എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Friday, 2 July 2010

മനോരമ പറയാന്‍ വൈകിയ ഒരേ ഒരു മരണം!

വെള്ളിയാഴ്ച സമയം 12.28. സ്ഥലം ഷാര്‍ജയിലെ എന്‍റെ ഫ്ലാറ്റ്.

ജീവന്‍ TV യിലെ നളപാചകം പരിപാടി കണ്ടുകൊണ്ട് ഇരുന്നപ്പോള്‍ ഒരു Breaking News! ശ്രീ. എം.ജി. രാധാകൃഷ്ണന്‍ അന്തരിച്ചു. (ആ സംഗീത പ്രതിഭയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു നിമിഷം മനസ്സുകൊണ്ട്ശിരസ്സ്‌ നമിച്ചു.) പിന്നെ ഒരു ഉറപ്പിനു വേണ്ടി Asianet നോക്കി. അപ്പോഴാണ്‌ കൂടുതല്‍ ഞെട്ടിയത്‌- ആരോഗ്യനില അതീവ ഗുരുതരം എന്നു കാണുന്നു! പിന്നെ നോക്കിയത് മനോരമ. അതിലും ആരോഗ്യനില അതീവ ഗുരുതരം എന്നു തന്നെ.

ജീവന്‍ TV വലിയ ഒരു തെറ്റ് ചെയ്യുകയാണെന്ന് തോന്നി. പെട്ടെന്ന് പ്രതികരിക്കണമെന്നു തോന്നി.

അപ്പോള്‍ ദാ ജയ്ഹിന്ദ്‌ TV യിലും അന്തരിച്ചു എന്നു കാണിക്കുന്നു! ആകെ ആശയക്കുഴപ്പമായി. പിന്നെ അറിഞ്ഞു, അദ്ദേഹം 1.45 (ഇന്ത്യന്‍ സമയം) നു തന്നെ മരണമടഞ്ഞിരുന്നു എന്ന്.

മനോരമാക്കെന്തു പറ്റി?!! നന്നാവാന്‍ തീരുമാനിച്ചോ? അതോ പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ് തിരിച്ചറിഞ്ഞ ഏതോ പുതിയ ലേഖകനോ, ന്യുസ് എഡിറ്ററോ ജോയിന്‍ ചെയ്തോ?!!

മനോരമ അതിന്റെ ചരിത്രത്തില്‍ ആദ്യമായി, മരണത്തിനു മുന്‍പ്‌ ഒരാളെ ആദ്യം വാര്‍ത്തയിലൂടെ കൊല്ലാതിരുന്ന ആ ചരിത്രനിമിഷത്തിന്റെ തെളിവുകള്‍ ഇവിടെ.








എം.ജി.  രാധാകൃഷ്ണന്‍റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ.

4 comments:

ശ്രീ said...

മഹാനായ ആ സംഗീതജ്ഞന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

Anonymous said...

ആ വലയ കലാകാരന് ആദരാഞ്ജലി ! ജീവനും ജയ്ഹിന്ദും ഭാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതതു തെറ്റ്. അപ്പോഴും പാവം മനോരമയെ വെറുതെ വിടില്ല അല്ലേ... എല്ലാവരും പറഞ്ഞു പറഞ്ഞ് നന്നാവാംന്ന് വച്ചാല്‍ അതും കുറ്റമോ...:) :)

Unknown said...

Exactly.
Nice Kuttetta.

Jishad Cronic said...

ഇപ്പോള്‍ എല്ലാം കച്ചവട ചരക്കുകള്‍ ആണ്. മരണവും... മറ്റുള്ളവരുടെ വിഷമങ്ങളും, നിസ്സഹായതയും വിറ്റുകാശാക്കുന്ന മാധ്യമാലോഭി. അവര്‍ക്കൊന്നും കുടുബം ഉണ്ടാകുമോ എന്നാ അതെല്ലാം കാണുബോള്‍ ഞാന്‍ ചിന്തിക്കുന്നെ.