ഒന്നും എഴുതാൻ തോന്നുന്നില്ല..
പ്രതികരണശേഷി ഏതാണ്ടു മുഴുവനായും ഇല്ലായാതാവുന്നതു പോലെ..
കല്യാൺ ജ്യല്ലറി പരസ്യം കണ്ടില്ലേ? ഇനി മുതൽ വില പറച്ചിലില്ല, പറയുന്ന കാശു കൊടുത്തു സ്വർന്നം വാങ്ങി പൊയ്ക്കോണം.. പക്ഷെ പരസ്യം കണ്ടാൽ തോന്നുക, വാങ്ങുന്നവനു ഏതണ്ടു വലിയ ലോട്ടറി അടിച്ചെന്നാണു!
പാവം Dr. രമണി, അവർ ഒരോന്നു വിളിച്ചു പറയുന്നതിനു മുൻപു സ്വന്തം ജീവിതത്തെ കുറിച്ചു ഓർത്തില്ലെങ്കിലും അവരുടെ മക്കളുടെ കാര്യമെങ്കിലും ഓർക്കേണ്ടതായിരുന്നു.. (അവർ മന്ത്രി മക്കളെ വെറുതെ കുറ്റം പറയുന്നുവേന്നോർത്തല്ല.. Dr.രമണിയുടെ മക്കളെ പോലും അവരൊക്കെ (ആരോ?.. പക്ഷെ എല്ലാവർക്കും അറിയാം അല്ലേ) വെറുതെ വിടുമോന്നോർത്താ വിഷമം! ) അതിൽ ആരാ കള്ളൻ എന്നെനിക്കറിയില്ല..
പക്ഷെ എനിക്കിപ്പോൾ വലിയ ഒരു സംശയം - നമ്മൾ മലയാളികളെ ഇത്ര മന്ദബുദ്ധികളായാണോ പരസ്യ കമ്പനിക്കാരനും, തട്ടിപ്പുകാരനും, രാഷ്ട്രീയക്കാരനും ഒക്കെ കാണുന്നത്?
പ്രകാശ് കാരാട്ടിനെ എനിക്കു നല്ല ബഹുമാനമായിരുന്നു.. പക്ഷെ പോളിറ്റ് ബ്യുറോ വെറും പിണറായി ബ്യുറോ ആക്കുന്നതു കാണുമ്പോൾ..യഥാർത്ത കമ്മ്യുണിസതിന്റെ അവസാന പ്രതീക്ഷ ആയിരുന്ന കേരളത്തിലും അതു നഷ്ടപ്പെടുകയാണെന്ന തോന്നൽ..
നമ്മൾ അമേരിക്കക്കാരെ കാളും 10 വർഷം പുറകിലാണെന്നതു സത്യമാ. അവർ മുതലാളിത്തതിന്റെയും ആർഭടതിന്റെയും ദൂഷ്യം തിരിച്ചറിഞ്ഞു ഒരു പാതി കമ്മ്യൂണിസത്തിലേക്കു ചായുമ്പൊൾ നമ്മളിവിടെ ലിട്ടർ കണക്കിനു കള്ളു കുടിച്ചു, സ്വന്തം നിഷ്ക്രിയതം മറക്കാൻ ശ്രമിക്കുന്നു... പാവം മലയാളി ... നമ്മൾ ഇത്ര മണ്ടന്മാർ ആയിപ്പൊയല്ലോ? അല്ലെങ്കിൽ, ചിലരെങ്കിലും അങ്ങനെ കരുതുന്നല്ലോ?
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Showing posts with label kerala scandal. Show all posts
Showing posts with label kerala scandal. Show all posts
Sunday, 8 February 2009
Subscribe to:
Posts (Atom)