മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...തുടക്കം മുതൽ വായിക്കാൻ ഈ linkൽ പോവുക. http://kuttettantekurippukal.blogspot.com/2009/09/blog-post_17.html
മഞ്ജനകരൈയിലെ ഓർമകളുടെ കഴിഞ്ഞ 9 കുറിപ്പുകളും വായിച്ചവർ അറിയുന്നുണ്ടാകും ഗുരുകുലം എന്നിൽ എന്തെല്ലാം നല്ല മാറ്റങ്ങൾ വരുത്തിയെന്ന്. പക്ഷെ ഒന്നോർക്കുക, ഗുരുകുല ജീവിതം എന്റെ ജീവിതവീക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും, അതിനു മുൻപും, ശേഷവും ഞാൻ ആർജ്ജിച്ച അറിവുകളും എന്റെ അനുഭവക്കുറിപ്പുകളെ സ്വാദീനിച്ചിട്ടുണ്ട്. ഇന്നാലോചിക്കുമ്പോൾ എനിക്കു ഗുണമായി എന്നു തോന്നുന്ന ചില കാര്യങ്ങളിൽ കുറച്ചിവിടെ കുറിക്കാം; സ്വന്തം അറിവു പ്രദർശിപ്പിക്കാനല്ല, ഏതെങ്കിലും ഒരാൾക്കോ ഒരു കുട്ടിക്കെങ്കിലുമോ പ്രയോജനപ്പെട്ടാൽ നല്ലതല്ലേ എന്ന ചിന്ത കൊണ്ടുമാത്രം.
കുട്ടിക്കാലത്തു വായിച്ച പൈകോ ക്ലാസിക്സ് മുതൽ എം. ക്രഷ്ണന്നായർ സാറിന്റെ സാഹിത്യ വാരഫലം വരെ സാഹിത്യത്തെക്കുറിച്ചറിയാൻ എന്നെ സാഹിയിച്ചിട്ടുണ്ട്. ഗുരു നിത്യയുടെ പുസ്തകങ്ങളെക്കാളും, വാക്കുകളേക്കാളും അദ്ദേഹത്തിന്റെ പ്രവർത്തികളും, ചെയ്യുന്ന പ്രവർത്തിയോടുള്ള മനോഭാവവുമാണ് എന്നെ ആകർഷിച്ചത്.
ചെറുപ്പത്തിലെ ചിത്രരചനയിൽ താൽപര്യമുണ്ടായിരുന്നെങ്കിലു, അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചറിഞ്ഞത് ഗുരുകുലത്തിലെ libraryൽ നിന്നാണ്. Rembrandt ന്റെ ചിത്രങ്ങൾ എന്നെ എന്നും അൽഭുതപ്പെടുത്തിയിട്ടുണ്ട്. നിഴലും, വെളിച്ചവും ആണ് photography യുടെ ജീവനെങ്കിൽ, Rembrandt ന്റെ ചിത്രങ്ങൾ Photographs ആണെന്നു പറയേണ്ടി വരും. അത്രക്കു സൂക്ഷ്മമായി ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിഴലും, വെളിച്ചവും ഇടകലരുന്നത്. http://en.wikipedia.org/wiki/Rembrandt.
Vermeer,Van Gogh തുടങ്ങിയവരുടെ ചിത്രങ്ങൾക്കു അർഹിക്കുന്നതിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുവേന്നു ഞാൻ കരുതിയിരുന്നു. അക്കാലത്ത് US ലുള്ള ഗുരു നിത്യയുടെ ഒരു സുഹ്രുത്ത് അയച്ചു തന്ന Sister Wendy's story of Painting പോലെയുള്ള പുസ്തകങ്ങൾ എന്റെ കലാദ്ധ്യാപകരായി. കലയുടെ ആ ലോകത്തുകൂടി കടന്നു പോയപ്പോൾ Van Goghഉം മറ്റും ഒരു അദ്ഭുതമായി എനിക്കു തോന്നി. അക്കാലത്തെ എന്റെ സമപ്രായക്കാരായ ഭൂരിപക്ഷം ആൾക്കാരെയും പോലെ കലയേയും, സംസ്കാരത്തേയും കുറിച്ച് ഏറെ അറിയാൻ സാധാരണഗതിയിൽ വലിയ സാധ്യതകൾ ഒന്നുമില്ലാതിരുന്ന എനിക്ക്, ഗുരു നിത്യയുടെ സഹവാസവും ഗുരുകുലത്തിൽ അക്കാലതുണ്ടായിരുന്നവരും, വന്നും പോയുമിരുന്ന ധിഷണാശാലികളായ മനുഷ്യരും കാരണമായിട്ടുണ്ട്.
ഒരോ സുഹ്രുത്തുക്കളും ഒരു തരത്തിലല്ല്ലെങ്കിൽ, മറ്റൊരു തരത്തിൽ കഴിവുള്ളവരാണ് എന്നുള്ളത്താണ് ഞാൻ ഗുരുകുലത്തിൽ നിന്നും പഠിച്ച വലിയ പാഠം. പലപ്പോഴും അതു സ്വയം തിരിച്ചറിയപ്പെടാതെ പോകുന്നുവേന്നു മാത്രം. എല്ലായ്പ്പോഴും, പുതിയ സാധ്യതകൾക്കു മനസ്സു തുറന്നിടാൻ ഞാൻ ശീലിച്ചു.
അതൊരു മനോഹരമായ കാലഘട്ടമായിരുന്നു-
അതിരുകളില്ലാതെ സ്വപ്നങ്ങൾ കാണാൻ പഠിച്ച കാലം.
