1
അളിശലഭാദികൾ ആമോദം പാറുന്ന ആരാമത്തിൽ,
വൈദികനെത്തി വേദം പറഞ്ഞു,
ചിന്തകനെത്തി തത്വം പറഞ്ഞു,
ആരാമത്തിലാമോദമൊഴിഞ്ഞു.
2
ഉദ്യാനപാലകാ, ഒരു സംശയമുണ്ട് ഭവാനോട്-
ആനന്ദം അതിരുവിടുമെന്നോർത്താണോ
വൈദികനെയും ചിന്തകനെയും ആരാമത്തിൽ വരുത്തിയത്?
ആനന്ദം കെടുത്തുന്ന അറിവു വേണ്ടായിരുന്നു.
ഭവാനൊന്നുമുരിയാടില്ലെങ്കിലും, ഞങ്ങളിൽ ചിലർ-
അങ്ങേക്കെറ്റവും പ്രിയപ്പെട്ടവർ എന്നു ഞങ്ങൾ വിളിച്ചവർ,
വെളിപാടുണ്ടായവർ; അവർ പറഞ്ഞു -"എല്ലാം അവന്റെ ഹിതം"
പ്രഭോ, ഞങ്ങൾക്കു ഭയമാകുന്നു; എന്തിനീ ശിക്ഷ?
(ഒരു കവിത എഴുതിയേ പറ്റു എന്നുള്ള "ഉദ്ഘടമായ തൃഷ്ണയുടെ" പുറത്ത് എഴുതിപ്പോയതാണ്. ആദ്യ ഭാഗം that same old style with vruthams and all... ഭാഗം 2 is more or less a new generation thing! ഹല്ല പിന്നെ! എന്റെ കവിത വായിച്ച് എനിക്കു മനം പിരട്ടൽ ഉണ്ടാവുന്നു..ആദ്യം post delete ചെയ്താലോ എന്നാലോചിച്ചു..പിന്നെയോർത്തു "കവിത എങ്ങനെ എഴുതെരുത്" എന്നതിന്റെ sample ആയി കിടക്കട്ടെ എന്ന്...
പിൻ കുറിപ്പ്: എന്റെ വാമഭാഗത്തിനു വളരെ ഇഷ്ടപ്പെട്ടു, -കവിതയല്ല, title!)
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Monday, 26 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment