എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 25 February 2009

ഗുരു നിത്യ ചൈതന്യ യതിയുടെ ഓർമ്മ പൂക്കൾ




ഇന്നു ഒന്നും എഴുതുന്നില്ല..ഞാൻ കഴിഞ്ഞ ഗുരുപൂജക്ക്‌, ഊട്ടിയിൽ വെച്ചെടുത്ത കുറെ ചിത്രങ്ങൾ മാത്രം...


Blog എഴുതാൻ തുടങ്ങിയപ്പോഴെ ഞാൻ എഴുതിയിരുന്നു...ഒരു category എന്നൊന്നുമില്ല എന്റെ Blog നു..എല്ലാം അൽപാൽപം വേണം എന്ന വിശ്വാസക്കാരനാണു ഞാൻ..


കുറെ സുന്ദരി പൂക്കൾ..












ഞാൻ 2 വർഷം കൂടെ ചിലവഴിച്ച എന്റെ വലിയ ഒരു സുഹൃത്തിന്റെ ഒർമകളുറങ്ങുന്ന മണ്ഢപം..- ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി സ്ഥലം.. കുറെ സുന്ദരമായ ഓർമകൾ ഉണ്ട്‌..


അദ്ദേഹത്തിനു സംഗീതം വളരെ ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു സംഗീതവും നിങ്ങൾക്കു തരുന്നു.. താഴെ കാണുന്നതിൽ Play ചിഹ്നത്തിൽ click ചെയ്യുക..























ഈ ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യമുള്ളവർക്കു High Res image mail ചെയ്യാം..




Tuesday, 24 February 2009

ചലച്ചിത്രത്തിന്റെ സൗന്ദര്യം -Spring, Summer, Fall, Winter... and Spring


ഊട്ടിയിൽ മഞ്ഞു വീഴുകയും പിശരൻ കാറ്റടിക്കുകയും ഒക്കെ ചെയ്യുന്ന് സമയത്ത്‌- കഴിഞ്ഞ March മാസത്തിൽ- ഞാനും കുറെ സുഹ്രുത്തുക്കളും കൂടി ഗുരു നിത്യചൈതന്യ യതിയുടെ ആശ്രമത്തിൽ ഗുരുപൂജ്ജയുടെ തിരക്കുകളിലായിരുന്നു. എന്നും വൈകുന്നേരങ്ങളിൽ, ജോലികൾ കഴിഞ്ഞു, ഞാനും, മാർഗരറ്റ്‌ ആന്റിയും, താംബരം MC കോളജിലെ ജയിംസ്‌ സാറും കൂടി അദ്ദേഹം കൊണ്ടുവന്ന വിദേശ സിനിമകളുടെ DVD ഇട്ടു കാണുമായിരുന്നു.

അതിൽ എനിക്കു വളരെ ഇഷ്ടപ്പെട്ട ഒന്നു രണ്ടു ചിത്രങ്ങൾ ഉണ്ടായിരുന്നു-

1. The bow

2.Spring, Summer, Fall, Winter... and Spring.


ഈ ചിത്രങ്ങളുടെ ദ്രശ്യ ഭംഗി മനം മയക്കുന്നതായിരുന്നു.

ചിത്രങ്ങൾ കണ്ടു കഴിഞ്ഞു സംസാരിച്ചിരിക്കുമ്പോഴാണു ശ്രദ്ധിച്ചത്‌- രണ്ടു ചിത്രങ്ങളുടെയും സംവിധാനം ഒരാൾ തന്നെയാണു. സൗത്‌ കൊറിയൻ സംവിധായകനായ Kim Ki-duk. ഇത്രയും പറഞ്ഞതു ഈ സംവിധായകന്റെ ചിത്രങ്ങൾ കാണാൻ ഇട വന്നാൽ കളയരുത്‌ എന്നു പറയാനാണു. പൃക്രുതിയൂടെ സൗന്ദര്യം, നിശ്ശബ്ദത ഒക്കെ ഇത്ര നന്നായി ഒപ്പെടുത്ത ചിത്രങ്ങൾ ഞാൻ മുൻപു കണ്ടിട്ടില്ല.. കൂടുതൽ വിവരങ്ങൾക്കു http://en.wikipedia.org/wiki/Kim_Ki-duk കാണുക.



