മനസ്സിലെ കവിത-
എഴുതാൻ തുടങ്ങുംമുൻപൊന്നു പാടാൻ നോക്കി ഞാൻ.
പാട്ടിനു വഴങ്ങാത്ത വരികൾ-
മലയാളം പഠിപ്പിച്ച രാധാമണി ടീച്ചർ ചൂരലുമായി വന്നു,
ഞാൻ മാറ്റിയെഴുതാൻ തുടങ്ങി.
വിഷയം മാറ്റണം-
പ്രണയം വേണ്ട,
വായിക്കുന്നവർക്കു ചിരിവരും.
'ഖാൻ' വെച്ചു തുടങ്ങിയാൽ ഒരു ഓളമുണ്ടാക്കാം.
പക്ഷെ വായിക്കുന്നവർക്കു മനസ്സിലാകും മനസ്സിലിരുപ്പ്!
വിരഹമായാലോ?
അതും വേണ്ടാ, പ്രവാസികളും, പ്രണയിനികളും
പാടിപ്പാടി മടുത്തുപോയി.
കുറെ തെറിയും, കാമവുമൊക്കെചേർത്താൽ
പുതുതലമുറയിലെ ക്ഷോഭിക്കുന്ന യുവകവിയാകാം.
സൂഫിസവും, സെൻ വരികളുമോളത്തിനു ചേർത്തൊന്നൊപ്പിച്ചാലോ?
തലപെരുക്കുന്നു, ഹൊ! സമ്മതിക്കണം
അയ്യപ്പനേയും, സച്ചിദാനന്ദനേയുമൊക്കെ!
ഞാൻ മുറിയിൽ നിന്നിറങ്ങി, തെരുവിലൂടെ നടന്നു.
എതിരെ വന്ന കൂട്ടുകാരന്റെ കുഞ്ഞിനു
കീശയിൽ നിന്നുമൊരു മിഠായി കൊടുത്തു.
എന്തു സുന്ദരമായ ചിരി!
നാട്ടിലേക്കു പണമയച്ചു,
തിരികെ മുറിയിൽ വന്നു.
ജനാലയിലൂടെ കാണുന്ന,
കടലിനപ്പുറത്തേക്കു നോക്കിയപ്പോൾ,
'സർഗ്ഗവേദനക്കു' നല്ല കുറവുതോന്നി.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Monday, 22 February 2010
Friday, 12 February 2010
സൃഷ്ടിപരത (Creativity) തുറന്നിടുന്ന സാധ്യതകൾ.
കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ബ്ലോഗ് വഴി സുഹ്രുത്തായി മാറിയ സനലുമായി സംസാരിക്കുകയായിരുന്നു. മലയാളം Bloggersന്റെ ആദ്യത്തെ cinemaയായ "പരോൾ" ന്റെ സംവിധായകൻ എന്ന നിലയിൽ, സനൽ മിക്കവാറും എല്ലാവർക്കും പരിചിതനായിരിക്കും. സംസാരിക്കുന്ന കൂട്ടത്തിൽ എന്റെ സ്വപ്നത്തിലെ cinemaയെപ്പറ്റിയും സംസാരിച്ചു.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്നു ചിന്തിച്ചിരുന്ന ഒരു ചെറുപ്പക്കാരന് സമാനമായ സാഹചര്യത്തിലുള്ള മുതിർന്ന ഒരു സ്ത്രീയുമായി ഉണ്ടാകുന്ന ബന്ധത്തെപ്പറ്റിയാണു എന്റെ മനസ്സിലുണ്ടായിരുന്ന ഒരു കഥാബീജം. മനസ്സിന്റെ ഒറ്റപ്പെടൽ എന്നു കരുതിയിരുന്നത്, വെളിപ്പെടാനാവാതെ മറഞ്ഞുകിടന്ന തന്റെ ലൈംഗിക അഭിനിവേശമായിരുന്നുവെന്ന് ഒരു ആത്മപരിശോധനയിൽ അവനു തോന്നുന്നു. അതുപോലെ, ആ സ്ത്രീക്ക് അവനോട് തോന്നിയത് സഫലമാകാതെ പോയ മാതൃത്വത്തിന്റെ പൂർത്തീകരണമാണെന്ന് അവരും ആദ്യം സ്വയം കരുതുന്നു. പിന്നീട് അവന്റെ മനസ്സിൽ കാമത്തിലും ഉപരിയായി ആ സ്ത്രീയെ സ്നേഹിക്കുന്നു എന്ന സത്യം വെളിവാകുമ്പോൾ, അവർ അതിനെ നിഷേധിക്കുന്നു. സ്നേഹം എന്ന ഒന്നില്ല എന്നും വെറും കാമം മാത്രമെ ഉള്ളു എന്നും അവർ അവനോടു പറയുകയാണ്. നിരാശനാവുന്ന അവൻ മാനസ്സികമായി വീണ്ടും ഒറ്റപ്പെടുന്നു. അവൻ ആ സ്ത്രീയോടു ഉള്ളിൽ സ്നേഹവും സഹതാപവും സൂക്ഷിക്കുമ്പോൾ തന്നെ, അവനെ അംഗീകരിക്കുന്ന ഒരു പെൺകുട്ടിയെ സ്നേഹിച്ചു തുടങ്ങുന്നു. അവന്റെ അകൽച്ച മനസ്സിലാക്കിത്തുടങ്ങുമ്പോൾ ആ സ്ത്രീയും തിരിച്ചറിയുന്നു - അവർ അവനെ സ്നേഹിക്കുന്നു എന്നും അവന്റെ സാമീപ്യം കൊതിക്കുന്നുവെന്നും.
സ്വയം മനസ്സിലാക്കുന്നതിൽ പോലും മനുഷ്യർ എങ്ങനെ പരാജയപ്പെടുന്നു എന്നും, മതവിശ്വാസവും, പാപബോധവുമൊക്കെ മനുഷ്യരെ എത്രത്തോളം നിസ്സഹായരാക്കുന്നു എന്നുമൊക്കെ കഥയിൽ ഞാൻ ചേർത്തിരുന്നു.
ഞാൻ ഇത്രയുമൊന്നും വിശദീകരിച്ച് സനലിനോടു പറഞ്ഞില്ല. ഒരു ചെറുപ്പക്കാരനും മുതിർന്ന ഒരു സ്ത്രീയും തമ്മിലുള്ള ബന്ധം എന്നു പറഞ്ഞപ്പോഴേക്കും സനലിന്റെ മറുചോദ്യം വന്നു-"തകര കണ്ടിട്ടുണ്ടോ" എന്ന്. ഞാൻ കണ്ടതാണ് തകര. എനിക്കു മനസ്സിലായി സനൽ പറയാൻ വരുന്നതെന്താണെന്ന്. അതുകൊണ്ടു തന്നെ ഞാൻ അൽപം കൂടി വിശദമായി പറഞ്ഞു. അപ്പോൾ അടുത്ത ചോദ്യം - "A Short film about love" കണ്ടിട്ടുണ്ടോ എന്ന്. ഞാൻ ഇല്ല എന്നു മറുപടിയും പറഞ്ഞു. വിഖ്യാതനായ പോളണ്ട് സംവിധായകൻ Krzysztof Kieślowskiഉടെ പ്രസിദ്ധമായ ആ ചിത്രം ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. എന്തായാലും സനൽ ചോദിച്ചതു കൊണ്ട് അതൊന്നു കാണണം എന്നു തീരുമാനിച്ചു. http://en.wikipedia.org/wiki/A_short_film_about_love അങ്ങനെ Youtubeൽ നോക്കിയപ്പോൾ കിട്ടി. അതുകണ്ടുകൊണ്ടിരുന്നപ്പോൾ എനിക്കു തുടർച്ചയാ ചില ഞെട്ടലുകൾ ഉണ്ടായിക്കൊണ്ടിരുന്നു. വളരെ സാമ്യമുള്ള story line! അതിലും അദ്ഭുതം ചില dialoguesഇലെ സമാനതകൾ..എന്തായാലും എന്റെ മനസ്സിൽ ഉണ്ടായ കഥ- എന്നെങ്കിലും ഒരു cinema ചെയ്യുകയാണെങ്കിൽ അതിനുപയോഗിക്കണമെന്നു ഞാൻ കരുതിയിരുന്ന കഥ- ഇനിയൊരിക്കലും ചെയ്യേണ്ടതില്ല എന്നു ഞാൻ മനസ്സിലാക്കി!
