കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ ഞങ്ങളുടെ മേൽ വീഴുന്നുണ്ടായിരുന്നു.
മഴ പെയ്തു തോർന്നിട്ട് അധികം നേരമായിരുന്നില്ല..
ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടുപേരും കുറെ ദൂരം നടന്നു..
നാളെ ഞാൻ ഇവിടെ നിന്നും പോവുകയാണു..പലതും പറയണമെന്നുണ്ട്.. പക്ഷെ ധൈര്യ്യം ഇല്ല...അതൊ മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..
അവളും നിലത്തേക്കു മാത്രം നോക്കി നടന്നു..
***********
പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...
അല്ലെങ്കിൽ തന്നെ, ജീവിതതോടു സമരം ചെയ്തു എല്ലം നേടാം എന്നുള്ള മോഹം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.. ഭാര്യ, കുട്ടികൾ, ജോലി...
"ജീവിതം എങ്ങനെ ആസദ്യകരമാക്കാം" എന്നും മറ്റുമുള്ള ലേഖനങ്ങൾ വായിച്ചു എന്തൊക്കെയോ കാട്ടികൂട്ടി, ജീവിതം സുന്ദരം എന്നു സ്വയം വിശ്യസിപ്പിച്ചു കഴിയുന്ന ഒരു ദിവസം...
ഭാര്യയും, ഞാനും കൂടി മഴ നനയാതിരിക്കാൻ Convent School ന്റെ മതിലിനോടു ചേർന്നു നടക്കുകയായിരുന്നു..
വരാന്തയിൽ അവൾ.. കറുത്ത ശിരോവസ്ത്രത്തിനുള്ളിലെ മുഖം..
അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..
ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Wednesday, 4 March 2009
Subscribe to:
Post Comments (Atom)
13 comments:
മനസ്സിലെ സ്വപ്നലോകം ഉടഞ്ഞു പോകുമെന്ന പേടി കൊണ്ടാണോ..
ചില്ലുകൊട്ടാരം!!!!!!!!!
പ്രിയപ്പെട്ട കുട്ടേട്ടാ,
ഈ വരികൾ എന്റെ ഹൃദയത്തെ സ്പർശിച്ചു....
"അവൾ എന്നെ തിരിച്ചറിഞ്ഞിരിക്കുമോ? അറിയില്ല..
ഭാര്യയെ ചേർത്തു പിടിച്ചു നടക്കുമ്പോൾ, കാറ്റാടി മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീണു എന്റെ ഉടുപ്പു നനയുന്നുണ്ടായിരുന്നു"
ഒരു പാടൊരുപാട് നന്ദി...
പാർത്ഥൻ ചേട്ടാ ഉടഞ്ഞുപോയ ചില്ലു കൊട്ടരങ്ങളുടെ തിളക്കത്തിൽ സന്തോഷം കണ്ടെത്തി ജീവിക്കാനല്ലേ നമുക്കു പറ്റൂ..., പിന്നെ, ചില്ലു കൊട്ടാരങ്ങൾ ഉടയുമെന്നറിയുമ്പോൾ പിന്നെയും പണിയാൻ ചിലർ മടിക്കും, ചിലർ പിന്നെയും അതിനു മുതിരും..
വേറിട്ട ശബ്ദം- Profile നോക്കിയപ്പോൾ എഴുത്തുകാരനാണെന്നറിഞ്ഞു. Blog വായിച്ചപ്പോൾ ഏറെ വായിച്ച ആളാണെന്നും മനസ്സിലായി.. അതുകൊണ്ടു തന്നെ താങ്കളുടെ അഭിപ്രായം എനിക്കൊത്തിരി ധൈര്യം തരുന്നു.. വളരെ നന്ദി..
പല print മാധ്യമങ്ങളിലും, അതുപോലെ മുഖ്യധാര സാഹിത്യത്തിൽ മുഴുകിയവരും Blog കളെ വളരെ ലളിത വൽകരിക്കാനാണു ശ്രമിക്കുന്നതു എന്നാണു എനിക്കു തോന്നിയിടുള്ളത് - ഒരു തരം "ലളിത സാഹിത്യം" പോലെ. മാത്രുഭൂമിയിലെ "ബ്ലോഗന" വായിക്കുമ്പോൾ എനിക്കതു പ്രതേയ്കിച്ചും തോന്നാറുണ്ട്.
