മാദ്ധ്യമലോബിയും രാഷ്ട്രീയക്കാരും വ്യവസായികളും ചേര്‍ന്ന ഒരു സംഘം എങ്ങനെ നമ്മുടെ നാടിനെയും ജനങ്ങളെയും അമ്മാനമാടുന്നതെന്ന് വായിക്കുക. നല്ലൊന്നാന്തരം Thriller!
ഇതില്‍ ഉള്പെട്ടിരിക്കുന്ന പലരും നിഷേധക്കുറിപ്പുകള്‍ ഇറക്കി കഴിഞ്ഞു... സത്യമെന്തെന്ന് ആര്‍ക്കറിയാം?
http://www.openthemagazine.com/article/nation/some-telephone-conversations
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Saturday, 20 November 2010
Saturday, 23 October 2010
എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു
മിനിയാന്നു പലതും പറഞ്ഞിരുന്നപ്പോള്‍
അയ്യപ്പന്‍റെ കാര്യം പെണ്ണിനോട് പറഞ്ഞിരുന്നു.
അപ്പോഴോര്‍ത്തില്ല ഇന്നലെ അയ്യപ്പന്‍ മരിക്കുമെന്ന്
ഇന്നലെ ടിവിയില്‍ അയ്യപ്പന്‍ കവിത ചൊല്ലി.
ഇന്ന് കാലത്ത് അയ്യപ്പന്‍റെ അപദാനങ്ങള്‍ തേടി
ഇന്റര്‍നെറ്റ് പത്രങ്ങളില്‍ പരതി..
അധികമൊന്നുമില്ല, എല്ലാവരും ഒരുപോലെയൊക്കെ പറയുന്നു.
അല്ലെങ്കില്‍ത്തന്നെ എന്തുണ്ട് ഏറെ പറയാന്‍?
രാവിലെ റോളതെരുവിലൂടെ നടന്നപ്പോള്‍,
ദിവസക്കൂലിക്ക് പണിക്കുപോകുന്ന പട്ടാണിയും,
ബംഗ്ലാദേശിയും, തമിഴനുമെല്ലാം
അയ്യപ്പന്‍റെ മുഖമാണെന്നു തോന്നിപ്പോയി.
ഒന്നിലും നോക്കാതെ, എല്ലാത്തിലും നോക്കി നടന്ന അയ്യപ്പന്‍.
എനിക്ക് വലിയ ദുഖമോന്നുമില്ല; അയാള്‍ എനിക്കത്ര
അടുപ്പമുള്ള ഒരാളോന്നുമല്ലല്ലോ?
അല്ലെങ്കില്‍ തന്നെ അയാള്‍ക്ക് ആരോടുണ്ടായിരുന്നു അടുപ്പം?
പക്ഷെ, എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.
അയ്യപ്പന്‍ സത്യം പറയുമായിരുന്നു.
ആവശ്യം വരുമ്പോള്‍,കാശ് വാങ്ങാന്‍
അയ്യപ്പന് ആമുഖം വേണ്ടായിരുന്നു.
എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു.

Wednesday, 28 July 2010
പഠിക്കാന്‍ ആളില്ലാതാവുന്ന ആര്‍ട്ട് വിഷയങ്ങള്‍.
പഠിക്കാന്‍ ആളില്ലാതാവുന്ന ആര്‍ട്ട് വിഷയങ്ങള്‍ - കേരളത്തിലെ ഒരു പ്രതിഭാസമാണിത് എന്ന് തോന്നുന്നു. ജോലി സാധ്യതയെക്കുറിച്ച് അറിയാത്തതുകൊണ്ടും, കേരളത്തിനു പുറത്തുള്ളവരുമായി മത്സരിച്ച് ജോലിക്കുള്ള അഭിമുഖങ്ങളില്‍ മുന്പിലെത്താം എന്നുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടും ഒക്കെയാവാം ഇത് സംഭവിക്കുന്നത്.
ഇംഗ്ലീഷ് പഠിച്ചാല്‍ ടീച്ചര്‍ മാത്രമല്ല, പരസ്യകമ്പനികളില്‍ കോപ്പിറൈറ്ററും ആകാം.