ഇതെനിക്കു ആദ്യത്തെ അനുഭവമല്ല..പലപ്പോഴും എന്റെ സ്വന്തം ഭാവനയിൽ ഉണ്ടായ സ്രുഷ്ടികളും, ചിന്തിച്ചെടുത്തിട്ടുള്ള ആശയങ്ങളും മറ്റുള്ളവർ മുന്നേ ചെയ്തിരിക്കുന്നതു കാണാം. സനലും പറഞ്ഞു, അദ്ദേഹത്തിനും ഇതുപോലുള്ള അനുഭവങ്ങൾ ധാരാളമായിട്ടുണ്ടായിട്ടുണ്ടെന്ന്. മുൻപ്, ഞാൻ agency യിൽ ജോലി ചെയ്യുന്ന കാലത്ത് creative teamലുള്ള എന്റെ പല സുഹ്രുത്തുക്കൾക്കും, എനിക്കു തന്നെയും ഇത്തരം അനുഭവങ്ങൾ ധാരാളമായിട്ടുണ്ടായിട്ടുണ്ട്; പ്രതേകിച്ചും copywritingൽ.
'എനിക്കു മുൻപേ കൃഷ്ണൻ ഇതു പറഞ്ഞിട്ടുണ്ടാകാം, പക്ഷെ ഞാൻ പറയുന്നത് എന്റെ വാക്കുകളാണ്' എന്നർത്ഥത്തിൽ, ഓഷോ രജനീഷ് പറഞ്ഞതായി മുൻപെവിടെയോ വായിച്ചതോർമ്മ വരുന്നു.
തികച്ചും വ്യത്യസ്ഥരായ രണ്ടു വ്യക്തികൾ, ഒരു പോലെ ചിന്തിക്കുകയും, ഒരു പോലെയുള്ള സൃഷ്ടികൾ നടത്തുകയും ചെയ്യുന്നത് വെറും യാദൃശ്ചികത മാത്രമാണോ? ചിലപ്പോൾ വഴിയിലൂടെ നടന്നു പോകുമ്പോൾ എതിരെ നടന്നു വന്നു നമ്മളെ കടന്നു പോകുന്ന ആളെ മുൻപെവിടെയോ വെച്ചു കണ്ടിട്ടുണ്ടല്ലോ എന്നോർത്തു തിരിഞ്ഞു നോക്കുമ്പോൾ ആ ആളും നമ്മളെ തിരിഞ്ഞു നോക്കുന്നതു മിക്കവർക്കും സാധാരണയായി ഉണ്ടാകുന്ന ഒരനുഭവമല്ലേ?
ഒരു പക്ഷെ ഇത്തരം linkingന് ഒരു pattern ഉണ്ടാവുമോ? parapsychology ൽ ഒരു പക്ഷെ ഇതിനെക്കുറിച്ചൊക്കെ ശാസ്ത്രീയ വിശദീകരണത്തിന് ശ്രമിച്ചിട്ടുണ്ടാകാം, എനിക്കറിയില്ല. ഒരു പക്ഷെ ഒരു ആശയം മാത്രമായി ഇന്നും നിലകൊള്ളുന്ന universal consciousnessന് ഒരു proof ആകാൻ സൃഷ്ടിയിലെ സാമ്യതകൾ വഴിതെളിക്കുമോ? വിഖ്യാതനായ മന:ശാസ്ത്രജൻ ആയ യുങ്ങ്, Collective Unconscious നെ പറ്റിയുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ, എല്ലാ ജീവികളിലും ഒരു പോലെ കുടികൊള്ളുന്ന, തലമുറകളിലൂടെ കൈമാറ്റം ചെയ്യപെട്ട, ഏക സ്വഭാവമുള്ള Collective Unconscious നെപ്പറ്റി പറയുന്നതായി വായിച്ചിട്ടുണ്ട്.
Off Topic: കൂട്ടത്തിൽ പറയട്ടെ, സനൽ നല്ല ഒരു കഥയുമായി ഒരു ചലച്ചിത്രം ചെയ്യാൻ തയ്യാറായി ഇരിക്കുന്നു. ഒരു producerനെ കിട്ടിയിരുന്നെങ്കിൽ , നമുക്കൊരു നല്ല ചിത്രം കിട്ടിയേനെ..

Subscribe to:
Posts (Atom)