എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Friday, 12 February 2010

സൃഷ്ടിപരത (Creativity) തുറന്നിടുന്ന സാധ്യതകൾ.

കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ബ്ലോഗ്‌ വഴി സുഹ്രുത്തായി മാറിയ സനലുമായി സംസാരിക്കുകയായിരുന്നു. മലയാളം Bloggersന്റെ ആദ്യത്തെ cinemaയായ "പരോൾ" ന്റെ സംവിധായകൻ എന്ന നിലയിൽ, സനൽ മിക്കവാറും എല്ലാവർക്കും പരിചിതനായിരിക്കും. സംസാരിക്കുന്ന കൂട്ടത്തിൽ എന്റെ സ്വപ്നത്തിലെ cinemaയെപ്പറ്റിയും സംസാരിച്ചു.

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി എന്നു ചിന്തിച്ചിരുന്ന ഒരു ചെറുപ്പക്കാരന്‌ സമാനമായ സാഹചര്യത്തിലുള്ള മുതിർന്ന ഒരു സ്ത്രീയുമായി ഉണ്ടാകുന്ന ബന്ധത്തെപ്പറ്റിയാണു എന്റെ മനസ്സിലുണ്ടായിരുന്ന ഒരു കഥാബീജം. മനസ്സിന്റെ ഒറ്റപ്പെടൽ എന്നു കരുതിയിരുന്നത്‌, വെളിപ്പെടാനാവാതെ മറഞ്ഞുകിടന്ന തന്റെ ലൈംഗിക അഭിനിവേശമായിരുന്നുവെന്ന്‌ ഒരു ആത്മപരിശോധനയിൽ അവനു തോന്നുന്നു. അതുപോലെ, ആ സ്ത്രീക്ക്‌ അവനോട്‌ തോന്നിയത്‌ സഫലമാകാതെ പോയ മാതൃത്വത്തിന്റെ പൂർത്തീകരണമാണെന്ന്‌ അവരും ആദ്യം സ്വയം കരുതുന്നു. പിന്നീട്‌ അവന്റെ മനസ്സിൽ കാമത്തിലും ഉപരിയായി ആ സ്ത്രീയെ സ്നേഹിക്കുന്നു എന്ന സത്യം വെളിവാകുമ്പോൾ, അവർ അതിനെ നിഷേധിക്കുന്നു. സ്നേഹം എന്ന ഒന്നില്ല എന്നും വെറും കാമം മാത്രമെ ഉള്ളു എന്നും അവർ അവനോടു പറയുകയാണ്‌. നിരാശനാവുന്ന അവൻ മാനസ്സികമായി വീണ്ടും ഒറ്റപ്പെടുന്നു. അവൻ ആ സ്ത്രീയോടു ഉള്ളിൽ സ്നേഹവും സഹതാപവും സൂക്ഷിക്കുമ്പോൾ തന്നെ, അവനെ അംഗീകരിക്കുന്ന ഒരു പെൺകുട്ടിയെ സ്നേഹിച്ചു തുടങ്ങുന്നു. അവന്റെ അകൽച്ച മനസ്സിലാക്കിത്തുടങ്ങുമ്പോൾ ആ സ്ത്രീയും തിരിച്ചറിയുന്നു - അവർ അവനെ സ്നേഹിക്കുന്നു എന്നും അവന്റെ സാമീപ്യം കൊതിക്കുന്നുവെന്നും.

സ്വയം മനസ്സിലാക്കുന്നതിൽ പോലും മനുഷ്യർ എങ്ങനെ പരാജയപ്പെടുന്നു എന്നും, മതവിശ്വാസവും, പാപബോധവുമൊക്കെ മനുഷ്യരെ എത്രത്തോളം നിസ്സഹായരാക്കുന്നു എന്നുമൊക്കെ കഥയിൽ ഞാൻ ചേർത്തിരുന്നു.

