മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...തുടക്കം മുതൽ വായിക്കാൻ ഈ linkൽ പോവുക. http://kuttettantekurippukal.blogspot.com/2009/09/blog-post_17.html
മഞ്ജനകരൈയിലെ ഓർമകളുടെ കഴിഞ്ഞ 9 കുറിപ്പുകളും വായിച്ചവർ അറിയുന്നുണ്ടാകും ഗുരുകുലം എന്നിൽ എന്തെല്ലാം നല്ല മാറ്റങ്ങൾ വരുത്തിയെന്ന്. പക്ഷെ ഒന്നോർക്കുക, ഗുരുകുല ജീവിതം എന്റെ ജീവിതവീക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും, അതിനു മുൻപും, ശേഷവും ഞാൻ ആർജ്ജിച്ച അറിവുകളും എന്റെ അനുഭവക്കുറിപ്പുകളെ സ്വാദീനിച്ചിട്ടുണ്ട്. ഇന്നാലോചിക്കുമ്പോൾ എനിക്കു ഗുണമായി എന്നു തോന്നുന്ന ചില കാര്യങ്ങളിൽ കുറച്ചിവിടെ കുറിക്കാം; സ്വന്തം അറിവു പ്രദർശിപ്പിക്കാനല്ല, ഏതെങ്കിലും ഒരാൾക്കോ ഒരു കുട്ടിക്കെങ്കിലുമോ പ്രയോജനപ്പെട്ടാൽ നല്ലതല്ലേ എന്ന ചിന്ത കൊണ്ടുമാത്രം.
കുട്ടിക്കാലത്തു വായിച്ച പൈകോ ക്ലാസിക്സ് മുതൽ എം. ക്രഷ്ണന്നായർ സാറിന്റെ സാഹിത്യ വാരഫലം വരെ സാഹിത്യത്തെക്കുറിച്ചറിയാൻ എന്നെ സാഹിയിച്ചിട്ടുണ്ട്. ഗുരു നിത്യയുടെ പുസ്തകങ്ങളെക്കാളും, വാക്കുകളേക്കാളും അദ്ദേഹത്തിന്റെ പ്രവർത്തികളും, ചെയ്യുന്ന പ്രവർത്തിയോടുള്ള മനോഭാവവുമാണ് എന്നെ ആകർഷിച്ചത്.
ചെറുപ്പത്തിലെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നെങ്കിലു, അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചറിഞ്ഞത് ഗുരുകുലത്തിലെ libraryൽ നിന്നാണ്. Rembrandt ന്റെ ചിത്രങ്ങൾ എന്നെ എന്നും അൽഭുതപ്പെടുത്തിയിട്ടുണ്ട്. നിഴലും, വെളിച്ചവും ആണ് photography യുടെ ജീവനെങ്കിൽ, Rembrandt ന്റെ ചിത്രങ്ങൾ Photographs ആണെന്നു പറയേണ്ടി വരും. അത്രക്കു സൂക്ഷ്മമായി ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിഴലും, വെളിച്ചവും ഇടകലരുന്നത്. http://en.wikipedia.org/wiki/Rembrandt.
Vermeer,Van Gogh തുടങ്ങിയവരുടെ ചിത്രങ്ങൾക്കു അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുവേന്നു ഞാൻ കരുതിയിരുന്നു. അക്കാലത്ത് US ലുള്ള ഗുരു നിത്യയുടെ ഒരു സുഹ്രുത്ത് അയച്ചു തന്ന Sister Wendy's story of Painting പോലെയുള്ള പുസ്തകങ്ങൾ എന്റെ കലാദ്ധ്യാപകരായി. കലയുടെ ആ ലോകത്തുകൂടി കടന്നു പോയപ്പോൾ Van Goghഉം മറ്റും ഒരു അദ്ഭുതമായി എനിക്കു തോന്നി. അക്കാലത്തെ എന്റെ സമപ്രായക്കാരായ ഭൂരിപക്ഷം ആൾക്കാരെയും പോലെ കലയേയും, സംസ്കാരത്തേയും കുറിച്ച് ഏറെ അറിയാൻ സാധാരണഗതിയിൽ വലിയ സാധ്യതകൾ ഒന്നുമില്ലാതിരുന്ന എനിക്ക്, ഗുരു നിത്യയുടെ സഹവാസവും ഗുരുകുലത്തിൽ അക്കാലതുണ്ടായിരുന്നവരും, വന്നും പോയുമിരുന്ന ധിഷണാശാലികളായ മനുഷ്യരും കാരണമായിട്ടുണ്ട്.
ഒരോ സുഹ്രുത്തുക്കളും ഒരു തരത്തിലല്ല്ലെങ്കിൽ, മറ്റൊരു തരത്തിൽ കഴിവുള്ളവരാണ് എന്നുള്ളത്താണ് ഞാൻ ഗുരുകുലത്തിൽ നിന്നും പഠിച്ച വലിയ പാഠം. പലപ്പോഴും അതു സ്വയം തിരിച്ചറിയപ്പെടാതെ പോകുന്നുവേന്നു മാത്രം. എല്ലായ്പ്പോഴും, പുതിയ സാധ്യതകൾക്കു മനസ്സു തുറന്നിടാൻ ഞാൻ ശീലിച്ചു.
അതൊരു മനോഹരമായ കാലഘട്ടമായിരുന്നു-
അതിരുകളില്ലാതെ സ്വപ്നങ്ങൾ കാണാൻ പഠിച്ച കാലം.
ഹ്രദയം പ്രേമത്താൽ നിറഞ്ഞ കാലം.
