എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Thursday, 18 December 2008
Sunday, 14 December 2008
ഒരു "ശ്രീനിവാസനിസ്റ്റ്"ചിന്തകന്റെ പരിവേദനങ്ങൾ
കഴിഞ്ഞ ദിവസം ഞാൻ വിശാലേട്ടന്റെ കൊറ്റകരപുരാണം എടുത്തു നോക്കി... നല്ല V.K.N സ്റ്റ്യിലിൽ ഉള്ള ഒരു കുറിപ്പു.. അതിനു ഏതാണ്ടു 100 ലേറെ commentsഉം. ശരിക്കും ബ്ലോഗുകൾ വളരുന്നു എന്നതിന്റെ തെളിവ്.
മറ്റൊന്നു കൂടി ഞാൻ note ചെയ്തു. ഞാൻ കഴിഞ്ഞ മാർച്ചിലെഴുതിയ ഒരു Blogനു (ചീര ക്രുഷിയുടെ സാമ്പത്തിക ശാസ്ത്രം. http://kuttettantekurippukal.blogspot.com/2008/03/blog-post.html) ഒരു comment പോലുമില്ലാ! Comment കിട്ടാത്തതിൽ ലേശം നിരാശ ഉണ്ട്.
പക്ഷെ അതിനുമപ്പുറം, ഇപ്പൊഴുത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു പോലും ആരും അതു ശ്രദ്ധിക്കുന്നില്ല എന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്ത്തുന്നു. ജീവിതം മുഴുവൻ ഗൗരവമായതു കൊണ്ടാണോ, മറ്റൊരുത്തന്റെ ഗൗരവ ചിന്തകൾ വായിച്ചു analysis നടത്തെണ്ട എന്നു എല്ലാവരും തീരുമാനിച്ചത് ?
ഒരു "ശ്രീനിവാസനിസ്റ്റ് ഫിലോസഫിക്കു" ബൂലോകത്തു സ്ഥാനമില്ലേ? എന്താണു നിങ്ങളുടെ അഭിപ്രായം?

Monday, 17 March 2008
ചീര ക്രഷിയുടെ സാമ്പത്തിക ശാസ്ത്രം.
2 മാസം കഴിഞ്ഞു ദുബായില്‍ നിന്നും നാട്ടില്‍ എത്തിയിട്ട്...
ദിവസങ്ങള്‍ കഴിഞ്ഞുപോകുന്നതും, ചുറ്റും നടക്കുന്നതും ഒന്നും ശ്രദ്ധിക്കാതെ കുറെ ദിവസങ്ങള്‍...
വര്‍ഷങ്ങള്‍ക്കു ശേഷം ശരിക്കും ഒരു ഒഴിവുകാലം ആഖോഷിക്കുകയാണ്...
കുറെ യാത്രകള്‍ നടത്തി..., ബന്ധു വീടുകളില്‍ ഒക്കെ പോയി..
നാട്ടില്‍ ഇപ്പോള്‍ ആരും ഇല്ല! എല്ലാവരും വിദേശത്താണ്... കുറഞ്ഞപക്ഷം മദിരാശിയിലൊ, ബാങ്ങ്ലോരിലോ എങ്കിലും പോകണം എന്നാണു പഠിച്ചിറങ്ങുന്ന കുട്ടികളുടെ ചിന്ത!
വീട്ടില്‍ അരി വാങ്ങേണ്ട ഗതികേട്... പാലിനും, മുട്ടക്കും തീ വില... എന്നാലും ഒരു കറിവേപ്പില പോലും വീട്ടു തൊടിയില്‍ നട്ടു വളര്‍ത്താന്‍ ആര്‍ക്കും താല്‍പര്യമില്ല...
സമൂഹത്തിണ്റ്റെ മാറ്റങ്ങള്‍ക്കൊത്തു മാറാന്‍ കഴിയണം; അങ്ങനെ മാറുന്നതാണ് പ്രായോഗികം.. ഞാനുള്‍പ്പെടുന്ന മലയാളിക്ക് അതു കഴിയുന്നതു കൊണ്ടാണെല്ലോ, കേരളം സാമ്പത്തിക വളര്‍ച്ചയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍പിലെത്തിയത്...
പക്ഷെ ഒരു സംശയം; കേരളത്തില്‍ യഥാര്‍ഥത്തില്‍ ശരിയായ വികസനം ആണോ നടന്നു കൊണ്ടിരിക്കുന്നത്? ഞാന്‍ ഒരു സാമ്പത്തിക വിദഗ്ഥന്‍ അല്ല. പക്ഷെ സാമാന്യ ബുദ്‌ധിക്കു നിരക്കുന്ന കാര്യങ്ങളല്ല കേരളത്തില്‍ നടക്കുന്നതെന്ന് ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും. സ്വയം പര്യാപ്തമല്ലാത്ത ഒരു സമൂഹമാണു കേരളത്തില്‍ ഇന്നുള്ളത്. നമ്മുടെ നാട്ടിലെ വളര്‍ച്ച എന്തിനെ അടിസ്ഥാനപെടുത്തിയാണ്?
