എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Thursday, 9 July 2009

എന്റെ കേരളം, എത്ര സുന്ദരം! (അത്യന്താധുനിക പൊട്ടക്കവിത)

അയൽപക്കത്തെ കുട്ടിയുടെ ശവമടക്കത്തിനു പോവാതെ,

ഞാൻ എന്റെ പ്രണയിനിക്കു പ്രേമമൂറുന്ന mail അയച്ചു.

ഭർത്താവിനോടു phoneൽ കൊഞ്ചികൊണ്ടെന്റെ പ്രണയിനി,

അവളുടെ നഗ്നമേനി എന്നെ webcamൽ കാണിച്ചു.

പ്രകാശ്‌ കാരാട്ട്‌, പിണറായിയിൽ നിന്നും എത്ര പറ്റിക്കാണും,

എന്നു പറഞ്ഞു കൊണ്ടു, എന്റെ പോലീസുകാരൻ കൂട്ടുകാരൻ അന്നു കിട്ടിയ കൈക്കൂലി Barൽ എണ്ണികൊടുത്തു.

കൈക്കൂലി വാങ്ങുന്നതു കയ്യിൽ വെക്കരുതെന്നവൻ തത്വവും പറഞ്ഞു.

ഞാൻ അടിച്ചു ഫിറ്റായി ഗാന്ധി പ്രതിമയുടെ ചുവട്ടിൽ വാളു വെച്ചു കിടന്നു.

എന്റെ മോൻ അതു twitterലും Facebookലും അന്നേരം തന്നെ update ചെയ്തു.

ഇതൊന്നുമറിയാതെ, ദീദി പാടിക്കൊണ്ടിരുന്നു-
"എന്റെ കേരളം, എത്ര സുന്ദരം!"

(ചൂടു കാലമായാൽ ഇത്തിരി അസുഖമുണ്ടെന്നു ചിലർ ചുമ്മാ പറയുന്നതാ..)

6 comments:

★ Shine said...

എന്റമ്മോ...!!

വീകെ said...

“ഗോഡ്സോൺ കണ്‌ട്രി...”

ശ്രീ said...

കലക്കി കുട്ടേട്ടാ.

Typist | എഴുത്തുകാരി said...

ഇതൊക്കെയായാലും കേരളം സുന്ദരം തന്നെയാ.

വയനാടന്‍ said...

കുത്തിക്കുറിച്ചതു വായിച്ചു
വികാരം കൊണ്ട ഞാനോ, ഇപ്പോളിവിടെ എന്തെഴുതണമെന്നറിയാതെ അന്തിച്ചിരിക്കുന്നു,

ഗംഭീരം സുഹ്രുത്തേ.

★ Shine said...

നന്ദി, സുഹ്രുത്തുക്കളെ. ആർക്കും തിരുത്താൻ കഴിയാത്തവർ ആയി മാറിക്കഴിഞ്ഞു നമ്മൾ! വൈരുധ്യങ്ങളുടെ പിടിവലികൾ നമ്മുടെയൊക്കെ ഉള്ളിൽ ആഴത്തിൽ മുറിവേൽപ്പിക്കുമ്പോഴും, സ്വയം മാറാൻ ആർക്കും ആവുന്നില്ല. മാറണമെന്നു തോന്നിയാലും, ബന്ധങ്ങൾ ബന്ധനങ്ങൾ ആയി നമ്മെ പിറകോട്ടു വലിക്കുന്നു. ഒരു ഒഴുക്കിൽ പെട്ടു നമ്മൾ എല്ലാം മുന്നോട്ട്‌... അതോ പുറകോട്ടോ?