ഹിസ്റ്ററിക്കാര്‍ക്ക് ആര്‍ക്കിയോലോജി വിഭാഗത്തില്‍ ജോലിക്ക് ശ്രമിക്കാം. ഹിസ്റ്ററിയും ഇംഗ്ലീഷില്‍ ഒരു മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെങ്കില്‍ ബുക്ക് എഡിറ്റര്‍ ആവാന്‍ നല്ല സാധ്യത ഉണ്ട്. ഇത് പൊളിറ്റിക്സ്, എകണോമിക്സ് എടുത്ത് പഠിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
ഹിന്ദി, ഫ്രഞ്ച് ഒക്കെ എടുത്തു പഠിക്കുന്നവര്‍ക്ക് എംബസ്സികളിലും മറ്റും ദ്വിഭാഷിയായി ജോലി കിട്ടും.
സ്രഷ്ടിപരമായ കഴിവുകള്‍ ഉള്ളവര്‍ക്ക് മറ്റെന്നത്തെക്കാളും തൊഴില്‍ അവസരങ്ങള്‍ ഉള്ള കാലമാണിത്. ചിത്രകലയില്‍ താല്പര്യവും കഴിവുമുള്ളവര്‍ക്ക് പരസ്യകമ്പനികളില്‍ നല്ല ശമ്പളം കിട്ടുന്ന ഡിസൈനര്‍ ആവാം. അനിമേഷനും നല്ല സാധ്യതയുള്ള തൊഴില്‍ മേഖലയാണ്. പക്ഷെ, ഭാരതത്തില്‍ ഇപ്പോഴും അനിമേഷന് വലിയ സാധ്യത ഇല്ല. രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന വര്‍ക്കുകളെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ജോലി സാധ്യത. ഫാഷന്‍ ഡിസൈനിംഗും ഏതാണ്ട് സമാനമായ അവസ്ഥയിലാണ്.
എന്ത് പഠിച്ചാലും നല്ലൊരു പ്രൊഫഷണല്‍ ആയി വളരാനുള്ള സാഹചര്യം ഇന്നുണ്ട്. പക്ഷെ, ചില പ്രധാന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ നല്ല പ്രാവീണ്യം നേടണം. കുറെ നല്ല പുസ്തകങ്ങള്‍ വായിക്കണം. നല്ല ഇംഗ്ലീഷ് സിനിമകള്‍ കാണണം. ആത്മവിശ്വാസം ഉണ്ടാവണം. നിറം, സൗന്ദര്യം ഇവയെചൊല്ലി ആത്മവിശ്വാസക്കുറവുണ്ടാവരുത്. ഒരു പ്ലസ് ടു കഴിഞ്ഞാല്‍ തനിയെ കുറെ യാത്രകള്‍ ചെയ്യണം. ലോകം കാണണം. TV സീരിയല്‍ കണ്ടു നേരം കളയാതെ ചെറുപ്പം മുതലേ ഒരു പ്രൊഫഷന്‍ സ്വപ്നം കണ്ട് അതിനു വേണ്ടി ശ്രമിക്കണം.
എല്ലാ ആശംസകളും.

Friday, 2 July 2010
മനോരമ പറയാന്‍ വൈകിയ ഒരേ ഒരു മരണം!
വെള്ളിയാഴ്ച സമയം 12.28. സ്ഥലം ഷാര്‍ജയിലെ എന്‍റെ ഫ്ലാറ്റ്.
ജീവന്‍ TV യിലെ നളപാചകം പരിപാടി കണ്ടുകൊണ്ട് ഇരുന്നപ്പോള്‍ ഒരു Breaking News! ശ്രീ. എം.ജി. രാധാകൃഷ്ണന്‍ അന്തരിച്ചു. (ആ സംഗീത പ്രതിഭയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു നിമിഷം മനസ്സുകൊണ്ട്ശിരസ്സ് നമിച്ചു.) പിന്നെ ഒരു ഉറപ്പിനു വേണ്ടി Asianet നോക്കി. അപ്പോഴാണ് കൂടുതല്‍ ഞെട്ടിയത്- ആരോഗ്യനില അതീവ ഗുരുതരം എന്നു കാണുന്നു! പിന്നെ നോക്കിയത് മനോരമ. അതിലും ആരോഗ്യനില അതീവ ഗുരുതരം എന്നു തന്നെ.
ജീവന്‍ TV വലിയ ഒരു തെറ്റ് ചെയ്യുകയാണെന്ന് തോന്നി. പെട്ടെന്ന് പ്രതികരിക്കണമെന്നു തോന്നി.
അപ്പോള്‍ ദാ ജയ്ഹിന്ദ് TV യിലും അന്തരിച്ചു എന്നു കാണിക്കുന്നു! ആകെ ആശയക്കുഴപ്പമായി. പിന്നെ അറിഞ്ഞു, അദ്ദേഹം 1.45 (ഇന്ത്യന്‍ സമയം) നു തന്നെ മരണമടഞ്ഞിരുന്നു എന്ന്.
