കുരിശടിയില്‍ നില്ക്കുന്ന കര്‍ത്താവ് തിരു ഹ്രദയത്തില്‍ നിന്നും വാര്‍ന്നോഴുകുന്ന രക്തവുമായി പടിയിറങ്ങുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് പുലര്‍ച്ചെ ഷെര്‍ളി കിടക്കയില്‍ നിന്നും എഴുന്നേറ്റത്. ദേഹത്ത്തൊക്കെ നല്ല വേദനയും തോന്നി. കുളിമുറിയില്‍ കയറി യാന്ത്രികമായി പേസ്റ്റ് എടുത്ത് ബ്രുഷില്‍ തേച്ച് കണ്ണ് തുറക്കാതെ തന്നെ പല്ല് തേക്കാന്‍ തുടങ്ങി. തൊട്ടു പുറകിലൊരു സാമീപ്യം അവളറിഞ്ഞിട്ടും കണ്ണ് തുറന്നില്ല. രണ്ടു കൈത്തണ്ടകളിലും മൃദുവായി തലോടുന്ന ആ കൈകളിലേക്ക് കണ്ണ് തുറന്നു നോക്കണമെന്ന് അവള്‍ക്കു തോന്നിയെങ്കിലും ഒന്നിനും കഴിയാതെ അവള് പല്ല് തേച്ചുകൊണ്ടു തന്നെ നിന്നു.
ഷവറിന്റെ അടിയില്‍ നില്‍ക്കുമ്പോഴും കരുത്തുറ്റ ഒരു ശരീരം ദേഹത്തോടു ചേര്‍ന്ന് ചൂടു പകരുന്നത് ആസ്വദിച്ചുകൊണ്ട് അവള് കുളിച്ചു. ശരീരത്തിന്റെ നിലവിളികളെ അമര്‍ത്തി തലോടി അവള് ആശ്വാസം കൊടുത്തു. സോപ്പ് പതയില്‍ അവള് ഒരാരാമം മുഴുവന്‍ മണത്തു.
കുന്നിന് മുകളില്‍ നിന്നും വെള്ളരി പ്രാവുകള്‍ താഴ്വരയിലേക്ക് പറന്നിറങ്ങുമ്പോള്‍, ആഞ്ഞു വീശുന്ന കാറ്റിനെ മൊത്തമായി ആവാഹിക്കാനെന്നപോലെ കൈകളും കാലുകളും വിടര്‍ത്തി നില്‍ക്കുകയായിരുന്നു അവള്. നാല് നാള് മുന്‍പ് പിരിഞ്ഞുപോയ കാമുകന് നല്കിയ വേദന മനസ്സിലും, കഴിഞ്ഞ രാത്രിയില്‍ മദ്യലഹരിയില്‍ ആരൊക്കെയോ നല്കിയ വേദന ശരീരത്തിലും പേറി നില്ക്കുമ്പോള് ഷെര്‍ളി സ്വയം മറന്നു.
എന്നേക്കുമായി ഉറങ്ങാന്‍ മരുന്ന് കഴിച്ച് ആത്മാക്കള്‍ മേയുന്ന താഴ്വരയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ അവള് ഷെര്‍ളി എന്ന പെണ്‍കുട്ടി ആയിരുന്നില്ല; നല്ലവനായ ആട്ടിടയനു എന്നേക്കുമായി നഷ്ടപ്പെട്ടു പോയ കുഞ്ഞാടായിരുന്നു.
യവനദേശത്തൊരു കുന്നിന് പുറത്ത് തുള്ളിച്ചാടി നടന്നിരുന്ന ഒരു കുഞ്ഞാട്.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Thursday, 29 April 2010
Subscribe to:
Post Comments (Atom)
13 comments:
ഷെര്ളിയുടെ മായകാഴ്ച്ചകള്.
Cheruthegilum valare nallathe!!!
ചെറിയ കഥ എങ്കിലും വളരെ നന്നായി പറഞ്ഞു
ഷേർളിയെ ഒരു വിങ്ങലോടെ മനസ്സിലേറ്റുന്നു....
"നല്ലവനായ ആട്ടിടയനു എന്നേക്കുമായി നഷ്ടപ്പെട്ടു പോയ
യവനദേശത്തൊരു കുന്നിന് പുറത്ത് തുള്ളിച്ചാടി നടന്നിരുന്ന ഒരു കുഞ്ഞാട്..ഷെര്‍ളി!! ."
