എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Showing posts with label Guru Nitya Chaithanya yathi. Show all posts
Showing posts with label Guru Nitya Chaithanya yathi. Show all posts

Saturday, 10 October 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 10

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...തുടക്കം മുതൽ വായിക്കാൻ ഈ linkൽ പോവുക.  http://kuttettantekurippukal.blogspot.com/2009/09/blog-post_17.html

മഞ്ജനകരൈയിലെ ഓർമകളുടെ കഴിഞ്ഞ 9 കുറിപ്പുകളും വായിച്ചവർ അറിയുന്നുണ്ടാകും ഗുരുകുലം എന്നിൽ എന്തെല്ലാം നല്ല മാറ്റങ്ങൾ വരുത്തിയെന്ന്. പക്ഷെ ഒന്നോർക്കുക, ഗുരുകുല ജീവിതം എന്റെ ജീവിതവീക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും, അതിനു മുൻപും, ശേഷവും ഞാൻ ആർജ്ജിച്ച അറിവുകളും എന്റെ അനുഭവക്കുറിപ്പുകളെ സ്വാദീനിച്ചിട്ടുണ്ട്‌. ഇന്നാലോചിക്കുമ്പോൾ എനിക്കു ഗുണമായി എന്നു തോന്നുന്ന ചില കാര്യങ്ങളിൽ കുറച്ചിവിടെ കുറിക്കാം; സ്വന്തം അറിവു പ്രദർശിപ്പിക്കാനല്ല, ഏതെങ്കിലും ഒരാൾക്കോ ഒരു കുട്ടിക്കെങ്കിലുമോ പ്രയോജനപ്പെട്ടാൽ നല്ലതല്ലേ എന്ന ചിന്ത കൊണ്ടുമാത്രം.


കുട്ടിക്കാലത്തു വായിച്ച പൈകോ ക്ലാസിക്സ്‌ മുതൽ എം. ക്രഷ്ണന്നായർ സാറിന്റെ സാഹിത്യ വാരഫലം വരെ സാഹിത്യത്തെക്കുറിച്ചറിയാൻ എന്നെ സാഹിയിച്ചിട്ടുണ്ട്‌. ഗുരു നിത്യയുടെ പുസ്തകങ്ങളെക്കാളും, വാക്കുകളേക്കാളും അദ്ദേഹത്തിന്റെ പ്രവർത്തികളും, ചെയ്യുന്ന പ്രവർത്തിയോടുള്ള മനോഭാവവുമാണ്‌ എന്നെ ആകർഷിച്ചത്‌.

ചെറുപ്പത്തിലെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നെങ്കിലു, അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചറിഞ്ഞത്‌ ഗുരുകുലത്തിലെ libraryൽ നിന്നാണ്‌. Rembrandt ന്റെ ചിത്രങ്ങൾ എന്നെ എന്നും അൽഭുതപ്പെടുത്തിയിട്ടുണ്ട്‌. നിഴലും, വെളിച്ചവും ആണ്‌ photography യുടെ ജീവനെങ്കിൽ, Rembrandt ന്റെ ചിത്രങ്ങൾ Photographs ആണെന്നു പറയേണ്ടി വരും. അത്രക്കു സൂക്ഷ്മമായി ആണ്‌ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിഴലും, വെളിച്ചവും ഇടകലരുന്നത്‌. http://en.wikipedia.org/wiki/Rembrandt.


