുകിൽ വെള്ളം ചൂടാക്കണം, അല്ലെങ്കിൽ Electrician യെ വിളിച്ചു water heater ശരി ആക്കു." മോഹനൻ ചേട്ടൻ ഒന്നും മിണ്ടിയില്ല, എന്നെ നോക്കി ഒന്നു ചിരിച്ചു; ഞാൻ തിരിച്ചും. പിന്നീടൊരിക്കലും, സ്വന്തം ബലഹീനതകൾകളും, ദൗർബല്യങ്ങളും ആദർശങ്ങളുടെ മറവിൽ മൂടിവെക്കാൻ എനിക്കു തോന്നിയിട്ടില്ല!
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, കേരളത്തിലെ ഏറ്റവും വലിയ മാനസിക പ്രശ്നങ്ങൾക്കുള്ള ഉത്തരം ആ കൂട്ടുകാരന്റെ മറുപടിയിൽ ഉണ്ടായിരുന്നുവെന്ന്. എപ്പോഴും ന്യായങ്ങളുണ്ട് മലയാളിക്ക്. ഉദാത്തവൽക്കരിക്കപെട്ട പ്രേമത്തിന്റെ മറവിൽ പ്രായപൂർത്തിയെത്തിയ മക്കളെയും ഭർതാവിനെയും ഉപേക്ഷിച്ച് ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോവുന്ന സ്ത്രീകളെക്കുറിച്ചു വായിക്കുമ്പോഴും, ജീവിത വിജയം എന്ന മന്ത്രവും പറഞ്ഞ് സ്വന്തം സുഹ്രുത്തിനെ കെണിയിൽ പെടുത്തുന്നതു കാണുമ്പോഴും, വീട്ടിൽ "സ്നേഹം" നിഷേധിക്കപ്പെട്ടു എന്നു പറഞ്ഞു കണ്ട ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോവുന്ന കൊച്ചുപെൺകുട്ടികളെക്കുറിച്ചു കേൾക്കുമ്പോഴും എനിക്കിതു തന്നെയാണു തോന്നാറ്. മുൻപും ഈ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ, മനസ്സാക്ഷികുത്തില്ലാതെ നുണ പറയാൻ മലയാളിക്കറിയില്ലായിരുന്നു അന്ന്. ഇന്നു എന്തും ചെയ്യാനും, പറയാനും ധൈര്യം ഉണ്ടെന്നാണു വെപ്പ്; പക്ഷെ അതില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു കൂടിവരുന്ന ആത്മഹത്യകൾ. പറഞ്ഞു പഴകിയ ആ Cliche ഒർക്കൽകൂടി ആവർത്തിക്കേണ്ടിവരുന്നു - "ദിശാ ബോധം നഷ്ടപെട്ട സമൂഹം"

