കഴിഞ്ഞ കുറെ നാളുകളായി Blog ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത, പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവും, തന്റെ പ്രതിഛായക്കു കോട്ടം തട്ടുന്ന രീതിയിൽ കുറേപ്പേർ ചേർന്നു Internet മാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അതിനെതിരെ Cyber Cell നു പരാതി കൊടുത്ത് കുറ്റക്കാരെ കണ്ടെത്തിയതുമാണല്ലോ ?
ഈ വിഷയത്തിൽ Blogൽ ഞാൻ ആദ്യം ശ്രദ്ധിച്ച post ചിത്രകാരന്റേതാണു http://chithrakarans.blogspot.com/2009/11/blog-post_23.html. ചിത്രകാരന്റെ postൽ ഈ വിഷയം ചർച്ച ചെയ്യുന്ന മറ്റു Blogകളിലേക്കുള്ള link കളും കൊടുത്തിട്ടുണ്ട്.
പിന്നെക്കണ്ടത് http://politicsofthemasses.blogspot.com/2009/11/blog-post.html
പിന്നെ ഇവിടെ http://keralablogacademy.blogspot.com/2009/11/blog-post.html
ഓരോ postഉം എനിക്കു താൽപര്യം തോന്നിപ്പിച്ചു.
ഈ Blogകളിലൂടെ ഒക്കെ വായിച്ചു പോയപ്പോൾ അസാധാരണമായി എനിക്കു തോന്നിയത് Bloggers ഈ post കളോടു പ്രതികരിക്കുന്ന രീതിയാണു. ഇത്രക്കൊക്കെയേ ഉള്ളോ മലയാളം Bloggers എന്നു അൽപം വിഷമത്തോടെ ചിന്തിച്ചുപോയി...
സമൂഹത്തെ നിയന്ത്രിച്ചു നിർത്തുന്നതിൻ അധികാരം ഓരോ വഴികൾ തേടുമ്പോൾ (അധികാരം എന്നു പറയുമ്പോൾ അതിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർടിയെ ഞാൻ ഉദ്ദേശിക്കുന്നില്ല, എല്ലാ രാഷ്ട്രീയ വിഭാഗക്കാരും, Bureaucratകളും ഉൾപ്പെടുന്ന വലിയ ഒരു സമൂഹത്തെയാണ് ഞാൻ വിവക്ഷിക്കുന്നത്. ) അത്തരം വഴികൾ ഒരിക്കലും ഒരു പൗരന്റെ ധാർമ്മികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം ആവാതിരിക്കണമെന്നും ഏവരും സമ്മതിക്കുമല്ലോ? ഞാൻ ജനിക്കുന്നതിനും മുൻപെ ഇന്നാട്ടിൽ ഉണ്ടായ അടിയന്തിരാവസ്ഥയുടെ ഭീതികൾ ഒക്കെ നേരിട്ടറിഞ്ഞ ഒരു തലമുറക്കു അതിൽ ഒരു സംശയവും ഉണ്ടാവേണ്ടതല്ല.
അതുകൊണ്ടുതന്നെ, നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഒരു മാറ്റം കൊണ്ടുവരുമ്പോഴും, രാജ്യത്തെ പരമോന്നത കോടതി നിർണ്ണായകമായ ഒരു വിധി പ്രസ്താവം നടത്തുമ്പോഴും അതൊക്കെ സശ്രദ്ധയോടെ നോക്കികാണുകയും, ചർച്ച ചെയ്യപ്പെടുകയും പതിവാൺ; പൗരാവകാശങ്ങളെക്കുറിച്ച് ബോധമുള്ള ഏതൊരു സമൂഹവും ഇതൊക്കെ ചെയ്യും - അതു India ആയാലും, U.S ആയാലും Cuba ആയാലും!