ഒരു കാര്യം വ്യക്തം. അതു നാട്ടിലെ ക്രഷിയേയൊ, വ്യവസായത്തെയൊ അടിസ്ഥനമാക്കിയുള്ളതല്ല. മറുനാട്ടില്‍ നിന്നും കേരളത്തിലേക്കൊഴുകിയ പണം മാത്രമാണു കേരളത്തിണ്റ്റെ വളര്‍ച്ചയുടെ പിന്നില്‍. അതില്‍ തെറ്റില്ല. അരശതകം ഭാരതം ഭരിച്ച ഉത്തരേന്ധ്യന്‍ പ്രഭുക്കള്‍, ദക്ഷിണ ഭാരതത്തിണ്റ്റെ വ്യാവസായിക വളര്‍ച്ച മറക്കുകയും, നമ്മുടെ കാര്‍ഷിക വിളകളില്‍ "കൊളസ്റ്റ്രോളിണ്റ്റെ അളവു കൂടുതല്‍" ആണെന്നു കണ്ടുപിടിക്കുകയും ചെയ്തതോടുകൂടി "ബുദ്ധിമാനായ പാവം മലയാളിക്കു", പണമുണ്ടാക്കനുള്ള എളുപ്പ വഴി വിദേശത്തേക്കു പറക്കുക എന്നുള്ളതായിരുന്നു.
മലയാളി പറന്നു; പണവുമുണ്ടാക്കി. അതു വരെ കാര്യങ്ങള്‍ സുന്ദരം. ഉണ്ടാക്കിയ പണം വലിയ വീടുകള്‍ വെച്ചു. (ഇതിനെ മലയാളിയുടെ വിഡ്ഢിത്തമെന്നു പറഞ്ഞു കളിയാക്കുന്നവര്‍, മലയാളിയുടെ സാമൂഹ്യമനോഭാവം മനസ്സിലാക്കാത്തവരാണ്. ഒരു വീട്, ഉടമയുടെ സാമ്പത്തിക സ്ഥിതിയുടെ അളവുകോലായി അടുത്തകാലം വരെയും കണക്കാക്കിയിരുന്നു. അതുകൊണ്ടു തന്നെ വലിയ ഒരു വീടു വെച്ച്, സമൂഹത്തിലെ ഉന്നതന്‍മാരുടെ ശ്രേണിയിലെത്താനും, അതുവഴി, ഉന്നതന്‍മാര്‍ക്കു മാത്രം അവകാശപ്പെട്ട ചില സൌജന്യങ്ങളും, അംഗീകാരങ്ങളും നേടിയെടുക്കാനും ശ്രദ്ധിച്ച മലയാളിയുടെ അതിസാമര്‍ഥ്യം മാത്രമായിരുന്നു അത്. )
വീടു കഴിഞ്ഞപ്പോള്‍, പണമുള്ളവന്‍ കൂടുതല്‍ പത്രാസ്സ് കാട്ടാന്‍ തുടങ്ങി.
കാറുകള്‍, സ്വറ്‍ണം, ഫ്ലാറ്റുകള്‍ എല്ലാം വാങ്ങി കൂട്ടാന്‍ തുടങ്ങി.
സങ്ഗതികള്‍ അവിടെ വരെ എത്തിയപ്പോള്‍ നാട്ടില്‍ മാന്യമായ ജോലിയും, ഉള്ള ഭൂമിയില്‍ ക്രഷിയും ഒക്കെ ആയി സന്തോഷമായി ജീവിച്ചിരുന്ന ശരാശരി മലയാളി കുടുംബം, കാറും, ബൈ ക്കും വാങ്ങാനായി ഉള്ള ക്രഷി ഭൂമി വിറ്റുതുടങ്ങിയതാണ് മലയാളിയുടെ അഥപതനത്തിണ്റ്റെ ആരംഭം.
ഭൂമി വിറ്റു തുടങ്ങിയവര്‍, ഭാഗികമായി ക്രഷിക്കാരായ, നഗരങ്ങളില്‍ താമസിച്ചു ജോലിക്കു പൊയിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരായിരുന്നു. പിന്നീട് ആ പ്രവണത, കൊച്ചു പട്ടണങ്ങളായി മാറിക്കൊണ്ടിരിക്കുന്ന, ഗ്രാമ പ്രദേശങ്ങളിലെ മുഴുസമയ ക്രഷിക്കാരും പിന്തുടര്‍ന്നു.
ഭൂമി വാങ്ങിയതു മുഴുവന്‍ വിദേശ മലയാളികള്‍. ഒരിക്കലും ക്രഷി ചെയ്യാതെ, ഏക്കറുകളുടെ വലുപ്പം നിക്ഷേപ കോളത്തില്‍ മാത്രമൊതുക്കിയ വിദേശ മലയാളി, കേരളത്തിലെ ക്രഷി ഭൂമിയെ തരിശ്ശുനിലങ്ങളാക്കി മാറ്റി. "വിദേശിയണ്റ്റെ നാട്ടിലെ ബന്ധു"വിനും ക്രഷിയോടു താല്‍പര്യമില്ലായിരുന്നു. നാട്ടില്‍ shopping complex പണിയാനും, ഭൂമിയുടെയും, കാറിണ്റ്റെയും മറിച്ചു വില്‍പനയിലുമായിരുന്നു "NRI അളിയണ്റ്റെ" നാട്ടിലെ അളിയനു താല്‍പര്യം!