Saturday, 26 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 6
വൈകുന്നേരങ്ങളിൽ market പോകേണ്ടാത്ത ദിവസങ്ങളിൽ ഞാൻ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. ഒരു 4-5 മണിയാകുമ്പോൾ ഷൗക്കത്തേട്ടനും, സുധിയേട്ടനും, ജോസഫേട്ടനും കൂടി പുറതേക്കു നടക്കാൻ പോകാൻ വരും. ഞാനും അവരോടൊപ്പം ഇറങ്ങും. Guest കളായി വരുന്നവരിൽ ചെറുപ്പക്കാർ ഉണ്ടെങ്കിൽ നടക്കാൻ പോകുമ്പോൾ അവർ ഒപ്പം കൂടും. ഷൗക്കതേട്ടനും, സുധിയേട്ടനും എപ്പോഴും എന്തെങ്കിലും തമാശകൾ പറഞ്ഞുകൊണ്ടിരിക്കും, ജോസഫേട്ടൻ എല്ലാം കേട്ടുകഴിഞ്ഞു മുഴങ്ങുന്ന സ്വരത്തിൽ അവസാനം ഒരു comment കൂടി പറഞ്ഞു കഴിയുമ്പോൾ മാലപടക്കം പൊട്ടി അവസാനം ഗുണ്ട് പൊട്ടുന്ന രീതിയിൽ എല്ലാവരും ചിരിച്ചു പോവും. ഞങ്ങൾ ഒരു മറയുമില്ലാതെ സം സാരിക്കുമായിരുന്നു - വേഷം കൂടി മാറ്റിയാൽ ഏതോ college ലെ ചെറുപ്പക്കാർ ഒന്നിച്ചു പോവുകയാണന്നേ തോന്നു. ഞങ്ങൾ സം സാരിക്കാത്ത വിഷയങ്ങൾ ഇല്ലായിരുന്നു. ആശ്രമ വാ സികളായ, സാധു യുവസന്യാസികളെ പ്രതീക്ഷിച്ചു വരുന്ന Guest കളെ ഞെട്ടിക്കുന്നതായിരുന്നു പലപ്പോഴും ഞങ്ങളുടെ സം സാരം; പ്രത്യേകിച്ചും ജോസഫേട്ടന്റെ..
കടുത്ത ഹിന്ദുമത വിശ്വാസികളായ പല Guest കളും ഞാൻ അടുത്ത ഗുരു ആകേണ്ടുന്ന ആളാണെന്ന മട്ടിൽ എന്നെ ഉപദേശിക്കാറുണ്ടായിരുന്നു! കടുത്ത വിഗ്രഹാരാധനയിൽ മനസ്സു കുടുങ്ങിപ്പോയ ചില മുതിർന്നവർ എന്നോടു ദേഷ്യപ്പെട്ടിട്ടും കൂടിയുണ്ട്. ഞാൻ വെറുതെ ചിരിച്ചു കൊണ്ടുനിന്നു കേൾക്കും, തിരിച്ചെന്റെ ഭാഗം പറയാറില്ലായിരുന്നു. മനസ്സ് അത്രത്തോളം condition ചെയ്യപ്പെട്ട അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കാനൊന്നും ഞാൻ മിനക്കെടാറില്ലായിരുന്നു. പിന്നെ എന്റെ വിശ്യാസങ്ങളാണു ശരി എന്നു ഞാൻ വിശ്യസിക്കുന്നതു പോലെ, അവരുടെ വിശ്യാസങ്ങൾ ശരി എന്നു വിശ്വസിക്കാൻ അവർക്കും അവകാശം ഉണ്ടല്ലോ? പിന്നെ തരം കിട്ടിയാൽ ഒരു കാര്യം ചെയ്യും, അങ്ങന്യൂള്ള മുതിർന്നവരുടെ കൂടെ കുട്ടികൾ ഉണ്ടെങ്കിൽ ഞാൻ അവരോടു പറയും -"അമ്പലങ്ങളിൽ പൊയ്ക്കൊള്ളു. നാമം ചൊല്ലിക്കോളു. നല്ല വഴി കാണിച്ചു തന്ന ഗുരുക്കന്മാരെ ദൈവമാക്കി ഭിത്തിയിൽ തൂക്കിക്കോളു. പക്ഷെ അവർ പറഞ്ഞ കാര്യങ്ങൾ കുറച്ചെങ്കിലും ജീവിതത്തിൽ പകർത്താനും കൂടി ശ്രമിക്കു. ഇന്നു ചെയ്യാനുള്ള ജോലികൾ (കുട്ടികളാണെങ്കിൽ പഠിത്തം) നന്നായി ചെയ്യു."
പലപ്പോഴും ഗുരുകുലത്തിൽ guest കളായി വരുന്ന സാധാരണക്കാര്യ ആളുകൾ എന്നെ വലിയ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ, Gulf ൽ എവിടെയോ ജോലി ചെയ്യുന്ന ഒരു സൈമണും അദ്ദേഹത്തിന്റെ ഭാര്യയും, രണ്ടു കൊചുപെണ്മക്കളും കൂടി ഊട്ടി കാണാൻ വന്ന കൂട്ടത്തിൽ ഗുരുകുലത്തിലും വന്നു. അദ്ദേഹം ഗുരുവിനെയും മറ്റുള്ളവരെയും കണ്ട ശേഷം Libraryൽ വന്നു. എന്നെപ്പോലെ ഒരു കൊച്ചുപയ്യനെ അവിടെക്കണ്ടപ്പോൾ അദ്ദേഹതിന്റെ ഭാര്യക്കു അദ്ഭുതമായി. ഞാൻ അവിടെ പഠിക്കുകയാണോ എന്നദ്ദേഹം അന്വേഷിച്ചു. ഞാൻ അതെ എന്നു മറുപടി പറഞ്ഞു.
അദ്ദേഹം തിരിഞ്ഞു ഭാര്യയോടു പറഞ്ഞു -"നമ്മളുടെ കുട്ടികൾ ശെമ്മാച്ചൻ പട്ടത്തിനു പഠിക്കുന്നതു പോലെ.."
ഞാൻ പെട്ടെന്നു പറഞ്ഞു -"അല്ല, ഞാൻ ഒന്നുമാവാൻ വേണ്ടിയല്ല പഠിക്കുന്നത്".
അദ്ദേഹം ചോദിച്ചു, "പിന്നെ?"
"വെറുതെ കുറെ അറിയാൻ", ഞാൻ പറഞ്ഞു.
അപ്പോൾ അദ്ദേഹം പറഞ്ഞു -"വെറുതെ അറിയാൻ എന്നൊരിക്കലും പറയരുത്. നമ്മൾ ഇന്നാരായാലും, എവിടെ എത്തിയാലും ജനനം മുതൽ നമ്മൾ ഓരോന്നിനോടും കടപ്പെട്ടിരിക്കുന്നു. നമുക്കു കിട്ടിയ സൗഭാഗ്യങ്ങൾ ഇരട്ടിയായി തിരിച്ചുകൊടുക്കാനും, പങ്കുവെക്കാനും പഠിക്കണം. അതിനൊന്നും കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ ജീവിതം, എളിമയും, വിനയവും, സ്നേഹവും നിറച്ച് മറ്റുള്ളവർക്കു മാതൃക ആവണം, പഠിച്ച പാഠങ്ങൾ പകുത്തു കൊടുക്കണം"
ഞാൻ അപ്പോൾ തുറന്നു പറഞ്ഞു-"ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരു ഗൾഫ്കാരനെ ഞാൻ ആദ്യമായി കാണുകയാണ്."
അദ്ദേഹം ചിരിച്ചുകൊണ്ടു ഭാര്യയോടു പറഞ്ഞു-"കൊച്ചുസ്വാമി കണ്ട ഗൾഫ്കാരല്ലാതെ എന്നേപ്പോലുള്ള ഇനങ്ങളും ഉണ്ടെന്നു പറഞ്ഞുകൊടുക്കടി."
പിന്നെയും അദ്ദേഹം ഏറെ സം സാരിച്ചു. നല്ല വാക്കുകൾ, ഹ്രുദ്യമായ ഭാഷയിൽ... എന്തായാലും, 2-3 വർഷങ്ങൾക്കു ശേഷം ഗൾഫിലേക്കു വന്നപ്പോൾ അദ്ദേഹം പറഞ്ഞ വാകുകളായിരുന്നു മനസ്സിൽ. അദ്ദേഹത്തെപ്പോലെയുള്ള "ഇനങ്ങളെ" കാണാമെന്നു ഞാൻ പ്രതീക്ഷിച്ചു. ഗൾഫ് എനിക്കു നല്ല തൊഴിലും, അനുഭവങ്ങളും, പണവും തന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഒരു സൈമൺ അചായനെ മാത്രം കിട്ടിയില്ല.
പിൻ കുറിപ്പ്: (ഇപ്പോള്‍ ഗൾഫിനെക്കുറിച്ചുള്ള സങ്കല്പം )
പത്തു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ നോമ്പു പെരുന്നാളിനു ഞാൻ Al Ainൽ ഉള്ള എന്റെ കൂട്ടുകാരനോടു പറഞ്ഞതു -"മച്ചൂ, ഇനിയെന്താ plan? ഇപ്പോ നിനക്ക് ഇവിടെ 2-3 branch ഉള്ള business ആയി. നാട്ടിൽ നല്ല വീടും, കാറും ഒക്കെ ആയി. ഇനിയിപ്പോ, ഒരു Serial എടുക്കുകയോ, കവിതാ സമാഹാരം ഇറക്കുകയോ ചെയ്തുകൂടെ? വേണമെങ്കിൽ ഞാൻ ഒരു കഥ തരാം!"
അവൻ അലറിച്ചിരിച്ചുകൊണ്ടുപറഞ്ഞ തെറി ഇവിടെ എഴുതാൻ കൊള്ളില്ല! (അവനു വിവരമുണ്ടായിരുന്നു!!)

