എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 17 October 2007

എണ്റ്റെ വിലകുറഞ്ഞ ജല്‍പ്പനങ്ങള്‍

കഴിഞ്ഞ ദിവസം എഴുതാന്‍ കഴിഞ്ഞില്ലാ... വന്നപ്പോള്‍ താമസിച്ചു...

ജീവിതം ഒരു നേര്‍വരയിലൂടെ പോകുന്നതുപൊലെ ആയിതുടങ്ങിയിട്ടുണ്ട്‌...

"വിഷമങ്ങളില്ലാത്തതിണ്റ്റെ വിഷമം"! ഇതു കേള്‍ക്കുമ്പോള്‍ എന്നെ അറിയാവുന്നറ്‍ ഞെട്ടും അല്ലെങ്കില്‍ ഞാന്‍ കള്ളം പറയുകയാണെന്നു കരുതും...

സത്യത്തില്‍ സാധാരണ ഒരു മനുഷ്യന്‌ ഓര്‍ത്തു വിഷമിക്കന്‍ വേണ്ടുന്നതൊക്കെ എനിക്കുമുണ്ട്‌, പക്ഷെ ഞാനിപ്പൊള്‍ ഒരു "ചെറിയ സിദ്താര്‍ഥന്‍" ആയി മാറിയിരിക്കുകാണ്‌. സത്യമാണ്‌... ഒന്നിനോടും ആഗ്രഹവുമില്ല, ആസക്തിയുമില്ല... ജീവിതതിനെ മുന്നൊട്ടു കൊണ്ടുപോകാന്‍ വെറുതേ ഒരൊ targetകള്‍ ഉണ്ടാക്കി അതു നേടാന്‍ ശ്രമിക്കുന്നു. . പക്ഷെ target reach ചെയിതില്ലങ്കിലും വലിയ വിഷമൊം ഒന്നും ഇല്ലാ. ഒന്നിനൊടും attachment ഇല്ലാതായികൊണ്ടിരിക്കുന്ന ഞാന്‍ ഒരു Bachelor ആയത്‌ "കെട്ടാതെ പോയ പെണ്ണിണ്റ്റെ ഭാഗ്യം. "

കഴിഞ്ഞ രണ്ടു കുറിപ്പിലും Literature നെക്കുറിച്ചെഴുതിയിട്ട്‌ ഇനിയിപ്പോള്‍ literature അടിക്കാന്‍ പോകുവാണോ എന്നു സംശയിക്കണ്ട.. വെറുതെ ഓരൊന്നു കുത്തികുറിച്ചെന്നേയുള്ളു.

കുറേ പുസ്തകങ്ങള്‍ വളരെ ചെറുപ്പത്തിലെ വായിച്ചതിണ്റ്റെ കുഴപ്പമായിരിക്കും. സത്യത്തില്‍ കുട്ടികളെ ഒരു guidence ഇല്ലതെ വായിക്കന്‍ അനുവദിക്കരുത്‌. നിങ്ങളൊന്നു ഓര്‍ത്തുനോക്കണം 10 -12 വയസ്സുള്ളപ്പോള്‍ മുകുന്ദണ്റ്റെ നോവലുകളും, M.T യുടെ പുസ്തകങ്ങളും വായിക്കാന്‍ ഉര്‍ക്കം കളഞ്ഞിരുന്ന പയ്യന്‍ എങ്ങനെ വളറ്‍ന്നു വരുമെന്നു പ്രതീക്ഷിക്കണം?

എന്തു ബുദ്‌ദിമാനാണെന്നു പറഞ്ഞിട്ടും കാര്യ്മൊന്നുമില്ല, നമ്മള്‍ ജീവിക്കുന്ന ചുററ്‌പാടുകളുമായി ചേറ്‍ന്നുപോവുക എന്നുളതും പ്രധാനമാണ്‌. എന്നു വെച്ച്‌ നമ്മള്‍ വില കല്‍പിക്കുന്ന എല്ലാ മൂല്യങ്ങളെയും തള്ളികളഞ്ഞു ജീവിതം ഒരു വില കുറഞ്ഞ സംഭവം ആക്കുന്നതും എണ്റ്റെ നോട്ടത്തില്‍ നല്ലതാണെന്നു തോനുന്നില്ല; ജീവിതം balance ചെയ്തു കൊണ്ടുപോകാനാണു നൊക്കേണ്ടത്‌. പക്ഷെ, അപ്പൊള്‍ മിക്കവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നം, എങ്ങനെ ആണു ആ balance ണ്റ്റെ scale നിശ്ചയിക്കുക എന്നുള്ളതായിരിക്കും.

ശരിക്കും അതാണു മനുഷ്യണ്റ്റെ ഏറ്റവും വലിയ പ്രശ്നം - എവിടെ ആണു നമ്മള്‍ക്കു ഒരു peak pointഉം low point ഉം പറയാന്‍ കഴിയുക? എപ്പൊഴാണു നമ്മള്‍ക്കു മതി എന്ന തോന്നലുണ്ടാവുക?..അതാണു പ്രശ്നം. നമ്മളുടെ scale ഇങ്ങനെ മാറികൊണ്ടെ ഇരിക്കുകയാണ്‌.

