എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Tuesday, 19 January 2010

ഒരു യാത്ര അയപ്പുമില്ലാതെ, ഒരാൾ കൂടി മടങ്ങുന്നു

January 19 -ഇന്നൊരു UAE Blogger നാട്ടിൽ പോവുകയാണു- ആളും, ആരവങ്ങളുമില്ലാതെ...
http://v-pandavas.blogspot.com/

കഴിഞ്ഞ UAE Blog meet ൽ പരിചയപ്പെട്ടു..പെട്ടെന്നു അടുത്തു; സുഹ്രുത്തായി.

ഒന്നു നേരിൽ കണ്ടു സംസാരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടിരുന്ന അവനെ ഞാൻ എല്ലായ്പ്പോഴും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു.. അവസാനം കഴിഞ്ഞ ആഴ്ച അവൻ പറഞ്ഞു, ഈ ആഴ്ച അവസാനം കാണാൻ പറ്റിയില്ലെങ്കിൽ ഇനി ഇവിടെ വെച്ചു കാണാൻ ഇടയുണ്ടാവില്ല, നാട്ടിൽ പോവുകയണത്രെ.

അങ്ങനെ കഴിഞ്ഞ വാരാന്ത്യത്തിൽ dubaiലെ ഒരു parkൽ വെച്ചു കണ്ടു..അവന്റെ രണ്ടു സുഹ്രുത്തുക്കളുമുണ്ടായിരുന്നു..കുറച്ചു സംസാരിച്ചു..അതിലേറെ ചിരിച്ചു. cinema യും, സാഹിത്യവും, പ്രണയവുമൊക്കെ സംസാരത്തിൽ വന്നു..

ഒരു യാത്ര അയപ്പുമില്ലാതെ, ഒരാൾ കൂടി മടങ്ങുന്നു. തിരിച്ചു വരുമെന്നുറപ്പില്ലാതെയുള്ള ഒരു യാത്ര പുറപ്പെടൽ..

cinema സ്വപ്നമായി കൊണ്ടു നടക്കുന്ന അവനു ചെന്നെത്താൻ ഒരു വഴി പറഞ്ഞയക്കുന്നു എന്നൊരു സന്തോഷം. എന്നാലും ഒരു നൊമ്പരം.

അവൻ തന്നെ എഴുതിയതുപോലെ നമ്മൾ പോലുമറിയാതെ ചിലർ ജീവിതത്തിലേക്കു കയറിവന്ന് ഒരു കയ്യൊപ്പു ചാർത്തി ഇറങ്ങി പോവും... അതു പോലെയൊന്ന്...

നന്നായി വരട്ടെ.

9 comments:

★ Shine said...

ഒരു യാത്ര അയപ്പുമില്ലാതെ, ഒരാൾ കൂടി മടങ്ങുന്നു...

Appu Adyakshari said...

ഷൈന്‍ ഈ പാണ്ഡവനെ എനിക്ക് നേരില്‍ പരിചയമില്ല. ഇദ്ദേഹം ബ്ലോഗര്‍ (എക്സ്) സുമേഷ് ചന്ദ്രന്റെ റിലേറ്റീവ് ആണെന്നാരോ പറഞ്ഞിരുന്നു. എങ്കിലും, ആ സുഹൃത്തിനു നല്ലതുവരട്ടെ എന്നാശംസിക്കുന്നു

jayanEvoor said...

പാണ്ഡവാസിനെ ബ്ലോഗിലൂടെ അറിയാം.

നല്ലതു വരട്ടേ!

Unknown said...

കൊള്ളാം സുഹൃത്തേ..വായിച്ചു.

ശ്രീ said...

കുട്ടേട്ടാ...
പാണ്ഡവനെ നേരിട്ടല്ലെങ്കിലും അറിയാം. ആ സുഹൃത്തിന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചും :)

പാണ്ഡവന് നല്ലൊരു ഭാവി ആശംസിയ്ക്കുന്നു.

കാട്ടിപ്പരുത്തി said...

ആശംസകളോടെ

കാട്ടിപ്പരുത്തി said...

ആശം‌സകൾ നേരുന്നു-

അഭി said...

ആശംസകള്‍ നേരുന്നു .......

വശംവദൻ said...

പോകുന്നതിന്റെ അന്ന്‌ പാണ്ഡവാസുമായി ഫോണിൽ സംസാരിച്ചിരുന്നു.

എല്ലാ നന്മകളും നേരുന്നു.