ചെറുതെങ്കിലും നല്ല കഥ
ഷെര്‍ളിക്ക് എന്താ പറ്റിയെ?
വായിച്ചിട്ട് എനിക്ക് ഒന്നും മനസ്സിലായില്ലാ.. വായിച്ചാല്‍ മനസ്സിലാവാത്ത രീതിയില്‍ എന്തൊക്കയൊ എഴുതിയിരിക്കുന്നു, അവള് അവസാനം മരിക്കുന്നതാണോ...?? എനിക്ക് ഒന്നും....... :(
???
നല്ല ഭാഷാവൈദഗ്ദ്യം......നന്നായിരിക്കുന്നു...
എല്ലാവര്ക്കും നന്ദി.
ഹാഷിം : ഒരു മായക്കാഴ്ചയുടെ അനുഭവം വായിക്കുന്നവര്‍ക്കും അനുഭവപ്പെടണം എന്ന ഉദ്ദേശ്യത്തിലായിരുന്നു ഈ ഭാഷ ഉപയോഗിച്ചത്. ഹാഷിമിനും, വിനോദിനും മറ്റും അത് ശരിയായി മനസ്സിലാക്കാന്‍ കഴിയാത്തത് എന്റെ എഴുത്ത് കുറച്ചു കൂടി മെച്ചപ്പെടാനുണ്ട് എന്നതിന്റെ സൂചനയായി ഞാന്‍ എടുക്കുന്നു. ഷേര്‍ളി അവസാനം ജീവനൊടുക്കുകയാണ്. പ്രണയനൈരാശ്യത്തിന്റെ ആഘാതത്തില്‍ സ്വയം നാശം വരിച്ച ഒരു പെണ്‍കുട്ടിയുടെ മതിഭ്രമങ്ങളാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത് :-)
നന്നായിരിക്കുന്നു.
എങ്കിലും തോന്നിയ ഒന്നു രണ്ടു കാര്യം സുചിപ്പിക്കുന്നു.
"ഷവറിന്റെ അടിയില്‍ നില്‍ക്കുമ്പോഴും കരുത്തുറ്റ ഒരു ശരീരം ദേഹത്തോടു ചേര്‍ന്ന് ചൂടു പകരുന്നത് ആസ്വദിച്ചുകൊണ്ട് അവള് കുളിച്ചു."
മരണത്തിണ്റ്റെ ശരീരത്തിനു തണുപ്പല്ലേ അഭികാമ്യം?
"നാല് നാള് മുന്‍പ് പിരിഞ്ഞുപോയ കാമുകന് നല്കിയ വേദന മനസ്സിലും, കഴിഞ്ഞ രാത്രിയില്‍ മദ്യലഹരിയില്‍ ആരൊക്കെയോ നല്കിയ വേദന ശരീരത്തിലും പേറി നില്ക്കുമ്പോള് ഷെര്‍ളി സ്വയം മറന്നു."
ഇതു പറയാന്‍ ഒരു വരി മതി. പക്ഷേ മനസിലേക്കു വരച്ചിടാന്‍ രണ്ടോ മൂന്നോ വാചകങ്ങള്‍ വേണ്ടിയിരുന്നു.
ചുമ്മാ ചില തോന്നലുകള്‍... nothing material...
വളരെ നന്ദി ജിതേന്ദ്രകുമാര്‍.
ഒരു നല്ല വായനക്കും, ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ക്കും.
താങ്കള്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ശരിയാണ്. പക്ഷെ ആദ്യത്തേത് ഞാന്‍ മനപൂര്‍വ്വം അങ്ങനെ ഉപയോഗിച്ചതാണ്. മരണം ഒരു കാമുകനെപ്പോലെ അവള്‍ക്കു പ്രീയപ്പെട്ടതാവണം എന്നാണു ഞാന്‍ ചിന്തിച്ചത്.
രണ്ടാമത്തെ നിര്‍ദേശം വളരെ ശരി. എഴുത്തിലുള്ള പരിചയക്കുറവു കൊണ്ടാണ്.
എന്തായാലും താങ്കളെപ്പോലെ കഴമ്പുള്ള വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ കുറെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്നാശിച്ചു പോവുന്നു. നന്ദി.
:)
ചെറിയ കഥ നല്ല കഥ !
കാമുകനാലും, മറ്റു കൂട്ടുകാരാലും നശിപ്പിക്കപെട്ട ഷേര്‍ളി ആത്മഹത്യ ചെയ്യുന്നു.......നല്ല പ്രമേയവും അവതരണവും.....
Post a Comment