അങ്ങനെ ക്രഷിയുടെ കാര്യം കഴിഞ്ഞു!
പിന്നെ വ്യവസായം... ഏതു പദ്ധതി വന്നാലും എതിറ്‍ക്കുന്നവരാണു കേരളത്തിലെ രാഷ്ട്രീയക്കാര്‍ എന്നൊരു ദുഷ്പേര് പണ്ടേ ഉണ്ട്. പക്ഷെ സത്യം എന്താണു? എല്ലാവര്‍ക്കും കൊടുക്കണ്ടതു മുറപ്പടി കൊടുത്താല്‍ കേരളത്തില്‍ എന്തു വ്യവസായവും തുടങ്ങാം സറ്‍! അങ്ങനെ എല്ലാ മാസവും പടി കൊടുത്തു വ്യവസായം നടത്താന്‍ വയ്യാത്തവര്‍ക്കു മസില്‍ പവ്വര്‍ വേണം. ഇതൊന്നുമില്ലെങ്കില്‍ വ്യവസായം നടത്താന്‍ കേരളത്തിലോട്ടു വന്നു സമയം മെനക്കെടുത്തരുത് സറ്‍!
ശരി, ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. ഞാനിവിടിരുന്നെഴുതിയും, നിങ്ങളവിടിരുന്നു വായിച്ചും നമുക്ക് എന്തു സമൂഹ്യ വിപ്ളവം ആണു വരുത്താന്‍ കഴിയുന്നത്?!
ഒരു കാര്യം നടക്കും സറ്‍. കേരളത്തില്‍ ഉണ്ടെങ്കില്‍ സ്വയം ചെയ്യുക, അല്ലെങ്കില്‍ നാട്ടില്‍ ഉള്ള അമ്മയോടും, ചേച്ചിമാരോടും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറയുക.
1. ചുവന്ന ചീരയ്ടെ വിത്ത് വാങ്ങി കിളിപ്പിക്കുക. അതിനു വെറുതെ മന്നു കിളച്ചു പാകിയാല്‍ മതി. കുറച്ചു വളര്‍ന്ന് ഒരു ൧൦cm പൊക്കം വെക്കുമ്പോള്‍, ഒരു ഒന്നരയടി അകല്‍ത്തില്‍ മണ്ണില്‍ പറിച്ചു നട്ടു വളര്‍ത്തുക. ഫ്ലറ്റില്‍ ആണു താമസമെങ്കില്‍, ബാല്‍ക്കണിയില്‍, പ്ളാസ്റ്റിക് ബാഗില്‍ മന്നു നിറചും ഇപ്പണി ചെയ്യാം. അതെ പരിപാടി വെണ്ടയുടെ കാര്യത്തിലും ചെയ്യാം.
2. സ്ഥലമുണ്ടെങ്കില്‍ 10 മൂടു വഴ വെക്കുക. 4 എണ്ണം നേന്ദ്രന്‍ ആയിക്കൊട്ടെ!
3. പിന്നെ കുറച്ചു കാച്ചിലും, ചേനയും, ചീനിയും കൂടി വെക്കാന്‍ നോക്കുക. വല്ല്യ ക്രഷി ഒന്നും വെണ്ടന്നെ; ചുമ്മതെ ഒരു കൊതിക്കു തിന്നാനും മാത്രം!
4. പുരയിടത്തില്‍ പപ്പായ ഇല്ലെങ്കില്‍ ഒരു 3-4 തൈ വെക്കാന്‍ നോക്കുക. അതുപോലെ, കറിവേപ്പില, മഞ്ഞള്‍, ഇഞ്ചി, ആര്യവെപ്പ്, പിന്നെ കുറെ പ്ളാവ്, മാവ് ഒക്കെ വെക്കാന്‍ നോക്കുക...
എന്തായാലും ഇതു വായിക്കുന്ന ഒരാള്‍ പോലും ഉടനെ നാട്ടില്‍ വന്ന് പശുവിനെയും, ആടിനെയും ഒന്നും വളര്‍ത്താന്‍ പോകുന്നില്ല. അതു കൊണ്ട് അത് തല്‍കാലം വിട്ടുകളയാം.
ഞാന്‍ ഇതെല്ലാം ചെയ്തു കഴിഞ്ഞു മാഷെ! സാധന വില കുതിച്ചു കയറുന്ന ഇക്കാലത്ത്, ഇന്നല്ലെങ്കില്‍ നാളെ, അമ്മച്ചിയാണെ എണ്റ്റെ അമ്മച്ചി എന്നെ നന്ദിയൊടെ ഓര്‍ക്കും. ഉറപ്പ്.

Subscribe to:
Posts (Atom)