എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Sunday, 1 March 2009

സോളമന്റെ ഗീതകങ്ങളും Guntenberg Project ഉം

ഇന്നലെ പുതിയ താമസ സ്ഥലത്തേക്കു മാറി. നല്ല രീതിയിൽ Furnish ചെയ്ത വിശാലമായ മുറി..ഇഷ്ടപ്പെട്ടു. അടുത്ത റൂമിലെ ഗുജറാത്തി ഫാമിലി നല്ലവർ ആണെന്നു തോന്നുന്നു.

ആൻഡി ഒരു Day Care നടത്തുന്നുണ്ട്‌... എന്നും വൈകുന്നേരം ചെല്ലുമ്പോൾ നല്ല ഒ‍ാമനത്തമുള്ള കുഞ്ഞുങ്ങളെ കാണാം..

എന്റെ കട്ടിൽ ഉപേക്ഷിച്ചു, മുൻപു താമസിച്ച ആൾ ഉപേക്ഷിച്ചു പോയ double bed കട്ടിലിൽ, വിശാലമായ മുറിയിൽ ഇങ്ങനെ മലർന്നു കിടക്കുമ്പോൾ, വിജനമായ ഒരു കടൽ തീരത്തു കിടക്കുന്ന പോലെ...

മനസ്സു ഇങ്ങനെ അലസമായി വിട്ട്‌...

കെട്ടുപാടുകളൊന്നുമില്ലാതെ...

കൊള്ളാം, Life is Beautiful എന്നൊക്കെ തോന്നുന്നു..

"006:010 Who is she who looks forth as the morning, beautiful as the moon, clear as the sun, and awesome as an army with banners?"

2-3 ദിവസം മുൻപു Guntenberg Project ന്റെ websiteഇൽ പോയി, "സോളമന്റെ ഗീതങ്ങൾ" download ചെയ്തു print എടുത്തു.

അതു വായിച്ചുകൊണ്ടിരിക്കുംബോൾ, അങ്ങു ദൂരെ നാട്ടിൽ ഒറ്റക്കു കഴിയുന്ന എന്റെ പ്രീയപ്പെട്ടവൾ കൂടെ ഉണ്ടായിരുന്നെങ്കിൽ...എന്നോത്തുപോവുന്നു..

കൊള്ളാം അലസമായ മനസ്സ്‌, ചെകുത്താന്റെ പണിപ്പുര ആണെന്നാണു പറയുന്നതു...അതുകൊണ്ടു..ഇനി regular ആയി Blog പ്രതീക്ഷിക്കാം.

വന്നിട്ടു വെറുതെ പോകേണ്ട.. Guntenberg Project നെ പറ്റി കേട്ടിട്ടുണ്ടൊ? Copy right ലോകതിലെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശേഖരം ആണതു..

അതും free ആയി.. തീർച്ചയായും പോയി നോക്കണം..

http://www.gutenberg.org/wiki/Main_Page

സോളമന്റെ ഗീതങ്ങൾ http://www.gutenberg.org/etext/8022

3 comments:

★ Shine said...

സോളമന്റെ ഗീതകങ്ങളും Guntenberg Project ഉം ..

Anonymous said...

:)
ഇവിടെ ആദ്യം...ഇഷ്ടമായ്‌...

മാണിക്യം said...

കൂട്ടാ,
മരുത് വായിച്ചിട്ട് എഴുതിയ കമന്റ് കണ്ടെത്തിയതാണ്
ഞാന്‍ ഒരു കഥ ഒക്കെ മാസങ്ങള്‍ കൊണ്ടാ എഴുതിതീര്‍ക്കുന്നത്.ബ്ലോഗില്‍ ഇടുക കമന്റ് വരുക എന്നതിനെക്കാള്‍ എനിക്ക് പറഞ്ഞുതുടങ്ങുന്നത് തീര്‍ക്കണം എന്നാ കരുതുന്നത്..ചില കഥകള്‍ നീണ്ടതാവും.
ചെറിയ പോസ്റ്റുകല്‍ ദാ ഇവിടെ..:)
നോക്കണെ തിരയും നുരയും

http://maanikyam.blogspot.com/2009/03/blog-post.html
വന്നതിനും വായിച്ചതിനും നന്ദി.
കുട്ടേട്ടന്റെ കുറിപ്പുകൾ ഞാന്‍ വായിക്കുന്നുണ്ട്.കുറെ കൂടി ബെറ്ററാക്കാം..മനസ്സില്‍ തട്ടി എഴുതു കര്‍ട്ടന്‍ വേണ്ടാ.
സ്നേഹപൂര്‍വം മാണിക്യം..