മനോരമാക്കെന്തു പറ്റി?!! നന്നാവാന്‍ തീരുമാനിച്ചോ? അതോ പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ് തിരിച്ചറിഞ്ഞ ഏതോ പുതിയ ലേഖകനോ, ന്യുസ് എഡിറ്ററോ ജോയിന്‍ ചെയ്തോ?!!
മനോരമ അതിന്റെ ചരിത്രത്തില്‍ ആദ്യമായി, മരണത്തിനു മുന്‍പ് ഒരാളെ ആദ്യം വാര്‍ത്തയിലൂടെ കൊല്ലാതിരുന്ന ആ ചരിത്രനിമിഷത്തിന്റെ തെളിവുകള്‍ ഇവിടെ.
എം.ജി. രാധാകൃഷ്ണന്‍റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥനയോടെ.

Thursday, 3 June 2010
എസ്തര്‍ ഒരു നാള്‍ വരും
എസ്തറിന്‍റെ കണ്ണുകള്‍ ഇനി സിനിമയിലൂടെ നമ്മളെ കാണും. 3-4 വര്ഷം മുന്‍പ് അവളെ ആദ്യം കാണുമ്പോള്‍ തന്നെ അവളുടെ കുസൃതി നിറഞ്ഞ തിളങ്ങുന്ന കണ്ണുകളും, മനോഹരമായ ചിരിയുമാണ് മനസ്സ് നിറച്ചത്.
ഇന്നാണ് അനിലിന്‍റെ മെയില്‍ വന്നത്. എസ്തര്‍ മോള്‍ മോഹന്‍ലാലിനുമൊക്കെ ഒപ്പം ഒരു നാള്‍ വരും എന്നാ സിനിമയില്‍ അഭിനയിച്ച്ചത്രേ! അവള്‍ ഇപ്പോള്‍ തിരക്കുള്ള ബാലതാരമായി തീരുന്നു. ആ സുന്ദരിക്കുട്ടിയെ സിനിമയില്‍ കാണുന്നത് സന്തോഷം തന്നെ.
അതിലേറെ സന്തോഷം തോന്നുന്നത്, അവളുടെ അച്ചന്റെയും അമ്മയുടെയും സന്തോഷം നിറയുന്ന ജീവിതത്തെക്കുറിച്ച് ഓര്‍ക്കുംപോഴാണ് ..അനിലും മഞ്ജുവും ജീവിതത്തെ എത്ര ധൈര്യത്തോടെയാണ് നേരിട്ടത്. വളരെ സന്തോഷം തോന്നുന്നു. നിങ്ങളും അവളുടെ നന്മക്കായി പ്രാര്‍ത്ഥിക്കണം.
Facebookല്‍ അവള്‍ക്കു വേണ്ടി ഒരു പേജ് ഉണ്ടാക്കിയിട്ടുണ്ട് അവളുടെ അച്ചന്‍.
http://www.facebook.com/home.php?#!/group.php?gid=100643953317018
Thursday, 29 April 2010
ഷെര്‍ളിയുടെ മായകാഴ്ച്ചകള്‍
കുരിശടിയില്‍ നില്‍ക്കുന്ന കര്‍ത്താവ് തിരു ഹ്രദയത്തില്‍ നിന്നും വാര്‍ന്നോഴുകുന്ന രക്തവുമായി പടിയിറങ്ങുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് പുലര്‍ച്ചെ ഷെര്‍ളി കിടക്കയില്‍ നിന്നും എഴുന്നേറ്റത്. ദേഹത്ത്തൊക്കെ നല്ല വേദനയും തോന്നി. കുളിമുറിയില്‍ കയറി യാന്ത്രികമായി പേസ്റ്റ് എടുത്ത് ബ്രുഷില്‍ തേച്ച് കണ്ണ് തുറക്കാതെ തന്നെ പല്ല് തേക്കാന്‍ തുടങ്ങി. തൊട്ടു പുറകിലൊരു സാമീപ്യം അവളറിഞ്ഞിട്ടും കണ്ണ് തുറന്നില്ല. രണ്ടു കൈത്തണ്ടകളിലും മൃദുവായി തലോടുന്ന ആ കൈകളിലേക്ക് കണ്ണ് തുറന്നു നോക്കണമെന്ന് അവള്‍ക്കു തോന്നിയെങ്കിലും ഒന്നിനും കഴിയാതെ അവള്‍ പല്ല് തേച്ചുകൊണ്ടു തന്നെ നിന്നു.
