എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Thursday, 16 December 2010

പെയ്തൊഴിഞ്ഞ വാക്കുകള്‍

കാല്‍പ്പനികമായ ഒരു പ്രഭാതത്തില്‍,
ആത്മാവു പെയ്തൊഴിയുംപോലെ,
എഴുതിത്തുടങ്ങി. വരികളില്‍ പ്രണയമല്ലായിരുന്നു;
വാര്‍ന്നോഴുകിയ ഹൃദയരക്തമായിരുന്നു.

എന്‍റെയുള്ളം നിറഞ്ഞുനില്‍ക്കുന്നത് നിന്നെ-
-യറിയിക്കാന്‍ എഴുതിയതൊന്നും പോരായെന്നു
തോന്നിയപ്പോള്‍, എഴുതിതീര്‍ത്ത കുറിപ്പുകള്‍
നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.

അക്ഷരങ്ങളെ, നിങ്ങള്‍ മാത്രം പോരായെന്‍
ആത്മാവു പകര്‍ത്താന്‍, അതിനിനിയും
വേണമൊരു വഴിയെന്നു ഞാന്‍ ഉരുവിട്ടു.
മൌനമായി ഞാനാ കണ്ണുകളിലേക്ക് നോക്കി.

അത്രമതിയായിരുന്നു!

*കുറിപ്പ്‌: ചുമ്മാ ഡയറിയില്‍ എഴുതേണ്ടിയിരുന്നത്; എന്നാലും ഇവിടെ കിടക്കട്ടെ..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

വരികളില്‍ പ്രണയമല്ലായിരുന്നു;
വാര്‍ന്നോഴുകിയ ഹൃദയരക്തമായിരുന്നു.