"നംബൂതിരി ചിത്രവും, ഷക്കീലയുടെ മുലയും" എന്ന പേര് ഒരു ജാടക്കു ഇട്ടതാണു Sir പൊറുക്കണം. പേരിലുള്ളത്ര (A) ഈ Blog ല്‍ ഇല്ല.കഴിഞ്ഞ 2-3 ദിവസമായി എഴുത്തൊന്നും നടന്നില്ല. Office ലെ പണിയുടെ കാര്യം, നാട്ടില്‍ വീടിണ്റ്റെ extension പണിയുടെ കാര്യം (അങ്ങനെങ്കിലും ഒരു പെണ്ണിനെ പറ്റിച്ച് കല്യാണം കഴിക്കാനാണെന്നു വിചാരിക്കരുത്, Please..) അങ്ങനെ പലതും തലയില്‍ കിടന്നു കറങ്ങുന്ന്നു.
പിന്നെ എണ്റ്റെ Blog വായിക്കാതെ ഉറക്കം വരാത്ത "ലക്ഷോപലക്ഷം" വായനക്കാരുടെ വികാരങ്ങളെ മാനിചു കൊണ്ട് രണ്ടു വരിയെങ്കിലും എഴുതണം എന്നൊരു തോന്നല്‍. (മതിയെടെ കത്തി, വല്ലോം പറയാനുണ്ടെങ്കില്‍ പറഞ്ഞെചുചു സ്റ്റാന്‍ഡ് വിട്ടുപോടെ.. !!)
കഴിഞ്ഞ ദിവസം എണ്റ്റെ ഒരു കൂട്ടുകാരന്‍, റെജി വരച്ച paintings നോക്കിയിരുന്നപ്പൊള്‍ ഒരു തോന്നല്‍, മലയാളിുടെ സ്ത്രീ സൌന്തര്യ സങ്കല്‍പങ്ങള്‍ക്ക് കുറച്ചു തടി കൂടുതലല്ലേ? സംഭവം ആലോചിചു നോക്കിയപ്പൊള്‍ ശരിയാണ് എന്നു തോന്നുന്നു. നമ്മുടെ sex പടത്തിലെ നായികമാര്‍ക്കെല്ലാം സാമാന്യതിലും വലിയ നിതംബങ്ങളും, മുലകളും (ഇതിനു, സംസ്ക്രത ഗന്ധമുള്ള "വക്ഷോഭജങ്ങള്‍" എന്നൊ മറ്റോ ഒരു വാകും പറയും, "സംസ്കാരമുള്ളവര്‍"; എനിക്കതിത്തിരി ഏറെ കുറവാണ്.) ഉണ്ട്.
നമ്മള്‍ മലയാളികളുടെ "മാദക സ്ത്രീ സൌന്തര്യത്തിണ്റ്റെ exagrated രൂപമാണ് ഷക്കീല. നമ്മുടെ സില്‍ക്ക് സ്ത്രീ സൌന്തര്യതിണ്റ്റെ perfect ആള്‍ രൂപമാണെന്നു ഒത്തിരി പേര്‍ക്കു തോന്നിയിട്ടുണ്ടാവണം. (എനിക്കു കുറേശ്ശെ തോന്നിയിട്ടുണ്ട്).
ഒവ്വ്, ഇതൊക്കെ "മൂന്നംകിടക്കാരണ്റ്റെ മനോരാജ്യത്തിലെ മലീസമായ മദന ചിന്തകള്‍" ആയിരിക്കും. (അല്ല ചേട്ടാ, ഇതെന്താണെന്നു വല്ല പിടിയും ഉണ്ടോ? അറിയാമെങ്കില്‍ പറഞ്ഞു തരണേ...) ശരി സാറെ, അപ്പൊ നമ്മുടെ നംബൂതിരി സാറിണ്റ്റെ പടതിലേ പെണ്ണുങ്ങളെ ഒന്നു നോക്കിക്കേ! ഞാന്‍ പരയുന്നതു proove ചെയ്യാന്‍ ഒരു പടം ഇതോടൊപ്പം ചേര്‍തിട്ടുണ്ട്. പക്ഷെ, നമ്മള്‍ക്കു പ്രേമിക്കാന്‍ മീര ജാസ്മിനെ പോലോ, പഴയ "ശാരദ" യെ പോലോ ഉള്ളവര്‍ വേണം. അതെണ്റ്റാ സാര്‍ അങ്ങനെ?
Note: (ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം refernce നു വേണ്ടി ഉള്ളതാണു.പകര്‍പ്പവകാശം ഇതിനു എതിരാണെങ്കില്‍ ദയവായി അറിയിക്കുക. മാറ്റാന്‍ തയ്യാറാണ്. )
13 comments:
കുട്ടേട്ടാ...
ചിന്ത പോകുന്ന ഒരു പോക്ക്...
:)
പകര്‍പ്പാവകാശം എന്ന ഒരു വാക്ക് ബൂലോകത്ത് ആരും സംസാരിക്കരുത്. അഥവ സംസാരിച്ചാല്‍ ഒരു കുഴപ്പവുമില്ല.സ്വന്തം അകാരണമായ ഭയം മറ്റുള്ളവര്‍ അറിയും എന്നേയുള്ളു.
ചിത്രകാരന്‍ താങ്കളുടെ ഈ പൊസ്റ്റ് വായിച്ചത് പണമുടക്കിയല്ല. താങ്കള്‍ അന്യന്റെ സ്വത്ത് വിറ്റുകാശാക്കുംബോള്‍ മാത്രം ഭയന്നാല്‍ മതി.