ഹ്രദയം പ്രേമത്താൽ നിറഞ്ഞ കാലം.
നിർഭയമായി ജീവിതത്തെ നോക്കി ചിരിക്കാൻ ശീലിച്ച കാലം.
ജീവിതത്തിലെ കടമകളും ഉത്തരവാദിത്വങ്ങളും അടുത്ത പുറപ്പെടലിനേക്കുറിച്ചോർമ്മിപ്പിക്കുകയും, സുഹ്രത്തുക്കൾ വഴി പിരിയുകയും ചെയ്തപ്പോൾ ഞാനും യാത്ര തിരിച്ചു.
ജോലിയുടെ ഭാഗമായി ഒരോ രാജ്യങ്ങളിൽ പോകുമ്പോൾ, immigration counterൽ visa stamp ചെയ്യാൻ കൊടുക്കുമ്പോൾ പണ്ടു ഞാനും എന്റെ കൂട്ടുകാരും ഒന്നിച്ചിരുന്നു സ്വപ്നം കണ്ട "ഏക ലോക"ത്തെക്കുറിച്ചോർക്കും. എനിക്കറിയാം, ലോകം ഒരു കാൽപനിക സ്വപ്നമല്ലെന്ന്. ചതിക്കുഴികളും, വഞ്ചനകളും നിറഞ്ഞ ലോകം. പക്ഷെ, ഇവിടെ നന്മയും, സൗന്ദര്യവുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഈ ലോകവും, ജീവിതവും സുന്ദരം തന്നെ.
ഞാൻ ആരവങ്ങളില്ലാത്ത ഒരു യാത്രയിലാണ്; ഇടക്കെപ്പോഴൊക്കെയോ ക്ഷീണം തോന്നുമ്പോൾ ഞാൻ മനസ്സുകൊണ്ട് ഊട്ടിയിലെ മഞ്ഞുമൂടിയ മലനിരകളിലെത്തും. എരിയുന്ന ഓക്കുമരക്കൊമ്പുകൾക്കു ചുറ്റും സൂഫി നൃത്തച്ചുവടുകൾ വെക്കുന്ന ഷൗക്കത്തേട്ടനെയും, ധ്യാനത്തിന്റെ ആഴങ്ങളിലേക്കു പോവുന്ന ജോസഫേട്ടനേയും, സുധിയേട്ടനേയും ഒക്കെ കാണും. ഓണത്തിനു പൂക്കളമൊരുക്കാൻ, എന്റെ നിർബന്ധത്തിനു വഴങ്ങി Wellington Army College ന്റെ മതിൽക്കെട്ടുകളോഠു ചേർന്നു നിൽക്കുന്ന പൂവു പറിക്കാൻ വേണ്ടി കൂടെ വന്ന പ്രമോദ് ചേട്ടനെയും, പ്രസാദേട്ടനെയും ഒക്കെ എനിക്കു വ്യക്തമായി കാണാം. ആത്മാവിന്റെ ആഴങ്ങളിലേക്കെത്തുന്ന, മുഴക്കമുള്ള ശബ്ദത്തിൽ കന്നട ഗീതങ്ങൾ പാടുന്ന വിനയണ്ണനും, തന്റെ കവിതകൾ ഉറക്കെ ചൊല്ലുന്ന ഗോപി ദാസണ്ണനും എന്റെ സ്വപ്നങ്ങളിൽ കൂട്ടു വരും.
ഊട്ടിയിലെ കൊടും തണുപ്പിൽ ഒരു ദിവസം ഞാനും രാമക്രഷ്ണനണ്ണനും കൂടി വളരെ വൈകി Fernhillലെ മലമ്പാതയിലൂടെ നടന്നതോർക്കുന്നു. December ംആസത്തിലെ ഒരു പൗർണ്ണമി ദിവസമായിരുന്നു അന്ന്. ഇന്നും ഉറക്കം വരാത്ത രാത്രികളിൽ, നീലനിറത്തിൽ അന്നു കണ്ട മലനിരകളും, കോച്ചിവലിക്കുന്ന ആ തണുപ്പും ഓർത്ത്, ഞാൻ ഉറക്കത്തിലേക്കാഴും.
The woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.
by Robert Frost
{End of Series}
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Showing posts with label ഓര്‍മ്മ. Show all posts

Saturday, 10 October 2009
Friday, 9 October 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 9
കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ, കൃത്യമായി പറഞ്ഞാൽ, 2009 October 4 ന്, ജോനവൻ എന്ന പേരിൽ Blogൽ കവിതകൾ എഴുതിക്കൊണ്ടിരുന്ന നവീൻ ജോർജ്ജ് ഒരു അപകടത്തിൽപ്പെട്ടു മരണമടഞ്ഞു. (അദ്ദേഹത്തിന്റെ ബ്ലോഗ് - http://pottakkalam.blogspot.com//). ഞാൻ മലയാളം ബ്ലോഗ് എഴുതിത്തുടങ്ങിയ ശേഷം, ആദ്യമായി ഒരു മലയാളി ബ്ലോഗർ മരണപ്പെട്ടതറിയുന്നു. ഒരുപാടു പേരുടെ പ്രാർത്ഥനകൾ നവീന്റെ ആത്മാവിനു കൂട്ടാകുമെന്നു, അവസാന പോസ്റ്റിനുള്ള Comments കാണുമ്പോൾ അറിയാം. മുൻപൊരിക്കലും, കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്തവർ കൂടി, "എടാ" എന്നു സ്വാതന്ത്ര്യത്തോടെ വിളിച്ചു വിലപിക്കുന്നു.
