പഠിക്കാന്‍ ആളില്ലാതാവുന്ന ആര്‍ട്ട് വിഷയങ്ങള്‍ - കേരളത്തിലെ ഒരു പ്രതിഭാസമാണിത് എന്ന് തോന്നുന്നു. ജോലി സാധ്യതയെക്കുറിച്ച് അറിയാത്തതുകൊണ്ടും, കേരളത്തിനു പുറത്തുള്ളവരുമായി മത്സരിച്ച് ജോലിക്കുള്ള അഭിമുഖങ്ങളില്‍ മുന്‍പിലെത്താം എന്നുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടും ഒക്കെയാവാം ഇത് സംഭവിക്കുന്നത്.
ഇംഗ്ലീഷ് പഠിച്ചാല്‍ ടീച്ചര്‍ മാത്രമല്ല, പരസ്യകമ്പനികളില്‍ കോപ്പിറൈറ്ററും ആകാം.
ഹിസ്റ്ററിക്കാര്ക്ക് ആര്ക്കിയോലോജി വിഭാഗത്തില്‍ ജോലിക്ക് ശ്രമിക്കാം. ഹിസ്റ്ററിയും ഇംഗ്ലീഷില്‍ ഒരു മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെങ്കില്‍ ബുക്ക് എഡിറ്റര്‍ ആവാന്‍ നല്ല സാധ്യത ഉണ്ട്. ഇത് പൊളിറ്റിക്സ്, എകണോമിക്സ് എടുത്ത് പഠിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
ഹിന്ദി, ഫ്രഞ്ച് ഒക്കെ എടുത്തു പഠിക്കുന്നവര്‍ക്ക് എംബസ്സികളിലും മറ്റും ദ്വിഭാഷിയായി ജോലി കിട്ടും.
സ്രഷ്ടിപരമായ കഴിവുകള്‍ ഉള്ളവര്‍ക്ക് മറ്റെന്നത്തെക്കാളും തൊഴില്‍ അവസരങ്ങള്‍ ഉള്ള കാലമാണിത്. ചിത്രകലയില്‍ താല്പര്യവും കഴിവുമുള്ളവര്‍ക്ക് പരസ്യകമ്പനികളില്‍ നല്ല ശമ്പളം കിട്ടുന്ന ഡിസൈനര്‍ ആവാം. അനിമേഷനും നല്ല സാധ്യതയുള്ള തൊഴില്‍ മേഖലയാണ്. പക്ഷെ, ഭാരതത്തില്‍ ഇപ്പോഴും അനിമേഷന്‍ വലിയ സാധ്യത ഇല്ല. രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന വര്‍ക്കുകളെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ജോലി സാധ്യത. ഫാഷന്‍ ഡിസൈനിംഗും ഏതാണ്ട് സമാനമായ അവസ്ഥയിലാണ്.
എന്ത് പഠിച്ചാലും നല്ലൊരു പ്രൊഫഷണല്‍ ആയി വളരാനുള്ള സാഹചര്യം ഇന്നുണ്ട്. പക്ഷെ, ചില പ്രധാന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ നല്ല പ്രാവീണ്യം നേടണം. കുറെ നല്ല പുസ്തകങ്ങള്‍ വായിക്കണം. നല്ല ഇംഗ്ലീഷ് സിനിമകള്‍ കാണണം. ആത്മവിശ്വാസം ഉണ്ടാവണം. നിറം, സൗന്ദര്യം ഇവയെചൊല്ലി ആത്മവിശ്വാസക്കുറവുണ്ടാവരുത്. ഒരു പ്ലസ് ടു കഴിഞ്ഞാല്‍ തനിയെ കുറെ യാത്രകള്‍ ചെയ്യണം. ലോകം കാണണം. TV സീരിയല്‍ കണ്ടു നേരം കളയാതെ ചെറുപ്പം മുതലേ ഒരു പ്രൊഫഷന് സ്വപ്നം കണ്ട് അതിനു വേണ്ടി ശ്രമിക്കണം.
എല്ലാ ആശംസകളും.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Wednesday, 28 July 2010
Subscribe to:
Post Comments (Atom)
8 comments:
എന്ത് പഠിച്ചാലും നല്ലൊരു പ്രൊഫഷണല്‍ ആയി വളരാനുള്ള സാഹചര്യം ഇന്നുണ്ട്.
ബൂലോകത്ത് വന്നതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു പോസ്റ്റ് കാണുന്നത്.സന്തോഷമുണ്ട്.
എന്നെയും എപ്പോഴും അലട്ടുന്ന ഒരു പ്രശ്നമാണിത്.എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ മെഡിസിനും,engineering ഉം മാത്രം നോക്കി നടക്കുന്നു.ചിലപ്പോള്‍ അവരുടെ രക്ഷിതാക്കളുടെ താല്പര്യവുമാവാം.പ്ലസ് ടൂ വിനു പഠിക്കുന്നെന്നു കേള്‍ക്കുമ്പോഴേ എല്ലാവരും ചോദിക്കാന്‍ തുടങ്ങും കോച്ചിംഗ് നു പോകുന്നുണ്ടോന്നു.
nannaayi :-)
മാഷേ, പ്രസക്തവും സുപ്രധാനവുമായ വിഷയമാണ്. കുറേക്കൂടി വിശദമായി എഴുതാമായിരുന്നു. സമാനമായ ചില ചിന്തകൾ ഇവിടെയുണ്ട്. ആശംസകൾ
BA english mathi ennu paranjappol veetukarkkum nattukarkkum okke puchamayirunnu, ippo ee post kandappol kurachum koodi athmavishvasamayi
ആര്‍ട്ട് വിഷയങ്ങള്‍ പോലെ, നാച്വറല്‍ സയന്‍സിനും ആളില്ലാതെ വരുന്നു. വരും കാലങ്ങളില്‍ അതിന്റെ ഇമ്പാക്റ്റ് സമൂഹത്തിന് തിരിച്ചടിയാകാതെ വയ്യ.
നന്നായി.
Valare Prasakthamaaya Lekhanam!
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി. ഓരോ പഠന വിഷയത്തിനും, വ്യകതിതാല്പര്യങ്ങള്ക്കും അനുസൃതമായ തൊഴില്‍മേഖലകളെക്കുറിച്ച് ഇപ്പോള്‍ ധാരാളം ലേഖനങ്ങള്‍ വരുന്നുണ്ടല്ലോ? (വാര്യര്‍ സാറിന്റെ ഉള്‍പ്പെടെ). അതുകൊണ്ടാണു നീട്ടിയെഴുതാഞ്ഞത്. ആരും ശ്രദ്ധിക്കാതെ പോവുന്ന ചില മേഖലകളെക്കുറിച്ച് ഇനിയുള്ള പോസ്റ്റുകളില്‍ പറയാന്‍ ശ്രമിക്കാം.
Post a Comment