കോപ്പിരൈറ്റ് പ്രശ്നത്തില്‍ ...നംബൂതിരിയുടെ ചിത്രം നംബൂതിരിയുടേതാണെന്നു പറയാനുള്ള സത്യസന്ധത കാണിക്കുന്നിടത്തോളം കാലം ചിത്രകാരന്‍ താങ്കളുടെ കൂടെയുണ്ടാകും.
ആശംസകള്‍!!! :)
ദൈവമേ, ഫെമിനിസ്റ്റുകള്‍ക്ക് തട്ടിക്കേറാന്‍ ഒരുത്തനെക്കൂടെ കിട്ടിയല്ലോ!!!
മാഷേ നല്ല ചിന്ത
പേരയ്ക്ക് പറഞ്ഞതൊന്ന് നോട്ടിക്കോളൂ...
:)
ശരിയാണ്; മലയാളിക്കെന്നല്ല ലോകത്തിന്റെ പലഭാഗങ്ങളിലും മാദകത്വം ഒരല്പം തടിയുള്ള പെണ്ണൂങ്ങള്‍ക്കാണെന്നാണ് വയ്പ്. the ture women have curves എന്നര്‍ത്ഥം വരുന്ന ഒരു ലാറ്റിന്‍ അമേരിക്കന്‍ മൂവി കണ്ടിരുന്നു കഴിഞ്ഞവര്‍ഷം. porn/b-grade മീഡീയക്കാര്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ പകുതിയിലേറെ ശരാശരിയിലും തടിഉള്ളവരാണെന്നും 30% താഴെയേ സ്ലിം സുന്ദരികള്‍ വരാറുള്ളെന്നും ഒരു കണക്ക് 2 വര്‍ഷം മുന്‍പ് വന്നിരുന്നു. ഇതൊക്കെ ലോകനിലവാരം.
മലയാളിക്ക് ഈ ശ്രദ്ധകൂടുത മുഖ്യധാരയിലും ഉണ്ടെന്നത് വാസ്തവം. ഹിന്ദിസിനിമയിലെ അടുത്ത കാലനായികമാരില്‍ ചിലരൊഴികെ അല്പം മേനിക്കൊഴുപ്പ് എടുത്തുകാണിക്കുന്നവരാണ് ഇന്ത്യക്കാരന്റെ ശരാശരി സൌന്ദര്യധാമം. ആധുനിക ഫാഷന്‍ സങ്കല്പങ്ങള്‍ക്ക് (സ്ലിം ബ്യൂട്ടി സങ്കല്പം കൊടികുത്തിവാണിരുന്ന ഇവിടെയും ഇപ്പോള്‍ ‘തടിച്ചികള്‍‘ കാലുകുത്തിത്തുടങ്ങി; ഹൈ ഹീലിട്ടു നടക്കുന്നതിനിടയില്‍ ഹീലൊടിഞ്ഞുവീണാല്‍.. എന്റമ്മോ)നിരക്കുന്ന ഒരു സൂപ്പര്‍ നായികയേ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ - ശോഭന. ബാക്കി ഉള്ളതിനൊക്കെ ദുര്‍മേദസ്സ് ഉണ്ട്.
അതില്‍ തന്നെ മാറീടങ്ങളും വയറും ഒക്കെ തുളുമ്പിക്കിടക്കുന്ന ‘മേട്രണ്‍ ഫിഗര്‍‘ ഉള്ള സ്ത്രീകള്‍ മാദകബിംബങ്ങളായി അംഗീകരിക്കപ്പെടുന്നത് അമ്മമാരില്‍ കേന്ദ്രീകൃതമായ വൈകാരികവളര്‍ച്ചയുടെയും (mother-centered emotive development) അതിന്റെ ബൈപ്രോഡക്റ്റായ ലേറ്റന്റ് ഈഡിപ്പല്‍ റ്റെന്‍ഡന്‍സികളുടെയും പ്രശ്നമാണെന്ന് നിരീക്ഷിക്കുന്നു സാമൂഹ്യശാസ്ത്രജ്ഞര്‍.
കറക്ട്!
:)
തടിച്ച അരക്കെട്ടും മെലിഞ്ഞ വയറും നല്ലതല്ലെ..?
കാനായിയുടെ മലമ്പുഴയിലെ യക്ഷിയെ എത്ര പേരാ നോക്കി നിന്ന് സുരതം ചെയ്യുന്നെ...
:)
ഉപാസന
ആഹ... ഞാന്‍ വിചാരിച്ചു ഇതൊന്നും നോട്ട് ചെയ്യുന്ന ഒരാള്‍ പോലും ഇല്ല എന്ന്. അപ്പോഴേക്കും അണ്ണന്‍ ദേ ലാന്റ് ചെയ്തു. ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം? പോരട്ടണ്ണാ പോരട്ട്.
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
കുറച്ച് ദിവസമായി ഷൈനിന്റെ പോസ്റ്റുകള്‍ കാണാന്‍ പറ്റിയില്ല..ഇന്നാണ് കണ്ടത്..എഴുതിയതില്‍ ശരി ഉണ്ട്..ഇനിയും എഴുതുക...മനുവിന്റെ കമന്റും നല്ലത്...
qw_er_ty
Blog വായിച്ചു comment ചെയ്ത എണ്റ്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി. പിന്നെ, മനുവിണ്റ്റെ comment...ഞാനും ഇത്തരം ഒരു interaction ആണ് പ്രതീക്ഷിക്കുന്നത്... നമുക്കൊന്നിച്ച്, വിടര്‍ന്ന കണ്ണുകളോടെ ഈ ലോകം നോക്കി കാണാം, പിന്നെ കണ്ണുകളടച്ച് സ്വപ്നം കാണാം.
സസ്നേഹം
നിങ്ങളുടെ സ്വന്തം കുട്ടേട്ടന്‍
Post a Comment