മിനിയാന്നു പലതും പറഞ്ഞിരുന്നപ്പോള്‍
അയ്യപ്പന്‍റെ കാര്യം പെണ്ണിനോട് പറഞ്ഞിരുന്നു.
അപ്പോഴോര്‍ത്തില്ല ഇന്നലെ അയ്യപ്പന്‍ മരിക്കുമെന്ന്
ഇന്നലെ ടിവിയില്‍ അയ്യപ്പന്‍ കവിത ചൊല്ലി.
ഇന്ന് കാലത്ത് അയ്യപ്പന്‍റെ അപദാനങ്ങള്‍ തേടി
ഇന്റര്‍നെറ്റ് പത്രങ്ങളില്‍ പരതി..
അധികമൊന്നുമില്ല, എല്ലാവരും ഒരുപോലെയൊക്കെ പറയുന്നു.
അല്ലെങ്കില്‍ത്തന്നെ എന്തുണ്ട് ഏറെ പറയാന്‍?
രാവിലെ റോളതെരുവിലൂടെ നടന്നപ്പോള്‍,
ദിവസക്കൂലിക്ക് പണിക്കുപോകുന്ന പട്ടാണിയും,
ബംഗ്ലാദേശിയും, തമിഴനുമെല്ലാം
അയ്യപ്പന്‍റെ മുഖമാണെന്നു തോന്നിപ്പോയി.
ഒന്നിലും നോക്കാതെ, എല്ലാത്തിലും നോക്കി നടന്ന അയ്യപ്പന്‍.
എനിക്ക് വലിയ ദുഖമോന്നുമില്ല; അയാള്‍ എനിക്കത്ര
അടുപ്പമുള്ള ഒരാളോന്നുമല്ലല്ലോ?
അല്ലെങ്കില്‍ തന്നെ അയാള്‍ക്ക് ആരോടുണ്ടായിരുന്നു അടുപ്പം?
പക്ഷെ, എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.
അയ്യപ്പന്‍ സത്യം പറയുമായിരുന്നു.
ആവശ്യം വരുമ്പോള്‍,കാശ് വാങ്ങാന്‍
അയ്യപ്പന് ആമുഖം വേണ്ടായിരുന്നു.
എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Saturday, 23 October 2010
Subscribe to:
Post Comments (Atom)
2 comments:
അയ്യപ്പന് ആദരാഞ്ജലികൾ...
(ഏറെ നാളായല്ലോ കണ്ടിട്ട്...
അയ്യപ്പൻ ഒരു നിമിത്തമായി)
enikkum ayyappane ishttamayirunnu.. aashamsakal.....
Post a Comment