നമ്മൾ കേരളീയർ "ഭയങ്കര പ്രബുദ്ധർ" ആണെന്നാണല്ലോ വെപ്പ്? ഞാനും അങ്ങനെ തന്നെയാണു കരുതുന്നത്. അപ്പോൾ അത്യാവശ്യം സാമൂഹിക - രാഷ്ട്രീയ- വൈജ്ഞാനിക Blogging ഒക്കെ നടത്തുന്ന മലയാളികൾ കൂട്ടത്തിലെ ഒരു വരേണ്യ "ബുദ്ധിജീവി" വിഭാഗമാണെന്നു ഞാൻ കരുതിയെങ്കിൽ ആരും തെറ്റു പറയില്ലല്ലോ??
പക്ഷെ മുൻപ് സൂചിപ്പിച്ച Blogകളുലെ comment കളിൽ പോയി നോക്കു. പഴയ Proletarian കാലഘട്ടത്തിലേയെന്ന പോലെ, അധികാരവർഗ്ഗം, സാധാരണ പൗരന്മാരെ നിശ്ശബ്ദരാക്കി, പൗരാവകാശങ്ങൾ നിഷേധിച്ച് മുന്നോട്ടുപോയാലുള്ള അപകടത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആ വിഷയത്തിൽ കാമ്പുള്ള ചർച്ചകൾ തുടങ്ങാൻ വേദിയൊരുക്കുകയും ചെയ്ത postകളിൽ വന്ന comment കൾ ശ്രദ്ധിക്കു- വ്യക്തിഹത്യകളും, ചവിട്ടി നിൽക്കുന്ന മണ്ണൂർന്നു പോകുമ്പോഴും നേതാക്കൾക്കു ഓശാന പാടുന്നവരുടെ സ്തുതിഗീതങ്ങളും, പിന്നെ മൊഴി മുട്ടുമ്പോൾ തെറി വിളികളും മാത്രം!
cyber law യെക്കുറിച്ചിപ്പോഴും പൊതുജനങ്ങളടെയിടയിൽ വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. പക്ഷെ ഒരു e-mail പോലും ഒരു വ്യക്തിയെ 7 വർഷം തുറുങ്കിലടക്കാനുള്ള അധികാരം ഭരണകൂടത്തിനു നൽകുന്നുവെങ്കിൽ, അത്തരം email അയക്കാതിരിക്കാൻ വേണ്ടിയെങ്കിലും നമ്മൾ ആ നിയമം അറിയണം. Indian IT Act 2000 ൽ, ചില കൂട്ടിച്ചേർക്കലുകൾ വരുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ മുറുകിയതു തന്നെ, 2004ൽ Bazze.com ന്റെ Country Manager ആയിരുന്ന Avinash Bajaj ന്റെ അറസ്റ്റോടു കൂടിയാണു. അവിനാശ് corporate മേഖലയെ പ്രധിനിധീകരിക്കുന്ന ആളായതുകൊണ്ട്, രാജ്യത്തെ corporate ഭീമന്മാരും, media യും അതൊരു അവസരമാക്കി, IT corporate ഭീമന്മാർക്കു ഗുണമാകുന്ന രീതിയിൽ Cyber Act ഭേദഗതി ചെയ്യാനുള്ള lobbying തുടങ്ങി. digital signatureകൾ നിലവിൽ വന്നാൽ ഉണ്ടാവാൻ സാധ്യതയുള്ള ഭീമമായ Business സാധ്യതകളാണു IT മേഖലയെ ഇതിനു പ്രേരിപ്പിച്ചതെങ്കിൽ, print media യിൽ നിലവിലുള്ള കർക്കശമായ Censorship നെ വിദഗ്ധമായി മറികടക്കാൻ, Internet media സഹായിച്ചേക്കും എന്നുള്ള തെറ്റിപ്പോയ ഒരു പ്രതീക്ഷ ആയിരുന്നിരിക്കണം mediaയെ ഇതിലേക്കു ആകർഷിച്ച ഘടകം. പക്ഷെ എതിർപ്പുകൾ ഉയർന്നതിനെ ത്തുടർന്ന് അത്ര പെട്ടെന്നത് നടപ്പായില്ല. പിന്നെ, ഇഴഞ്ഞു നീങ്ങിയ നിയമ ഭേദഗതി 2008ൽ വെറും 17 minute സമയം കൊണ്ടു നമ്മുടെ നിയമ നിർമ്മാണ സഭ പാസ്സാക്കി! അതും രാജ്യസഭയും, ലോകസഭയും മുംബൈ കലാപത്തിന്റെ ചൂടുപിടിച്ച ചർച്ചകൾക്കിടയിൽ കിടന്നു തിളക്കുമ്പോൾ!
