എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Thursday, 3 June 2010

എസ്തര്‍ ഒരു നാള്‍ വരും



എസ്തറിന്‍റെ കണ്ണുകള്‍  ഇനി സിനിമയിലൂടെ നമ്മളെ കാണും. 3-4 വര്ഷം മുന്‍പ്‌ അവളെ ആദ്യം കാണുമ്പോള്‍ തന്നെ അവളുടെ കുസൃതി നിറഞ്ഞ തിളങ്ങുന്ന കണ്ണുകളും, മനോഹരമായ ചിരിയുമാണ് മനസ്സ് നിറച്ചത്‌.

ഇന്നാണ് അനിലിന്‍റെ മെയില്‍ വന്നത്. എസ്തര്‍ മോള്‍ മോഹന്‍ലാലിനുമൊക്കെ ഒപ്പം ഒരു നാള്‍ വരും എന്നാ സിനിമയില്‍ അഭിനയിച്ച്ചത്രേ! അവള്‍ ഇപ്പോള്‍ തിരക്കുള്ള ബാലതാരമായി തീരുന്നു.  ആ സുന്ദരിക്കുട്ടിയെ സിനിമയില്‍ കാണുന്നത് സന്തോഷം തന്നെ.

അതിലേറെ സന്തോഷം തോന്നുന്നത്, അവളുടെ അച്ചന്റെയും അമ്മയുടെയും സന്തോഷം നിറയുന്ന ജീവിതത്തെക്കുറിച്ച് ഓര്‍ക്കുംപോഴാണ് ..അനിലും മഞ്ജുവും ജീവിതത്തെ എത്ര ധൈര്യത്തോടെയാണ് നേരിട്ടത്‌.  വളരെ സന്തോഷം തോന്നുന്നു.  നിങ്ങളും അവളുടെ നന്മക്കായി പ്രാര്‍ത്ഥിക്കണം.

Facebookല്‍ അവള്‍ക്കു വേണ്ടി ഒരു പേജ് ഉണ്ടാക്കിയിട്ടുണ്ട് അവളുടെ അച്ചന്‍.

http://www.facebook.com/home.php?#!/group.php?gid=100643953317018

9 comments:

ഉപാസന || Upasana said...

ആരാണ് ഈ എസ്തര്‍..
:-)

jayanEvoor said...

അനിലിന്റെയും മഞ്ജുവിന്റെയും കഥയെഴുതൂ കുട്ടേട്ടാ...
അതറിയാത്ത ഞങ്ങൾക്ക് ഈ കുറിപ്പിന്റെ പ്രസക്തി മനസ്സിലാവില്ല.

കൂതറHashimܓ said...

എസ്തര്‍ വന്നിട്ടെന്താ??
എനിക്കൊന്നും മനസ്സിലായില്ലാ‍..!!

Anonymous said...

yes, tell us more....otherwise we are left in darkness.

വരയും വരിയും : സിബു നൂറനാട് said...

അതെ..പറയൂ..പറയൂ...ബാക്കി പറയൂ...

★ Shine said...

ക്ഷമിക്കണം.

അനിലിന്റെ കത്ത് വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയോരാവേശത്തിനു ഇട്ട പോസ്റ്റ്‌ ആണ്. അനില്‍ സമ്മതിച്ചാല്‍ ഞാന്‍ കൂടുതല്‍ എഴുതാം. ഒന്ന് മാത്രം പറയട്ടെ - ജീവിത്തത്തെ നേരിടാന്‍ ഭയന്ന് ആത്മഹത്യയിലും, ആശ്രമങ്ങളിലുമൊക്കെ അഭയം തേടുന്നവര്‍ക്ക് ഒരു പാഠമാകേണ്ടതാണ് ആ കുടുംബത്തിന്‍റെ ജീവിതം.

സാമ്പത്തിക സുരക്ഷിതത്വം നോക്കി മാത്രം പ്രണയങ്ങള്‍ പോലും മൊട്ടിടുന്ന ഇക്കാലത്ത്‌, സ്വപ്നങ്ങളും ആത്മവിശ്യാസവും കൊണ്ട് ജീവിതം കരുപിടിപ്പിക്കുന്നവര്‍ ഇന്നത്തെ സമൂഹത്തിനൊരു മാത്രകയാവേണ്ടതാണ്.

ഒരു ചെറിയ വീഴ്ച്ച ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ തന്നെ ജീവനൊടുക്കാനും, നൈരാശ്യത്തില്‍ വീണു ശേഷിക്കുന്ന ജീവിതം കൂടി നരക തുല്യമാക്കാനും തുനിയുന്നവര്‍ Confucius ന്റെ ഈ വാചകം ഓര്‍ക്കുക -"Our greatest glory is not in never falling, but in rising every time we fall." അതോടൊപ്പം നമ്മുടെ ഇടയില്‍ ജീവിക്കുന്ന വാഴ്ത്തപ്പെടാത്ത Heros നെയും.

Lathika subhash said...

എസ്തർ മോൾ സിനിമയിലെത്തുന്ന വിവരം പറയാൻ അനിൽ എന്നെയും വിളിച്ചിരുന്നു. ഞാനും ഈ കുട്ടേട്ടനും ചെല്ലുന്നതൊക്കെ ഒരിടത്തു തന്നെയാണല്ലോ. ഒരിക്കൽ ഫേൺഹില്ലിൽ ഗുരു നിത്യയുടെ ആശ്രമത്തിൽ നമ്മൾ കണ്ടു. ഇപ്പോൾ ദാ അനിലിന്റെയും മഞ്ജുവിന്റെയും കാര്യം...എനിയ്ക്ക് എത്ര ഇഷ്ടാന്നോ എസ്തർ മോളെ! വയനാട്ടിലെ യാത്രയ്ക്കിടയിൽ ഞങ്ങൾ രണ്ടു തവണ അവരുടെ വീട്ടിൽ പോയി.എഴുതൂ കൂടുതൽ.

Lathika subhash said...
This comment has been removed by the author.
ഒരു നുറുങ്ങ് said...

നിങ്ങള്‍ക്കാ കഥയൊന്ന് എഴുതിക്കൂടേ...?
ചില സൂചനകളെങ്കിലും പറയൂന്നെ !