എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 18 February 2009

നല്ലതെന്നെല്ലാവരും പറയുന്ന English പുസ്തകങ്ങളും വായിക്കും.

വായന മരിക്കുന്നു എന്നു പലരും പറയുന്നു. പക്ഷെ എന്റെ അറിവിൽ പെട്ട പല computer professionalഉം TV യെക്കാളും, താൽപര്യം കാണിക്കുന്നതു വായനയിൽ ആണു. ഞാൻ ജോലി സമയം കഴിഞ്ഞാൽ ഇപ്പോൾ computer ഉപയോഗിക്കാറില്ല..

കണ്ണു ഫ്യൂസാവും എന്നൊരു പേടിയമുണ്ട്‌.

മലയാളം തന്നെ ഏറെ ഇഷ്ടം- പിന്നെ ഇപ്പോൾ നല്ലതെന്നെല്ലാവരും പറയുന്ന English പുസ്തകങ്ങളും വായിക്കും.

നാട്ടിൽ നിന്നും ഇനി വരുന്ന ആളിന്റെ കയ്യിൽ 3- 4 പുസ്തകങ്ങൾ കൊടുത്തു വിടാൻ വാമഭാഗത്തിനോടു പറഞ്ഞിട്ടുണ്ട്‌.

1. V.K.N ന്റെ പയ്യൻ കഥകൾ
2. M.N. വിജയൻ സാറിന്റെ ചുമരിൽ ചിത്രമെഴുതുമ്പോൾ.
3. ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ
4. പ്രീയൗടെ ഒഴുക്കിൽ ഒരില.

ഇതിൽ 1 ഉം 3 ഉം നേരത്തെ വായിച്ചതാണു. എന്നാലും, ഒന്നു കൂടി വായിക്കാൻ തോന്നുന്നു.
1. http://indulekha.com/malayalambooks/2007/01/payyan-kathakal.html 160Rs
2. http://indulekha.blogspot.com/2005/12/chumaril-chitramezhuthumbol.html 75rs
3. http://indulekha.com/malayalambooks/2007/05/govardhante-yathrakal.html 100Rs
4. http://indulekha.com/malayalambooks/2007/03/ozhukkil-orila.html 42 Rs


പിന്നെ New York Times ന്റെ 2008ലെ Best Books ലെ പുസ്റ്റകങ്ങൾ ഇവിടെ അടുത്തുള്ള Book Storeഇൽ നോക്കുന്നുണ്ട്‌. http://www.nytimes.com/2008/12/14/books/review/10Best-t.html

താൽപര്യമുള്ളവർക്കു British Council ന്റെ website ഇൽ പോയാലും നല്ല എഴുത്തുകാരെ പരിചയപ്പെടാം.

6 comments:

★ Shine said...

വായന മരിക്കില്ല, കാരണം visual media മനുഷ്യന്റെ ഭാവനക്കു അതിരുകൾ ഇടുന്നതാണു. കണ്ടിരിക്കുന്ന ആൾക്കു ഒരു സങ്കൽപ ലോകം ഉണ്ടാക്കാൻ കഴിയില്ല..പക്ഷെ പുസ്തകതിലെ വരികൾ, സങ്കൽപത്തിനു ഒരു വലിയ സാധ്യത തുറന്നിടുന്നു.

Bindhu Unny said...

വായന മരിക്കുന്നില്ല. ചിലപ്പോള്‍ മാധ്യമം മാറിയേക്കും. E-books/magazines - ന് പ്രചാരമേറുന്നുണ്ട്. പുതിയ തലമുറയെ ചെറുപ്പത്തിലേ വായന പരിചയപ്പെടുത്തിയാല്‍ നന്ന്. ലിങ്കുകള്‍ക്ക് നന്ദി. :-)

ശ്രീ said...

നന്നായി കുട്ടേട്ടാ...

പ്രയാണ്‍ said...

വയന നല്ലപോലെ നിലനിര്‍ത്തുന്ന ഒരു വിഭാഗം ഉണ്ട് പുതിയ തലമുറയിലും. എന്റെ കുട്ടികളുടെ(കുട്ടികളല്ല വലിയവരാണ്) പ്രധാന ഹോബി വായനയും ബുക്ക്
കലക്ഷനുമാണ്.പിന്നെ വഷ്വല്‍ മീഡിയയുടെ കാര്യം പറഞ്ഞത് ശരിയാണ്... അതിന് ഏറ്റവും വലിയ ഉദാഹരണം പഴയ സിനിമാ പാട്ടുകളാണ്.ടീ.വി. ഇല്ലതിരുന്ന ഞങ്ങളുടെ കുട്ടിക്കാലത്ത് ശരിക്കും പാട്ടുകള്‍ ഭാവനയെ മേയാന്‍ വിടനുള്ള മേച്ചില്പ്പുറമായിരുന്നു. ഇപ്പൊ അതിന്റെ വിഷ്വല്‍ കാണുമ്പോ സങ്കടം തോന്നും.

വരവൂരാൻ said...

ഞാനും ഇങ്ങിനെ നാട്ടിൽ നിന്നു വരുബോൾ കുറച്ചു പുസ്തകങ്ങൾ കൊണ്ടു വരാറുണ്ട്‌.

വായന മരിക്കുന്നില്ലാ

മലയാളം തന്നെ ഏറെ ഇഷ്ടം

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി സുഹൃത്തേ... ആശംസകള്‍...