രാഷ്ട്രപതിയുടെ ഒപ്പോടുകൂടി october മാസം നിയമം ആവുകയും ചെയ്തു. നിയമം നിലവിൽ വന്നു കഴിഞ്ഞു സാധാരണക്കാരായ ജനം ചർച്ച ചെയ്തു തുടങ്ങിയപ്പോളാണു 1885ൽ ബ്രിട്ടീഷ്കാരൻ കൊണ്ടുവന്ന Telegraph Actൽ പറഞ്ഞിരുന്നത്രയും പോലും വ്യക്തിസ്വാതന്തൃയം ഇതിലില്ല എന്നറിഞ്ഞു തുടങ്ങിയത്! (IT Act 2000ലെ ഈ ഭാഗം നോക്കു. 2008ലെ ഭേദഗതികളിലും ഇതിൽ മാറ്റമില്ല! ) എന്നിട്ടും നമ്മുടെ "പ്രബുദ്ധ മലയാള Blogger" മാർക്കതൊരു ചർച്ചാ വിഷയം ആയി തോന്നുന്നില്ല! പറഞ്ഞു വരുപോൾ പിന്നെയും കറങ്ങിത്തിരിഞ്ഞു പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരനിലെത്തി നിൽക്കും! (ചിലർ കുറേക്കൂടി കടന്ന് ജാതിയും, മതവുമൊക്കെ എടുത്തു കൊണ്ടു വരുന്നതു കണ്ടു!)
ആധികാരികമായി ഇതിനെക്കുറിച്ചൊക്കെ അറിയാവുന്നവർ മലയാളം Blog എഴുതുന്നവരിൽ കുറവായിരിക്കും, എന്നാലും വീമ്പു പറയുന്നതിലും, പരസ്പരം വഴക്കിടുന്നതിലും നല്ലതല്ലേ പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത്? അല്ല, അല്ലേ?
Off Topic: "മൗനം വിദ്യാനു ഭൂഷണം" തന്നെ, എന്നാലും ചിലപ്പോഴൊക്കെ അറിയാവുന്നതു പറയണം. മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാക്കന്മാരിഷ്ടമ്പോലെയുള്ള സ്ഥലമാണു ബൂലോകം എന്നെല്ലാവർക്കും അറിയാം. അതു കൊണ്ടു തന്നെ അബദ്ധം പറ്റിയാലും നമ്മളൊക്കെയല്ലേ അറിയൂ!
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Tuesday, 1 December 2009
Subscribe to:
Post Comments (Atom)
19 comments:
രാഷ്ട്രീയവും, മനുഷ്യാവകാശവും തമാശയാകുമ്പോൾ ?
മൗനം വിദ്യാനു ഭൂഷണം :-)
നന്നായി കുട്ടേട്ടാ ഈ തുറന്നെഴുത്ത്..