മനുഷ്യണ്റ്റെ എല്ലാ പ്രശ്നങ്ങളും ആരംഭിക്കുന്നത്‌ അടിവയറ്റില്‍ നിന്നാണ്‌. വിശപ്പായാലും, കാമമായാലും എല്ലാം അവിടെ തുടങ്ങുന്നു. വെറുതെ ആണു മനസ്സെന്നും, തലചൊരെന്നും ഒക്കേ പറയുന്നതു. അദിവയട്ടിണ്റ്റെ പ്രശ്നങ്ങള്‍ solve ചെയ്താല്‍ എല്ല പ്രശ്നവും മാറും. പക്ഷെ ആദ്യം നമ്മള്‍ തീരുമാനിക്കണം എത്രവരെ മതി എന്നുള്ളത്‌.

എനിക്കറിയാം, ഇതു സംഭവം ഒരു ബോറാണു വായിക്കാന്‍ എന്നു. പക്ഷെ ഞാന്‍ ഗുണമുള്ള 5 പുസ്തകങ്ങള്‍ പരിചയപെടുതുംബോള്‍ ഇടക്ക്‌ എണ്റ്റെ "കത്തി" കൂടി സഹിക്കാനുള്ള നല്ല മനസ്സുണ്ടാവണം. ഇനിയിതാവറ്‍ത്തിക്കില്ല, സത്യം.

3 comments:

ക്രിസ്‌വിന്‍ said...

അത്ര ബോറൊന്നുമല്ല
സ്വാഗതം

Visala Manaskan said...

ഇത് ബൊറോ???? ബെസ്റ്റ്!

പ്രിയ സുഹൃത്തേ.. ഈ ആവലാതികള്‍ മനസ്സില്‍ തട്ടി. ഇത്തരം മടുപ്പുകള്‍ ഒരുകാലത്ത് എനിക്കുമുണ്ടായിട്ടുണ്ട്. അത് പന്ത്രണ്ട് വയസ്സില്‍ എം.ടി. വായിച്ചതുകൊണ്ടാണെന്നൊന്നും തൊന്നുന്നില്ല, കാരണം, ഞാന്‍ ആ പ്രായത്തില്‍ ഫാന്റവും മാന്‍ഡ്രേയ്ക്കും വായിച്ച് നടന്നിരുന്നതാണ്. എന്നിട്ടെനിക്കും ഇപ്പറയുന്ന ആ ഒരു മന്ദത (തെറ്റിദ്ധരിക്കരുത്) വന്നിരുന്നു.

ഗള്‍ഫില്‍ വന്ന് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അമ്മക്ക് അച്ഛനുണ്ട് ചേച്ചിക്കളിയനും ചേട്ടന് ചേടത്തിയുണ്ട് എനിക്കൊരു ഡേഷുകളും ഇല്ല. ആര്‍ക്ക് വേണ്ടി ഞാനിനി ജിവിക്കണം. അറ്റ് ലീസ് എനിക്കൊരു കുഞ്ഞു പെങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അവളെ കെട്ടിച്ച് വിടണം എന്ന ലക്ഷ്യത്തിന് വേണ്ടി ജിവിക്കായിരുന്നു എന്ന് വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. :)

നാട്ടില്‍ ഈ മന്ദത ഒഴിവാക്കാന്‍ ഇഷ്ടം പൊലെ വഴികളുണ്ട്. നാല് വാഴക്കുഴി കുത്തിയാലൊ.. തെങ്ങിന്റെ കട കളച്ചാലോ... മതിയാവും!!

ദുബായിലാണെങ്കില്‍, കുറെ നല്ല ലേറ്റസ്റ്റ് ഇലക്ട്രോണീക്സ് ഐറ്റംസ്, കലക്കന്‍ ബ്രാന്റഡിന്റെ സണ്‍ഗ്ലാസ്, ബ്രാന്‍ഡഡ് ഫുട്ട് വെയര്‍, മാച്ചിങ്ങ് ഡ്രസ്സ് മെറ്റിരിയത്സ്, പുതിയ ഹെയര്‍ സ്റ്റൈല്‍, സിനിമ, പ്രോഗ്രാംസ്, ജിമ്മില്‍ പോക്ക്, ക്രിക്കറ്റൊ മറ്റൊ കളികള്‍സ്, സ്പിന്നിസില്‍ ചെന്ന് എല്ലാ ഫ്രൂട്ട്സും വാങ്ങി തിന്ന് ട്രൈ ചെയ്യല്‍,ജാപ്പനീസും തായ് ഫുഡുമടക്കം യെല്ലാതും വാങ്ങിന്‍ കഴിച്ച് അഭിപ്രായം രേഖപ്പെടുത്തല്‍, അങ്ങിനെയങ്ങിനെ എന്തെല്ലാം എന്തെല്ലാം വഴികള്‍ ഈ ബോറിങ്ങ് മാറ്റാന്‍..

:) എഴുതുക. ആര്‍ഭാടമായി എഴുതുക. ഈ പൊസ്റ്റെനിക്ക് ഭയങ്കര ഇഷ്ടമായി.

ദിലീപ് വിശ്വനാഥ് said...

നിങ്ങള്‍ വെറുതെ ഒന്നും എഴുതുന്ന ഒരാളല്ല എന്ന് മനസിലായി. നിങ്ങളുടെ കയ്യില്‍ stuff ഉണ്ടപ്പാ, stuff. (കഞ്ചാവല്ല, ഇപ്പോള്‍ അതിനും stuff എന്നാണ് പറയുന്നതു)