Vermeer,Van Gogh തുടങ്ങിയവരുടെ ചിത്രങ്ങൾക്കു അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുവേന്നു ഞാൻ കരുതിയിരുന്നു. അക്കാലത്ത്‌ US ലുള്ള ഗുരു നിത്യയുടെ ഒരു സുഹ്രുത്ത്‌ അയച്ചു തന്ന Sister Wendy's story of Painting പോലെയുള്ള പുസ്തകങ്ങൾ എന്റെ കലാദ്ധ്യാപകരായി. കലയുടെ ആ ലോകത്തുകൂടി കടന്നു പോയപ്പോൾ Van Goghഉം മറ്റും ഒരു അദ്ഭുതമായി എനിക്കു തോന്നി. അക്കാലത്തെ എന്റെ സമപ്രായക്കാരായ ഭൂരിപക്ഷം ആൾക്കാരെയും പോലെ കലയേയും, സംസ്കാരത്തേയും കുറിച്ച്‌ ഏറെ അറിയാൻ സാധാരണഗതിയിൽ വലിയ സാധ്യതകൾ ഒന്നുമില്ലാതിരുന്ന എനിക്ക്‌, ഗുരു നിത്യയുടെ സഹവാസവും ഗുരുകുലത്തിൽ അക്കാലതുണ്ടായിരുന്നവരും, വന്നും പോയുമിരുന്ന ധിഷണാശാലികളായ മനുഷ്യരും കാരണമായിട്ടുണ്ട്‌.


ഒരോ സുഹ്രുത്തുക്കളും ഒരു തരത്തിലല്ല്ലെങ്കിൽ, മറ്റൊരു തരത്തിൽ കഴിവുള്ളവരാണ്‌ എന്നുള്ളത്താണ്‌ ഞാൻ ഗുരുകുലത്തിൽ നിന്നും പഠിച്ച വലിയ പാഠം. പലപ്പോഴും അതു സ്വയം തിരിച്ചറിയപ്പെടാതെ പോകുന്നുവേന്നു മാത്രം. എല്ലായ്പ്പോഴും, പുതിയ സാധ്യതകൾക്കു മനസ്സു തുറന്നിടാൻ ഞാൻ ശീലിച്ചു.

അതൊരു മനോഹരമായ കാലഘട്ടമായിരുന്നു-
അതിരുകളില്ലാതെ സ്വപ്നങ്ങൾ കാണാൻ പഠിച്ച കാലം.
ഹ്രദയം പ്രേമത്താൽ നിറഞ്ഞ കാലം.
നിർഭയമായി ജീവിതത്തെ നോക്കി ചിരിക്കാൻ ശീലിച്ച കാലം.

ജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും അടുത്ത പുറപ്പെടലിനേക്കുറിച്ചോർമ്മിപ്പിക്കുകയും, സുഹ്രത്തുക്കൾ വഴി പിരിയുകയും ചെയ്തപ്പോൾ ഞാനും യാത്ര തിരിച്ചു.

ജോലിയുടെ ഭാഗമായി ഒരോ രാജ്യങ്ങളിൽ പോകുമ്പോൾ, immigration counterൽ visa stamp ചെയ്യാൻ കൊടുക്കുമ്പോൾ പണ്ടു ഞാനും എന്റെ കൂട്ടുകാരും ഒന്നിച്ചിരുന്നു സ്വപ്നം കണ്ട "ഏക ലോക"ത്തെക്കുറിച്ചോർക്കും. എനിക്കറിയാം, ലോകം ഒരു കാൽപനിക സ്വപ്നമല്ലെന്ന്. ചതിക്കുഴികളും, വഞ്ചനകളും നിറഞ്ഞ ലോകം. പക്ഷെ, ഇവിടെ നന്മയും, സൗന്ദര്യവുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഈ ലോകവും, ജീവിതവും സുന്ദരം തന്നെ.