The Bow യുടെ കഥ- ഭാവി ഫലങ്ങൾ പറഞ്ഞു, എപ്പോഴും ഒഴുകി നടക്കുന്ന ഒരു വഞ്ചിയിൽ തന്നെ ജീവിക്കുന്ന ഒരു മധ്യവയ്സ്കന്റ്യൂം, അയാൾക്കു എവിടെ നിന്നോ കിട്ടിയ ഒരു പെൺകുട്ടിയുടെയും കഥ ആണു. അതിലുപരി മനുഷ്യന്റെ അടിസ്ഥാന ചോദനകളിലേക്കുള്ള ഒരു യാത്ര കൂടിയാണു ചിത്രം. അയാൾ പെൺകുട്ടി പ്രായപൂർത്തി ആവാൻ വേണ്ടി കാക്കുകയാണു- അവളെ വിവാഹം കഴിക്കാൻ വേണ്ടി. ഒരോ ദിവസവൗം കടന്നു പോകുന്നതു അയാൾ കലണ്ടറിൽ കുറിച്ചുകൊണ്ടേയിരുന്നു....

ശേഷം വെള്ളിത്തിരയിൽ.. ;-)

Spring, Summer, Fall, Winter... and Spring. എന്ന ചിത്രം ഒരു വയോധികനായ ഗുരുവും അയാളുടെ ശിഷ്യനും തമ്മിലുള്ള ബന്ധവും.. ഈ ചിത്രത്തിലെ പ്രക്രുതി ദ്രശ്യങ്ങൾ അതിമനോഹരമാണു.. ഇതിലും പ്രക്രുതിയും, മനുഷന്റെ അടിസ്ഥാന ചോദനകളും തന്നെ മുഖ്യ വിഷയം. കാണാൻ ശ്രമിക്കുക..
***


Wednesday, 18 February 2009

നല്ലതെന്നെല്ലാവരും പറയുന്ന English പുസ്തകങ്ങളും വായിക്കും.

വായന മരിക്കുന്നു എന്നു പലരും പറയുന്നു. പക്ഷെ എന്റെ അറിവിൽ പെട്ട പല computer professionalഉം TV യെക്കാളും, താൽപര്യം കാണിക്കുന്നതു വായനയിൽ ആണു. ഞാൻ ജോലി സമയം കഴിഞ്ഞാൽ ഇപ്പോൾ computer ഉപയോഗിക്കാറില്ല..

കണ്ണു ഫ്യൂസാവും എന്നൊരു പേടിയമുണ്ട്‌.

മലയാളം തന്നെ ഏറെ ഇഷ്ടം- പിന്നെ ഇപ്പോൾ നല്ലതെന്നെല്ലാവരും പറയുന്ന English പുസ്തകങ്ങളും വായിക്കും.

നാട്ടിൽ നിന്നും ഇനി വരുന്ന ആളിന്റെ കയ്യിൽ 3- 4 പുസ്തകങ്ങൾ കൊടുത്തു വിടാൻ വാമഭാഗത്തിനോടു പറഞ്ഞിട്ടുണ്ട്‌.

1. V.K.N ന്റെ പയ്യൻ കഥകൾ
2. M.N. വിജയൻ സാറിന്റെ ചുമരിൽ ചിത്രമെഴുതുമ്പോൾ.
3. ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ
4. പ്രീയൗടെ ഒഴുക്കിൽ ഒരില.

ഇതിൽ 1 ഉം 3 ഉം നേരത്തെ വായിച്ചതാണു. എന്നാലും, ഒന്നു കൂടി വായിക്കാൻ തോന്നുന്നു.
1. http://indulekha.com/malayalambooks/2007/01/payyan-kathakal.html 160Rs
2. http://indulekha.blogspot.com/2005/12/chumaril-chitramezhuthumbol.html 75rs
3. http://indulekha.com/malayalambooks/2007/05/govardhante-yathrakal.html 100Rs
4. http://indulekha.com/malayalambooks/2007/03/ozhukkil-orila.html 42 Rs


പിന്നെ New York Times ന്റെ 2008ലെ Best Books ലെ പുസ്റ്റകങ്ങൾ ഇവിടെ അടുത്തുള്ള Book Storeഇൽ നോക്കുന്നുണ്ട്‌. http://www.nytimes.com/2008/12/14/books/review/10Best-t.html

താൽപര്യമുള്ളവർക്കു British Council ന്റെ website ഇൽ പോയാലും നല്ല എഴുത്തുകാരെ പരിചയപ്പെടാം.

Monday, 16 February 2009

കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ... (കഥ)

ജോർജച്ചായന്റെ നെഞ്ജത്തു മുഖമമർത്തി കിടക്കുമ്പോൾ സാലിമ്മാമ്മ ഓർത്തതു, അച്ചായനോടു കാര്യങ്ങൾ തുറന്നു പറഞ്ഞാലോ എന്നാണു. ഒരു പേടി, അച്ചായൻ ക്ഷമിക്കുമോ എന്തോ.. ആകെ ഒരു അങ്ങലാപ്പ്‌...