മൗനം വിദ്വാന് ഭൂഷണം :-)
മഹാത്മാ ഗന്ധിജിയുടെ ഒരു മുദ്രാവാക്യം തൽക്കാലം ഇവിടെ കുറിച്ചിടാം"അലസന്മാറുടെ തലമുറക്ക് സ്വാതന്ത്ര്യം ഒരു വിലക്കപ്പെട്ട കനിയാണ്.നിദാന്ത ജാഗ്രതയാണ്.സ്വാതന്ത്ര്യത്തിന്റെ കാവൽ ഭടൻ" ഗാന്ധിയനായത് കൊണ്ടല്ല ഇതിവിടെ കുറിക്കുന്നത്.അഹിംസാ സമരഘട്ടത്തിലും ഈ അലസന്മാർ ഗാന്ധിജിക്കും പ്രശ്നമായിരുന്നു എന്ന് പറയാനാണ്.
cyber law യെ പറ്റി ഇത്ര വിശദമായി പറഞ്ഞതു നന്നായി. മിക്കവാറുമൊക്കെ മുറിമൂക്കന്മാരായതുകൊണ്ട് അബദ്ധമൊക്കെ ധൈര്യമായി വിളിച്ചു പറയാം അല്ലേ? :)
ആ മോഹം മനസ്സിലിരിക്കട്ടെ Typist ചേച്ചി.. :-) കാര്യം മുറിമൂക്കന്മാരാണേലും കാര്യങ്ങൾ പറയുമ്പോൾ ശരിക്കും പറഞ്ഞില്ലേൽ ഒരു ദാക്ഷണ്യവുമില്ലാതെ ചെത്തി ഉപ്പിലിട്ടുകളയും! ഞാൻ മലയാളിയാണെങ്കിൽ, പേച്ചുന്നത് അഹങ്കാര അക്സന്റുള്ള മലയാളമാണെങ്കിൽ, സത്യമായും എന്നേക്കാളും വിവരമുള്ള ഒരുത്തൻ ഉണ്ടെന്നു കണ്ടാൽ അവന്റെ അവസാനം കണ്ടേ ഞാൻ അടങ്ങു... അന്നേരം അവനെ അബദ്ധം പറയാൻ ഞാൻ സമ്മതിക്കുമോ?!! ഹല്ല പിന്നെ!! ഹാ..ഹാ..
കടത്തനാടാ..ആ ഒരു വലിയ ഓർമ്മപ്പെടുത്തലിനു നന്ദി..ആ വാക്കുകൾക്കു ഏറെ പ്രസക്തിയുണ്ട്..ഒരു പക്ഷെ എന്റെ postന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെല്ലാം ഗാന്ധിജിയുടെ ആ വാക്കുകളിലുണ്ട്.
സുനിൽ: എന്തു ചെയ്യാനാ സുനിലേ? ചിലപ്പോൾ കണ്ട്രോൾ വിട്ടുപോവും! അല്ല, വിദ്വാന്മാരെല്ലാം, വിവരക്കേടു പുറത്തറിയുമല്ലോ എന്നോർത്തു മിണ്ടാതിരിക്കുമ്പം ഒരുത്തനെങ്കിലും വല്ലതും പറയണ്ടേ? വിവരമുള്ളവർ അതു തിരുത്തുന്നതു കണ്ടെങ്കിലും സാമാന്യ ജനത്തിന് വിവരം ഉണ്ടാവുമല്ലോ അല്ലേ? :-)
നന്നായി ഇത്രയെങ്കിലും എഴുതിയത്. ഞൻ മറ്റൊരു ബ്ലോഗ് പോസ്റ്റിൽ കമന്റിട്ടപ്പോൾ ഐറ്റി ആക്ടിനെ പറ്റി ചർച്ച തുടങ്ങിവച്ചതാണു. എന്തുകൊണ്ടോ ആരും അതിനെ പിടിച്ച് പ്രതികരിച്ച് കണ്ടില്ല. വിഷയം അതല്ലെന്നു പറയുകയും ചെയ്തു. അതു പോകട്ടെ.
ഒരു മാസമല്ലേ ആയുള്ളൂ പുതിയ നിയമം വന്നിട്ട്. പിന്നെ ഇതൊരും നിയമമല്ലേ. മറ്റുള്ള ലേഖനങ്ങളെ പോലെ അത്ര നിസ്സാരമായി തള്ളാവുന്നതല്ല. പഠിക്കാൻ സമയമെടുക്കും.[തുടരും]
ഇലക്ട്രോണിക് വിനിമയത്തിനും ക്രയവിക്രയത്തിനും സാധുത നല്‍കുന്നതിന് ഊന്നല്‍നല്‍കിയായിരുന്നു ഐടി ആക്ട് 2000 നിയമം അന്നു നടപ്പാക്കിയത്. 2005ല്‍ ആണു ഭേദഗതിക്കുള്ള കരടു തയാറാക്കിത്തുടങ്ങിയത്. മൂന്നുവര്‍ഷം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്.
2008 ൽ പുതുക്കിയപ്പോൾ സമഗ്രമായ കൂട്ടിചേർക്കലുകൾ നടത്തിയിട്ടുണ്ടെന്നാണു ഒറ്റ വായനയിൽ മനസ്സിലാകുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് പോലീസ് ഏമാന്മാർ അവർക്ക് യുക്തമെന്നു തോന്നുന്ന രീതിയിൽ നിയമങ്ങളെ വ്യഖ്യാനിച്ച് പോന്നു. ഇനി അതിനു സ്കോപ്പില്ല. ഏതാണ്ട് എല്ലാ കാര്യങ്ങളു വ്യക്ത മായി തന്നെ പറഞ്ഞിരിക്കുന്നു. പക്ഷേ കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ അങ്ങോട്ട് തിരിഞ്ഞാലും ഇങ്ങോട്ട് തിരിഞ്ഞാലും കുറ്റക്കാരനായി മാറുമെന്നു മാത്രം [തുടരും]
ഒരു ഉദാഹരണം പറയാം.
“മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ,
അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ,
ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്. മറ്റൊരാളെ അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ,
ശത്രുതയുണ്ടാക്കുകയോ,ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇ-മെയിലുകള്‍ ദുഷ്ടലാക്കോടെ അയയ്ക്കുന്നത് ഐടി ആക്ട് 66 വകുപ്പുപ്രകാരം മൂന്നുവര്‍ഷംവരെ തടവുകിട്ടാവുന്ന കേസാണ്.
മേൽ പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ നം അയക്കുന്ന ഈ-മെയിലുകൾ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്നുവെങ്കിൽ മൂന്നു വർഷം വരെ തടവു കിട്ടാവുന്ന കേസ്സാണെന്നു
വന്നാലോ?
ഇതെന്താ വെള്ളരിക്കാ പട്ടണമോ. അയക്കുന്ന ആൾ ഉദ്ദേശിച്ചില്ലെങ്കിലും, ഈ-മെയിൽ കിട്ടുന്ന ആൾക്ക് അങ്ങനെ തോന്നിപ്പോയാൽ സംഗതി കുഴഞ്ഞല്ലോ.
രസകരമായൊരു മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഈ മെയിലുകൾ അയക്കുന്ന
ആളാണല്ലോ സാധാരണഗതിയിൽ അപമാനമുണ്ടാക്കിയതിനോ,
ഭീഷണിപ്പെടുത്തിയതിനോ ഉത്തരവാദി. എന്നാൽ പുതുക്കിയ നിയമത്തിൽ
“"transmitted or received on a computer," എന്നു പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നത് ഈമെയിൽ അയച്ചവനും കിട്ടിയവനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണു.
[നീളം കൂടിയ കമന്റുകൾ ഗൂഗീൽ മാക്കുന്നു]
അങ്കിൾ, താങ്കളെപ്പോലെയൊരാളുടെ അഭിപ്രായങ്ങൾ തീർച്ചയായും വളരെ വിലപ്പെട്ടതു തന്നെ. 1986ൽ തന്നെ computing ൽ മലയാളം ഭാഷയൊക്കെ കൊണ്ടുവന്ന അങ്കിൾ മുൻപേ പറക്കുന്ന പക്ഷിയാണെന്ന്, Cyber law യിലെ ചർച്ചകളിലൂടെ വീണ്ടും തെളിയിക്കുന്നതു കാണുമ്പോൾ സന്തോഷവും, അഭിമാനവും ഉണ്ട്.