അതിനു മുൻപത്തെ ദിവസങ്ങളിൽ തേക്കടിയിലെ ദുരന്തം. കുറച്ചു നാൾ മുൻപുമാത്രം വിവാഹം കഴിച്ചു, ജീവിതത്തെക്കുറിച്ചു ഒത്തിരി സ്വപ്നങ്ങൾ ഒരുമിച്ചു കണ്ട ഭാര്യയുടെ ജീവനറ്റ ശരീരത്തിലേക്കു ഇമവെട്ടാതെ നോക്കിയിരിക്കുന്ന ഡൽ ഹിക്കാരൻ ചെറുപ്പക്കരനെക്കുറിച്ചു വായിച്ചപ്പോഴും നൊമ്പരം തോന്നി. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും, ചിലരുടെയെങ്കിലും ജീവിത്തത്തിലെ വേദനകൾ എന്റെ മനസ്സിനെയും നോവിക്കാറുണ്ട്.
ഏറെ ദുരന്തങ്ങളിലൂടെ കടന്നുപോവുന്തോറും മനസ്സിന്റെ സഹനശക്തി കൂടി, ഒരു തരം ദ്രഡത കൈവരും മനുഷ്യർക്ക്. മനുഷ്യന്റെ ഉള്ളിലെ മ്രുഗസഹജമായ വികാരങ്ങൾക്കു, മതിൽ പണിയുന്നതാണു സംസ്കാരമെങ്കിൽ, അവന്റെ ഉള്ളിലെ മാനുഷികതയെ അമർച്ച ചെയ്യുന്നതിനെയാണു "പക്വത" എന്നു പറയുന്നത് എന്നു തോന്നിപ്പോവുന്നു.
ഞാൻ ഗുരുകുലത്തിൽ നിൽക്കുന്ന സമയത്ത് എല്ലാ ദിവസവും ജീവിതത്തിലെ പ്രശ്നങ്ങളുമായി അനേകമാളുകൾ ഗുരുവിനെ കാണാൻ വരാറുണ്ടായിരുന്നു. ഗുരു സ്നേഹമായി സം സാരിക്കും, ചിലപ്പോൾ സാധ്യമായ പോംവഴികൾ പറഞ്ഞു കൊടുക്കും. ആദ്യമൊക്കെ ഞാൻ അത്തരം പ്രശ്നങ്ങൾ കേൾക്കുമ്പോൾ വളരെ വിഷമത്തോടെ "എന്തുകൊണ്ട് ഇവർക്കിതു വന്നു?" എന്നു ചിന്തിക്കുമായിരുന്നു. പിന്നെ ഞാൻ സ്വയം ഒരു സമാധാനം കണ്ടെത്തി-"പ്രുക്രതി നിയമം".
ഒന്നു മാത്രം അറിയാം- മനുഷ്യന്റെ Objective ആയ (ഭൗതിക) പ്രശ്നങ്ങൾക്കു എപ്പോഴും ഒരു പോംവഴിയുണ്ടാകും, പക്ഷെ Subjective ആയ വിഷയങ്ങൾക്കു അങ്ങനെ ആവണമെന്നില്ല. നിസ്സഹായമായ, വിശ്വാസപൂർണ്ണമായ ഒരു പ്രാർത്ഥന മാത്രമേ പോംവഴിയുള്ളു എന്നു തിരിച്ചറിഞ്ഞതു കൊണ്ടാവണം വേദ മന്ത്രങ്ങളിൽ എല്ലാ പ്രാർത്ഥനകളുടെയും അവസാനം അദ്ധ്യാത്മികവും, അധിഭൗതികവും, അധിമാനുഷികവുമായ പ്രശ്നങ്ങൾക്കു ശാന്തി കിട്ടാൻ വേണ്ടി 3 തവണ "ശാന്തി, ശാന്തി, ശാന്തി" എന്നുരു വിട്ടിരുന്നത്.
സൃഷിടിക്കപ്പെട്ട ഒരോ ജന്മവും എന്നും അമരത്വം നേടാനുള്ള പോരാട്ടാത്തിൽ ആണ് - മിക്കപ്പോഴും സ്വയം അതു തിരിച്ചറിയാൻ കഴിയാറില്ലെങ്കിലും. ഓരോരുത്തരും, ഓരോരോ വഴികളിലൂടെ അമരത്വത്തിലേക്കെത്താൻ ശ്രമിക്കുന്നു. ചിലർ ധനം സമ്പാദിച്ചു കൂട്ടുന്നു, ചിലർ കർമ്മങ്ങളിലൂടെ പേരു നിലനിർത്താൻ പാടുപെടുന്നു- - വിഫലമായ ഒരു ശ്രമം, ഒരു പോരാട്ടം. പക്ഷെ, നിരന്തരമായ ഈ പോരാട്ടം തന്നെയല്ലേ, ലോകത്തെയും ജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്?