ഞാൻ ഇത്രയുമൊന്നും വിശദീകരിച്ച്‌ സനലിനോടു പറഞ്ഞില്ല. ഒരു ചെറുപ്പക്കാരനും മുതിർന്ന ഒരു സ്ത്രീയും തമ്മിലുള്ള ബന്ധം എന്നു പറഞ്ഞപ്പോഴേക്കും സനലിന്റെ മറുചോദ്യം വന്നു-"തകര കണ്ടിട്ടുണ്ടോ" എന്ന്. ഞാൻ കണ്ടതാണ്‌ തകര. എനിക്കു മനസ്സിലായി സനൽ പറയാൻ വരുന്നതെന്താണെന്ന്. അതുകൊണ്ടു തന്നെ ഞാൻ അൽപം കൂടി വിശദമായി പറഞ്ഞു. അപ്പോൾ അടുത്ത ചോദ്യം - "A Short film about love" കണ്ടിട്ടുണ്ടോ എന്ന്. ഞാൻ ഇല്ല എന്നു മറുപടിയും പറഞ്ഞു. വിഖ്യാതനായ പോളണ്ട്‌ സംവിധായകൻ Krzysztof Kieślowskiഉടെ പ്രസിദ്ധമായ ആ ചിത്രം ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. എന്തായാലും സനൽ ചോദിച്ചതു കൊണ്ട്‌ അതൊന്നു കാണണം എന്നു തീരുമാനിച്ചു. http://en.wikipedia.org/wiki/A_short_film_about_love അങ്ങനെ Youtubeൽ നോക്കിയപ്പോൾ കിട്ടി. അതുകണ്ടുകൊണ്ടിരുന്നപ്പോൾ എനിക്കു തുടർച്ചയാ ചില ഞെട്ടലുകൾ ഉണ്ടായിക്കൊണ്ടിരുന്നു. വളരെ സാമ്യമുള്ള story line! അതിലും അദ്ഭുതം ചില dialoguesഇലെ സമാനതകൾ..എന്തായാലും എന്റെ മനസ്സിൽ ഉണ്ടായ കഥ- എന്നെങ്കിലും ഒരു cinema ചെയ്യുകയാണെങ്കിൽ അതിനുപയോഗിക്കണമെന്നു ഞാൻ കരുതിയിരുന്ന കഥ- ഇനിയൊരിക്കലും ചെയ്യേണ്ടതില്ല എന്നു ഞാൻ മനസ്സിലാക്കി!

ഇതെനിക്കു ആദ്യത്തെ അനുഭവമല്ല..പലപ്പോഴും എന്റെ സ്വന്തം ഭാവനയിൽ ഉണ്ടായ സ്രുഷ്ടികളും, ചിന്തിച്ചെടുത്തിട്ടുള്ള ആശയങ്ങളും മറ്റുള്ളവർ മുന്നേ ചെയ്തിരിക്കുന്നതു കാണാം. സനലും പറഞ്ഞു, അദ്ദേഹത്തിനും ഇതുപോലുള്ള അനുഭവങ്ങൾ ധാരാളമായിട്ടുണ്ടായിട്ടുണ്ടെന്ന്. മുൻപ്‌, ഞാൻ agency യിൽ ജോലി ചെയ്യുന്ന കാലത്ത്‌ creative teamലുള്ള എന്റെ പല സുഹ്രുത്തുക്കൾക്കും, എനിക്കു തന്നെയും ഇത്തരം അനുഭവങ്ങൾ ധാരാളമായിട്ടുണ്ടായിട്ടുണ്ട്‌; പ്രതേകിച്ചും copywritingൽ.

'എനിക്കു മുൻപേ കൃഷ്ണൻ ഇതു പറഞ്ഞിട്ടുണ്ടാകാം, പക്ഷെ ഞാൻ പറയുന്നത്‌ എന്റെ വാക്കുകളാണ്‌' എന്നർത്ഥത്തിൽ, ഓഷോ രജനീഷ്‌ പറഞ്ഞതായി മുൻപെവിടെയോ വായിച്ചതോർമ്മ വരുന്നു.