നിർഭയമായി ജീവിതത്തെ നോക്കി ചിരിക്കാൻ ശീലിച്ച കാലം.
ജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും അടുത്ത പുറപ്പെടലിനേക്കുറിച്ചോർമ്മിപ്പിക്കുകയും, സുഹ്രത്തുക്കൾ വഴി പിരിയുകയും ചെയ്തപ്പോൾ ഞാനും യാത്ര തിരിച്ചു.
ജോലിയുടെ ഭാഗമായി ഒരോ രാജ്യങ്ങളിൽ പോകുമ്പോൾ, immigration counterൽ visa stamp ചെയ്യാൻ കൊടുക്കുമ്പോൾ പണ്ടു ഞാനും എന്റെ കൂട്ടുകാരും ഒന്നിച്ചിരുന്നു സ്വപ്നം കണ്ട "ഏക ലോക"ത്തെക്കുറിച്ചോർക്കും. എനിക്കറിയാം, ലോകം ഒരു കാൽപനിക സ്വപ്നമല്ലെന്ന്. ചതിക്കുഴികളും, വഞ്ചനകളും നിറഞ്ഞ ലോകം. പക്ഷെ, ഇവിടെ നന്മയും, സൗന്ദര്യവുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഈ ലോകവും, ജീവിതവും സുന്ദരം തന്നെ.
ഞാൻ ആരവങ്ങളില്ലാത്ത ഒരു യാത്രയിലാണ്; ഇടക്കെപ്പോഴൊക്കെയോ ക്ഷീണം തോന്നുമ്പോൾ ഞാൻ മനസ്സുകൊണ്ട് ഊട്ടിയിലെ മഞ്ഞുമൂടിയ മലനിരകളിലെത്തും. എരിയുന്ന ഓക്കുമരക്കൊമ്പുകൾക്കു ചുറ്റും സൂഫി നൃത്തച്ചുവടുകൾ വെക്കുന്ന ഷൗക്കത്തേട്ടനെയും, ധ്യാനത്തിന്റെ ആഴങ്ങളിലേക്കു പോവുന്ന ജോസഫേട്ടനേയും, സുധിയേട്ടനേയും ഒക്കെ കാണും. ഓണത്തിനു പൂക്കളമൊരുക്കാൻ, എന്റെ നിർബന്ധത്തിനു വഴങ്ങി Wellington Army College ന്റെ മതിൽക്കെട്ടുകളോഠു ചേർന്നു നിൽക്കുന്ന പൂവു പറിക്കാൻ വേണ്ടി കൂടെ വന്ന പ്രമോദ് ചേട്ടനെയും, പ്രസാദേട്ടനെയും ഒക്കെ എനിക്കു വ്യക്തമായി കാണാം. ആത്മാവിന്റെ ആഴങ്ങളിലേക്കെത്തുന്ന, മുഴക്കമുള്ള ശബ്ദത്തിൽ കന്നട ഗീതങ്ങൾ പാടുന്ന വിനയണ്ണനും, തന്റെ കവിതകൾ ഉറക്കെ ചൊല്ലുന്ന ഗോപി ദാസണ്ണനും എന്റെ സ്വപ്നങ്ങളിൽ കൂട്ടു വരും.
ഊട്ടിയിലെ കൊടും തണുപ്പിൽ ഒരു ദിവസം ഞാനും രാമക്രഷ്ണനണ്ണനും കൂടി വളരെ വൈകി Fernhillലെ മലമ്പാതയിലൂടെ നടന്നതോർക്കുന്നു. December ംആസത്തിലെ ഒരു പൗർണ്ണമി ദിവസമായിരുന്നു അന്ന്. ഇന്നും ഉറക്കം വരാത്ത രാത്രികളിൽ, നീലനിറത്തിൽ അന്നു കണ്ട മലനിരകളും, കോച്ചിവലിക്കുന്ന ആ തണുപ്പും ഓർത്ത്, ഞാൻ ഉറക്കത്തിലേക്കാഴും.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
by Robert Frost
{End of Series}
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Saturday, 10 October 2009
Subscribe to:
Post Comments (Atom)
2 comments:
പ്രീയ കുട്ടന്‍
നിത്യയാല്‍ താങ്കള്‍ മാനസീകമായി സ്പര്ശിക്കപെട്ടിരിക്കുന്നു--ഭാഗ്യവാന്‍
ഇത് മറ്റുള്ളവരിലേക്ക് ആകാവുന്നത്ര പകര്‍ന്നു നല്‍കുക
ഈ ബ്ലോഗ് ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ തോന്നിയത് എന്റെ ഗുരുവിനോടുള്ള,ബഹുമാനമോ സ്നേഹമോ ആയിരിക്കാം.ഗുരുവുമായി എഴുത്തുകളിളുടെ ആശയ വിനിമയം നടത്താന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.എന്റെ ഏറ്റവും വലിയ നഷ്ടമായിട്ട് ആ വിയോഗത്തെ കാണുന്നു.
താങ്കളോട് അല്പം അസുയ തോന്നാതില്ല .പക്ഷെ അതിയായ സന്തോഷവുമുണ്ട്.അവനവനായി ജീവിക്കാന്‍ അഭിമാനിക്കുന്ന വ്യക്തിത്വം അത് നല്കാന്‍ സഹായിച്ച ഗുരുവിന്റെ സന്ദേശം ജിവിതതിളുടെ പകര്‍ത്താന്‍ ഉപയോഗിക്കുന്നതില്‍.സന്തോഷം
Post a Comment