നമുക്കെന്തു ചെയ്യാൻ കഴിയും? നൂറ്റാണ്ടുകൾക്കു മുൻപ് ഈ ചോദ്യവും മനസ്സിൽ പേറി, രാജസൗഭഗങ്ങൾ പിന്നിലുപേക്ഷിച്ചു ഇറങ്ങിയ രാജകുമാരൻ ബുദ്ധനായി. പക്ഷെ പ്രശ്നങ്ങൾ ഇന്നും നിലനിൽക്കുന്നു. മനുഷ്യന്റെ ഭൗതിക പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വേണ്ടി കാലാകാലങ്ങളിൽ ആശയ സംഹിതകളും, വിപ്ലവങ്ങളും ഉണ്ടായി. ഭൗതികവും, മാനുഷികവുമായ എല്ലാ പ്രശ്നങ്ങളും താൽകാലികമായി മാത്രമേ പരിഹരിക്കപ്പെടുന്നുള്ളു. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തിൽ വിജയമെന്നോ, പരാജയമെന്നോ തെളിവുകൾ തരാത്ത ആധ്യാത്മികതയിൽ മനുഷ്യർ അഭയം പ്രാപിക്കുന്നത്.
എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരനു ചെയ്യാവുന്നത് ഒരേ ഒരു കാര്യമേയുള്ളു. ജീവിതത്തിന്റെയും, പ്രക്രുതിയുടെയും നിയമങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാക്കൻ ശ്രമിക്കുക. താരതമ്യങ്ങളും, മൽസരങ്ങളും ഒഴിവാക്കി സ്വന്തം കഴിവിന്റെ പരമാവധി ഉപയോഗിച്ച് ലളിതവും, സുന്ദരവുമായി ജീവിക്കുക. ജീവിച്ചുകാണിക്കാനല്ല, ചുമ്മ Happy ആയിട്ടു ജീവിക്കുക.

Labels:
jonavan,
memories,
Naveen George,
Ootty Gurukulam,
ഓര്‍മ്മ
Wednesday, 30 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 8
വൈകുന്നേരത്തെ നടത്ത കഴിഞ്ഞു വന്നാൽ ഒരോരുത്തരും പോയി കുളിയും ഒക്കെ കഴിഞ്ഞു വൈകിട്ടത്തെ പ്രാർത്ഥനക്കു തയ്യാറാവും. 7 മണിയാവുമ്പോഴേക്കും എല്ലാവരും Prayer Hall ലേക്കെത്തിത്തുടങ്ങും. പിന്നെ ഒരു മണിക്കൂറോളം നീളുന്ന പ്രാർത്ഥന. ധ്യാനം. ഗുരുവിന്റെ പ്രഭാഷണം. മിക്ക ദിവസങ്ങളിൽ ഞങ്ങളിൽ ആരെക്കൊണ്ടെങ്കിലും ഒരു പുസ്തകത്തിന്റെ കുറെ ഭാഗം വായിപ്പിക്കും. അതിന്റെ തുടർച്ച, അടുത്ത class ൽ മറ്റാരെങ്കിലും വായിക്കും. ആ രീതിയിൽ കുറേയേറെ പുസ്തകങ്ങൾ ഗുരുകുലത്തിൽ വെച്ചു വായിച്ചു തീത്തിട്ടുണ്ട്.
ഒരു തുടർച്ചക്കു മുൻപു ചില കാര്യങ്ങൾ പറയട്ടെ. ഇന്നു ഗുരുകുലം എന്നത് ഞാൻ ജീവിക്കുന്ന ഈ ലോകമാണു. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ലോകം. തൊട്ടു മുൻപിലുള്ള 2 post കൾ വായിക്കുമ്പോൾ, ഞാൻ സമൂഹതിന്റെ പൊതു ചിന്തകളിൽ നിന്നും ഒഴിഞ്ഞു മാറി ചിന്തിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവെ ങ്കിൽ അതിൽ ഗുരു നിത്യയുടെ സം സർഗ്ഗവും കാരണമായിട്ടുണ്ടാവാം. പക്ഷെ ഗുരു പറയുന്ന ഒരു കാര്യമുണ്ടായിരുന്നു - "മറ്റുള്ളവരെ തിരുത്താൻ നടക്കാതെ സ്വയം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുക" എന്ന്.
ഗുരുവിനെക്കുറിച്ചു വിശദമായ ഒരു വിവരണം തരാൻ ഞാൻ ആളല്ല. ഗുരുവിനെയും, ഗുരുകുലം എന്ന പ്രസ്ഥാനത്തെയും Glorify ചെയ്തു കാണിക്കാനോ എനിക്കാഗ്രഹമില്ല; അതുപോലെ തന്നെ ഒരു വിഗ്രഹഭഞ്ജകനാകാനും ഞാനില്ല. ഒന്നു പറയാം, ഞാൻ കണ്ട ധിഷണാശാലികളായ മനുഷ്യരിൽ ഒരാളാണു ഗുരു. ഞാൻ കണ്ട ഗുരു ഒരു കഠിനാദ്ധ്വാനി ആയിരുന്നു, ഏറ്റവും മികച്ച Management വിദഗ്ദ്ധൻ ആയിരുന്നു, വളരെ professional ആയ സമീപനത്തോടെ കാര്യങ്ങൾ പഠിച്ച്, ആധികാരികത ഉറപ്പുവരുത്തി എഴുതുന്ന നല്ല ഒരു എഴുത്തുകാരനായിരുന്നു, മനുഷ്യരുടെ പ്രശ്നങ്ങളെ അനുഭാവത്തോടെ കാണുന്ന ഒരാളായിരുന്നു.
