ഞാനും എന്റെ കൂടെ ഉള്ളവരും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന തോപ്കാപി പാലസ്സിന്റെ ഉൾവശം നടന്നു കാണുകയായിരുന്നു. കുറെ നടന്നു കഴിഞ്ഞു ഞങ്ങൾ വളരെ ഉള്ളിലുള്ള ഒരുർ ഭാഗത്തെത്തി. നടുമുറ്റം പോലെ ഒരു സ്ഥലം എന്നു പറയുന്നതാണു കൂടുതൽ ശരി.കൂടെ ഉണ്ടായിരുന്ന അൾജീരിയക്കാരൻ അവന്റെ കൂട്ടുകാരിയോടു പറയുന്നതു ഞാൻ കേട്ടു. ഇതാണു ഒട്ടോമൻ ചക്രവർത്തിയുടെ ഹേരം. അനേകം സുന്ദരികളായ സ്ത്രീകളെ പാർപ്പിച്ചിരുന്ന സ്ഥലം. ഞാൻ കുറചുകൂടി ഉള്ളിലേക്കു നടന്ന്, ആ കനത്ത കൽചുവരുകളിലൂടെ വിരലോടിച്ചു.
എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ്, എതോ ഒരു പെൺകുട്ടി ഒരു പക്ഷെ ഇവിടെ നിന്നു നഷ്ടപെട്ടു പോയ പ്രണയമോർത്തു തേങ്ങിയിട്ടുണ്ടാവും... അല്ലെങ്കിൽ, ഒരിക്കലും കിട്ടാതെ പോയ പ്രണയത്തെ ഓർത്ത് ഈ ചുവർ ചാരി നിന്നിട്ടുണ്ടാവും..
പ്രീയപ്പെട്ട പെൺകുട്ടി, നീയാരാണെന്നു പോലുമറിയാതെ, നൂറ്റാണ്ടുകൾക്കിപ്പുറത്തു നിന്നും കടൽ കടന്നൊരാൾ വന്നിരിക്കുന്നു- നിന്നെ പ്രണയിക്കാൻ.
കനത്ത നിശ്ശബ്ദതയിൽ ഉണങ്ങിയ ഒരില എന്റെ കാൽക്കലേക്കു പറന്നു വീണു.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Thursday, 12 February 2009
Subscribe to:
Post Comments (Atom)
3 comments:
പ്രണയിക്കപ്പെടാതെ പോയ ഒരു പെൺകുട്ടിക്കു വേണ്ടി..
അങ്ങനെ ചിന്തിയ്ക്കുന്നതിലും ഒരു സുഖമുണ്ട്, അല്ലേ കുട്ടേട്ടാ...?
:)
പ്രണയം വാക്കുകളിലല്ലാ...ആരാലും അറിയപ്പെടാതെ കഴിയുന്നവരാണ് ഏറ്റവും ഭാഗ്യവാന്‍മാര്‍....
Post a Comment