എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Friday, 5 March 2010

വിലകുറയുന്ന വിഭൂതി, വില കൂടുന്ന ഭക്തി. -Best joke of 2010

ഹെന്റമ്മോ! അടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ ചിരിച്ചിട്ടുണ്ടാവില്ല. രാവിലെ പത്രവാർത്ത - കേരള സംസ്ഥാന ബഡ്ജറ്റിൽ വിഭൂതി,ജപമാല, രുദ്രാക്ഷമാല, കൊന്ത എന്നിവക്കു വിലകുറയും എന്ന് കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയിലെ 'ബുദ്ധിരാക്ഷസൻ' ആയ ധനമന്ത്രി!

എന്തായാലും, എത്ര ആനന്ദന്മാരെയും, മാധവന്മാരെയും പൊക്കിയാലും, നമ്മൾ മലയാളികൾക്ക്‌ ഇതൊക്കെ ഒരു അവശ്യവസ്തുവായി തുടരുമെന്നു മനസ്സിലാക്കിയ ധനമന്ത്രിയുടെ ദീർഘദ്രഷ്ടിക്കു നമോവാകം!

അതുമാത്രമോ, ഒരു socialist - communist ആയതുകൊണ്ടാവും എല്ലാ വിഭാഗക്കാർക്കും അവശ്യമായത്‌, പരാതിക്കിട നൽകാതെ തുല്യ അളവിൽ അദ്ദേഹം നൽകിയിട്ടുമുണ്ട്‌.

*************

ഞങ്ങളുടെ main സംഭവമായ മഞ്ഞപ്പട്ടിനു നികുതിയൊഴിവാക്കിയിട്ടില്ല!

(post ഇട്ടു കഴിഞ്ഞു കുറെക്കഴിഞ്ഞപ്പോഴാണു ഇക്കാര്യം ഓർത്തത്‌. അതുകൊണ്ടു പിന്നീട്‌ കൂട്ടിച്ചേർത്തത്താണ്‌. അല്ലെങ്കിലും 'ചോവനു' ബുദ്ധി പിന്നോട്ട്‌ എന്നല്ലേ പറച്ചിൽ?!!)

പിന്നോക്ക വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണന ആയേ ഇതിനെ കാണാൻ കഴിയൂ. ഒരു 'ചോവൻ' എന്ന നിലയിൽ ഞാൻ എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. പച്ചത്തുണിക്കും നികുതിയൊഴിവില്ലാത്തതു കൊണ്ട്‌, മുസ്ലിം സഹോദരങ്ങളുമായിച്ചേർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ഞങ്ങൾ സഖ്യമുണ്ടാക്കി ആഞ്ഞടിക്കും.


(ഒ.ടോ. - സ്വന്തമായി ഒന്നിൽ കൂടുതൽ blog ഉള്ള പ്രവാസികൾക്ക്‌, അവർ കേരളത്തിന്റെ 'സാംസ്കാരിക ഉയർച്ചക്കു' നൽകുന്ന കനത്ത സംഭാവനകളെ (കനപ്പിച്ച some ഭാവന എന്നും വായിക്കാം) പരിഗണിച്ച്‌, book publishing, film production എന്നീ മേഖലകളിൽ പലിശരഹിത വായ്പാ സൗകര്യം കൂടി നൽകിയിരുന്നെങ്കിൽ...

ഹ, ഹ,ഹ... )

6 comments:

★ Shine said...

ധനമന്ത്രിയുടെ ദീർഘദ്രഷ്ടിക്കു നമോവാകം!

പാര്‍ത്ഥന്‍ said...

കുട്ടേട്ടാ....
ഞാൻ ഇന്നലെ രാത്രി തുടങ്ങിയ ചിരിയാണ്. എന്തായാലും ഇച്ചിരി കള്ളുകുടിക്കാൻ ചമ്മന്തിപ്പൊടി ബാക്കിവെച്ചിട്ടുണ്ട്. ബാറിൽ ഭക്ഷണത്തിന് ഇപ്പോ എന്താ ടാക്സ്.

കുട്ടേട്ടാ, ‘തനി ചോന്’ എന്തിനാ മഞ്ഞ, ചോപ്പല്ലെ അഭികാമ്യം. ബെൽറ്റും തൊപ്പിയും ഒഴിവാക്കിയതിൽ എന്തോ ഒരു പന്തികേടു തോന്നി.

jayanEvoor said...

ഹ!! ഹ!!
നല്ല ഫലിതം!

krishnakumar513 said...

അവശ്യവസ്തുക്കള്‍ക്ക് സൌജന്യം നല്‍കിയപ്പോള്‍ കളിയാക്കുകയാ. ഹ ഹ ..

ANITHA HARISH said...

kollaam... angane nammale avaganichathu shariyaayilla... :D

അപ്പൂട്ടൻ said...

സന്ദേശത്തിൽ കോട്ടപ്പള്ളി പറയുന്നതുപോലെ ഇനി വിഭൂതിയും രുദ്രാക്ഷവും ഒക്കെ തിന്ന് ജീവിക്കേണ്ടിവരുമോ?

അല്ലാ, ഇത്തരം സാധനങ്ങൾക്ക്‌ ടാക്സ്‌ ഉണ്ടെന്നതുതന്നെ പ്രതിഷേധിക്കപ്പെടേണ്ട ഒരു കാര്യമല്ലേ?