ജോർജച്ചായന്റെ നെഞ്ജത്തു മുഖമമർത്തി കിടക്കുമ്പോൾ സാലിമ്മാമ്മ ഓർത്തതു, അച്ചായനോടു കാര്യങ്ങൾ തുറന്നു പറഞ്ഞാലോ എന്നാണു. ഒരു പേടി, അച്ചായൻ ക്ഷമിക്കുമോ എന്തോ.. ആകെ ഒരു അങ്ങലാപ്പ്...
ഒാ.. അല്ലെങ്കിൽ ഇതിൽ എങ്ങനെ തന്നെ തെറ്റു പറയാൻ കഴിയും.. സുരേന്ദ്രൻ കടന്നു പിടിച്ചതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്? അച്ചായനോടു പറയാം..സുരേന്ദ്രനെ അചായനും വീട്ടുകാരും കൂടി തല്ലി ഈ നാട്ടിൽ നിന്നോടിച്ചോളും..
കാര്യം സുരേന്ദ്രൻ കടന്നു പിടിച്ചപ്പോൾ എതിർത്തതു പോലും ഒരു പാതി മനസ്സോടെയാ.... കർത്താവേ ഈ ബലഹീനയോടു പൊറുക്കണെ...
ഒാ.. അല്ലെങ്കിൽ ഇതിൽ എന്താ ഇത്ര തെറ്റു? എന്നും രാത്രി വൈകി വന്നു, ഒരു പെണ്ണുണ്ടെന്നു പോലും ചിന്തിക്കാതെ സ്കോചിന്റെ ലഹരിയിൽ ബോധം കെട്ടുറങ്ങുന്ന ഈ മനുഷ്യൻ തന്നെ അല്ലേ എല്ലാതിനും കാരണം...അല്ലെങ്കിൽ സുരേന്ദ്രനെ എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കുമോ?
******************************************************
ബിനുമോൻ പഴയ കുരങ്ങന്റെയും മുതലയുട്യൂം കഥ വായിക്കുക ആയിരുന്നു. ബിനുമോനു ഒത്തിരി സംശയങ്ങൾ തോന്നി.
മുതലയുടെ ഭാര്യ- മുതലച്ചിക്കു - കുരങ്ങന്റെ ഹ്രുദയം തിന്നണമെന്നു പറഞ്ഞപ്പോൾ, കൂട്ടുകാരൻ മുതല, കുരങ്ങനോടു സൂത്രങ്ങൾ പറഞ്ഞു പുഴയുടെ നടുക്കെത്തിച്ചിട്ടു എന്തിനാ സത്യം പറഞ്ഞതു?
തന്നെയുമല്ല, കുരങ്ങൻ അവന്റെ ഹ്രുദയം മരതിലാണെന്നു പറഞ്ഞിട്ടു വിശ്വസിക്കാനും മാത്രം മണ്ടനാണൊ മുതല?
സത്യത്തിൽ ഭാര്യ പറഞ്ഞതും അനുസരിച്ചു, കൂട്ടുകാരനെ ചതിച്ചതുമില്ല- മുതല ആളൊരു വീരൻ തന്നെ. സ്വന്തം മനസാക്ഷിയുടെ മുൻപിൽ ഓരോ ന്യാങ്ങൾ നിരത്തി രെക്ഷപെടുന്ന മുതല!
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Monday, 16 February 2009
Subscribe to:
Post Comments (Atom)
5 comments:
സ്വന്തം മനസാക്ഷിയുടെ മുൻപിൽ ഓരോ ന്യാങ്ങൾ നിരത്തി രെക്ഷപെടുന്ന മുതല!
എന്താപ്പോ ഇങ്ങനെയൊക്കെ തോന്നാന്‍?
ന്യായീകരിച്ച് ജീവിച്ചുപോട്ടെ. കുറ്റബോധം കൊണ്ട് നീറി ജീവിക്കുന്നതിലും ഭേദമല്ലേ? :-)
kollaam... ithu bhalaheenathayano?muttu nyayamalle?
ishtamaayi post..
thanks for the visit..
Post a Comment