എന്തായാലും, എത്ര ആനന്ദന്മാരെയും, മാധവന്മാരെയും പൊക്കിയാലും, നമ്മൾ മലയാളികൾക്ക് ഇതൊക്കെ ഒരു അവശ്യവസ്തുവായി തുടരുമെന്നു മനസ്സിലാക്കിയ ധനമന്ത്രിയുടെ ദീർഘദ്രഷ്ടിക്കു നമോവാകം!
അതുമാത്രമോ, ഒരു socialist - communist ആയതുകൊണ്ടാവും എല്ലാ വിഭാഗക്കാർക്കും അവശ്യമായത്, പരാതിക്കിട നൽകാതെ തുല്യ അളവിൽ അദ്ദേഹം നൽകിയിട്ടുമുണ്ട്.
*************
ഞങ്ങളുടെ main സംഭവമായ മഞ്ഞപ്പട്ടിനു നികുതിയൊഴിവാക്കിയിട്ടില്ല!
(post ഇട്ടു കഴിഞ്ഞു കുറെക്കഴിഞ്ഞപ്പോഴാണു ഇക്കാര്യം ഓർത്തത്. അതുകൊണ്ടു പിന്നീട് കൂട്ടിച്ചേർത്തത്താണ്. അല്ലെങ്കിലും 'ചോവനു' ബുദ്ധി പിന്നോട്ട് എന്നല്ലേ പറച്ചിൽ?!!)
പിന്നോക്ക വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണന ആയേ ഇതിനെ കാണാൻ കഴിയൂ. ഒരു 'ചോവൻ' എന്ന നിലയിൽ ഞാൻ എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. പച്ചത്തുണിക്കും നികുതിയൊഴിവില്ലാത്തതു കൊണ്ട്, മുസ്ലിം സഹോദരങ്ങളുമായിച്ചേർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങൾ സഖ്യമുണ്ടാക്കി ആഞ്ഞടിക്കും.
(ഒ.ടോ. - സ്വന്തമായി ഒന്നിൽ കൂടുതൽ blog ഉള്ള പ്രവാസികൾക്ക്, അവർ കേരളത്തിന്റെ 'സാംസ്കാരിക ഉയർച്ചക്കു' നൽകുന്ന കനത്ത സംഭാവനകളെ (കനപ്പിച്ച some ഭാവന എന്നും വായിക്കാം) പരിഗണിച്ച്, book publishing, film production എന്നീ മേഖലകളിൽ പലിശരഹിത വായ്പാ സൗകര്യം കൂടി നൽകിയിരുന്നെങ്കിൽ...
ഹ, ഹ,ഹ... )