ഒ‍ാ.. അല്ലെങ്കിൽ ഇതിൽ എങ്ങനെ തന്നെ തെറ്റു പറയാൻ കഴിയും.. സുരേന്ദ്രൻ കടന്നു പിടിച്ചതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്‌? അച്ചായനോടു പറയാം..സുരേന്ദ്രനെ അചായനും വീട്ടുകാരും കൂടി തല്ലി ഈ നാട്ടിൽ നിന്നോടിച്ചോളും..

കാര്യം സുരേന്ദ്രൻ കടന്നു പിടിച്ചപ്പോൾ എതിർത്തതു പോലും ഒരു പാതി മനസ്സോടെയാ.... കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ...

ഒ‍ാ.. അല്ലെങ്കിൽ ഇതിൽ എന്താ ഇത്ര തെറ്റു? എന്നും രാത്രി വൈകി വന്നു, ഒരു പെണ്ണുണ്ടെന്നു പോലും ചിന്തിക്കാതെ സ്കോചിന്റെ ലഹരിയിൽ ബോധം കെട്ടുറങ്ങുന്ന ഈ മനുഷ്യൻ തന്നെ അല്ലേ എല്ലാതിനും കാരണം...അല്ലെങ്കിൽ സുരേന്ദ്രനെ എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കുമോ?

******************************************************

ബിനുമോൻ പഴയ കുരങ്ങന്റെയും മുതലയുട്യൂം കഥ വായിക്കുക ആയിരുന്നു. ബിനുമോനു ഒത്തിരി സംശയങ്ങൾ തോന്നി.

മുതലയുടെ ഭാര്യ- മുതലച്ചിക്കു - കുരങ്ങന്റെ ഹ്രുദയം തിന്നണമെന്നു പറഞ്ഞപ്പോൾ, കൂട്ടുകാരൻ മുതല, കുരങ്ങനോടു സൂത്രങ്ങൾ പറഞ്ഞു പുഴയുടെ നടുക്കെത്തിച്ചിട്ടു എന്തിനാ സത്യം പറഞ്ഞതു?

തന്നെയുമല്ല, കുരങ്ങൻ അവന്റെ ഹ്രുദയം മരതിലാണെന്നു പറഞ്ഞിട്ടു വിശ്വസിക്കാനും മാത്രം മണ്ടനാണൊ മുതല?

സത്യത്തിൽ ഭാര്യ പറഞ്ഞതും അനുസരിച്ചു, കൂട്ടുകാരനെ ചതിച്ചതുമില്ല- മുതല ആളൊരു വീരൻ തന്നെ. സ്വന്തം മനസാക്ഷിയുടെ മുൻപിൽ ഓരോ ന്യാങ്ങൾ നിരത്തി രെക്ഷപെടുന്ന മുതല!

Thursday, 12 February 2009

ഇസ്താംബുളിലെ ഹേരങ്ങൾ എന്നോടു പറഞ്ഞത്‌.. (കഥ)

ഞാനും എന്റെ കൂടെ ഉള്ളവരും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന തോപ്കാപി പാലസ്സിന്റെ ഉൾവശം നടന്നു കാണുകയായിരുന്നു. കുറെ നടന്നു കഴിഞ്ഞു ഞങ്ങൾ വളരെ ഉള്ളിലുള്ള ഒരുർ ഭാഗത്തെത്തി. നടുമുറ്റം പോലെ ഒരു സ്ഥലം എന്നു പറയുന്നതാണു കൂടുതൽ ശരി.കൂടെ ഉണ്ടായിരുന്ന അൾജീരിയക്കാരൻ അവന്റെ കൂട്ടുകാരിയോടു പറയുന്നതു ഞാൻ കേട്ടു. ഇതാണു ഒട്ടോമൻ ചക്രവർത്തിയുടെ ഹേരം. അനേകം സുന്ദരികളായ സ്ത്രീകളെ പാർപ്പിച്ചിരുന്ന സ്ഥലം. ഞാൻ കുറചുകൂടി ഉള്ളിലേക്കു നടന്ന്, ആ കനത്ത കൽചുവരുകളിലൂടെ വിരലോടിച്ചു.

എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ്‌, എതോ ഒരു പെൺകുട്ടി ഒരു പക്ഷെ ഇവിടെ നിന്നു നഷ്ടപെട്ടു പോയ പ്രണയമോർത്തു തേങ്ങിയിട്ടുണ്ടാവും... അല്ലെങ്കിൽ, ഒരിക്കലും കിട്ടാതെ പോയ പ്രണയത്തെ ഓർത്ത്‌ ഈ ചുവർ ചാരി നിന്നിട്ടുണ്ടാവും..