Friday, 25 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 5
പുലർച്ചേ കിടക്കയിൽ നിന്നും എഴുന്നേറ്റുകഴിഞ്ഞാൽ ഒരു ദിവസം നമ്മൾ എത്ര ദൂരം നടക്കും? ഈയടുത്ത് ഒരാൾ പറഞ്ഞു- ഒരു ശരാശരി ഇൻഡ്യൻ വീട്ടമ്മ, ഒരു ദിവസം 25 കിലോമീറ്റർ നടക്കുന്നുണ്ടെന്ന്! ഒരു പക്ഷെ അത് അതിശയോക്തി ആയിരിക്കാം; ഏതോ statistics ആണെന്നു പറയുന്നെങ്കിലും. എന്തായാലും, ഗുരുകുലത്തിൽ താമസിക്കുമ്പോഴും, നാട്ടിൽ വെച്ചും, കടൽ കടന്നിങ്ങു ഗൾഫിൽ വന്നപ്പോഴും എന്റെ പ്രധാന നേരമ്പോക്ക് ലക്ഷ്യമില്ലാതെയും, അല്ലാതെയും ഉള്ള നടത്തങ്ങളായിരുന്നു. Forrest Gump എന്ന Cinemaയിൽ Tom Hanks പറയുന്ന ഒരു വാചകമുണ്ട് -"കുട്ടിയായിരുന്നപ്പോൾ മുതൽ എന്തു പ്രശ്നം വന്നാലും, എന്റെ കൂട്ടുകാരി എന്നോടു ഓടി രക്ഷപ്പെടാൻ പറയുമായിരുന്നു; ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഞാൻ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു". (ഓർമ്മയിൽ നിന്നും).
നടത്തയുടെ പല രഹസ്യങ്ങളും എനിക്കു മനസ്സിലായതു വർഷങ്ങൾക്കു ശേഷം, Dubai ൽ ആദ്യമായി വന്നു കുറച്ചു നാളുകൾക്കു ശേഷം രാത്രി ഏറെ ദൂരം തനിയെ നടന്നപ്പോഴായിരുന്നു. ആദ്യം ഒരു ഭയം തോന്നിയെങ്കിലും, ഊട്ടിയിലെ തണുപ്പത്ത് ഞാനു രാമക്രുഷ്ണൻ അണ്ണനും കൂടി നടന്നതോർത്തു pocketൽ കയ്യും ഇട്ടു കൂളായി നടന്നു. പിന്നീട് ഒരിക്കലും പരിചയമില്ലാത്ത Europe ലെ തെരുവുകളിൽ കൂടി ഒറ്റക്കു നടക്കേണ്ടി വന്നപ്പോഴും ഞാൻ അതു തന്നെ ചെയ്തു. pocketൽ കയ്യും ഇട്ടു ഒറ്റ നടത്തം. എനിക്കെല്ലാ വഴികളും ഒന്നു തന്നെ. ചുറ്റിലുമുള്ള പ്രക്രുതിയും, ആൾക്കാരും മാറുന്നു. പക്ഷെ, മുന്നോട്ടു നീണ്ടു കിടക്കുന്ന വഴി, തുടരുന്ന യാത്ര.. അതെപ്പോഴും ഒന്നു തന്നെ. കുറെ നടന്നാൽ, ചുറ്റുമുള്ളതൊക്കെ കണ്ട്, എന്നാൽ ഒരു അപരിചിതത്വവും മനസ്സിൽ തോന്നാതെ നടക്കാൻ ശീലിക്കാം.
ഊട്ടിയിൽ വെച്ചു പുലർച്ചേ നടക്കാൻ പോകുന്ന ദിവസങ്ങളിൽ, ഉച്ചയൂണു നേരമാവുമ്പോഴേക്കും തിരിച്ചെത്തും. Guest കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും ഊ ണു കഴിക്കാൻ വിളിക്കും. ഒരു ഹിന്ദു ആശ്രമം എന്നുകരുതി (ഗുരുകുലം ഒരിക്കലും ഒരു ഹിന്ദു ആശ്രമമായി എനിക്കു തോന്നിയിട്ടില്ല.) ഗുരുകുലത്തിൽ വരുന്നവർ വളരെ ഭയഭക്തിയ്യോടെ നിൽക്കും, ചിലപ്പോൾ എന്നെ ഒരു കൊച്ചു സ്വാമിയാണെന്നു കരുതി ബഹുമാനിച്ചു കളയും! ചിലർ കലാകാരന്മായിരിക്കും, അല്ലെങ്കിൽ എഴുത്തുകാർ എന്നു സ്വയം വിശ്വസിക്കുന്നവർ! അത്തരക്കാർ വന്നാൽ എന്തിനേയും, ഏതിനേയും എതിർക്കുക എന്നതു മാത്രമായിരിക്കും ചെയ്യുക.. എതിർക്കുന്നതു ഉയർന്ന IQ ന്റെ ലക്ഷണമായി അന്നും ആളുകൾ ധരിച്ചിരുന്നു!
ഊട്ടി ഗുരുകുലത്തിൽ ഭക്ഷണം കഴിക്കുന്നതു എല്ലാവരും ഒന്നിച്ചായിരിക്കണം എന്ന നിഷ്ഠയൊന്നുമില്ലായിരുന്നു. താൽപര്യമുള്ളവർ ഒന്നിച്ചിരുന്നു കഴിക്കും. പലപ്പോഴും, ഊന്നുമേശ ആശയങ്ങളുടെ ഒരു യുദ്ധക്കളമാവും. Guest കൾ ചെറുപ്പക്കാരോ, വിപ്ലവകരമായി ചിന്തികുന്ന മുതിർന്നവരോ ആണെങ്കിൽ അവർ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ, മിക്കവാറും തമ്പാൻ ഡോക്ടൊറോ, മോഹനൻ ചേട്ടനോ പ്രകോപ്പിക്കുന്ന ഒരു മറു ചോദ്യം ചോദിക്കും. വന്നയാൾ, കുറച്ചധികം imotional type ആണെങ്കിൽ പിന്നെ അതൊരു തർക്കമായി വളരും. ഗുരുകുലത്തിലെ ഏറ്റവും ആവേശഭരിതനായ ഗോപി ദാസ്സ് അണ്ണൻ അന്നേരം ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിൽ ചിലപ്പോൾ വാക്കു തർക്കം ഒരു അടിയായി മാറുമോ എന്നു ഞാൻ ഭയക്കാറുണ്ട്. ആ ഒരു ഘട്ടം എത്തുമ്പോൾ ചിലപ്പോൾ ഞാനോ, ഷൗക്കത്ത് ചേട്ടനോ, സുധിയേട്ടനോ അല്ലെങ്കിൽ ജോസെഫേട്ടനോ മൃദുവായി സം സാരിച്ചു രംഗം ശാന്തമാക്കും. കാരണം വരുന്നവരുമായി അതിനകം തന്നെ ഞങ്ങൾ ഒരു നല്ല സൗഹ്രുദം ഉണ്ടാക്കി എടുത്തു കഴിയും..അതുകൊണ്ടുതന്നെ ഞങ്ങൾ ആരെങ്കിലും സം സാരിച്ചു തുടങ്ങുമ്പോൾ പൊതുവെ ക്ഷമയോടെ കേട്ടിരിക്കും. ഷൗക്കത്തേട്ടൻ ഒരു zufi യും, സുധിയേട്ടൻ zen buddist ഉം, ജോസഫേട്ടൻ ഒരു വൈദികനും ആയി അതിനകം തന്നെ സന്ദർശകരുടെ ഉള്ളിൽ പ്രതിഷ്ഠ നേടിയിരിക്കും! എന്നോടു ഒരു തരം വാൽസല്യമായിരുന്നുവേന്നു തോന്നുന്നു സന്ദർശകർക്ക്..
ഒരിക്കൽ ഞാൻ തമ്പാൻ ഡോക്ടറോടു ചോദിച്ചു, എന്തിനാണിങ്ങനെ വെറുതെ ആൾക്കാരെ പ്രകോപിപ്പിക്കുന്നതെന്ന്. ആരെയും തിരുത്താൻ കഴിഞ്ഞില്ലെങ്കിലും, ഒരു മറുചിന്തക്കുള്ള അവസരം ഉണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രമാണു ഇങ്ങനെ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു വിദ്യാഭ്യാസ സ്ഥപനം എന്ന നിലയിൽ ഗുരുകുലത്തിനു സമൂഹതിനോടു ചില കടമകൾ ഉണ്ടെന്നു എനിക്കും ആലോചിച്ചപ്പോൾ തോന്നി. എന്തായാലും, ഏതു Library ൽ ഇരുന്നു വായിച്ചു പഠിക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ഞാൻ ഗുരുകുലത്തിലെ അടുക്കളയിൽ നിന്നു പഠിച്ചു. അവിടുത്തെ ഒരു ഗുണം ഒരിക്കലും ജാതിയോ, മതമോ, സംസ്കാരങ്ങളോ ഒന്നും ആരുടെയും ഇടയിൽ മറവുണ്ടാക്കിയില്ല. ആ അടുക്കളയിൽ വെച്ചു, ഞാൻ നൂറുകണക്കിനു പ്രസിദ്ധരും, സ്‌ആധാരണക്കാരുമായ ആൾക്കാരെ കണ്ടു. അതിൽ തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹനുമായി ഞാൻ ഏറെനേരം സം സാരിച്ചു നടന്നിട്ടുണ്ട്.
ഊ ണു കഴിഞ്ഞു, ചിലപ്പോൾ 2-3 മണിവരെ നീളുന്ന ചർച്ചകളും കഴിഞ്ഞാൽ മിക്കവരും ഒരു മയക്കത്തിനായി പോകും. ഞാൻ Prayer Room നടുത്തുള്ള Hallൽ പോയിരുന്നു എന്തെങ്കിലും എടുത്തു വായിക്കും. ആഴ്ചയിൽ 2-3 ദിവസം Ootty market ൽ പോയി സാധനങ്ങൾ വാങ്ങേണ്ടിവരും. പ്രമോദ് ചേട്ടനോ, മോഹനൻ ചേട്ടനോ അതിനു വിളിക്കുന്നതിനു വരെ അവിടിരിക്കും..

