ഇന്ന് എഴുതാന്‍ തുടങ്ങുന്നതിനുമുന്പ് കഴിഞ്ഞ blog ന് കിട്ടിയ പ്രതികരണം ഒന്നു നോക്കിയെക്കമെന്നു കരുതി നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന സംഭവമാണു കണ്ടത്!
എണ്റ്റെ Blog നെക്കാളും വലിയ ഒരു പ്രതികരണം കിടക്കുന്നു! അതും ഞാനെഴുതിയതു കൊള്ളാം എന്നും പറഞ്ഞ്!!...
എം.ക്രഷ്ണന് നായര്‍ സാറ് സാഹിത്യവാരഫലത്തില്‍ "കുരുന്നു സാഹിത്യപ്രതിഭകളെ" കൊന്നുകൊലവിളിക്കുമായിരുന്നതു പൊലെ ( ആ മഹാത്മാവുണ്ടായിരുന്നതു കൊണ്ട് മലയാള ഭാഷ കുറച്ചൊക്കെ രക്ഷപെട്ടു! അല്ലെങ്കില്‍ ഞാനും ഒരു "സാഹിത്യകാരന്" ആകാന്‍ ശ്രമിച്ചേനെ!), അതി ക്രൂരവും, പൈശചികവുമായ വിമറ്ശനം പ്രതീക്ഷിച്ചുകൊണ്ട് കമണ്റ്റ്സ് നോക്കിയ ഞാന്‍ ഞെട്ടാതെന്ദു ചെയ്യും! comment ഇട്ട ആളിണ്റ്റെ profile നോക്കിയപ്പോള്‍ പിന്നെയും ഞെട്ടി! "കൊടകര പുരാണം" എഴുതിയ സാക്ഷാല്‍ "വിശാല മനസ്കന്"!!.
Sherlock Homes" ഒക്കെ എഴുതിയ കോനെന്‍ ഡോയല്‍ വന്ന് നമ്മുടെ "ബാറ്റണ്‍ ബോസി"നൊടു, "അപ്പീ, നിണ്റ്റെ സ്റ്റൈല്‍ കൊള്ളാം" എന്നു പറഞ്ഞാല്‍ ബാറ്റന് ബോസിനുണ്ടാവാന് സാധ്യത ഉള്ള "ആ ഒരു feeling" ആണ് എനിക്കും തോന്നിയത്.
എന്തായാലും എനിക്കു കൂടുതല്‍ ആശ്വാസം തോന്നിയതു 12ആം വയസ്സില്‍ ഫാണ്റ്റം വായിച്ചു നടന്ന "വിശാലമനസ്കനും" മുകുന്ദണ്റ്റെ നോവെല്‍ വായിചു നടന്ന എനിക്കും ഉണ്ടായ "feelings" ഒന്നു തന്നെ ആണെന്നുള്ളതാണ്. കാരണം, എണ്റ്റെ ചെറിയ വട്ടുകള്‍ക്കു കുറെ കാലമായി ഞാന്‍ മനസ്സിലെങ്കിലും പഴി പറഞ്ഞുകൊണ്ടിരുന്നതു മുകുന്ദന് സാറിനെയാണ്.
ഇടക്കു ജോലിയും,കൂലിയും കളഞ്ഞു നാട്ടില്‍ പൊയി ചില "വട്ടു കേസുകളുടെ" കൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും, ആണ്ടിലൊരിക്കല്‍ ഒരു ഉൂരു ചുറ്റലിനിറങ്ങുന്നതും ഒക്കെ, "ഹരിദ്വാറില്‍ മണിമുഴങ്ങുന്നത്" എണ്റ്റെ ഉള്ളിലും മുഴങ്ങുമ്പോഴാണെന്നാണ് ഞാന്‍ കരുതിയിരുന്നത്.... ഇപ്പോള്‍ മനസ്സിലായി ഇതു വിഷയം "വെറെ ആണ്"...
എന്തായാലും മുകുന്ദണ്റ്റെ നോവലിലെ ഹീറോ ആവാന്‍ തല്കാലം ഉദ്ദേശ്യമില്ല. വേണമെങ്കില്‍ (അല്ല മാഷെ ആര്‍ക്കു വേണമെങ്കില്‍ എന്നാ?) ശോഭാ ഡേയുടെ Sultry Days ലെ "ദൈവം" ആകാം പരമാവധി, അല്ലാതെ കള്ളും കഞ്ചാവും അടിച്ച് ജീവിതം തുലക്കാനൊന്നും ഞാനില്ല പൊന്നേ...