Blog കളെ നേരിട്ടു പരിചയമില്ലാത്ത, print മാധ്യമങ്ങൾ മാത്രം വായിക്കുന്നവർക്കു തോന്നുക, Blog കൾ ഫലിത കഥകളോ, അതുപോലെ എന്തോ ആണെന്നാണു. ഒരു പക്ഷെ മുഖ്യധാര സാഹിത്യത്തിൽ ആവശ്യത്തിലേറെ "ഗൗരവ ചിന്തകരും", എഴുത്തുകാരും ഉള്ളതു കൊണ്ടായിരിക്കും!
ചിലപ്പോള്‍ മൌനത്തിനും ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ടാകാമല്ലോ
പിന്നെയും യാത്രകൾ.. ജീവിതം ഏതെല്ലാമോ വഴിയിലൂടെ, ആരോ നിശ്ചയിച്ചുറപ്പിച്ച പോലെ പോവുന്നു...
ഇത്തിരിയില്‍ ഒത്തിരി... !!
dear kuttetta,
ഇന്നിരുന്ന് താങ്കളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ച് തീർത്തു...എന്താ പറയ്യാ.....
ന ല്ലൊരനുഭവം....ചിലതൊക്കെ ഞാൻ മുൻപെ വായിച്ചതായിരുന്നു..ന്നാലും,വീണ്ടും വായിച്ചു...
എനിക്കാ ഇസ്താംബുളിനെ കുറിച്ചുള്ള കുറിപ്പിലെ ഭാവന ഒരുപാട് ഇഷ്ടായി...പിന്നെ,അയൻ റാണ്ടിനെപ്പറ്റി
എഴുതിയതും......
താങ്കളുടെ കുറിപ്പുകൾ,എന്തു കൊണ്ടോ ഹൃദയങ്ങളെ സ്പർ ശിക്കുന്നവയാണ്....ഒരു പക്ഷേ,അവയിൽ അന്തർ ലീനമായ
പ്രണയത്തിന്റെയും,വിഷാദത്തിന്റെയും ഭാവങ്ങളാകാം കാരണം...
എനിക്ക് ഒരു കാര്യം പറയണമെന്ന് തോന്നിയാൽ അപ്പോൾ തന്നെ പറയണം..അതാ വീണ്ടും കമന്റിയത്....
ഞാൻ മറ്റൊരു മെയിൽ അയച്ചിരുന്നു...വായിച്ചു കാണുമല്ലോ?
keep ur nice work..
with rgds
verittasabdam
..ജീവിതം ഏതെല്ലാമോ വഴിയിലൂടെ ..ആരോ നിശ്ചയിച്ചുറപ്പിച്ചതു പോലെ..
എത്ര വലിയ സത്യം!!
ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുന്ടെല്ലോ...നമുക്ക് നിശ്ചയിച്ച വഴികളിലൂടെ നമ്മളും പോയല്ലേ പറ്റൂ..?
പ്രീയപ്പെട്ട സുഹ്രുത്തുക്കളെ, എല്ലാവർക്കും നന്ദി. ഞാൻ ഒരു സാഹിത്യകാരനോ, വളർന്നു വരുന്ന നവസാഹിത്യമുകുളമോ അല്ല..അതുകൊണ്ടു തന്നെ വലിയ സാഹിത്യ ഗുണം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല..
പക്ഷെ, നിങ്ങളിൽ മിക്ക പേരും ഏറെ വായിച്ചവരും, അറിവുള്ളവരും ആയതു കൊണ്ടു, സ്രുഷ്ടിപരമായ വിമർശനംകൾ കൂടി ഞാൻ പ്രതീക്ഷിക്കുന്നു.
ishtaayi..thnx
മനസ്സില്‍ തൊട്ട വരികള്‍...ഇനിയും എഴുതു സുഹൃത്തേ...
കുട്ടേട്ടന്റെ ഈ കുറിപ്പ് നന്നായിരിക്കുന്നു. ഇപ്പൊ എന്താ കുറിപ്പൊന്നും ഇല്ലേ?
Post a Comment