ഷവറിന്റെ അടിയില്‍ നില്‍ക്കുമ്പോഴും കരുത്തുറ്റ ഒരു ശരീരം ദേഹത്തോടു ചേര്‍ന്ന് ചൂടു പകരുന്നത് ആസ്വദിച്ചുകൊണ്ട് അവള്‍ കുളിച്ചു. ശരീരത്തിന്‍റെ നിലവിളികളെ അമര്‍ത്തി തലോടി അവള്‍ ആശ്വാസം കൊടുത്തു. സോപ്പ് പതയില്‍ അവള്‍ ഒരാരാമം മുഴുവന്‍ മണത്തു.
കുന്നിന്‍ മുകളില്‍ നിന്നും വെള്ളരി പ്രാവുകള്‍ താഴ്വരയിലേക്ക് പറന്നിറങ്ങുമ്പോള്‍, ആഞ്ഞു വീശുന്ന കാറ്റിനെ മൊത്തമായി ആവാഹിക്കാനെന്നപോലെ കൈകളും കാലുകളും വിടര്‍ത്തി നില്‍ക്കുകയായിരുന്നു അവള്‍. നാല് നാള്‍ മുന്‍പ് പിരിഞ്ഞുപോയ കാമുകന്‍ നല്‍കിയ വേദന മനസ്സിലും, കഴിഞ്ഞ രാത്രിയില്‍ മദ്യലഹരിയില്‍ ആരൊക്കെയോ നല്‍കിയ വേദന ശരീരത്തിലും പേറി നില്‍ക്കുമ്പോള്‍ ഷെര്‍ളി സ്വയം മറന്നു.
എന്നേക്കുമായി ഉറങ്ങാന്‍ മരുന്ന് കഴിച്ച് ആത്മാക്കള്‍ മേയുന്ന താഴ്വരയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ അവള്‍ ഷെര്‍ളി എന്ന പെണ്കുട്ടി ആയിരുന്നില്ല; നല്ലവനായ ആട്ടിടയനു എന്നേക്കുമായി നഷ്ടപ്പെട്ടു പോയ കുഞ്ഞാടായിരുന്നു.
യവനദേശത്തൊരു കുന്നിന്‍ പുറത്ത് തുള്ളിച്ചാടി നടന്നിരുന്ന ഒരു കുഞ്ഞാട്.

Thursday, 8 April 2010
ചുണക്കുട്ടന്മാരുടെ മിടുക്ക്!
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പണ്ടോരാള്‍ പറഞ്ഞിട്ടുണ്ട്. ആധുനികശാസ്ത്രം തിരുകിച്ചേര്‍ത്ത വിളമ്പുന്ന പൌരാണികശാസ്ത്രങ്ങള്‍ പ്രസദ്ധിയിലേക്കുള്ള കുറക്കുവഴിയാവുന്നു ചിലര്‍ക്ക്... പക്ഷെ അതൊരു സമൂഹത്തിന്റെ ചിന്താശേഷിയെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് വളരുമ്പോള്‍ ചുണക്കുട്ടന്മാര്‍ ചിലപ്പോള്‍ പ്രതികരിച്ച്ചെന്നു വരും! അങ്ങനെ രണ്ടു ചുണക്കുട്ടന്മാരുടെ അത്യാവശ്യമായി വായിക്കെണ്ടുന്ന ബ്ലോഗ്പോസ്റ്റുകള്‍.