ഞാന്‍ "ജോണ്‍ ഏബ്രഹാമിണ്റ്റെ" (പുതിയ Bollywood Hero" അല്ല, നമ്മുടെ പഴയ "ജോണ്‍"... "അമ്മ അറിയാന്‍" എടുത്ത ജോണ്‍.) ഒരു "supporter" ആണ് ("ആരാധകന്" എന്ന വാക്ക് എനിക്കിഷ്ടമല്ല. വേണമെങ്കില്‍ എന്നെ ആരാധിച്ചോട്ടെ, ഞാന്‍ ആരെയും ആരാധിക്കാന്‍ പോകുന്നില്ല.. !!) പക്ഷെ, പുള്ളി കുറചു സമയം self analysis"ന് ചെലവാക്കിയിരുന്നെങ്കില്‍ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു. നേടാന്‍ അവസരം ഉണ്ടായിട്ടും ജോണ്‍ എല്ലാം ഒഴിവാക്കുകയാിരുന്നു. "Freedom" എന്നു പുള്ളി വിശ്വസിച്ച, അല്ലെങ്കില്‍ വിശ്വസിപ്പിച്ച, "അന്തര്മുഖത്വതിണ്റ്റെ കവചം" പൊട്ടാതിരിക്കാന്‍ വേണ്ടി.
ഞാന്‍ ആലൊചിക്കാറുണ്ട്, ആ ദസ്തയൊവ്സ്കിക്ക് എല്ലാ സൌഭാഗ്യങ്ങളും കിട്ടാന്‍ "chance" ഉണ്ടായിരുന്നെങ്കില്‍ പുള്ളി അത് വേണ്ടെന്നു വെക്കുമായിരുന്നോ? ഇല്ലെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. (എന്തായാലും അങ്ങേര് പണക്കാരനാവഞ്ഞതും, അരവട്ടായതും നമ്മുടെ ലോക സാഹിത്യത്തിണ്റ്റെ ഭാഗ്യം. )
ഞാന്‍ എല്ലാത്തിലും പ്രയോജനം മാത്രം കാണുന്ന കച്ചവടക്കാരണ്റ്റെ മനസ്സുള്ള ഒരു "പെറ്റി ബൂര്‍ഷ്വ" ആണെന്നു വിചാരിക്കരുത്... പക്ഷെ, നല്ലതില്‍ നിന്നും കിട്ടാവുന്നത്രയും എടുക്കാന്‍ പ്രേരിപ്പിക്കണം എന്നാണെനിക്കു തോന്നുന്നത്. നമ്മുടെ നാട്ടുകാരെ മൊത്തം അയന് റാണ്ടിണ്റ്റെ പുസ്തകങ്ങള്‍ വായിപ്പിക്കണം എന്നാണെണ്റ്റെ അഭിപ്രായം. http://en.wikipedia.org/wiki/Ayn_Rand
എന്തൊക്കെ പറഞ്ഞാലും, നമ്മുടെ ജീവിതത്തില്‍ കുറച്ചൊക്കെ ഉഴപ്പും കൂടിയൊക്കെ വേണം, അല്ലെങ്കില്‍ പിന്നെന്തോന്നു രസം... അല്ല നമ്മള് മലയാളികള്‍ക്ക് എന്താ ഇപ്പൊ കുഴപ്പം? എന്ത് ഉഴപ്പായാലും നമ്മുടെ പിള്ളേര് എല്ലാ ഫീല്‍ഡിലും No.1 ആണ്. നമ്മുടെ സാഹിത്യകാരന്മാരെയും, സിനിമാക്കാരെയും ലോകരെല്ലാം അറിയും. ചെഗുവരെയും, മാര്‍കെസും നമുക്കു ബഷീറിനെയും, എം.ടിയെയും പോലെ അടുപ്പമുള്ളവരാണ്.
ലോകത്തെറങ്ങുന്ന എന്തു പുതിയ Mobile Phone ഉം അതിണ്റ്റെ Technology ഉം നാട്ടില്‍ എണ്റ്റയലത്തുള്ള ഓമന ചേച്ചിുടെ മോന്, രാജീവന് വരെ അറിയാം. അത്രയൊക്കെ പോരേ?
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Friday, 19 October 2007
Subscribe to:
Post Comments (Atom)
4 comments:
:)വായിച്ചു
വിശകലനം കൊള്ളാം...
ithu kalakkee tto
അയ്ന് റാന്റിനെ എനിക്കിഷ്ടമല്ല :( ഫൌണ്ടന് ഹെഡ് ഇഷ്ടപ്പെട്ടില്ല.
Post a Comment