പുതിയ മലയാളം ബ്ളൊഗ് തുടങ്ങി 24 മണിക്കൂറിനകം 2 കമന്ഡുകള്! സംഭവം സൂപ്പറ് ഹിറ്റ് ആകുന്ന എല്ലാ ലക്ഷ്ണവും കാണുന്നുണ്ട്...
കമണ്റ്റയച്ച അഞ്ചല്‍ക്കാരനും, മൂര്‍ത്തിക്കും ആയിരം നന്ദി... ഒരു തുടക്കത്തിനു കിട്ടാവുന്ന നല്ല പ്രോത്സാഹനമാണ് നിങ്ങള്‍ നല്‍കിയത്.
എനിക്കതല്ലാ അതിശയം, ഞാന്‍ ബ്ളൊഗ് തുടങ്ങിയ വിവരം ഇവരെങ്ങനെ അറിഞ്ഞു?!ഇത്രകാലവും ഞാന്‍ കരുതിയതു search Engine ലും മറ്റ് technology കുന്ണ്ടാമണ്ടികളിലും ഞാന്‍ ഒരു "പുലി" ആണെന്നായിരുന്നു!! എല്ലാം തീറ്ന്നു..
അതെന്തായാലും ഇതു വായിക്കുന്ന നിങ്ങളോടു എനിക്കു ഒരു കടപ്പാടും, ഉത്തരവാദിത്വവും ഒക്കെ ഉണ്ട്. ഞാന്‍ നേരത്തെ പറഞ്ഞിരുന്നു വായിക്കുന്നവറ്ക്കു ഗുണമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടെന്ന്. അതെങ്ങനെ ആണെന്നു ഇപ്പഴും എനിക്കു വലിയ പിടിയില്ലാ. എനിക്കറിയാവുന്ന കുറചു കാര്യങ്ങള്‍ പറയാം.
ഞാന്‍ ഇപ്പൊള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകങ്ങള്‍ "പദ്മരാജണ്റ്റെ പ്രീയപ്പെട്ട തിരക്കഥകള്‍" പിന്നെ "Gregory David Roberts" എന്ന ആസ്റ്റ്രേലിയക്കാരന് സായിപ്പ് എഴുതിയ "Shantaram" എന്ന പുസ്തകവുമാണു. എന്നു വെച്ചു പണിക്കുപോകാതെ പുസ്റ്റകവും വായിച്ചിരിപ്പാണെന്നു വിചാരിക്കല്ലേ സുഹ്രുത്തെ! വായനശീലം പണ്ടെ ഉണ്ട്. അതിപ്പോഴും തുടരുന്നെന്നു മാത്രം.
പദ്മരാജനെ അറിയാത്ത മലയാളികള്‍ ഉണ്ടാവുമെന്നു തോനുന്നില്ലാ. അദ്ദെഹതിണ്റ്റെ 5 തിരക്കഥകള്‍ ആണ് പുസ്തകത്തിലുള്ളത്.
1. പ്രയാണം
2. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍
3. നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍
4. നൊംബരത്തിപ്പൂവ്
5. ഇടവേള
DC Books ആണ് പ്രസാധകര്. വില 180 Rs. പക്ഷെ താല്പര്യമുള്ളവര്ക്കു മുതലാണ്. പിന്നെ Gregory Roberts ണ്റ്റെ പുസ്തകം. മനുഷ്യണ്റ്റെ തളരാത്ത ധിഷണയുടെയും, അതിജീവനത്തിണ്റ്റെയും കഥയാണിത്. ഒരു must read.
Novel നെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ലിങ്ക് നോക്കുക http://www.shantaram.com/ Novel കണ്ടാല്‍ പേടിച്ചു പോകുന്ന വലിപ്പമുണ്ടെങ്കിലും ഒരു നല്ല വായന അനുഭവം ആണത്. ഒരു മനുഷ്യണ്റ്റെ Lifeല്‍ ഇത്രയൊക്കെ നടക്കുമോ എന്നത്ഭുതം തോന്നാം. പുസ്തക്കത്തിണ്റ്റെ വശീകരണ ശക്തികൊണ്ടാവും Johnu Depp അതു സിനിമ ആക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു.
നമ്മളെല്ലാം ജീവിതത്തിണ്റ്റെ ഓരോ തിരക്കിലാണ്. പക്ഷെ, ജീവിതത്തിന് ഒരു താളവും ലയവും ഒക്കേ ഉണ്ടാക്കാന്‍ കുറച്ചു വായനയും, സംഗീതവും ഒക്കെ നല്ലതാണ്.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Sunday, 14 October 2007
Subscribe to:
Post Comments (Atom)
5 comments:
തുടര്‍ന്നും എഴുതുക..നല്ല നല്ല പോസ്റ്റുകള്‍ ധാരാളമായി എഴുതാന്‍ കഴിയട്ടെ.
ഇതിലെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്.
ഉറക്കം വരുന്നതുകൊണ്ട് ലിങ്ക് വായിച്ചില്ല..ഫേവറൈറ്റ്സില്‍ കയറ്റി..നാളെ വായിക്കാം :) നന്ദി..
പ്രിയ സ്നേഹിതാ...
വളരെ നന്നായിട്ടുണ്ടു ആ മഹാപ്രതിഭയെ കുറിച്ചുള്ള വിവരണം....ഇഷ്ട്മായി...തുടര്‍ന്നും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
നന്മകള് നേരുന്നു
കൊള്ളാം... നല്ല തുടക്കം.
തുടര്‍ന്നു എഴുതുക.
അതു പോലെ കുറച്ചു കൂടി വിവരണം ചേര്‍ത്താല്‍ നന്നായിരിക്കുമെന്നു തോന്നുന്നു.
:)
ആശംസകള്‍
പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്
കമന്റിനെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ വെച്ച് പുലര്ത്തണ്ടാട്ടോ... നന്നായി എഴുതൂ . കമന്റ് ഇട്ടീട്ടില്ലെലും ആള്ക്കാര് വായിക്കുന്നുണ്ട് എന്നറിയുക. അഗ്ഗ്രിഗേറ്റര്‍ വഴിയാണ് മൂര്‍ത്തിയും മറ്റും ഇവിടെ എത്തിക്കാണുക.
thanimalayalam.org സന്ദര്‍ശിക്കൂ. അവിടെ എല്ലാ വിധ പോസ്റ്റുകളും കാണാം.
പിന്നെ ഒരിക്കല്‍ക്കൂടി... നല്ല പോസ്റ്റുകള്‍ ഇടുക. കമന്റിനെക്കൂറിച്ച് വേവലാതിപ്പെടേണ്ട..
ഭാവുകങ്ങള്‍
Post a Comment