സൂരജിന്റെ ബ്ലോഗ്പോസ്റ്റ് - http://surajcomments.blogspot.com/2010/04/jyotish-gk-pseuodsci.html
ഉമേഷ്ജിയുടെ ബ്ലോഗ്പോസ്റ്റ് - http://malayalam.usvishakh.net/blog/archives/409
കുറിപ്പ്: Dr.ഗോപാലക്രഷ്ണന്‍റെ വളച്ചൊടിക്കലുകലോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ഭാരതീയ പൌരാണിക ശാസ്ത്രത്തിനോടു എനിക്ക് അങ്ങേയറ്റം ആദരവും മതിപ്പുമാണള്ളത്. ഇതിപ്പോള്‍ എടുത്തു പറയാന്‍ കാരണം, സൂരജിന്‍റെയും, ഉമേഷിന്‍റെയും ആധികാരികവും, ശാസ്ത്ര അടിത്തരയുള്ളതുമായ ലേഖനങ്ങളുടെ മറ പറ്റി കുറെ "അല്പജ്ഞാനികള്‍" ഭാരതത്തിന്റെ മഹത്തായ ശാസ്ത്ര പൈത്രകത്തെ വില കുറച്ചു കാണിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഞാന്‍ അക്കൂട്ടത്തില്‍പ്പെടില്ല എന്ന് പ്രത്യേകം എടുത്തു പറയണമെന്ന് തോന്നി. (ഉമേഷായാലും എനിക്ക് ശരിയല്ലെന്നു തോന്നുന്നത് ഞാന്‍ ചൂണ്ടിക്കാണിക്കും. യഥാര്‍ത്ഥത്തിലുള്ള അറിവിനെ മാനിക്കുന്ന ഉമേഷിനെപ്പോലുള്ളവര്‍ അതിനു അര്‍ഹിക്കുന്ന പരിഗണന കൊടുക്കുകയും ചെയ്യുന്നുണ്ട്.)
എല്ലാ മതങ്ങളും, നാഗരിക സംസ്കാരങ്ങളും, അറിവുകളുടെയും, ഉള്‍ക്കാഴ്ചകളുടെയും ആഴമുള്ള അക്ഷയഖനികളാണ് തുറന്നു തരുന്നത്. അത് ശരിയായി പഠിക്കാതെ വളച്ചൊടിക്കുന്നവര്‍ കഴിഞ്ഞ തലമുറയോടും, വരാന്‍ പോകുന്ന തലമുറയോടും അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്; അത് സമൂഹം മതിക്കുന്ന ഒരു ശാസ്ത്രജ്ഞനാകുംപോള്‍ പ്രത്യേകിച്ചും!
അതുപോലെ പലരും പറയുന്ന ഒരു കാര്യമുണ്ട് - പൌരാണിക ശാസ്ത്രങ്ങളിലെ പല പ്രസ്താവനകളും പലപ്പോഴും ഒരു വിശദീകരണങ്ങളും തരാതെ നേരെ വസ്തുതകള്‍ പറയുകയാണെന്ന്. അത് പലപ്പോഴും ശരിയുമാണ്. വ്യക്തവും സ്പഷ്ടവുമായ ഒരു വിശദീകരണം തരാത്തിടത്തോളം അത്തരം അറിവുകളെ ശാസ്ത്രം എന്ന് ക്രത്യമായും പറയാനാവില്ല. അതുകൊണ്ടുതന്നെ ശാസ്ത്രമെന്ന നിലയില്‍ പൌരാണിക വിജ്ഞാനങ്ങളെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്യുന്നതിന് ഞാന്‍ എതിരുമാണ്. ഒരു പക്ഷെ, പല കാരണങ്ങളാലും പല പുരാതന ശാസ്ത്രഗ്രന്ഥങ്ങളും അപൂര്‍ണ്ണമായിപ്പോയത് അവയോടനുബന്ധമായ മറ്റു പല അറിവുകളും നമുക്ക് കിട്ടാതെപോയതുകൊണ്ടുമാവും. അക്കാലത്ത് പല അറിവുകളും മൊഴിരൂപത്തിലായിരുന്നല്ലോ പ്രചരിച്ചിരുന്നത്? മുന്‍പ് ചെറിയ ചെറിയ നാടുരാജ്യങ്ങളിലായി ചിതറിക്കിടന്ന അറിവുകള്‍ പില്‍ക്കാലത്ത് ക്രോഡീകരിച്ച് സൂക്ഷിച്ചു വെക്കാന്‍ കഴിഞ്ഞിരിക്കില്ല.
ഇപ്പോള്‍ ഭാരതമെന്നരിയപ്പെടുന്ന ഈ രാജ്യത്ത് നിന്ന് പഴയ തിരുവിതാംകൂര്‍കാരനായ ഞാന്‍ പഴയ കോസലത്തിലെയും, മാഗധത്തിലെയും പൌരാണികര്‍ നേടിയ അറിവില്‍ അഭിമാനം കൊള്ളൂന്നുവെങ്കില്‍ മനുഷ്യരാശിക്ക് മുഴുവനും ആ അറിവുകളില്‍ അഭിമാനം കൊള്ളാമെന്നാണ് എനിക്ക് തോന്നുന്നത്; അതിനു മതത്തിന്‍റെയും, കുലത്ത്തിന്റെയും നിറം പൂശണമെന്നില്ല!

Subscribe to:
Posts (Atom)