ഗുരുകുലത്തിൽ എത്തുമ്പോൾ ഞാൻ കാൽപനികമായ സ്വപ്നങ്ങളിൽ മുഴുകി നടക്കുന്നവനായിരുന്നു, പക്ഷെ സ്വപ്നങ്ങൾ യാഥാർത്യമാകുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അൽപം ഭയവുമുണ്ടായിരുന്നു. പക്ഷെ ഗുരുകുലത്തിൽ നിന്നിറങ്ങിയ എന്റെ മനസ്സ് പിന്നെ അത്ര പെട്ടെന്നൊന്നും ചഞ്ചലമാവില്ല എന്നു ഞാൻ പിന്നീടുള്ള ജീവിത്തത്തിൽ സ്വയം തിരിച്ചറിഞ്ഞു. ഒരോ മനുഷ്യന്റെ ഉള്ളിലുമുള്ളതു പോലെ, എന്റെ ഉള്ളിലും ഉള്ള അപാരമായ സാധ്യതകൾ ഞാൻ തിരിച്ചറിഞ്ഞു.
ഗുരുകുലത്തിലെ Prayerനു ശേഷം, ഏതെങ്കിലും നല്ല Cinema കളുടെയോ, National Geographic ന്റെയോ CD കൾ ഇട്ടു കാണും. സ്വഭാവികമായും ആ പ്രായത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം അതു തന്നെ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹ്രുത്തുക്കൾ അയച്ചു തരുന്ന നല്ല ഒന്നംതരം Classic Cinema കൾ. അക്കാലത്തെ സന്ധ്യകളിലെ cinema കാണൽ എന്റെ creative ആയ വശത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അരവിന്ദന്റെ "കാഞ്ചനസീത" മുതൽ Kurasowa യുടെ Ran വരെ ഞാൻ അവിടെ വെച്ചു കണ്ടു. ലോകത്തിലെ ഏതൊക്കെയോ ഭാഗങ്ങളിള്ള ജീവജാലങ്ങളെക്കുറിച്ചും, സംസ്കാരങ്ങളെക്കുറിച്ചും Attenborough യുടെ പ്രൗഡമായ ശബ്ദത്തിൽ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ സ്കൂളിൽ പഠിച്ച Biology ക്കപ്പുറം ഉള്ള ഒരു ലോകം കാണുകയായിരുന്നു. (കൂട്ടത്തിൽ പറയട്ടെ - നിങ്ങൾ ഏതെങ്കിലും കുട്ടികൾക്കു സമ്മാനം കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, Cash ഉണ്ടെങ്കിൽ ഏറ്റവും നല്ല സമ്മാനം National Geographic CD ആയിരിക്കും.)
ഗുരുകുലത്തിൽ ചെന്ന നാൾ മുതൽ ഞാൻ എപ്പോഴും പറയുമായിരുന്ന രണ്ട് പേരുകളുണ്ട് - Stephen Hawkings (കൂടുതൽ അറിയാൻ ഇവിടെ നോക്കുക http://en.wikipedia.org/wiki/Stephen_Hawking) ഉം Carl Sagan ഉം (http://en.wikipedia.org/wiki/Carl_Sagan). ഒരു തരം കടുത്ത ആരാധനയായിരുന്നു പ്രതിഭാശാലികളായ ഈ രണ്ടു ശാസ്ത്രഞ്ജന്മാരോടും. ഗുരുവിനോടും മറ്റുള്ളവരോടും സം സാരിക്കുമ്പോൾ എവിടെയെങ്കിലും Carl Sagan എന്നു ഞാൻ പറഞ്ഞിരിക്കും! അവസാനം Carl saganഎക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ചും ശരിക്കു പഠിച്ച്, മലയാളത്തിൽ note എഴുതാൻ ഗുരു എന്നോടു പറയുന്നിടം വരെയെത്തി കാര്യങ്ങൾ!

Tuesday, 29 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 7
വൈകിട്ടത്തെ നടത്ത പലപ്പോഴും ഗുരുകുലത്തിനു കുറെ താഴെ വെച്ചു Sterling Resort ലേക്കു തിരിയുന്ന വഴിയുടെ മൂലക്കുള്ളിലേക്കു ഇറങ്ങിയിരിക്കുന്ന കുട്ടേട്ടന്റെ (ഞാനല്ല! പാലക്കാട്ടു നിന്നും പണ്ടേ ഊട്ടിയിൽ വന്നു താമസമാക്കിയ കുട്ടേട്ടൻ) ചായക്കടയിലായിരിക്കും അവസാനിക്കുക. ഊട്ടിയിലെ തണുപ്പത്തു, മിക്ക ചെറുകിട Hotelകളിലും, ചായപ്പീടികകളിലും എപ്പോഴും ഈച്ചകൾ പാറി നടക്കും. എനിക്കു വലിയ മടി ആയിരുന്നു അവിടുന്നു ചായ കുടിക്കാൻ..പിന്നെ പിന്നെ അതൊരു ശീലമായി..പക്ഷെ വെളിയിൽ നിന്നു ഗുരുകുലത്തിൽ വരുന്ന പലരും, രണ്ടു ദിവസത്തേക്കു കഠിനമായ സന്യാസ ജീവിതം നയിക്കുന്നതിനു മനസ്സിനെ തയ്യാറാക്കി അയിരിക്കും വരുന്നത്. പല സന്ദർശകരും (പ്രത്യേകിച്ചും കേരളത്തിൽ നിന്നും വരുന്ന ബുജി വിഭാഗത്തിൽപെട്ട "വിദ്യാസമ്പന്നർ" ) ഗുരുകുലവാസികൾ ബൗദ്ധികമായി ഉയർന്ന ആളുകൾ എന്നു എന്നു സ്വയം വിശ്വസിക്കുകയും, അവരുടെ ഇടയിൽ സ്വീകാര്യത കിട്ടാനായി സ്വന്തം ജീവിതശൈലികളും, വിശ്യാസങ്ങളും മാറ്റി വെക്കുകയും ചെയ്യും.