Wednesday, 23 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 4
തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത് ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച് അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട് - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.
കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള് ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത് ഒരു stop ഉണ്ട്- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..
സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.
ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്. കുറേ ദൂരമുള്ളതുകൊണ്ട്, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.
ഒരിക്കൽ,ഉമേഷ് എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി.

Fernhill,
Lawrence School,
Lovedale School,
Ootty,
Umesh
Sunday, 20 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 3
കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.
ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.
പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ് ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ് ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത് എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത് ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്.
post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..

Saturday, 19 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 2
പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക് കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട് അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!
ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.
മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത് എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത് എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.
ഗുരുകുലത്തിൽ എത്തുന്നതു മുൻപ് ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച് സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".
പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ് ചെയ്തു print എടുത്ത് അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ് ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട് അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.
കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!
എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..
എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.

Thursday, 17 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 1
മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.
ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.
Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.
പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ് ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത് എഴുന്നേറ്റ് എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത് ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.
എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..

കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ് അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..
Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.
അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ് ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.
ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ് ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..
ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ് പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.
മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!
ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.
ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട് ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

Wednesday, 26 August 2009
എല്ലാവർക്കും ഓണാശംസകൾ...

ഓണം എനിക്കു ഒരു ഓർമ്മ ആണു. തീരെ ചെറുപ്പത്തിൽ കുടുംബവീട്ടിൽ എല്ലാവരും ഒത്തു ചേരുന്ന തിരുവോണം. എല്ലാവർക്കും സന്തോഷം. കാണാൻ കൊതിച്ചവർ വരുമെന്ന പ്രതീക്ഷ.. കാത്തിരുപ്പിന്റെ അവസാനം, വന്നെതുമ്പോഴുള്ള അടക്കിപ്പിടിച്ച ആഹ്ലാദം, പിന്നെ വറവലുകളുടെ രുചിക്കിടയിൽ അലിഞ്ഞില്ലാതാവുന്ന അകൽച്ചകൾ, പുത്തൻ ഉടുപ്പിന്റെ മണം, അവധി കിട്ടാത്തതു കൊണ്ടു വരാൻ പറ്റാഞ്ഞ അഛനെ ഓർത്തു ആരും കാണാതെ കിഴക്കേലെ പുളി മരത്തിന്റെ മറവിൽ നിന്നു കരഞ്ഞതു, രാത്രി എല്ലാവരും പോയികഴിയുമ്പോൾ അഛനെ ഓർത്തു കരയുന്ന അമ്മയെ കെട്ടിപിടിച്ചു, ഇരുട്ടിലേക്കു നോക്കി കിടക്കുമ്പോൾ എന്റെ മനസ്സിൽ എന്തായിരുന്നു?
ഇന്നുമെനിക്കറിയില്ല..
കഴിഞ്ഞ ഓണത്തിനു, വീടിനടുത്തുള്ള ശ്രീകുട്ടിയോടു എന്താ വിഷമിച്ച നിൽക്കുന്നതെന്നു ചോദിച്ചപ്പോൾ, അഛൻ വരാത്തതു കൊണ്ടാണെന്നു അവളുടെ അമ്മ പറഞ്ഞു. ഞാൻ അവളെ ഒന്നുകൂടി നോക്കി. എനിക്കെന്തോ അന്നേരം ചിരിക്കാൻ പറ്റിയില്ല...
Monday, 17 August 2009
Thursday, 9 July 2009
എന്റെ കേരളം, എത്ര സുന്ദരം! (അത്യന്താധുനിക പൊട്ടക്കവിത)
അയൽപക്കത്തെ കുട്ടിയുടെ ശവമടക്കത്തിനു പോവാതെ,
ഞാൻ എന്റെ പ്രണയിനിക്കു പ്രേമമൂറുന്ന mail അയച്ചു.
ഭർത്താവിനോടു phoneൽ കൊഞ്ചികൊണ്ടെന്റെ പ്രണയിനി,
അവളുടെ നഗ്നമേനി എന്നെ webcamൽ കാണിച്ചു.
പ്രകാശ് കാരാട്ട്, പിണറായിയിൽ നിന്നും എത്ര പറ്റിക്കാണും,
എന്നു പറഞ്ഞു കൊണ്ടു, എന്റെ പോലീസുകാരൻ കൂട്ടുകാരൻ അന്നു കിട്ടിയ കൈക്കൂലി Barൽ എണ്ണികൊടുത്തു.
കൈക്കൂലി വാങ്ങുന്നതു കയ്യിൽ വെക്കരുതെന്നവൻ തത്വവും പറഞ്ഞു.
ഞാൻ അടിച്ചു ഫിറ്റായി ഗാന്ധി പ്രതിമയുടെ ചുവട്ടിൽ വാളു വെച്ചു കിടന്നു.
എന്റെ മോൻ അതു twitterലും Facebookലും അന്നേരം തന്നെ update ചെയ്തു.
ഇതൊന്നുമറിയാതെ, ദീദി പാടിക്കൊണ്ടിരുന്നു-
"എന്റെ കേരളം, എത്ര സുന്ദരം!"
(ചൂടു കാലമായാൽ ഇത്തിരി അസുഖമുണ്ടെന്നു ചിലർ ചുമ്മാ പറയുന്നതാ..)

