ഞാൻ വീണ്ടുമൊരിക്കൽക്കൂടി, കൗമാരത്തിലെ എന്റെ വായനയുടെ, വസന്തകാലതിലേക്കു തിരിച്ചുപോവുന്നു..
ഏറെ നാളായി വായന കുറഞ്ഞിരിക്കുക ആയിരുന്നു..
ഇക്കഴിഞ്ഞ 2 അവധി ദിവസങ്ങളിലായി 2 പുസ്തകങ്ങൾ വായിച്ചു തീർത്തു.
1. Sister Jesmiഉടെ ആമേൻ എന്ന പുസ്തകം.
രഹസ്യങ്ങൾ അറിയാനുള്ള ഗൂഢമായ താൽപര്യം കൊണ്ടു മാത്രം വായിച്ചു.
2. കെ. പി. അപ്പൻ സാറിന്റെ "തനിച്ചിരിക്കുമ്പോൾ ചിന്തിക്കുന്നത്".
ശരിയായ ആത്മകഥ. ആത്മകഥകൾ എന്ന പേരിൽ ഇറങ്ങുന്ന പലതും, ശരിക്കും എഴുത്തുകാരുടെ അനുഭവകഥകൾ ആണു. പക്ഷെ അപ്പൻ സർ, സാഹിത്യത്തിലെ സൗന്ദര്യത്തിലേക്കു എങ്ങനെ എത്തിപെട്ടുവേന്നും, അതിലെങ്ങനെ അഭിരമിച്ചുവേന്നും..., വിമർശനം അദ്ദേഹത്തിനു ജീവിതതേക്കാൾ എങ്ങനെ വലുതായി എന്നും ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞിരിക്കുന്നു. ഒറ്റയിരുപ്പിൽ വായിച്ചു തീത്തു..പക്ഷെ ഇനിയം വായിക്കണം..കാരണം ഒരോ പുറത്തിലും ശക്തമായ നിരീക്ഷണങ്ങൾ ഉണ്ട്..
ഇപ്പോൽ Paulo Coelho യുടെ Witch Of Portobello വായിച്ചുകൊണ്ടിരിക്കുന്നു. ഇന്നു Dubai DC Books ൽ നിന്നും ഹൈഠർ അലി മെയിൽ അയചിരുന്നു..കുറെ പുസ്തകങ്ങളുടെ list. അപ്പൻ സാറിന്റെ "ചരിത്രത്തെ ആഗതമാക്കിയ ഗുരു" സ്റ്റോക്കുണ്ട്..അതു വാങ്ങണമെന്നുണ്ട്..
ഇനിയും ഞാൻ കുറെ നല്ല പുസ്തകങ്ങൾ വായിക്കട്ടെ.. നല്ലതു വായിക്കുമ്പോൾ വെറുതെ എഴുതാൻ പോലും മടിക്കും. എനിക്കു അപകർഷതാ ബോധം തോന്നും!
ദൈവമേ, എന്നെ എഴുത്തുകാരനാക്കി പാപിയാക്കാതെ,ഒരു നല്ല വായനക്കാരനാക്കണേ!
ചിലപ്പോൾ, ചില ചവറുകൾ വായിക്കുന്നതു കൊണ്ടു, എന്റെ കുറെ പാപങ്ങൾ പൊറുക്കപ്പെടണമെ!
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Sunday, 5 April 2009
Subscribe to:
Post Comments (Atom)
3 comments:
വായനയുടെ ഉത്സവക്കാലത്തിലേക്ക്..
സുഹ്ര്‌ത്തെ, വായിച്ചുകൊണ്ടേയിരിക്കൂ :)
അതെ.വായന നടക്കട്ടെ.സന്തോഷം.
Post a Comment