ഇഷ്ടമല്ലെങ്കിലും, ചിരിച്ചു കൊണ്ട് കുട്ടേട്ടന്റെ കടയിലിരുന്നു ചായ കുടിക്കുന്ന Guest കാണുമ്പോൾ, എനിക്കു തോന്നിയിട്ടുണ്ട്, ഇതുതന്നെ ആയിരിക്കും വിശ്യാസത്തെ നിസ്സാരമായി ചൂഷണം ചെയ്യാൻ മതങ്ങളെയും, മനുഷ്യ ദൈവങ്ങളെയും പ്രാപ്തരാക്കുന്നത്. "Advertising Industry" യിൽ Bill Cosby എന്നയാൾ പറഞ്ഞതു ഇപ്പോഴും വിപണന തന്ത്രങ്ങളുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു -"The very first law in advertising is to avoid the concrete promise and cultivate the delightfully vague". (ഒരിക്കലും വ്യക്തമായ, ഉറച്ച വാഗ്ദാനങ്ങൾ നൽകാതിരിക്കുക. എളുപ്പം സ്വീകാര്യമാകാനിടയുള്ള രീതിയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കി അതിൽനിന്നും നേട്ടം കൊയ്യുക എന്നുള്ളതാണ് പരസ്യ വ്യവസായത്തിന്റെ അടിസ്ഥാന നിയമം)
പക്ഷെ എല്ലാ Guestകളും ഒരു പോലെയായിരുന്നില്ല. ഒരിക്കൽ ഇടപ്പള്ള്യിലുള്ള ഒരു യുവാവും, അയാളുടെ അമ്മയും കൂടി ഗുരുകുലത്തിൽ വന്നു. മാനസികമായി അൽപം ചാഞ്ചല്യം ഉള്ള ആളാണെന്നു എന്നോടാരോ പറഞ്ഞു. (പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. എന്തായാലും പേരെഴുതുന്നില്ല.) അദ്ദേഹം വന്നിട്ടു കുളിക്കാൻ കേറിയപ്പോൾ water heater പ്രവർത്തിക്കുന്നില്ലായിരുന്നു. പുറത്തു ചൂടാകി വെച്ചിരുന്ന വെള്ളവും തീർന്നു പോയി. അതിനു അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടു. അതുകണ്ടുകൊണ്ടാണ് മോഹനൻ ചേട്ടൻ വന്നത്-"ഇവിടെ സുഖിച്ചു ജീവിക്കാനല്ല ആളുകൾ പൊതുവെ വരുന്നത്. പൊതുവെ ക്ലേശനിഷ്ഠമായ ജീവിതം ആയിരിക്കും".
പെട്ടെന്നു നമ്മുടെ സുഹ്രുത്ത് പറഞ്ഞു-"ലൈറ്റും, ഫാനും, വാട്ടർ ഹീറ്ററുമെല്ലാം നിർമ്മിക്കപ്പെട്ടത് ദൈവം കൊടുത്ത ബുദ്ധി ഉപയോഗിച്ച മനുഷ്യരാണ്. അതനുഭക്കത്തക്ക രീതിയിൽ നമുക്ക് ലഭ്യമാണെങ്കിൽ അതുപയോഗിക്കുന്നതിൽ എന്താണു തെറ്റ്? അതോ പണ്ടത്തെ സന്യാസിമാരെപ്പോലെ മരവുരി ഉടുത്തു നടക്കണോ? എന്നാലേ ആർഷസംസ്ക്രുതി ഉണ്ടാവുള്ളോ? ഒന്നുകിൽ വെള്ളം ചൂടാക്കണം, അല്ലെങ്കിൽ Electrician യെ വിളിച്ചു water heater ശരി ആക്കു." മോഹനൻ ചേട്ടൻ ഒന്നും മിണ്ടിയില്ല, എന്നെ നോക്കി ഒന്നു ചിരിച്ചു; ഞാൻ തിരിച്ചും. പിന്നീടൊരിക്കലും, സ്വന്തം ബലഹീനതകൾകളും, ദൗർബല്യങ്ങളും ആദർശങ്ങളുടെ മറവിൽ മൂടിവെക്കാൻ എനിക്കു തോന്നിയിട്ടില്ല!