തികച്ചും വ്യത്യസ്ഥരായ രണ്ടു വ്യക്തികൾ, ഒരു പോലെ ചിന്തിക്കുകയും, ഒരു പോലെയുള്ള സൃഷ്ടികൾ നടത്തുകയും ചെയ്യുന്നത്‌ വെറും യാദൃശ്ചികത മാത്രമാണോ? ചിലപ്പോൾ വഴിയിലൂടെ നടന്നു പോകുമ്പോൾ എതിരെ നടന്നു വന്നു നമ്മളെ കടന്നു പോകുന്ന ആളെ മുൻപെവിടെയോ വെച്ചു കണ്ടിട്ടുണ്ടല്ലോ എന്നോർത്തു തിരിഞ്ഞു നോക്കുമ്പോൾ ആ ആളും നമ്മളെ തിരിഞ്ഞു നോക്കുന്നതു മിക്കവർക്കും സാധാരണയായി ഉണ്ടാകുന്ന ഒരനുഭവമല്ലേ?

ഒരു പക്ഷെ ഇത്തരം linkingന്‌ ഒരു pattern ഉണ്ടാവുമോ? parapsychology ൽ ഒരു പക്ഷെ ഇതിനെക്കുറിച്ചൊക്കെ ശാസ്ത്രീയ വിശദീകരണത്തിന്‌ ശ്രമിച്ചിട്ടുണ്ടാകാം, എനിക്കറിയില്ല. ഒരു പക്ഷെ ഒരു ആശയം മാത്രമായി ഇന്നും നിലകൊള്ളുന്ന universal consciousnessന്‌ ഒരു proof ആകാൻ സൃഷ്ടിയിലെ സാമ്യതകൾ വഴിതെളിക്കുമോ? വിഖ്യാതനായ മന:ശാസ്ത്രജൻ ആയ യുങ്ങ്‌, Collective Unconscious നെ പറ്റിയുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിൽ, എല്ലാ ജീവികളിലും ഒരു പോലെ കുടികൊള്ളുന്ന, തലമുറകളിലൂടെ കൈമാറ്റം ചെയ്യപെട്ട, ഏക സ്വഭാവമുള്ള Collective Unconscious നെപ്പറ്റി പറയുന്നതായി വായിച്ചിട്ടുണ്ട്‌.

Off Topic: കൂട്ടത്തിൽ പറയട്ടെ, സനൽ നല്ല ഒരു കഥയുമായി ഒരു ചലച്ചിത്രം ചെയ്യാൻ തയ്യാറായി ഇരിക്കുന്നു. ഒരു producerനെ കിട്ടിയിരുന്നെങ്കിൽ , നമുക്കൊരു നല്ല ചിത്രം കിട്ടിയേനെ..

9 comments:

★ Shine said...

തികച്ചും വ്യത്യസ്ഥരായ രണ്ടു വ്യക്തികൾ, ഒരു പോലെ ചിന്തിക്കുകയും, ഒരു പോലെയുള്ള സൃഷ്ടികൾ നടത്തുകയും ചെയ്യുന്നത്‌ വെറും യാദൃശ്ചികത മാത്രമാണോ?

ശ്രീ said...

സത്യം പറയട്ടെ. എനിയ്ക്കും ഒട്ടും അതിശയോക്തി തോന്നിയില്ല കുട്ടേട്ടാ. കാരണം എന്റെ അനുഭവത്തിലും സമാന അനുഭവങ്ങള്‍ ഏറെ ഉള്ളതു കൊണ്ടു തന്നെ.

കഥ, ഗാനം, സിനിമ അങ്ങനെ ചില സ്വപ്നങ്ങള്‍ എനിയ്ക്കുമുണ്ട്. വല്ലപ്പോഴുമൊക്കെ വല്ലതും എഴുതാറുമുണ്ടായിരുന്നു. അടുത്ത കാലത്തായി എഴുതി വയ്ക്കാന്‍ സമയം കിട്ടാറില്ല. മനസ്സില്‍ കഥ മെനഞ്ഞെടുക്കും. അത്രയേയുള്ളൂ. എന്നിട്ട് അത് ചേട്ടനോടും സുഹൃത്തുക്കളോടുമൊക്കെ പങ്കു വയ്ക്കും. എന്നെങ്കിലും നമുക്ക് ഇത് ചെയ്യണം എന്ന് പരസ്പരം പറഞ്ഞ് സമാധാനപ്പെടും (അതില്‍ ഒതുങ്ങും)

