പുതിയൊരു ദശാബ്ദം തുടങ്ങുന്നു. ഒരു ദശാബ്ദം പ്രവാസിയായി ഗള്‍ഫില്‍ കഴിഞ്ഞു. അധികമൊന്നും സാമൂഹികബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയില്ലാത്ത ഗള്‍ഫ് ജീവിതത്തില്‍ വല്യൊരു ആശ്വാസമായിരുന്നു സമാനചിന്താഗതിക്കാരുമായി സംവദിക്കാന്‍ വേദിയൊരുക്കിയ ബ്ലോഗിങ്.
ഇനി വെറുതെയെഴുത്തില്ല - മലയാളം ബ്ലോഗിങ്ങ് തന്നുകൊണ്ടിരുന്ന വ്യക്തിപരമായ സൗഹൃദങ്ങളും, പങ്കുവെക്കലുകളും മാത്രം പ്രതീക്ഷിച്ച് വെറുതെ കുറിപ്പുകള്‍ എഴുതില്ല. ബ്ലോഗ് ഒരു വലിയ സാദ്ധ്യതയാണ്; അതുപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു സമൂഹത്തിന്. കൂടുതല്‍ ഒന്നും പറയാനില്ല.
എല്ലാവര്‍ക്കും മനോഹരമായ പുലരികളും, കൊച്ചു സന്തോഷങ്ങളും നിറഞ്ഞ ദിവസങ്ങള്‍ ഉള്ള ഒരു പുതുവര്‍ഷം നേരുന്നു.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Subscribe to:
Post Comments (Atom)
5 comments:
താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. നാട്ടിൽ വരുന്നെങ്കിൽ/കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
ക്ഷണത്തിനു നന്ദി, ഡോക്ടര്‍. പക്ഷെ നാട്ടില്‍ ഇല്ലാത്തതിനാല്‍ വരാന്‍ കഴിയില്ല. സംഗമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
NEW YEAR WISHES
NEW YEAR WISHES
Post a Comment