എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Monday, 15 October 2007

Aubrey Menon എന്ന എഴുത്തൂകാരന്‍

ആദ്യമേ, കഴിഞ്ഞ Blog വായിച്ച എല്ലാവറ്‍ക്കു ഒരു നന്ദി.

ശ്രീഹരി പറഞ്ഞതു ഞാന്‍ note ചെയ്തിട്ടുണ്ട്‌. comments അധികമൊന്നും, കുറഞ്ഞപക്ഷം അധികനാളൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷെ, തുടക്കത്തില്‍ ഇത്തരം നല്ല comments ഒത്തിരി encourage ചെയ്യും, പ്രത്യേകിച്ചു എന്നെപൊലെ ഒരു മടിയന്‌.

Harold ഉം, Sree ഉം, Manzoor ഉം എല്ലാം പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെന്നറിഞ്ഞതു വളരെ സന്തൊഷം ഉണ്ടാക്കുന്ന കാര്യമാണ്‌. ഞാന്‍ ക്രമമായിും ചിട്ടയായും ഒന്നും എഴുതും എന്നു കരുതരുത്‌. നമുക്കു വെറുതെ ഇങ്ങനെ സംസാരിക്കാം; വെറുമൊരു monologue ആക്കണ്ട. നിങ്ങള്‍ക്ക്‌ എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ എനിക്കെഴുതൂ.

നിങ്ങള്‍ Aubrey Menon എന്ന എഴുത്തൂകാരനെ കുറിചു കേട്ടിട്ടുണ്ടൊ? അദ്ദെഹതിണ്റ്റേ English ക്റിതി ആയ The Space Within the Heart (മലയാള പരിഭാഷ -ഹ്രദയത്തിനുള്ളിലെ ഇടം) എന്നെ വളരെ ചെറുപ്പത്തിലേ ആകര്‍ഷിച്ച പുസ്തകമാണ്‌. ഒരു മനുഷ്യണ്റ്റെ ഭൌതികവും, അധിഭൌതികവുമായ ജീവിതം എങ്ങനെ balance ചെയ്ത്‌ കൊണ്ടുപോകാം എന്നു പറയുന്ന പുസ്തകമാണ്‌. കൂടുതലും ഉപനിഷദ്‌ ദര്‍ശനങ്ങളെ അടിസ്ഥാനമാകിയാണ്‌ അദ്ദേഹതിണ്റ്റെ നിരീഷ്ണങ്ങള്‍. അതിലൊരിടത്ത്‌ അദ്ദേഹം പറയുന്നുണ്ട്‌ -"നമ്മള്‍ ഒരാളെ അയാളായി തന്നെ ഇരിക്കാന്‍ സമ്മതിക്കില്ലാ. എതു വ്യ്ക്തിക്കും ൩ തരത്തിലുള്ള വ്യ്ക്തിത്യം ഉണ്ട്‌. 1. ഒരാളുടെ തനതായ വ്യ്ക്തിത്യം. 2. അയാള്‍ക്കുണ്ടെന്നു സ്വയം വിശ്വസിക്കുന്ന വ്യ്ക്തിത്യം 3. മറ്റുള്ളവര്‍ അയാളില്‍ കാണുന്ന, അല്ലെങ്കില്‍ ആരോപിക്കുന്ന വ്യ്ക്തിത്യം." (ഇത്‌ ഞാന്‍ ഓറ്‍മ്മയില്‍ നിന്നും എഴുതുകയാണ്‌, പക്ഷെ എതാണ്ട്‌ ഇതേ അര്‍ഥമാണതിന്‌. കുറച്ചു ഫിലോസഫി ഒക്കെ താല്‍പര്യമുള്ളവറ്‍ക്കു ഇഷ്ടപ്പെടുന്ന പുസ്തകമാണിത്‌. നെറ്റില്‍ search ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും. (ശ്രീ, ക്ഷമിക്കണം. ഇതു ടൈപ്പ്‌ ചെയ്യാനുള്ള മടി എനിക്കല്‍പം കൂടുതലാ. sorry, കേട്ടോ.. )

ഫിലോസൊഫി താല്‍പര്യമുള്ളവറ്‍ക്കു ഞാന്‍ ഒരു link തരാം, സമയം കിട്ടുമ്പോള്‍ വായിച്ചോളു. {http://www.mala.bc.ca/~johnstoi/index.htm}

ഇനി നാളെ എഴുതാം, ഇപ്പൊ ഉറക്കം വരുന്നു. ഇന്നു പകല്‍ മുഴുവന്‍ ഒരു .net code മായി ഗുസ്തിയായിരുന്നു ഓഫിസില്‍. പോരാത്തതിനു ചേട്ടന്‍ വെച്ച ചിക്കണ്റ്റെ എരി അകത്തു biological attack നടത്തുന്നു.

സ്വസ്തി. ഇനി ഞാന്‍ ഉറങ്ങട്ടെ. എണ്റ്റെ ലോകം ഞാന്‍ കാണട്ടെ.

2 comments:

മൂര്‍ത്തി said...

ഹൃദയത്തിനുള്ളില്‍ ഒരിടം വായിച്ചിട്ടുണ്ട്..എന്തു ചെയ്യുന്നതിനു മുന്‍പും ഒന്നോ രണ്ടോ സെക്കന്റ് നമ്മുടെ ഉള്ളിലെ ആ ഇടത്തിലേക്ക് വലിയാന്‍ കഴിഞ്ഞാല്‍ നാം വലുതായി തെറ്റു ചെയ്യില്ല എന്നദ്ദേഹം പറയുന്നുണ്ട് അതില്‍. ആള്‍ക്കൂട്ടമാകാതിരിക്കുക എന്നോ മറ്റോ അതിന്റെ മറ്റൊരര്‍ത്ഥം..ബോള്‍ഡ് എന്നു പറയാവുന്ന ഒരു ആത്മകഥയാണത്..

നന്ദി...

ശ്രീ said...

കൊള്ളാം സുഹൃത്തേ...
ഇനിയുമെഴുതൂ ഇത്തരം വിശേഷങ്ങള്‍‌...
:)