പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക് കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട് അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!
ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.
മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത് എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത് എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.
ഗുരുകുലത്തിൽ എത്തുന്നതു മുൻപ് ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച് സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".
പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ് ചെയ്തു print എടുത്ത് അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ് ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട് അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.
കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!
എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..
എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Saturday, 19 September 2009
Subscribe to:
Post Comments (Atom)
4 comments:
എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു.
"ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..."
സമ്മതിയ്ക്കുന്നു, കുട്ടേട്ടാ... തുടരൂ.
[അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കണേ]
നന്ദി, ശ്രീ..അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കാം..
ഇതെല്ലാം വേറിട്ട അനുഭവങ്ങളായി തോന്നുന്നു.
Post a Comment