ഊട്ടിയിൽ മഞ്ഞു വീഴുകയും പിശരൻ കാറ്റടിക്കുകയും ഒക്കെ ചെയ്യുന്ന് സമയത്ത്- കഴിഞ്ഞ March മാസത്തിൽ- ഞാനും കുറെ സുഹ്രുത്തുക്കളും കൂടി ഗുരു നിത്യചൈതന്യ യതിയുടെ ആശ്രമത്തിൽ ഗുരുപൂജ്ജയുടെ തിരക്കുകളിലായിരുന്നു. എന്നും വൈകുന്നേരങ്ങളിൽ, ജോലികൾ കഴിഞ്ഞു, ഞാനും, മാർഗരറ്റ് ആന്റിയും, താംബരം MC കോളജിലെ ജയിംസ് സാറും കൂടി അദ്ദേഹം കൊണ്ടുവന്ന വിദേശ സിനിമകളുടെ DVD ഇട്ടു കാണുമായിരുന്നു.
അതിൽ എനിക്കു വളരെ ഇഷ്ടപ്പെട്ട ഒന്നു രണ്ടു ചിത്രങ്ങൾ ഉണ്ടായിരുന്നു-
അതിൽ എനിക്കു വളരെ ഇഷ്ടപ്പെട്ട ഒന്നു രണ്ടു ചിത്രങ്ങൾ ഉണ്ടായിരുന്നു-
1. The bow
2.Spring, Summer, Fall, Winter... and Spring.
ഈ ചിത്രങ്ങളുടെ ദ്രശ്യ ഭംഗി മനം മയക്കുന്നതായിരുന്നു.
ചിത്രങ്ങൾ കണ്ടു കഴിഞ്ഞു സംസാരിച്ചിരിക്കുമ്പോഴാണു ശ്രദ്ധിച്ചത്- രണ്ടു ചിത്രങ്ങളുടെയും സംവിധാനം ഒരാൾ തന്നെയാണു. സൗത് കൊറിയൻ സംവിധായകനായ Kim Ki-duk. ഇത്രയും പറഞ്ഞതു ഈ സംവിധായകന്റെ ചിത്രങ്ങൾ കാണാൻ ഇട വന്നാൽ കളയരുത് എന്നു പറയാനാണു. പൃക്രുതിയൂടെ സൗന്ദര്യം, നിശ്ശബ്ദത ഒക്കെ ഇത്ര നന്നായി ഒപ്പെടുത്ത ചിത്രങ്ങൾ ഞാൻ മുൻപു കണ്ടിട്ടില്ല.. കൂടുതൽ വിവരങ്ങൾക്കു http://en.wikipedia.org/wiki/Kim_Ki-duk കാണുക.

The Bow യുടെ കഥ- ഭാവി ഫലങ്ങൾ പറഞ്ഞു, എപ്പോഴും ഒഴുകി നടക്കുന്ന ഒരു വഞ്ചിയിൽ തന്നെ ജീവിക്കുന്ന ഒരു മധ്യവയ്സ്കന്റ്യൂം, അയാൾക്കു എവിടെ നിന്നോ കിട്ടിയ ഒരു പെൺകുട്ടിയുടെയും കഥ ആണു. അതിലുപരി മനുഷ്യന്റെ അടിസ്ഥാന ചോദനകളിലേക്കുള്ള ഒരു യാത്ര കൂടിയാണു ചിത്രം. അയാൾ പെൺകുട്ടി പ്രായപൂർത്തി ആവാൻ വേണ്ടി കാക്കുകയാണു- അവളെ വിവാഹം കഴിക്കാൻ വേണ്ടി. ഒരോ ദിവസവൗം കടന്നു പോകുന്നതു അയാൾ കലണ്ടറിൽ കുറിച്ചുകൊണ്ടേയിരുന്നു....
ശേഷം വെള്ളിത്തിരയിൽ.. ;-)
Spring, Summer, Fall, Winter... and Spring. എന്ന ചിത്രം ഒരു വയോധികനായ ഗുരുവും അയാളുടെ ശിഷ്യനും തമ്മിലുള്ള ബന്ധവും.. ഈ ചിത്രത്തിലെ പ്രക്രുതി ദ്രശ്യങ്ങൾ അതിമനോഹരമാണു.. ഇതിലും പ്രക്രുതിയും, മനുഷന്റെ അടിസ്ഥാന ചോദനകളും തന്നെ മുഖ്യ വിഷയം. കാണാൻ ശ്രമിക്കുക..
***
2 comments:
ചലച്ചിത്രത്തിന്റെ സൗന്ദര്യം -Spring, Summer, Fall, Winter... and Spring
സിനിമയുടെ പേരുകള്‍ എഴുതിവച്ചു. കിട്ടിയാല്‍ കാണണം. :-)
Post a Comment