Tuesday, 23 June 2009
ലൂക്കോയുടെ "warm water Theory" യും, ഒരു സായാഹ്നത്തിലെ ഞടുക്കവും. (കഥ)
മരുന്നുകുപ്പിയുടെ പുറത്തെഴുതിയിരിക്കുന്നതു ഉറക്കെ വായിച്ചുകൊണ്ടു ഹരി കസേരയിൽ ചടഞ്ഞിരുന്നു.
"..let the capsule dissolve in luke warm water and.."
"luke warm water! ലൂക്കോയുടെ warm water!"
മേശപ്പുറത്തു വെച്ചു Record book വരച്ചുകൊണ്ടിരുന്ന അനി തല ഉയർത്താതെ പെട്ടെന്നു വിളിച്ചു പറഞ്ഞു.
"രാവിലെ പൊട്ടത്തരങ്ങൾ വിളിച്ചു പറഞ്ഞു മനുഷ്യനെ മണ്ടനാക്കല്ലേടാ അനി.." പറയുന്നതിനിടയിൽ push up എടുക്കുന്നതിന്റെ എണ്ണം തെറ്റാതിരിക്കാൻ ഓർമ്മ വെച്ചു കൊണ്ടു കുര്യൻ മനസ്സിലോർത്തു, "ഇനി അനി, അവന്റെ സ്വന്തം തിയറിയുമായിട്ടു വരും മനുഷ്യനെ മക്കാറാക്കാൻ"
അനി മുഖം ചെരിച്ചു കുര്യനെ കുറെ നേരം നോക്കി. എന്നിട്ടു മെല്ലെ പറഞ്ഞു.. "കുര്യാ നീ ആണു ഈ തിയറി അറിഞ്ഞിരിക്കെണ്ട ആൾ"
"അതെന്തു തിയറി ആണെടാ, ഞാൻ ഇത്ര അത്യാവശ്യമായിട്ടും അറിയേണ്ടുന്നത്?" കുര്യൻ push-up എടുക്കുന്നതു നിർത്തി ഒരു ചിരിയോടെ എഴുന്നേറ്റു. 25 എണ്ണം വരെ കുര്യൻ കൗണ്ട് ചെയ്തു കഴിഞ്ഞിരുന്നു.
"ലൂക്കോയുടെ warm water theory എന്നാൽ, തിളച വെള്ളത്തിൽ വീണ പൂച്ചയുടെ കഥ എപ്പോഴും പറയുന്ന ലൂക്കോച്ചൻ, അഥവാ ലൂക്കോസ് എന്ന മനുഷ്യന്റെ കഥയാണു. വിവാഹ ജീവിതത്തിൽ ഭാര്യയുമായി പൊരുത്തപെടാൻ പറ്റാതായപ്പോൾ ഒട്ടക്കായിപോയ ഒരു മനുഷ്യന്റെ കഥ. അയാളുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്കു, വേറൊരാൾ സ്വപ്നങ്ങളും, ജീവിതവുമായി കടന്നുവന്നു. മേരി എന്നായിരുന്നു അവളുടെ പേരു. ലൂക്കോക്കു മേരിമ്മാമ്മയെയും മനസ്സു തുറന്നു സ്നേഹിക്കാൻ ഒരിക്കലും കഴിഞ്ഞില്ല.പക്ഷെ മേരി പ്രസവിച്ചതു സ്വന്തം മകനെയാണെന്നു ലൂക്കോക്കു ഉറപ്പായിരുന്നു. അത്രത്തോളം മേരി ലൂക്കോയോടു സത്യസന്ധത പുലർത്തിയിരുന്നു. എന്നിട്ടും.."
കാണാതെ പഠിച്ച ഒരു ഖണ്ഡിക തെറ്റാതെ പറയുന്നതു പോലെ ഏകാഗ്രതയോടും നാടകീയതയോടുമാണു അനി പറഞ്ഞുകൊണ്ടിരുന്നത്.
കഥ മുറിച്ചുകൊണ്ടു കുര്യൻ ചോദിച്ചു "ആരാടാ ഈ ലൂക്കോ?.."
"എന്റെ അപ്പനാണു, പക്ഷെ എന്റെ അമ്മയുടെ ഭർത്താവല്ല.
നിന്റെ അമ്മയുടെ ഭർത്താവാണു, പക്ഷെ നിന്റെ അപ്പനല്ല."
ഒരു കടംകഥ പറഞ്ഞു നിർത്തിയതു പോലെ അനി Record book ലേക്കു തല കുനിച്ചു.