ഈയടുത്ത കാലത്ത് "A Walk To Remember" കണ്ടു. ചിത്രം വളരെ മനോഹരം. പക്ഷേ അത് കണ്ടു തുടങ്ങിയപ്പോള്‍ തന്നെ എനിയ്ക്ക് മനസ്സില്‍ നിരാശയും തോന്നി. കാരണം കുറേ നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു തീം തന്നെ മറ്റൊരു രീതിയില്‍ (അതിനേക്കാള്‍ മനോഹരമായി) ആ സിനിമയില്‍ ഞാന്‍ കണ്ടു. ഇത് ഒറ്റപ്പെട്ട അനുഭവവുമല്ല. :)


അത് കൊണ്ട് യാദൃശ്ചികത എന്നതിനെ വിശ്വസിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഏതോ പ്രശസ്തമായ ഒരു കണ്ടുപിടുത്തം ഏതാണ്ട് ഒരേ കാലയളവില്‍ രണ്ട് രാജ്യങ്ങളിലായി രണ്ട് പേര്‍ കണ്ടു പിടിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട് (ആരാണെന്ന് മറന്നു)

Mridul Narayanan said...

ഇതില്‍ യാദൃശ്ചികത ഒന്നുമില്ല എന്നു പറയട്ടെ. പലര്‍ക്കും ഇതു പോലുള്ള സംഭവിച്ചതായി കേട്ടിട്ടു ഓര്‍മ്മ വരുന്നു.

റോഷ്|RosH said...

മനുഷ്യന്റെ ഭാവന/ചിന്ത എന്നത് ഒരു 'കുത്തുകള്‍ യോജിപ്പിക്കുക' കളി പോലെയാണെന്ന് തോന്നുന്നു. ഓരോ 'ആശയ കുത്തി'ല്‍ നിന്നും, നമുക്ക് പരിചയമുള്ള മറ്റൊരു കുത്തിലേക്ക് യോജിപ്പിച്ചു യോജിപ്പിച്ചു നമ്മള്‍ ഒരു ചിത്രം ഉണ്ടാക്കുന്നു. അതുവരെയുള്ള അനുഭവങ്ങള്‍ യോജിപ്പിക്കാന്‍ ബാക്കിയുള്ള കുത്തുകളെ സ്വാധീനിക്കുന്നു. ചിലപ്പോളെങ്കിലും, നമ്മളറിയാതെ, മുന്‍പ്‌ തന്നെ നിലനില്‍ക്കുന്ന ഒരു ചിത്രം നമ്മുടെ അനുഭവങ്ങളിലെ കുത്തുകളിലൂടെ പൂര്‍ണ്ണമാക്കുന്നു. ചിലപ്പോള്‍ ചില കഥകളോ, ആശയങ്ങളോ ആലോചിച്ച് ഉണ്ടാക്കിയതിനു ശേഷം നോക്കുമ്പോള്‍, നമുക്ക് മുന്പരിച്ചയമുള്ള ഒരു സൃഷ്ടി(സിനിമ/സാഹിത്യം/...) യുമായി അതിനു ബന്ധം കാണാന്‍ ഇടവരുന്നത് ഇത് കൊണ്ടാണെന്ന് തോന്നുന്നു. മറ്റു ചിലപ്പോളാകട്ടെ, തീര്‍ത്തും നൂതനമായ, ആശയങ്ങളാവും, നമ്മുടെ മുന്‍ അനുഭവങ്ങളില്‍ നിന്നും തന്നെ ഉണ്ടാകുന്നത്. അപ്പോളാണ് അത് പൂര്‍ണമായും സൃഷ്ടിപരമായ ഒരു പ്രക്രിയയാകുന്നത്.

അങ്ങനെയാകുമ്പോള്‍, സൃഷ്ടിപരതയുടെ സാധ്യത എന്ന് പറയുന്നതിനേക്കാള്‍ ഉചിതം, ചിന്തയുടെയും, ഭാവനയുടെയും പരിമിതികള്‍ എന്നുപറയുന്നതായിരിക്കില്ലേ കൂടുതല്‍ ഉചിതം?