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, കേരളത്തിലെ ഏറ്റവും വലിയ മാനസിക പ്രശ്നങ്ങൾക്കുള്ള ഉത്തരം ആ കൂട്ടുകാരന്റെ മറുപടിയിൽ ഉണ്ടായിരുന്നുവെന്ന്. എപ്പോഴും ന്യായങ്ങളുണ്ട് മലയാളിക്ക്. ഉദാത്തവൽക്കരിക്കപെട്ട പ്രേമത്തിന്റെ മറവിൽ പ്രായപൂർത്തിയെത്തിയ മക്കളെയും ഭർതാവിനെയും ഉപേക്ഷിച്ച് ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോവുന്ന സ്ത്രീകളെക്കുറിച്ചു വായിക്കുമ്പോഴും, ജീവിത വിജയം എന്ന മന്ത്രവും പറഞ്ഞ് സ്വന്തം സുഹ്രുത്തിനെ കെണിയിൽ പെടുത്തുന്നതു കാണുമ്പോഴും, വീട്ടിൽ "സ്നേഹം" നിഷേധിക്കപ്പെട്ടു എന്നു പറഞ്ഞു കണ്ട ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോവുന്ന കൊച്ചുപെൺകുട്ടികളെക്കുറിച്ചു കേൾക്കുമ്പോഴും എനിക്കിതു തന്നെയാണു തോന്നാറ്. മുൻപും ഈ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ, മനസ്സാക്ഷികുത്തില്ലാതെ നുണ പറയാൻ മലയാളിക്കറിയില്ലായിരുന്നു അന്ന്. ഇന്നു എന്തും ചെയ്യാനും, പറയാനും ധൈര്യം ഉണ്ടെന്നാണു വെപ്പ്; പക്ഷെ അതില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു കൂടിവരുന്ന ആത്മഹത്യകൾ. പറഞ്ഞു പഴകിയ ആ Cliche ഒർക്കൽകൂടി ആവർത്തിക്കേണ്ടിവരുന്നു - "ദിശാ ബോധം നഷ്ടപെട്ട സമൂഹം"

Saturday, 26 September 2009
മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 6
വൈകുന്നേരങ്ങളിൽ market പോകേണ്ടാത്ത ദിവസങ്ങളിൽ ഞാൻ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. ഒരു 4-5 മണിയാകുമ്പോൾ ഷൗക്കത്തേട്ടനും, സുധിയേട്ടനും, ജോസഫേട്ടനും കൂടി പുറതേക്കു നടക്കാൻ പോകാൻ വരും. ഞാനും അവരോടൊപ്പം ഇറങ്ങും. Guest കളായി വരുന്നവരിൽ ചെറുപ്പക്കാർ ഉണ്ടെങ്കിൽ നടക്കാൻ പോകുമ്പോൾ അവർ ഒപ്പം കൂടും. ഷൗക്കതേട്ടനും, സുധിയേട്ടനും എപ്പോഴും എന്തെങ്കിലും തമാശകൾ പറഞ്ഞുകൊണ്ടിരിക്കും, ജോസഫേട്ടൻ എല്ലാം കേട്ടുകഴിഞ്ഞു മുഴങ്ങുന്ന സ്വരത്തിൽ അവസാനം ഒരു comment കൂടി പറഞ്ഞു കഴിയുമ്പോൾ മാലപടക്കം പൊട്ടി അവസാനം ഗുണ്ട് പൊട്ടുന്ന രീതിയിൽ എല്ലാവരും ചിരിച്ചു പോവും. ഞങ്ങൾ ഒരു മറയുമില്ലാതെ സം സാരിക്കുമായിരുന്നു - വേഷം കൂടി മാറ്റിയാൽ ഏതോ college ലെ ചെറുപ്പക്കാർ ഒന്നിച്ചു പോവുകയാണന്നേ തോന്നു. ഞങ്ങൾ സം സാരിക്കാത്ത വിഷയങ്ങൾ ഇല്ലായിരുന്നു. ആശ്രമ വാ സികളായ, സാധു യുവസന്യാസികളെ പ്രതീക്ഷിച്ചു വരുന്ന Guest കളെ ഞെട്ടിക്കുന്നതായിരുന്നു പലപ്പോഴും ഞങ്ങളുടെ സം സാരം; പ്രത്യേകിച്ചും ജോസഫേട്ടന്റെ..
കടുത്ത ഹിന്ദുമത വിശ്വാസികളായ പല Guest കളും ഞാൻ അടുത്ത ഗുരു ആകേണ്ടുന്ന ആളാണെന്ന മട്ടിൽ എന്നെ ഉപദേശിക്കാറുണ്ടായിരുന്നു! കടുത്ത വിഗ്രഹാരാധനയിൽ മനസ്സു കുടുങ്ങിപ്പോയ ചില മുതിർന്നവർ എന്നോടു ദേഷ്യപ്പെട്ടിട്ടും കൂടിയുണ്ട്. ഞാൻ വെറുതെ ചിരിച്ചു കൊണ്ടുനിന്നു കേൾക്കും, തിരിച്ചെന്റെ ഭാഗം പറയാറില്ലായിരുന്നു. മനസ്സ് അത്രത്തോളം condition ചെയ്യപ്പെട്ട അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കാനൊന്നും ഞാൻ മിനക്കെടാറില്ലായിരുന്നു. പിന്നെ എന്റെ വിശ്യാസങ്ങളാണു ശരി എന്നു ഞാൻ വിശ്യസിക്കുന്നതു പോലെ, അവരുടെ വിശ്യാസങ്ങൾ ശരി എന്നു വിശ്വസിക്കാൻ അവർക്കും അവകാശം ഉണ്ടല്ലോ? പിന്നെ തരം കിട്ടിയാൽ ഒരു കാര്യം ചെയ്യും, അങ്ങന്യൂള്ള മുതിർന്നവരുടെ കൂടെ കുട്ടികൾ ഉണ്ടെങ്കിൽ ഞാൻ അവരോടു പറയും -"അമ്പലങ്ങളിൽ പൊയ്ക്കൊള്ളു. നാമം ചൊല്ലിക്കോളു. നല്ല വഴി കാണിച്ചു തന്ന ഗുരുക്കന്മാരെ ദൈവമാക്കി ഭിത്തിയിൽ തൂക്കിക്കോളു. പക്ഷെ അവർ പറഞ്ഞ കാര്യങ്ങൾ കുറച്ചെങ്കിലും ജീവിതത്തിൽ പകർത്താനും കൂടി ശ്രമിക്കു. ഇന്നു ചെയ്യാനുള്ള ജോലികൾ (കുട്ടികളാണെങ്കിൽ പഠിത്തം) നന്നായി ചെയ്യു."
