ചില മനുഷ്യരെ ശരി തെറ്റുകള്‍ എല്ലാം മാറ്റിവെച്ചു പോലും നമ്മള്‍ സ്നേഹിച്ചു പോവും - മരണത്തതിലെങ്കിലും...
ശ്രീ. കെ. കരുണാകരന്‍ എനിക്കങ്ങനെ ഒരാളാണ് - ഒരു മനുഷ്യന്‍റെ ജീവിതം എങ്ങനെയൊക്കെ ആയിത്തീരാമെന്ന് കാണിച്ചു തന്ന ഒരു മഹാമേരു.
ഞാന്‍ ജനിച്ച നാള്‍ മുതല്‍ പത്രത്തില്‍ വായിക്കുന്ന പേര്...
കരുത്തനായ നേതാവ്, കര്‍ക്കശനായ ഭരണാധികാരി,
കര്‍മ്മനിരതനായ പൊതുപ്രവര്‍ത്തകന്‍,
കുശാഗ്രബുദ്ധിയായ രാഷ്ട്രതന്ത്രന്ജന്‍,
ആശ്രിതവത്സലനായ ഗുരുവായുരപ്പന്റെ, ആശ്രിതവത്സലനായ ഭക്തന്‍,
സ്നേഹ നിധിയായ ഭര്‍ത്താവ്, അച്ച്ചന്‍, അപ്പുപ്പന്‍..
അങ്ങനെയെന്തെല്ലാം...?
എല്ലാമെല്ലാം അവസാനിച്ചു.
ആ മനുഷ്യജീവിതത്തെ അത്ഭുതത്തോടെ നോക്കികണ്ട ഒരാളുടെ വിടപറയല്‍...
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Saturday, 25 December 2010
Monday, 20 December 2010
എന്റെ മാനക്കേട്!
ഞാന്‍ തോറ്റാല്‍ പുറത്തുപറയില്ല;
മരിക്കേണ്ടി വന്നാലും,മാനം കളയില്ല.
മരണത്ത്തെക്കാളും വലുതാണ് മാനമെന്നു
ശരിക്കും ആരാണെന്നെ പഠിപ്പിച്ചത്?
അമ്മയല്ല, അച്ച്ചനല്ല,
ആശാനല്ല, അയല്‍വാസിയല്ല,
ആശ്രമമല്ല, അമ്മയല്ല,
ആരുമല്ല! പിന്നെയെങ്ങനെ..?
തുണിയുടുത്താല്‍ മറയുന്നതാണോ മാനം?
മിണ്ടാതിരുന്നാല്‍ മാനം പോവാതിരിക്കുമോ?
അതൊന്നുമല്ല എന്നറിയാം, മാനം എന്‍റെ
കേടാണ്; എന്‍റെ മാനക്കേട്!
മേമ്പൊടി:
അപ്പഴീക്കേട്ടതോ? - "Death is not the worst than can happen to men." - Plato
മരിക്കേണ്ടി വന്നാലും,മാനം കളയില്ല.
മരണത്ത്തെക്കാളും വലുതാണ് മാനമെന്നു
ശരിക്കും ആരാണെന്നെ പഠിപ്പിച്ചത്?
അമ്മയല്ല, അച്ച്ചനല്ല,
ആശാനല്ല, അയല്‍വാസിയല്ല,
ആശ്രമമല്ല, അമ്മയല്ല,
ആരുമല്ല! പിന്നെയെങ്ങനെ..?
തുണിയുടുത്താല്‍ മറയുന്നതാണോ മാനം?
മിണ്ടാതിരുന്നാല്‍ മാനം പോവാതിരിക്കുമോ?
അതൊന്നുമല്ല എന്നറിയാം, മാനം എന്‍റെ
കേടാണ്; എന്‍റെ മാനക്കേട്!
മേമ്പൊടി:
അപ്പഴീക്കേട്ടതോ? - "Death is not the worst than can happen to men." - Plato
Thursday, 16 December 2010
പെയ്തൊഴിഞ്ഞ വാക്കുകള്‍
കാല്‍പ്പനികമായ ഒരു പ്രഭാതത്തില്‍,
ആത്മാവു പെയ്തൊഴിയുംപോലെ,
എഴുതിത്തുടങ്ങി. വരികളില്‍ പ്രണയമല്ലായിരുന്നു;
വാര്‍ന്നോഴുകിയ ഹൃദയരക്തമായിരുന്നു.
എന്‍റെയുള്ളം നിറഞ്ഞുനില്‍ക്കുന്നത് നിന്നെ-
-യറിയിക്കാന്‍ എഴുതിയതൊന്നും പോരായെന്നു
തോന്നിയപ്പോള്‍, എഴുതിതീര്‍ത്ത കുറിപ്പുകള്‍
നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
അക്ഷരങ്ങളെ, നിങ്ങള്‍ മാത്രം പോരായെന്‍
ആത്മാവു പകര്‍ത്താന്‍, അതിനിനിയും
വേണമൊരു വഴിയെന്നു ഞാന്‍ ഉരുവിട്ടു.
മൌനമായി ഞാനാ കണ്ണുകളിലേക്ക് നോക്കി.
അത്രമതിയായിരുന്നു!
*കുറിപ്പ്: ചുമ്മാ ഡയറിയില്‍ എഴുതേണ്ടിയിരുന്നത്; എന്നാലും ഇവിടെ കിടക്കട്ടെ..
ആത്മാവു പെയ്തൊഴിയുംപോലെ,
എഴുതിത്തുടങ്ങി. വരികളില്‍ പ്രണയമല്ലായിരുന്നു;
വാര്‍ന്നോഴുകിയ ഹൃദയരക്തമായിരുന്നു.
എന്‍റെയുള്ളം നിറഞ്ഞുനില്‍ക്കുന്നത് നിന്നെ-
-യറിയിക്കാന്‍ എഴുതിയതൊന്നും പോരായെന്നു
തോന്നിയപ്പോള്‍, എഴുതിതീര്‍ത്ത കുറിപ്പുകള്‍
നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.
അക്ഷരങ്ങളെ, നിങ്ങള്‍ മാത്രം പോരായെന്‍
ആത്മാവു പകര്‍ത്താന്‍, അതിനിനിയും
വേണമൊരു വഴിയെന്നു ഞാന്‍ ഉരുവിട്ടു.
മൌനമായി ഞാനാ കണ്ണുകളിലേക്ക് നോക്കി.
അത്രമതിയായിരുന്നു!
*കുറിപ്പ്: ചുമ്മാ ഡയറിയില്‍ എഴുതേണ്ടിയിരുന്നത്; എന്നാലും ഇവിടെ കിടക്കട്ടെ..
Subscribe to:
Posts (Atom)