Unknown said...

ഷൈനേ,

സമാന ചിന്താഗതികള്‍ ഉള്ളവര്‍ തമ്മിലുള്ള സംവാദങ്ങള്‍ ഏറെ രസകരവും വളരെ അധികം കാര്യങ്ങള്‍ തിരിച്ച്റിയാനും പരസ്പരം പങ്ക് വെയ്ക്കാനും സഹായകമാകും. സനിലിന്‌ തന്‍റേ പുതിയ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Sanal Kumar Sasidharan said...

ഷൈൻ,
ആദ്യം ആ ഓഫ്.ടോപ്പിക്കിനൊരു ടാങ്ക്സ് ;)

പിന്നെ..സത്യത്തിൽ ഈ പോസ്റ്റ് വായിച്ചപ്പോൾ ഒരു ചെറിയ കുറ്റബോധം തോന്നുന്നു.ഞാൻ തകര/ലവ് സ്റ്റോറി എന്നിവ ചൂണ്ടിക്കാണിച്ചത് ഇതുപോലൊക്കെ നേരത്തേ ആളുകൾ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഇനി നമ്മൾ ചെയ്യണ്ട എന്ന അർത്ഥത്തിലല്ല.രണ്ടും രണ്ടുതരത്തിൽ മഹത്തായ സിനിമകളാണ്. മലയാളത്തെ സംബന്ധിച്ചാണെങ്കിൽ ഒരിക്കൽ മലയാളിയുടെ ചലചിത്ര സംസ്കാരം എന്തായിരുന്നു എന്നതിന്റെ തെളിവാണ് തകര..എന്നാൽ ആർട്ട് സിനിമ എന്ന് വിളിക്കുന്ന മലയാളസിനിമ ലോക സിനിമയുമായി തട്ടിച്ചുനോക്കുമ്പോൾ എത്ര നിസാരമാണ് എന്നതിന്റെ ഉദാഹരണമാണ് എ ഷോർട്ട് ഫിലിം എബൌട്ട് ലവ്..(ഇതേ പടം ഹിന്ദിയിൽ ഏക് ചോട്ടീ സി ലവ് സ്റ്റോറി എന്ന പേരിൽ കീസ്ലോവ്സ്കിക്ക് ഒരു നല്ല നമസ്കാരം പോലും പറയാതെ വളച്ചൊടിച്ച് പടച്ചുണ്ടാക്കിയിട്ടുണ്ട്.) മലയാളത്തിൽ ഇത്തരം ഒരു സിനിമയെക്കുറിച്ച് (സ്ത്രീ പുരുഷബന്ധത്തെ,ലൈംഗീകതയെ,പ്രണയത്തെ ഒക്കെ ഇത്ര ആഴത്തിൽ വിശകലനം ചെയ്യുന്ന ഒന്നിനെക്കുറിച്ച്) ഇനിയും ചിന്തിക്കാൻ പോലും ഇന്നത്തെ സിനിമാപ്രവർത്തകർക്ക് കഴിയുകയില്ല.അത്തരത്തിലൊന്ന് ചിന്തിക്കാനെങ്കിലും കഴിയുമെങ്കിൽ അത് മറ്റൊന്നിന്റെ കോപ്പിയാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടത്...(കോപ്പിയാണെങ്കിലെന്ത്?)ഇനിയെങ്കിലും അത്തരം സിനിമകൾ നമ്മുടെ ഭാഷയിൽ സാധ്യമാണോ എന്ന് ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

സൃഷ്ടിപരത തുറന്നിടുന്ന സാധ്യതകൾ തന്നെയാണിത്..അറിഞ്ഞോ അറിയാതെയോ മഹത്തായ ഒരേ ചിന്ത പലകാലഘട്ടങ്ങളിൽ,പല ദേശങ്ങളിൽ,പല സ്ഥലങ്ങളിൽ വ്യാപരിക്കുന്ന ഭിന്നരായ മനുഷ്യരുടെ മനസുകളിലൂടെ കടന്നുപോകുന്നു എന്നത്...ചിന്ത മനസുകളിൽ ഉദ്ഭവിക്കുന്ന ഒന്നാണോ അതോ മനസുകൾ നിത്യനിരാമയമായ ചിന്തയിൽ ചെന്ന് തട്ടുന്നതാണോ എന്ന് അതിശയിച്ചുപോകും.