പലപ്പോഴും ഗുരുകുലത്തിൽ guest കളായി വരുന്ന സാധാരണക്കാര്യ ആളുകൾ എന്നെ വലിയ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ, Gulf ൽ എവിടെയോ ജോലി ചെയ്യുന്ന ഒരു സൈമണും അദ്ദേഹത്തിന്റെ ഭാര്യയും, രണ്ടു കൊചുപെണ്മക്കളും കൂടി ഊട്ടി കാണാൻ വന്ന കൂട്ടത്തിൽ ഗുരുകുലത്തിലും വന്നു. അദ്ദേഹം ഗുരുവിനെയും മറ്റുള്ളവരെയും കണ്ട ശേഷം Libraryൽ വന്നു. എന്നെപ്പോലെ ഒരു കൊച്ചുപയ്യനെ അവിടെക്കണ്ടപ്പോൾ അദ്ദേഹതിന്റെ ഭാര്യക്കു അദ്ഭുതമായി. ഞാൻ അവിടെ പഠിക്കുകയാണോ എന്നദ്ദേഹം അന്വേഷിച്ചു. ഞാൻ അതെ എന്നു മറുപടി പറഞ്ഞു.
അദ്ദേഹം തിരിഞ്ഞു ഭാര്യയോടു പറഞ്ഞു -"നമ്മളുടെ കുട്ടികൾ ശെമ്മാച്ചൻ പട്ടത്തിനു പഠിക്കുന്നതു പോലെ.."
ഞാൻ പെട്ടെന്നു പറഞ്ഞു -"അല്ല, ഞാൻ ഒന്നുമാവാൻ വേണ്ടിയല്ല പഠിക്കുന്നത്".
അദ്ദേഹം ചോദിച്ചു, "പിന്നെ?"
"വെറുതെ കുറെ അറിയാൻ", ഞാൻ പറഞ്ഞു.
അപ്പോൾ അദ്ദേഹം പറഞ്ഞു -"വെറുതെ അറിയാൻ എന്നൊരിക്കലും പറയരുത്. നമ്മൾ ഇന്നാരായാലും, എവിടെ എത്തിയാലും ജനനം മുതൽ നമ്മൾ ഓരോന്നിനോടും കടപ്പെട്ടിരിക്കുന്നു. നമുക്കു കിട്ടിയ സൗഭാഗ്യങ്ങൾ ഇരട്ടിയായി തിരിച്ചുകൊടുക്കാനും, പങ്കുവെക്കാനും പഠിക്കണം. അതിനൊന്നും കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ ജീവിതം, എളിമയും, വിനയവും, സ്നേഹവും നിറച്ച് മറ്റുള്ളവർക്കു മാതൃക ആവണം, പഠിച്ച പാഠങ്ങൾ പകുത്തു കൊടുക്കണം"
ഞാൻ അപ്പോൾ തുറന്നു പറഞ്ഞു-"ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരു ഗൾഫ്കാരനെ ഞാൻ ആദ്യമായി കാണുകയാണ്."
അദ്ദേഹം ചിരിച്ചുകൊണ്ടു ഭാര്യയോടു പറഞ്ഞു-"കൊച്ചുസ്വാമി കണ്ട ഗൾഫ്കാരല്ലാതെ എന്നേപ്പോലുള്ള ഇനങ്ങളും ഉണ്ടെന്നു പറഞ്ഞുകൊടുക്കടി."
പിന്നെയും അദ്ദേഹം ഏറെ സം സാരിച്ചു. നല്ല വാക്കുകൾ, ഹ്രുദ്യമായ ഭാഷയിൽ... എന്തായാലും, 2-3 വർഷങ്ങൾക്കു ശേഷം ഗൾഫിലേക്കു വന്നപ്പോൾ അദ്ദേഹം പറഞ്ഞ വാകുകളായിരുന്നു മനസ്സിൽ. അദ്ദേഹത്തെപ്പോലെയുള്ള "ഇനങ്ങളെ" കാണാമെന്നു ഞാൻ പ്രതീക്ഷിച്ചു. ഗൾഫ് എനിക്കു നല്ല തൊഴിലും, അനുഭവങ്ങളും, പണവും തന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഒരു സൈമൺ അചായനെ മാത്രം കിട്ടിയില്ല.
പിൻ കുറിപ്പ്: (ഇപ്പോള്‍ ഗൾഫിനെക്കുറിച്ചുള്ള സങ്കല്പം )
പത്തു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ നോമ്പു പെരുന്നാളിനു ഞാൻ Al Ainൽ ഉള്ള എന്റെ കൂട്ടുകാരനോടു പറഞ്ഞതു -"മച്ചൂ, ഇനിയെന്താ plan? ഇപ്പോ നിനക്ക് ഇവിടെ 2-3 branch ഉള്ള business ആയി. നാട്ടിൽ നല്ല വീടും, കാറും ഒക്കെ ആയി. ഇനിയിപ്പോ, ഒരു Serial എടുക്കുകയോ, കവിതാ സമാഹാരം ഇറക്കുകയോ ചെയ്തുകൂടെ? വേണമെങ്കിൽ ഞാൻ ഒരു കഥ തരാം!"
അവൻ അലറിച്ചിരിച്ചുകൊണ്ടുപറഞ്ഞ തെറി ഇവിടെ എഴുതാൻ കൊള്ളില്ല! (അവനു വിവരമുണ്ടായിരുന്നു!!)

Subscribe to:
Posts (Atom)