malayalam blog,
malayalam katha,
malayalam story,
shine
Monday, 13 April 2009
Sunday, 5 April 2009
വായനയുടെ ഉത്സവക്കാലത്തിലേക്ക്..
ഞാൻ വീണ്ടുമൊരിക്കൽക്കൂടി, കൗമാരത്തിലെ എന്റെ വായനയുടെ, വസന്തകാലതിലേക്കു തിരിച്ചുപോവുന്നു..
ഏറെ നാളായി വായന കുറഞ്ഞിരിക്കുക ആയിരുന്നു..
ഇക്കഴിഞ്ഞ 2 അവധി ദിവസങ്ങളിലായി 2 പുസ്തകങ്ങൾ വായിച്ചു തീർത്തു.
1. Sister Jesmiഉടെ ആമേൻ എന്ന പുസ്തകം.
രഹസ്യങ്ങൾ അറിയാനുള്ള ഗൂഢമായ താൽപര്യം കൊണ്ടു മാത്രം വായിച്ചു.
2. കെ. പി. അപ്പൻ സാറിന്റെ "തനിച്ചിരിക്കുമ്പോൾ ചിന്തിക്കുന്നത്".
ശരിയായ ആത്മകഥ. ആത്മകഥകൾ എന്ന പേരിൽ ഇറങ്ങുന്ന പലതും, ശരിക്കും എഴുത്തുകാരുടെ അനുഭവകഥകൾ ആണു. പക്ഷെ അപ്പൻ സർ, സാഹിത്യത്തിലെ സൗന്ദര്യത്തിലേക്കു എങ്ങനെ എത്തിപെട്ടുവേന്നും, അതിലെങ്ങനെ അഭിരമിച്ചുവേന്നും..., വിമർശനം അദ്ദേഹത്തിനു ജീവിതതേക്കാൾ എങ്ങനെ വലുതായി എന്നും ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞിരിക്കുന്നു. ഒറ്റയിരുപ്പിൽ വായിച്ചു തീത്തു..പക്ഷെ ഇനിയം വായിക്കണം..കാരണം ഒരോ പുറത്തിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ട്..
ഇപ്പോൽ Paulo Coelho യുടെ Witch Of Portobello വായിച്ചുകൊണ്ടിരിക്കുന്നു. ഇന്നു Dubai DC Books ൽ നിന്നും ഹൈഠർ അലി മെയിൽ അയചിരുന്നു..കുറെ പുസ്തകങ്ങളുടെ list. അപ്പൻ സാറിന്റെ "ചരിത്രത്തെ ആഗതമാക്കിയ ഗുരു" സ്റ്റോക്കുണ്ട്..അതു വാങ്ങണമെന്നുണ്ട്..
ഇനിയും ഞാൻ കുറെ നല്ല പുസ്തകങ്ങൾ വായിക്കട്ടെ.. നല്ലതു വായിക്കുമ്പോൾ വെറുതെ എഴുതാൻ പോലും മടിക്കും. എനിക്കു അപകർഷതാ ബോധം തോന്നും!
ദൈവമേ, എന്നെ എഴുത്തുകാരനാക്കി പാപിയാക്കാതെ,ഒരു നല്ല വായനക്കാരനാക്കണേ!
ചിലപ്പോൾ, ചില ചവറുകൾ വായിക്കുന്നതു കൊണ്ടു, എന്റെ കുറെ പാപങ്ങൾ പൊറുക്കപ്പെടണമെ!

Monday, 23 March 2009
വേശ്യയുടെ മകൻ/മകൾ...
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്തപരാധമാണു ഈ കുട്ടികൾ ചെയ്തറ്റെന്നു?എല്ലാവരും ഈ കുട്ടികളെ അകറ്റി നിർത്തുന്നു..ശരിയാണു അവർക്കൊരു നല്ല സംസ്കാരം ഉണ്ടാവാൻ ഇടയില്ല..പക്ഷെ ആരെങ്കിലും അവർക്കു നല്ല വഴി കാണിച്ചു കൊടുക്കേണ്ടെ? നമുക്കും കഴിയുമ്പോലെ എന്റെങ്കിലും..
എന്തായലും, വെറുതെ ചിന്തിച്ചിരിക്കാതെ ആവുമ്പോലൊക്കെ ആ കുട്ടികളെ സഹായികുന്നവരും ഉണ്ട്..
http://indiachilla.blogspot.com/

kids of prostitutes,
NGO,
orphans in kerala
Wednesday, 4 March 2009
ഒന്നും മിണ്ടാതെ രണ്ടുപേർ (കഥ)
കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ ഞങ്ങളുടെ മേൽ വീഴുന്നുണ്ടായിരുന്നു.
മഴ പെയ്തു തോർന്നിട്ട് അധികം നേരമായിരുന്നില്ല..
ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും കുറെ ദൂരം നടന്നു..
നാളെ ഞാൻ ഇവിടെ നിന്നും പോവുകയാണു..പലതും പറയണമെന്നുണ്ട്.. പക്ഷെ ധൈര്യ്യം ഇല്ല...അതൊ മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..
അവളും നിലത്തേക്കു മാത്രം നോക്കി നടന്നു..
***********
പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...
അല്ലെങ്കിൽ തന്നെ, ജീവിതതോടു സമരം ചെയ്തു എല്ലം നേടാം എന്നുള്ള മോഹം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.. ഭാര്യ, കുട്ടികൾ, ജോലി...
"ജീവിതം എങ്ങനെ ആസദ്യകരമാക്കാം" എന്നും മറ്റുമുള്ള ലേഖനങ്ങൾ വായിച്ചു എന്തൊക്കെയോ കാട്ടികൂട്ടി, ജീവിതം സുന്ദരം എന്നു സ്വയം വിശ്യസിപ്പിച്ചു കഴിയുന്ന ഒരു ദിവസം...
ഭാര്യയും, ഞാനും കൂടി മഴ നനയാതിരിക്കാൻ Convent School ന്റെ മതിലിനോടു ചേർന്നു നടക്കുകയായിരുന്നു..
വരാന്തയിൽ അവൾ.. കറുത്ത ശിരോവസ്ത്രത്തിനുള്ളിലെ മുഖം..
അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..
ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു.

Sunday, 1 March 2009
സോളമന്റെ ഗീതകങ്ങളും Guntenberg Project ഉം
ഇന്നലെ പുതിയ താമസ സ്ഥലത്തേക്കു മാറി. നല്ല രീതിയിൽ Furnish ചെയ്ത വിശാലമായ മുറി..ഇഷ്ടപ്പെട്ടു. അടുത്ത റൂമിലെ ഗുജറാത്തി ഫാമിലി നല്ലവർ ആണെന്നു തോന്നുന്നു.
ആൻഡി ഒരു Day Care നടത്തുന്നുണ്ട്... എന്നും വൈകുന്നേരം ചെല്ലുമ്പോൾ നല്ല ഒാമനത്തമുള്ള കുഞ്ഞുങ്ങളെ കാണാം..
എന്റെ കട്ടിൽ ഉപേക്ഷിച്ചു, മുൻപു താമസിച്ച ആൾ ഉപേക്ഷിച്ചു പോയ double bed കട്ടിലിൽ, വിശാലമായ മുറിയിൽ ഇങ്ങനെ മലർന്നു കിടക്കുമ്പോൾ, വിജനമായ ഒരു കടൽ തീരത്തു കിടക്കുന്ന പോലെ...
മനസ്സു ഇങ്ങനെ അലസമായി വിട്ട്...
കെട്ടുപാടുകളൊന്നുമില്ലാതെ...
കൊള്ളാം, Life is Beautiful എന്നൊക്കെ തോന്നുന്നു..
"006:010 Who is she who looks forth as the morning, beautiful as the moon, clear as the sun, and awesome as an army with banners?"
2-3 ദിവസം മുൻപു Guntenberg Project ന്റെ websiteഇൽ പോയി, "സോളമന്റെ ഗീതങ്ങൾ" download ചെയ്തു print എടുത്തു.
അതു വായിച്ചുകൊണ്ടിരിക്കുംബോൾ, അങ്ങു ദൂരെ നാട്ടിൽ ഒറ്റക്കു കഴിയുന്ന എന്റെ പ്രീയപ്പെട്ടവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ...എന്നോത്തുപോവുന്നു..
കൊള്ളാം അലസമായ മനസ്സ്, ചെകുത്താന്റെ പണിപ്പുര ആണെന്നാണു പറയുന്നതു...അതുകൊണ്ടു..ഇനി regular ആയി Blog പ്രതീക്ഷിക്കാം.
വന്നിട്ടു വെറുതെ പോകേണ്ട.. Guntenberg Project നെ പറ്റി കേട്ടിട്ടുണ്ടൊ? Copy right ലോകതിലെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശേഖരം ആണതു..
അതും free ആയി.. തീർച്ചയായും പോയി നോക്കണം..
http://www.gutenberg.org/wiki/Main_Page
സോളമന്റെ ഗീതങ്ങൾ http://www.gutenberg.org/etext/8022