★ Shine said...

പ്രീയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ അനുഭവങ്ങളും, ചിന്തകളും പങ്കുവെച്ചതിനൊരുപാടു നന്ദി. ഞാൻ സാധാരണ, ഇങ്ങനെ ഒരു കുറിപ്പ്‌ commentൽ എഴുതാറില്ല. പക്ഷെ ഇപ്പോ ചിലതു പറയണമെന്നു തോന്നി.

ശ്രീ, ഒരു സ്വപ്നവും മാറ്റിവെക്കെണ്ട..മടിയില്ലെങ്കിൽ, ശരിക്കും താൽപര്യവുമുണ്ടെങ്കിൽ ഇന്ന് എല്ലാം നടക്കും. "പാസഞ്ചർ" കണ്ടില്ലേ? അതിന്റെ സംവിധായകൻ, 30 കളിൽ നിൽക്കുന്ന ഒരു IT Professional ആണ്‌ - രൺജിത്‌ ശങ്കർ . പിന്നെ ശ്രീക്കെന്തുകൊണ്ട്‌ ആയിക്കൂടാ?

മൃദുൽ, എനിക്കു മാത്രമല്ല,പൊതുവിൽ എല്ലാവർക്കും ഇങ്ങനെ സംഭവിക്കുന്നതിലെ അദ്ഭുതമാണെന്റേത്‌...

റോഷ്‌, പറയുന്നതിനോട്‌ സമാനമായ രീതിയിൽ ഞാൻ ആലോചിച്ചിട്ടുണ്ട്‌. പക്ഷെ ഞാൻ ചിന്തിച്ചത്‌, അദൃശ്യമായ ഒരു വലയിൽ കണ്ണികളാണു നമ്മുടെ ചിന്തകൾ എന്ന രീതിയിലാണു. ഒരു ചിലന്തിവല പോലെയോ, viscosity ഉടെ നിയമങ്ങൾ അനുസരിക്കുന്ന ശാന്തമായ ഒരു "ബോധസമുദ്രം" പോലെയോ ഒന്ന്‌. ഒരു പക്ഷെ പ്രതിഭകൾ ഉണ്ടാവുന്നത്‌ അത്തരം ഒരു "ബോധസമുദ്ര'ത്തിന്റെ ഉപരിതലത്തിൽ വിസ്താരമേറിയ ഒരു വസ്തു രൂപം കൊണ്ട്‌ അടുത്തുള്ള ചെറു കണങ്ങളെ ആകർഷിക്കുമ്പോഴാവാം. ഈ സങ്കൽപത്തിലൂടെ വിദൂരതയിലുള്ള ഒരു വസ്തുവുമായി ബന്ധം ഉണ്ടാകുന്നതും വിശദീകരിക്കാമല്ലോ? (ഇതു എന്റെ സങ്കൽപം മാത്രമാണ്‌, ഒരു science fiction പോലെ :-)

ടോംസ്‌, ശരിയാണു താങ്കൾ പറയുന്നത്‌. ഞാൻ ഈ Blog തുടങ്ങിയപ്പോൾ തന്നെ എഴുതിയിരുന്നു, ഇതു വെറുമൊരെ monologue ആക്കാതെ സജീവ ചർച്ചകൾക്കുള്ള ഇടമാക്കാനാണ്‌ എനിക്കു താൽപര്യമെന്നു. പക്ഷെ..