ഞാൻ ആരവങ്ങളില്ലാത്ത ഒരു യാത്രയിലാണ്‌; ഇടക്കെപ്പോഴൊക്കെയോ ക്ഷീണം തോന്നുമ്പോൾ ഞാൻ മനസ്സുകൊണ്ട്‌ ഊട്ടിയിലെ മഞ്ഞുമൂടിയ മലനിരകളിലെത്തും. എരിയുന്ന ഓക്കുമരക്കൊമ്പുകൾക്കു ചുറ്റും സൂഫി നൃത്തച്ചുവടുകൾ വെക്കുന്ന ഷൗക്കത്തേട്ടനെയും, ധ്യാനത്തിന്റെ ആഴങ്ങളിലേക്കു പോവുന്ന ജോസഫേട്ടനേയും, സുധിയേട്ടനേയും ഒക്കെ കാണും. ഓണത്തിനു പൂക്കളമൊരുക്കാൻ, എന്റെ നിർബന്ധത്തിനു വഴങ്ങി Wellington Army College ന്റെ മതിൽക്കെട്ടുകളോഠു ചേർന്നു നിൽക്കുന്ന പൂവു പറിക്കാൻ വേണ്ടി കൂടെ വന്ന പ്രമോദ്‌ ചേട്ടനെയും, പ്രസാദേട്ടനെയും ഒക്കെ എനിക്കു വ്യക്തമായി കാണാം. ആത്മാവിന്റെ ആഴങ്ങളിലേക്കെത്തുന്ന, മുഴക്കമുള്ള ശബ്ദത്തിൽ കന്നട ഗീതങ്ങൾ പാടുന്ന വിനയണ്ണനും, തന്റെ കവിതകൾ ഉറക്കെ ചൊല്ലുന്ന ഗോപി ദാസണ്ണനും എന്റെ സ്വപ്നങ്ങളിൽ കൂട്ടു വരും.

ഊട്ടിയിലെ കൊടും തണുപ്പിൽ ഒരു ദിവസം ഞാനും രാമക്രഷ്ണനണ്ണനും കൂടി വളരെ വൈകി Fernhillലെ മലമ്പാതയിലൂടെ നടന്നതോർക്കുന്നു. December ംആസത്തിലെ ഒരു പൗർണ്ണമി ദിവസമായിരുന്നു അന്ന്‌. ഇന്നും ഉറക്കം വരാത്ത രാത്രികളിൽ, നീലനിറത്തിൽ അന്നു കണ്ട മലനിരകളും, കോച്ചിവലിക്കുന്ന ആ തണുപ്പും ഓർത്ത്‌, ഞാൻ ഉറക്കത്തിലേക്കാഴും.
 
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
 
by Robert Frost
 
{End of Series}

Thursday, 17 September 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 1

മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.


എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..


ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.

Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.

പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.








കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..

Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.



അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.

ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..

ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.

മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!

ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.

ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

Wednesday, 25 February 2009

ഗുരു നിത്യ ചൈതന്യ യതിയുടെ ഓർമ്മ പൂക്കൾ




ഇന്നു ഒന്നും എഴുതുന്നില്ല..ഞാൻ കഴിഞ്ഞ ഗുരുപൂജക്ക്‌, ഊട്ടിയിൽ വെച്ചെടുത്ത കുറെ ചിത്രങ്ങൾ മാത്രം...


Blog എഴുതാൻ തുടങ്ങിയപ്പോഴെ ഞാൻ എഴുതിയിരുന്നു...ഒരു category എന്നൊന്നുമില്ല എന്റെ Blog നു..എല്ലാം അൽപാൽപം വേണം എന്ന വിശ്വാസക്കാരനാണു ഞാൻ..


കുറെ സുന്ദരി പൂക്കൾ..












ഞാൻ 2 വർഷം കൂടെ ചിലവഴിച്ച എന്റെ വലിയ ഒരു സുഹൃത്തിന്റെ ഒർമകളുറങ്ങുന്ന മണ്ഢപം..- ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി സ്ഥലം.. കുറെ സുന്ദരമായ ഓർമകൾ ഉണ്ട്‌..


അദ്ദേഹത്തിനു സംഗീതം വളരെ ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു സംഗീതവും നിങ്ങൾക്കു തരുന്നു.. താഴെ കാണുന്നതിൽ Play ചിഹ്നത്തിൽ click ചെയ്യുക..























ഈ ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യമുള്ളവർക്കു High Res image mail ചെയ്യാം..