അങ്കിൾ, എന്റെ post ലെ ഈ ഭാഗം ശ്രദ്ധിച്ചോ? -"(IT Act 2000ലെ ഈ ഭാഗം നോക്കു. 2008ലെ ഭേദഗതികളിലും ഇതിൽ മാറ്റമില്ല! )"
എന്റെ വായനയിൽ 2008 ലെ amendment ലും അതിനു മാറ്റം വന്നതായി തോന്നുന്നില്ല. എന്താണ് അങ്കിളിന്റെ അഭിപ്രായം?
ക്രിമിനൽ പ്രൊസിഡിയർ കോഡിലെ വകുപ്പ് 80 -ം ഐറ്റി ആക്റ്റ് 2008 ലെ വകുപ്പ് 80 -ം ഏതാണ്ട് സമാനമാണു. രണ്ടും പൊതുസ്ഥലങ്ങളിൽ പോലിസിനുള്ള അധികാരം വ്യക്തമാക്കുന്നു. പക്ഷേ ഒരു പ്രധാന വ്യത്യാസം മുമ്പ് ഈ അധികാരം പോലിസിലെ ഒഫ് Dy.SP ക്കായിരുന്നത് ഇപ്പോൾ പുതുക്കിയ ഐറ്റി ആക്ട് പ്രകാരം ഒരു ഇൻസ്പെക്ടർക്ക്, നമ്മുടെ സംസ്ഥാനത്ത് ഒരു സർക്കിൽ ഇൻസ്പെക്റ്റർക്ക്, പൊതുസ്ഥലത്ത് കയറി പരിശോധിക്കാനുള്ള അധികാരം നൽകിയിരിക്കുന്നു. ഇതാണു എനിക്ക് മനസ്സിലായത്.
പക്ഷേ അപകടമാണു പുതിയ നിയമം.
See a good post here also http://anonyantony.blogspot.com/2009/11/blog-post_25.html
പോസ്റ്റ് വളരെ അധികം പ്രയോജനപ്പെട്ടു ...പ്രത്യേകിച്ചും എന്നെ പോലെ സോഫ്റ്റ്വെയര് ഗുമസ്ത ആയിട്ടും സൈബര്‍ നിയമങ്ങള്‍ അറിയാത്തവര്‍ക്ക്..
Thnx a lot for that pointer to IT Act 2000. :)
മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ എന്നും രാജാവുകയാണല്ലൊ പതിവ്...
എന്തായാലും നന്നായി ഷൈൻ..കുറച്ചുകാര്യങ്ങളെങ്കിലും വ്യക്തമായി തുറന്നുപറഞ്ഞിരിക്കുന്നൂ..കേട്ടൊ
നല്ല പോസ്റ്റ് കുട്ടേട്ടാ...
ഇപ്പഴാ വായിച്ചത്.
ഞാനും പഠിച്ചു കൊണ്ടിരിക്കുന്നു.
പൊതുവേ പഠിത്തത്തില്‍ ഉഴപ്പനാ. കിട്ടുന്നതൊക്കെ ഫോര്വേഡഡിക്കലാ പതിവു. ഞാനും ഇതൊക്കെ പഠിച്ചേ മതിയാവൂ, അല്ലെ? ഒന്നിരുന്നു നോക്കട്ടെ, ബ്ലോഗറായിപ്പോയില്ലെ?
ഒരുപാട് വിവരങ്ങള്‍ കാട്ടിത്തന്നതിന്നു നന്ദി
നല്ല വായനാനുഭവത്തിനു നന്ദി.
പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Post a Comment