എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Saturday, 13 October 2007

"പക്ഷെ" സിനിമയും ദുബായ്‌ ജീവിതവും.

ഇന്നിപ്പോള്‍ ഒരു സിനിമ കണ്ടു. മോഹന്‍ലാല്‍ അഭിനയിച്ച "പക്ഷെ".

കുറേ നാളുകള്‍ക്കു മുന്‍പു കണ്ടതാണ്‌. ഒന്നു കൂടി കാണാന്‍ വേണ്ടി തിരക്കി പിടിച്ചു വാങ്ങിയതാണു. എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രണയ കഥകളിലൊന്നാണു അത്‌.

സ്നേഹം പിടിച്ചടക്കല്‍ മാത്രമല്ല, വിട്ടുകൊടുക്കല്‍ കൂടിയാണെന്നു ഓര്‍മപ്പെടുത്തുന്ന സിനിമ.

അതില്‍ ഇന്നസെണ്റ്റിണ്റ്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ്‌ ഉണ്ട്‌. "നിങ്ങളെപ്പോലേ ഒരുപാടു വിഷമങ്ങള്‍ കൊണ്ടു നടക്കുന്നവനാണു ഞാനും. പക്ഷെ നമ്മള്‍ പരസ്പരം അതു പറഞ്ഞാല്‍ നിങ്ങള്‍ക്കു എന്നെ നോക്കി ചിരിക്കാനും നമ്മള്‍ക്കു പരസ്പരം ചിരിപ്പിക്കാനും പറ്റാതെ വരും. അതുകൊണ്ടു രണ്ടുപേര്‍ക്കും പരസ്പരം ഒന്നും പറയണ്ട. "

ഞാനും അതു തന്നെ ആണ്‌ നല്ലതെന്ന അഭിപ്രായക്കാരനാണ്‌. തന്നെയുമല്ലാ ഇക്കാലം മനുഷ്യരെല്ലാം "പ്രയോജനവാദികളാണ്‌" എന്നാണു എണ്റ്റെ വിശ്വാസം. പ്രേമിക്കുന്നതു പോലും നമുക്കെന്തു മെച്ചം എന്നാലോചിച്ചിട്ടാണു, പിന്നയാ.. (സോറി, ഇങ്ങനെ ഒരു വാക്കു മലയാളത്തിലുണ്ടോ, ആവോ?!) എന്തായാലും ഇതു വായിക്കാന്‍ മെനക്കെടുന്ന മനുഷ്യനു എണ്റ്റെങ്കിലും ഗുണം കിട്ടാന്‍ വേണ്ടതു ചെയ്യനമെന്നുണ്ട്‌. നോക്കാം എന്തായി തീരുമെന്ന്.

ഇവിടെ ദുബൈയില്‍ കഴിഞ്ഞ 7-8 വര്‍ഷമായി ജീവിക്കുന്ന എനിക്കു അതിഗംഭീരമായ അനുഭവങ്ങള്‍ ഒന്നുമില്ല... കുറെ മനുഷ്യരെ കണ്ടു, ഇപ്പൊഴും കാണുന്നു. പൊതുവെ ജീവിതത്തോടു ഒരുമാതിരി പേടിയും, എന്നാല്‍ എനിക്കൊരുത്തനെയും പേടിയില്ലാ എന്ന മട്ടില്‍ നടക്കുകയും ചെയ്യുന്ന കുറെ മനുഷ്യര്‍. അതു കൂടുതലും കണ്ടിട്ടുള്ളതു നല്ല ശംബളം വാങ്ങി ഭാര്യയും കുട്ടികളും ഒക്കെ ആയിട്ടു ജീവിക്കുന്നവരിലാണു. പിന്നെ ഞങ്ങള്‍ കുറെ ബാച്ഛിലേര്‍സ്‌, ചുമ്മാ വെള്ളത്തിണ്റ്റെ മേലെ പൊങ്ങുതടി പൊലേ ജീവിക്കുന്ന കുറേപ്പേര്‍... എന്തായാലും സംഭവം മൊത്തത്തില്‍ രസമാണ്‌, അതിനിടയില്‍ എന്നേപ്പോലെ ചിലര്‍, ഇത്ര നാളായിടും complete ഒരു ദുബൈക്കാരനാവാന്‍ കഴിയാതെ . (അതു പക്ഷെ വളരെ കുറച്ചെ ഉള്ളൂ, വംശനാശം വന്ന ഇനമാണ്‌)

വലിയ സ്വപ്നങ്ങള്‍ ഒന്നുമില്ലാതെ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഒരു ചെറുപ്പക്കാരന്‍, കറങ്ങി നടന്നു കുറെ ഏറെ കണ്ടു... അതുകൊണ്ടു എതു മഹാനഗരത്തില്‍ പോയാലും ജീവിക്കും. (കുറഞ്ഞ പക്ഷം എണ്റ്റെ അമ്മയെങ്കിലും അങ്ങനെ വിശ്വസിക്കുന്നുണ്ട്‌.. ) അനുഭവങ്ങളില്ല എന്നു പറയുന്നില്ല. പക്ഷെ എല്ലാം തുറന്നു പറഞ്ഞാല്‍ ഏറെ പേറ്‍ക്കു വേദനിക്കും. അതുകൊണ്ടു അതിനില്ല. പക്ഷെ പറയുന്നതു സത്യമായിരിക്കും. ഉറപ്പ്‌.

1 comment:

അഞ്ചല്‍ക്കാരന്‍ said...

"നിങ്ങളെപ്പോലേ ഒരുപാടു വിഷമങ്ങള്‍ കൊണ്ടു നടക്കുന്നവനാണു ഞാനും. പക്ഷെ നമ്മള്‍ പരസ്പരം അതു പറഞ്ഞാല്‍ നിങ്ങള്‍ക്കു എന്നെ നോക്കി ചിരിക്കാനും നമ്മള്‍ക്കു പരസ്പരം ചിരിപ്പിക്കാനും പറ്റാതെ വരും. അതുകൊണ്ടു രണ്ടുപേര്‍ക്കും പരസ്പരം ഒന്നും പറയണ്ട. "

ഷൈന്‍,
പ്രവാസം പരാജയം മാത്രം നല്‍കിയ,
ജീവിതം തന്നെ പരാജയം ആണെന്ന് സ്വയം തിരിച്ചറിഞ്ഞവന്റെ സ്വാഗതം ഈ കുഞ്ഞു കൂട്ടായ്മയിലേക്ക്.