പ്രീയപ്പെട്ട പെൺകുട്ടി, നീയാരാണെന്നു പോലുമറിയാതെ, നൂറ്റാണ്ടുകൾക്കിപ്പുറത്തു നിന്നും കടൽ കടന്നൊരാൾ വന്നിരിക്കുന്നു- നിന്നെ പ്രണയിക്കാൻ.

കനത്ത നിശ്ശബ്ദതയിൽ ഉണങ്ങിയ ഒരില എന്റെ കാൽക്കലേക്കു പറന്നു വീണു.

Sunday, 8 February 2009

എന്റെ ആത്മാവിന്റെ ദ്രഢതയിൽ ജീവിച്ചു പോകാമോന്നു ഞാൻ ഒന്നു നോക്കട്ടെ!

കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ office ൽ വന്നു. കുറെ മലയാളം പത്ര cuttingsഉം, laminate ചെയ്ത ഒരു മാസികയുടെ Copyഉം അയാളുടെ കയ്യിൽ ഉണ്ടായിരുന്നു. നാട്ടിൽ നിന്നും വിസിറ്റ്‌ വിസയിൽ ദുബായിൽ വന്നതാണെന്നും, അയാൾ ഒരു മാസിക പുറത്തിരക്കി കൊണ്ടിരിക്കുകയായിരൂനു എന്നും , സാമ്പതിക പ്രശ്നങ്ങൾ കാരണം അതു മുന്നൊട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു എന്നും മറ്റുമാണു പറഞ്ഞതു.. കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നു എങ്ങും തൊടാതെ അയാൾ പറഞ്ഞൊപ്പിച്ചു...

അയാൽ ജേർണലിസ്ം കഴിഞ്ഞതാണത്രെ! ഞാൻ അൽഭുതപ്പെടുന്നത്‌ എന്തുകൊണ്ടു അയാൾ ഒരു ജോലിക്കു ശ്രമിക്കുന്നില്ല , അല്ലെങ്കിൽ എന്തുകൊണ്ടയാൾ യാഥാർത്ഥ്യ ബോധതോടെ കാര്യങ്ങൾ നോക്കി കാണുന്നില്ല..!

അല്ലെങ്കിലും വലിയ ideologistകൾ മിക്കവാറും എല്ലാരും യാഥാർത്ഥ്യ ബോധം ഉള്ളവരല്ല..

കഷ്ടം! നന്മയുടെ അംശം ഉള്ളവൻ ഒന്നുമാവാതെ, ആരാലും തിരിചറിയപ്പെടാതെ ജീവിച്ചു മരിക്കുന്നു.... കള്ളനും, വഞ്ഞകനും, ഒരു മനസാക്ഷികുത്തുമില്ലാതെ സ്വന്തം ആത്മാവിനോടു പോലും നുണ പറയുന്നവനും സുഖമായും സന്തോഷമായും ജീവിക്കുന്നു..!

കലികാലം - അതു വെറുമൊരു വിശ്വാസം അല്ലെന്നു തോന്നിപ്പോവുന്നു..

ആരെയാണു വിശ്വസിക്കേണ്ടത്‌?
എവിടെ ആണൊരു അഭയം?

ഇപ്പൊ എനിക്കു മനസ്സിലായി വരുന്നു- എന്താണു അമ്മമാരും, ബാബമാരും നമുക്കൊരു അതാണി ആവുന്നതെന്ന്!

പക്ഷെ എന്റെ സ്വന്തം ആത്മാവിന്റെ ദ്രഢതയിൽ ജീവിച്ചു പോകാമോന്നു ഞാൻ ഒന്നു നോക്കട്ടെ!

അതിനൊരു മിനിമും പരിപാടി ഞാൻ ആവിഷ്കരിച്ചിട്ടുണ്ടു.
1 ഏന്റെ ആവ്ശ്യത്തിനു വേണ്ടതു ഞാൻ ഉണ്ടാകും. മറ്റൊരാളുമായോ താരതമ്യതിനു പോവില്ല.

2എന്റെ അഭിമാന ബോധം , എന്റെ സ്വത്തിനെയോ, സമൂഹം എനിക്കു തരുന്ന ആദരവിനെയോ അടിസ്ഥാനമാകിയല്ല എന്നു ഞാൻ അങ്ങു നിശ്ചയിച്ചു.

