എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Sunday, 8 February 2009

എന്റെ ആത്മാവിന്റെ ദ്രഢതയിൽ ജീവിച്ചു പോകാമോന്നു ഞാൻ ഒന്നു നോക്കട്ടെ!

കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ office ൽ വന്നു. കുറെ മലയാളം പത്ര cuttingsഉം, laminate ചെയ്ത ഒരു മാസികയുടെ Copyഉം അയാളുടെ കയ്യിൽ ഉണ്ടായിരുന്നു. നാട്ടിൽ നിന്നും വിസിറ്റ്‌ വിസയിൽ ദുബായിൽ വന്നതാണെന്നും, അയാൾ ഒരു മാസിക പുറത്തിരക്കി കൊണ്ടിരിക്കുകയായിരൂനു എന്നും , സാമ്പതിക പ്രശ്നങ്ങൾ കാരണം അതു മുന്നൊട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നു എന്നും മറ്റുമാണു പറഞ്ഞതു.. കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നു എങ്ങും തൊടാതെ അയാൾ പറഞ്ഞൊപ്പിച്ചു...

അയാൽ ജേർണലിസ്ം കഴിഞ്ഞതാണത്രെ! ഞാൻ അൽഭുതപ്പെടുന്നത്‌ എന്തുകൊണ്ടു അയാൾ ഒരു ജോലിക്കു ശ്രമിക്കുന്നില്ല , അല്ലെങ്കിൽ എന്തുകൊണ്ടയാൾ യാഥാർത്ഥ്യ ബോധതോടെ കാര്യങ്ങൾ നോക്കി കാണുന്നില്ല..!

അല്ലെങ്കിലും വലിയ ideologistകൾ മിക്കവാറും എല്ലാരും യാഥാർത്ഥ്യ ബോധം ഉള്ളവരല്ല..

കഷ്ടം! നന്മയുടെ അംശം ഉള്ളവൻ ഒന്നുമാവാതെ, ആരാലും തിരിചറിയപ്പെടാതെ ജീവിച്ചു മരിക്കുന്നു.... കള്ളനും, വഞ്ഞകനും, ഒരു മനസാക്ഷികുത്തുമില്ലാതെ സ്വന്തം ആത്മാവിനോടു പോലും നുണ പറയുന്നവനും സുഖമായും സന്തോഷമായും ജീവിക്കുന്നു..!

കലികാലം - അതു വെറുമൊരു വിശ്വാസം അല്ലെന്നു തോന്നിപ്പോവുന്നു..

ആരെയാണു വിശ്വസിക്കേണ്ടത്‌?
എവിടെ ആണൊരു അഭയം?

ഇപ്പൊ എനിക്കു മനസ്സിലായി വരുന്നു- എന്താണു അമ്മമാരും, ബാബമാരും നമുക്കൊരു അതാണി ആവുന്നതെന്ന്!

പക്ഷെ എന്റെ സ്വന്തം ആത്മാവിന്റെ ദ്രഢതയിൽ ജീവിച്ചു പോകാമോന്നു ഞാൻ ഒന്നു നോക്കട്ടെ!

അതിനൊരു മിനിമും പരിപാടി ഞാൻ ആവിഷ്കരിച്ചിട്ടുണ്ടു.
1 ഏന്റെ ആവ്ശ്യത്തിനു വേണ്ടതു ഞാൻ ഉണ്ടാകും. മറ്റൊരാളുമായോ താരതമ്യതിനു പോവില്ല.

2എന്റെ അഭിമാന ബോധം , എന്റെ സ്വത്തിനെയോ, സമൂഹം എനിക്കു തരുന്ന ആദരവിനെയോ അടിസ്ഥാനമാകിയല്ല എന്നു ഞാൻ അങ്ങു നിശ്ചയിച്ചു.

3 എല്ലവരും ചെയ്യുന്നതൊക്കെ ഞാനും ചെയ്തേക്കും , പക്ഷെ എന്റെ മനസാക്ഷി എന്നെ കുറ്റപ്പെടുത്തില്ലെന്നു ഉറപ്പുള്ളടത്തോളം മാത്രം (ഈ നാട്ടിൽ ജീവിചുപോകണ്ടേ), പക്ഷെ എന്റെ മനസ്സിനു അതിലൊന്നും ഒരു attachmentഉം കാണില്ല..

4 ഞാൻ 1000 രൂപ ഉണ്ടാക്കുമ്പോൾ 10 രൂപ എന്റെ സ്വപ്നങ്ങൾ ജീവിറ്റത്തിൽ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നവർക്കു കൊടുക്കും. (എച്ചി ആണെന്നു തോന്നുന്നുണ്ടല്ലേ?) എപ്പടി?

4 comments:

★ Shine said...

ഇപ്പൊ എനിക്കു മനസ്സിലായി വരുന്നു- എന്താണു അമ്മമാരും, ബാബമാരും നമുക്കൊരു അതാണി ആവുന്നതെന്ന്!

Sapna Anu B.George said...

എച്ചി അല്ല, കഞ്ഞിയും അല്ല, 10 രൂപയെങ്കിലും കൊടുത്തല്ലോ അതുമതു...നമ്മളും ജീവിക്കണ്ടേ കുട്ടേട്ടാ

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ കുട്ടേട്ടാ...
ആദ്യമായാണ് ഇവിടെ എന്ന് തോന്നുന്നു... എനിക്കിട്ട കമിന്റി ലൂടെയാ ഇവിടെ എത്തിയത്. മറുപടി എഴുതാന്‍ വിലാസം കിട്ടിയില്ല.. മറുപടി എന്റെ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്..
അഭിവാദ്യങ്ങള്‍ ... ഇടയ്ക്ക് വരാം കേട്ടോ...

Dr. Prasanth Krishna said...

കൊള്ളാം ഷൈന്‍. നല്ല തീരുമാനം. നമ്മള്‍ സമൂഹത്തെ പേടിക്കാത്തപ്പോള്‍ കൂടുതല്‍ ക്രിയേറ്റീവാകുന്നു. ഇന്ന് മിക്കവാറും എല്ലാഅവരും ഒരുബോധിപ്പിക്കലിലാണ്. ഉദാഹരണത്തിന് മലയാളം ബ്ലോഗുതന്നെ നോക്കൂ. കമന്റിനുവേണ്ടി ബ്ലോഗഴുതുന്നു. ആരും കമന്റിട്ടില്ലങ്കില്‍ ചേദിച്ചുവാങ്ങുന്നു. ഈ തീരുമാനം നന്നായി.

നമ്മള്‍ നാട്ടുകാരാണോ? ഇതുവരെ എന്റെ നാട്ടില്‍ നിന്നും ആരയും ബ്ലോഗില്‍ കണ്ടില്ല.