Guntenberg Project,
Song of Solomon,
Song of Songs
Wednesday, 25 February 2009
ഗുരു നിത്യ ചൈതന്യ യതിയുടെ ഓർമ്മ പൂക്കൾ

ഇന്നു ഒന്നും എഴുതുന്നില്ല..ഞാൻ കഴിഞ്ഞ ഗുരുപൂജക്ക്, ഊട്ടിയിൽ വെച്ചെടുത്ത കുറെ ചിത്രങ്ങൾ മാത്രം...
Blog എഴുതാൻ തുടങ്ങിയപ്പോഴെ ഞാൻ എഴുതിയിരുന്നു...ഒരു category എന്നൊന്നുമില്ല എന്റെ Blog നു..എല്ലാം അൽപാൽപം വേണം എന്ന വിശ്വാസക്കാരനാണു ഞാൻ..
കുറെ സുന്ദരി പൂക്കൾ..

ഞാൻ 2 വർഷം കൂടെ ചിലവഴിച്ച എന്റെ വലിയ ഒരു സുഹൃത്തിന്റെ ഒർമകളുറങ്ങുന്ന മണ്ഢപം..- ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി സ്ഥലം.. കുറെ സുന്ദരമായ ഓർമകൾ ഉണ്ട്.. അദ്ദേഹത്തിനു സംഗീതം വളരെ ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു സംഗീതവും നിങ്ങൾക്കു തരുന്നു.. താഴെ കാണുന്നതിൽ Play ചിഹ്നത്തിൽ click ചെയ്യുക..
Labels:
Flowers,
Guru Nitya Chaithanya yathi,
Ootty,
Tourist
Tuesday, 24 February 2009
ചലച്ചിത്രത്തിന്റെ സൗന്ദര്യം -Spring, Summer, Fall, Winter... and Spring

ഊട്ടിയിൽ മഞ്ഞു വീഴുകയും പിശരൻ കാറ്റടിക്കുകയും ഒക്കെ ചെയ്യുന്ന് സമയത്ത്- കഴിഞ്ഞ March മാസത്തിൽ- ഞാനും കുറെ സുഹ്രുത്തുക്കളും കൂടി ഗുരു നിത്യചൈതന്യ യതിയുടെ ആശ്രമത്തിൽ ഗുരുപൂജ്ജയുടെ തിരക്കുകളിലായിരുന്നു. എന്നും വൈകുന്നേരങ്ങളിൽ, ജോലികൾ കഴിഞ്ഞു, ഞാനും, മാർഗരറ്റ് ആന്റിയും, താംബരം MC കോളജിലെ ജയിംസ് സാറും കൂടി അദ്ദേഹം കൊണ്ടുവന്ന വിദേശ സിനിമകളുടെ DVD ഇട്ടു കാണുമായിരുന്നു.
അതിൽ എനിക്കു വളരെ ഇഷ്ടപ്പെട്ട ഒന്നു രണ്ടു ചിത്രങ്ങൾ ഉണ്ടായിരുന്നു-

1. The bow
2.Spring, Summer, Fall, Winter... and Spring.
ഈ ചിത്രങ്ങളുടെ ദ്രശ്യ ഭംഗി മനം മയക്കുന്നതായിരുന്നു.
ചിത്രങ്ങൾ കണ്ടു കഴിഞ്ഞു സംസാരിച്ചിരിക്കുമ്പോഴാണു ശ്രദ്ധിച്ചത്- രണ്ടു ചിത്രങ്ങളുടെയും സംവിധാനം ഒരാൾ തന്നെയാണു. സൗത് കൊറിയൻ സംവിധായകനായ Kim Ki-duk. ഇത്രയും പറഞ്ഞതു ഈ സംവിധായകന്റെ ചിത്രങ്ങൾ കാണാൻ ഇട വന്നാൽ കളയരുത് എന്നു പറയാനാണു. പൃക്രുതിയൂടെ സൗന്ദര്യം, നിശ്ശബ്ദത ഒക്കെ ഇത്ര നന്നായി ഒപ്പെടുത്ത ചിത്രങ്ങൾ ഞാൻ മുൻപു കണ്ടിട്ടില്ല.. കൂടുതൽ വിവരങ്ങൾക്കു http://en.wikipedia.org/wiki/Kim_Ki-duk കാണുക.