എന്നാലും ഇപ്പോൾ സന്തോഷമുണ്ട്‌. ഇപ്പോഴും സ്വപ്നം കാണാനുള്ള സിദ്ധി കൈമോശം വന്നിട്ടില്ലാത്ത കുറെ ചെറുപ്പക്കാർ ഇവിടെ സംസാരിക്കുന്നതിൽ. അതിലും സന്തോഷമുണ്ട്‌,കുറെനാളായി Blog എഴുതുന്നുണ്ടെങ്കിലും, ഇപ്പോഴും ഒരു ഗ്രൂപ്പിലും ഞാൻ പെട്ടിട്ടില്ല എന്നു എന്നെത്തന്നെ ഓർമിപ്പിക്കുന്ന ഈ comment കൾ കാണുമ്പോൾ! (ഒരാളെക്കുറിച്ചോ, ഒരു സംഭവത്തെക്കുറിച്ചോ അഭിപ്രായം പറയുന്നവരെ നോക്കി മാത്രമല്ല, അഭിപ്രായം പറയാത്തവരെക്കൂടി നോക്കി നമുക്കറിയാമല്ലോ ആളിന്റെ ഗ്രൂപ്പ്‌!)

പിന്നെ, സനൽ നിങ്ങളുടെയൊക്കെ ധൈര്യം കാണുമ്പോൾ എനിക്കു അദ്ഭുതം തോന്നാറുണ്ട്‌. കാരണം, മുൻപൊരിക്കൽ നമ്മൾ സംസാരിച്ചതുപോലെ എന്തെല്ലാം വെല്ലുവിളികൾ മറികടന്നു വേണം ഇന്നൊരു cinema ഉണ്ടാക്കാൻ!

പാര്‍ത്ഥന്‍ said...

ഷൈൻ,
വിലക്കെടുക്കാൻ കഴിയാത്ത ഒന്നേയുള്ളൂ. അത് സർഗ്ഗപ്രതിഭയാണ്. പ്രതിഭക്ക് പേറ്റന്റെടുക്കാനും കഴിയില്ല.

സനാതനൻ,
‘തകര’ മലയാളിയുടെ സംസ്കാരമായിരുന്നു എന്നു പറയുന്നതിനോട് യോജിക്കാനാവില്ല. ഭരതനുമാത്രം അവകാശപ്പെടാവുന്ന ‘ഭരതൻ ടച്ച് ‘ മാത്രമാണത്. ‘ആൻസ് നെസ്റ്റ് ‘ (ഫ്രഞ്ച്) കണ്ടപ്പോഴാണ് ഭരതനും കോപ്പിയടിക്കാൻ കഴിയും എന്നു മനസ്സിലായത്. ചിലപ്പോഴെല്ലാം ചില ഇംഗ്ലീഷ് സിനിമ കാണുമ്പോൾ ഇത് പണ്ട് മലയാളത്തിൽ കണ്ടതാണല്ലോ എന്ന് ഓർക്കാറുണ്ട്. (ഉദാ: മഞ്ഞ്, നാടോടിക്കാറ്റ് തുടങ്ങിയവ.)

മലയാളി പ്രേക്ഷകർക്ക് ഒരു വലിയ ദോഷമുണ്ട്. കാലികമായും സാമൂഹികമായും വളരെ പ്രാധാന്യമർഹിക്കുന്ന ചില സിനിമകൾ ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ തീരെയില്ല. (ഉദാ: പറന്ന് പറന്ന് പറന്ന്, ദശരഥം, .....) ചീപ്പ് അമ്മ്യൂസ്മെന്റ് എന്ന് സായിപ്പ് പറയുന്ന തരംതാണ ആസ്വാദന നിലവാരം ഉള്ളിടത്ത് നല്ല സിനിമ എന്നും പരാജയമാണ്.

the man to walk with said...

ഇതേ അവസ്ഥയെ കുറിച്ച് ആലോചിച്ചിട്ടുണ്ട് ഇന്ന് ഒരാള്‍ ചിന്തിക്കുന്നതോ കണ്ടു പിടിക്കുവാന്‍ ശ്രമിച്ചതോ അതെ രീതിയില്‍ മറ്റൊരാള്‍ കണ്ടെത്താം .പരിണാമം സംഭവിക്കുന്നത് മസ്ഥിഷ്കതിലാണ് .പലരും എന്ന് പറയുമ്പോളും മനുഷ്യന്റെ പരിണാമം എന്നാണല്ലോ പറയാറ് ആരുടെ കണ്ടുപിടുതമായാലും നാളെ അത് മനുഷ്യന്റെ വളര്‍ച്ചയെ നിര്‍ണയിക്കുന്നതായി മാറും