3 എല്ലവരും ചെയ്യുന്നതൊക്കെ ഞാനും ചെയ്തേക്കും , പക്ഷെ എന്റെ മനസാക്ഷി എന്നെ കുറ്റപ്പെടുത്തില്ലെന്നു ഉറപ്പുള്ളടത്തോളം മാത്രം (ഈ നാട്ടിൽ ജീവിചുപോകണ്ടേ), പക്ഷെ എന്റെ മനസ്സിനു അതിലൊന്നും ഒരു attachmentഉം കാണില്ല..

4 ഞാൻ 1000 രൂപ ഉണ്ടാക്കുമ്പോൾ 10 രൂപ എന്റെ സ്വപ്നങ്ങൾ ജീവിറ്റത്തിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നവർക്കു കൊടുക്കും. (എച്ചി ആണെന്നു തോന്നുന്നുണ്ടല്ലേ?) എപ്പടി?

കല്യാൺ ജ്യല്ലറി പരസ്യവും, ശബരീനാഥും, പിണറായി ബ്യുറോയും.

ഒന്നും എഴുതാൻ തോന്നുന്നില്ല..

പ്രതികരണശേഷി ഏതാണ്ടു മുഴുവനായും ഇല്ലായാതാവുന്നതു പോലെ..

കല്യാൺ ജ്യല്ലറി പരസ്യം കണ്ടില്ലേ? ഇനി മുതൽ വില പറച്ചിലില്ല, പറയുന്ന കാശു കൊടുത്തു സ്വർന്നം വാങ്ങി പൊയ്ക്കോണം.. പക്ഷെ പരസ്യം കണ്ടാൽ തോന്നുക, വാങ്ങുന്നവനു ഏതണ്ടു വലിയ ലോട്ടറി അടിച്ചെന്നാണു!

പാവം Dr. രമണി, അവർ ഒരോന്നു വിളിച്ചു പറയുന്നതിനു മുൻപു സ്വന്തം ജീവിതത്തെ കുറിച്ചു ഓർത്തില്ലെങ്കിലും അവരുടെ മക്കളുടെ കാര്യമെങ്കിലും ഓർക്കേണ്ടതായിരുന്നു.. (അവർ മന്ത്രി മക്കളെ വെറുതെ കുറ്റം പറയുന്നുവേന്നോർത്തല്ല.. Dr.രമണിയുടെ മക്കളെ പോലും അവരൊക്കെ (ആരോ?.. പക്ഷെ എല്ലാവർക്കും അറിയാം അല്ലേ) വെറുതെ വിടുമോന്നോർത്താ വിഷമം! ) അതിൽ ആരാ കള്ളൻ എന്നെനിക്കറിയില്ല..

പക്ഷെ എനിക്കിപ്പോൾ വലിയ ഒരു സംശയം - നമ്മൾ മലയാളികളെ ഇത്ര മന്ദബുദ്ധികളായാണോ പരസ്യ കമ്പനിക്കാരനും, തട്ടിപ്പുകാരനും, രാഷ്ട്രീയക്കാരനും ഒക്കെ കാണുന്നത്‌?

പ്രകാശ്‌ കാരാട്ടിനെ എനിക്കു നല്ല ബഹുമാനമായിരുന്നു.. പക്ഷെ പോളിറ്റ്‌ ബ്യുറോ വെറും പിണറായി ബ്യുറോ ആക്കുന്നതു കാണുമ്പോൾ..യഥാർത്ത കമ്മ്യുണിസതിന്റെ അവസാന പ്രതീക്ഷ ആയിരുന്ന കേരളത്തിലും അതു നഷ്ടപ്പെടുകയാണെന്ന തോന്നൽ..

നമ്മൾ അമേരിക്കക്കാരെ കാളും 10 വർഷം പുറകിലാണെന്നതു സത്യമാ. അവർ മുതലാളിത്തതിന്റെയും ആർഭടതിന്റെയും ദൂഷ്യം തിരിച്ചറിഞ്ഞു ഒരു പാതി കമ്മ്യൂണിസത്തിലേക്കു ചായുമ്പൊൾ നമ്മളിവിടെ ലിട്ടർ കണക്കിനു കള്ളു കുടിച്ചു, സ്വന്തം നിഷ്ക്രിയതം മറക്കാൻ ശ്രമിക്കുന്നു... പാവം മലയാളി ... നമ്മൾ ഇത്ര മണ്ടന്മാർ ആയിപ്പൊയല്ലോ? അല്ലെങ്കിൽ, ചിലരെങ്കിലും അങ്ങനെ കരുതുന്നല്ലോ?