The Bow യുടെ കഥ- ഭാവി ഫലങ്ങൾ പറഞ്ഞു, എപ്പോഴും ഒഴുകി നടക്കുന്ന ഒരു വഞ്ചിയിൽ തന്നെ ജീവിക്കുന്ന ഒരു മധ്യവയ്സ്കന്റ്യൂം, അയാൾക്കു എവിടെ നിന്നോ കിട്ടിയ ഒരു പെൺകുട്ടിയുടെയും കഥ ആണു. അതിലുപരി മനുഷ്യന്റെ അടിസ്ഥാന ചോദനകളിലേക്കുള്ള ഒരു യാത്ര കൂടിയാണു ചിത്രം. അയാൾ പെൺകുട്ടി പ്രായപൂർത്തി ആവാൻ വേണ്ടി കാക്കുകയാണു- അവളെ വിവാഹം കഴിക്കാൻ വേണ്ടി. ഒരോ ദിവസവൗം കടന്നു പോകുന്നതു അയാൾ കലണ്ടറിൽ കുറിച്ചുകൊണ്ടേയിരുന്നു....
ശേഷം വെള്ളിത്തിരയിൽ.. ;-)
Spring, Summer, Fall, Winter... and Spring. എന്ന ചിത്രം ഒരു വയോധികനായ ഗുരുവും അയാളുടെ ശിഷ്യനും തമ്മിലുള്ള ബന്ധവും.. ഈ ചിത്രത്തിലെ പ്രക്രുതി ദ്രശ്യങ്ങൾ അതിമനോഹരമാണു.. ഇതിലും പ്രക്രുതിയും, മനുഷന്റെ അടിസ്ഥാന ചോദനകളും തന്നെ മുഖ്യ വിഷയം. കാണാൻ ശ്രമിക്കുക..
***
Labels:
Fall,
Kim_Ki-duk,
Spring,
Summer,
The bow,
Winter... and Spring.
Wednesday, 18 February 2009
നല്ലതെന്നെല്ലാവരും പറയുന്ന English പുസ്തകങ്ങളും വായിക്കും.
വായന മരിക്കുന്നു എന്നു പലരും പറയുന്നു. പക്ഷെ എന്റെ അറിവിൽ പെട്ട പല computer professionalഉം TV യെക്കാളും, താൽപര്യം കാണിക്കുന്നതു വായനയിൽ ആണു. ഞാൻ ജോലി സമയം കഴിഞ്ഞാൽ ഇപ്പോൾ computer ഉപയോഗിക്കാറില്ല..
കണ്ണു ഫ്യൂസാവും എന്നൊരു പേടിയമുണ്ട്.
മലയാളം തന്നെ ഏറെ ഇഷ്ടം- പിന്നെ ഇപ്പോൾ നല്ലതെന്നെല്ലാവരും പറയുന്ന English പുസ്തകങ്ങളും വായിക്കും.
നാട്ടിൽ നിന്നും ഇനി വരുന്ന ആളിന്റെ കയ്യിൽ 3- 4 പുസ്തകങ്ങൾ കൊടുത്തു വിടാൻ വാമഭാഗത്തിനോടു പറഞ്ഞിട്ടുണ്ട്.
1. V.K.N ന്റെ പയ്യൻ കഥകൾ
2. M.N. വിജയൻ സാറിന്റെ ചുമരിൽ ചിത്രമെഴുതുമ്പോൾ.
3. ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ
4. പ്രീയൗടെ ഒഴുക്കിൽ ഒരില.
ഇതിൽ 1 ഉം 3 ഉം നേരത്തെ വായിച്ചതാണു. എന്നാലും, ഒന്നു കൂടി വായിക്കാൻ തോന്നുന്നു.
1. http://indulekha.com/malayalambooks/2007/01/payyan-kathakal.html 160Rs
2. http://indulekha.blogspot.com/2005/12/chumaril-chitramezhuthumbol.html 75rs
3. http://indulekha.com/malayalambooks/2007/05/govardhante-yathrakal.html 100Rs
4. http://indulekha.com/malayalambooks/2007/03/ozhukkil-orila.html 42 Rs
പിന്നെ New York Times ന്റെ 2008ലെ Best Books ലെ പുസ്റ്റകങ്ങൾ ഇവിടെ അടുത്തുള്ള Book Storeഇൽ നോക്കുന്നുണ്ട്. http://www.nytimes.com/2008/12/14/books/review/10Best-t.html
താൽപര്യമുള്ളവർക്കു British Council ന്റെ website ഇൽ പോയാലും നല്ല എഴുത്തുകാരെ പരിചയപ്പെടാം.

Best Books of 2008,
Literature,
New York Times,
Writers
Monday, 16 February 2009
കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ... (കഥ)
ജോർജച്ചായന്റെ നെഞ്ജത്തു മുഖമമർത്തി കിടക്കുമ്പോൾ സാലിമ്മാമ്മ ഓർത്തതു, അച്ചായനോടു കാര്യങ്ങൾ തുറന്നു പറഞ്ഞാലോ എന്നാണു. ഒരു പേടി, അച്ചായൻ ക്ഷമിക്കുമോ എന്തോ.. ആകെ ഒരു അങ്ങലാപ്പ്...
ഒാ.. അല്ലെങ്കിൽ ഇതിൽ എങ്ങനെ തന്നെ തെറ്റു പറയാൻ കഴിയും.. സുരേന്ദ്രൻ കടന്നു പിടിച്ചതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്? അച്ചായനോടു പറയാം..സുരേന്ദ്രനെ അചായനും വീട്ടുകാരും കൂടി തല്ലി ഈ നാട്ടിൽ നിന്നോടിച്ചോളും..
കാര്യം സുരേന്ദ്രൻ കടന്നു പിടിച്ചപ്പോൾ എതിർത്തതു പോലും ഒരു പാതി മനസ്സോടെയാ.... കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ...
ഒാ.. അല്ലെങ്കിൽ ഇതിൽ എന്താ ഇത്ര തെറ്റു? എന്നും രാത്രി വൈകി വന്നു, ഒരു പെണ്ണുണ്ടെന്നു പോലും ചിന്തിക്കാതെ സ്കോചിന്റെ ലഹരിയിൽ ബോധം കെട്ടുറങ്ങുന്ന ഈ മനുഷ്യൻ തന്നെ അല്ലേ എല്ലാതിനും കാരണം...അല്ലെങ്കിൽ സുരേന്ദ്രനെ എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കുമോ?
******************************************************
ബിനുമോൻ പഴയ കുരങ്ങന്റെയും മുതലയുട്യൂം കഥ വായിക്കുക ആയിരുന്നു. ബിനുമോനു ഒത്തിരി സംശയങ്ങൾ തോന്നി.
മുതലയുടെ ഭാര്യ- മുതലച്ചിക്കു - കുരങ്ങന്റെ ഹ്രുദയം തിന്നണമെന്നു പറഞ്ഞപ്പോൾ, കൂട്ടുകാരൻ മുതല, കുരങ്ങനോടു സൂത്രങ്ങൾ പറഞ്ഞു പുഴയുടെ നടുക്കെത്തിച്ചിട്ടു എന്തിനാ സത്യം പറഞ്ഞതു?
തന്നെയുമല്ല, കുരങ്ങൻ അവന്റെ ഹ്രുദയം മരതിലാണെന്നു പറഞ്ഞിട്ടു വിശ്വസിക്കാനും മാത്രം മണ്ടനാണൊ മുതല?
സത്യത്തിൽ ഭാര്യ പറഞ്ഞതും അനുസരിച്ചു, കൂട്ടുകാരനെ ചതിച്ചതുമില്ല- മുതല ആളൊരു വീരൻ തന്നെ. സ്വന്തം മനസാക്ഷിയുടെ മുൻപിൽ ഓരോ ന്യാങ്ങൾ നിരത്തി രെക്ഷപെടുന്ന മുതല!

Subscribe to:
Posts (Atom)