എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 30 September 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 8

വൈകുന്നേരത്തെ നടത്ത കഴിഞ്ഞു വന്നാൽ ഒരോരുത്തരും പോയി കുളിയും ഒക്കെ കഴിഞ്ഞു വൈകിട്ടത്തെ പ്രാർത്ഥനക്കു തയ്യാറാവും. 7 മണിയാവുമ്പോഴേക്കും എല്ലാവരും Prayer Hall ലേക്കെത്തിത്തുടങ്ങും. പിന്നെ ഒരു മണിക്കൂറോളം നീളുന്ന പ്രാർത്ഥന. ധ്യാനം. ഗുരുവിന്റെ പ്രഭാഷണം. മിക്ക ദിവസങ്ങളിൽ ഞങ്ങളിൽ ആരെക്കൊണ്ടെങ്കിലും ഒരു പുസ്തകത്തിന്റെ കുറെ ഭാഗം വായിപ്പിക്കും. അതിന്റെ തുടർച്ച, അടുത്ത class ൽ മറ്റാരെങ്കിലും വായിക്കും. ആ രീതിയിൽ കുറേയേറെ പുസ്തകങ്ങൾ ഗുരുകുലത്തിൽ വെച്ചു വായിച്ചു തീത്തിട്ടുണ്ട്‌.

ഒരു തുടർച്ചക്കു മുൻപു ചില കാര്യങ്ങൾ പറയട്ടെ. ഇന്നു ഗുരുകുലം എന്നത്‌ ഞാൻ ജീവിക്കുന്ന ഈ ലോകമാണു. എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്ന് എന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ലോകം. തൊട്ടു മുൻപിലുള്ള 2 post കൾ വായിക്കുമ്പോൾ, ഞാൻ സമൂഹതിന്റെ പൊതു ചിന്തകളിൽ നിന്നും ഒഴിഞ്ഞു മാറി ചിന്തിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവെ ങ്കിൽ അതിൽ ഗുരു നിത്യയുടെ സം സർഗ്ഗവും കാരണമായിട്ടുണ്ടാവാം. പക്ഷെ ഗുരു പറയുന്ന ഒരു കാര്യമുണ്ടായിരുന്നു - "മറ്റുള്ളവരെ തിരുത്താൻ നടക്കാതെ സ്വയം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുക" എന്ന്.

ഗുരുവിനെക്കുറിച്ചു വിശദമായ ഒരു വിവരണം തരാൻ ഞാൻ ആളല്ല. ഗുരുവിനെയും, ഗുരുകുലം എന്ന പ്രസ്ഥാനത്തെയും Glorify ചെയ്തു കാണിക്കാനോ എനിക്കാഗ്രഹമില്ല; അതുപോലെ തന്നെ ഒരു വിഗ്രഹഭഞ്ജകനാകാനും ഞാനില്ല. ഒന്നു പറയാം, ഞാൻ കണ്ട ധിഷണാശാലികളായ മനുഷ്യരിൽ ഒരാളാണു ഗുരു. ഞാൻ കണ്ട ഗുരു ഒരു കഠിനാദ്ധ്വാനി ആയിരുന്നു, ഏറ്റവും മികച്ച Management വിദഗ്ദ്ധൻ ആയിരുന്നു, വളരെ professional ആയ സമീപനത്തോടെ കാര്യങ്ങൾ പഠിച്ച്‌, ആധികാരികത ഉറപ്പുവരുത്തി എഴുതുന്ന നല്ല ഒരു എഴുത്തുകാരനായിരുന്നു, മനുഷ്യരുടെ പ്രശ്നങ്ങളെ അനുഭാവത്തോടെ കാണുന്ന ഒരാളായിരുന്നു.

ഗുരുകുലത്തിൽ എത്തുമ്പോൾ ഞാൻ കാൽപനികമായ സ്വപ്നങ്ങളിൽ മുഴുകി നടക്കുന്നവനായിരുന്നു, പക്ഷെ സ്വപ്നങ്ങൾ യാഥാർത്യമാകുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അൽപം ഭയവുമുണ്ടായിരുന്നു. പക്ഷെ ഗുരുകുലത്തിൽ നിന്നിറങ്ങിയ എന്റെ മനസ്സ്‌ പിന്നെ അത്ര പെട്ടെന്നൊന്നും ചഞ്ചലമാവില്ല എന്നു ഞാൻ പിന്നീടുള്ള ജീവിത്തത്തിൽ സ്വയം തിരിച്ചറിഞ്ഞു. ഒരോ മനുഷ്യന്റെ ഉള്ളിലുമുള്ളതു പോലെ, എന്റെ ഉള്ളിലും ഉള്ള അപാരമായ സാധ്യതകൾ ഞാൻ തിരിച്ചറിഞ്ഞു.

ഗുരുകുലത്തിലെ Prayerനു ശേഷം, ഏതെങ്കിലും നല്ല Cinema കളുടെയോ, National Geographic ന്റെയോ CD കൾ ഇട്ടു കാണും. സ്വഭാവികമായും ആ പ്രായത്തിൽ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം അതു തന്നെ ആയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹ്രുത്തുക്കൾ അയച്ചു തരുന്ന നല്ല ഒന്നംതരം Classic Cinema കൾ. അക്കാലത്തെ സന്ധ്യകളിലെ cinema കാണൽ എന്റെ creative ആയ വശത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. അരവിന്ദന്റെ "കാഞ്ചനസീത" മുതൽ Kurasowa യുടെ Ran വരെ ഞാൻ അവിടെ വെച്ചു കണ്ടു. ലോകത്തിലെ ഏതൊക്കെയോ ഭാഗങ്ങളിള്ള ജീവജാലങ്ങളെക്കുറിച്ചും, സംസ്കാരങ്ങളെക്കുറിച്ചും Attenborough യുടെ പ്രൗഡമായ ശബ്ദത്തിൽ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ സ്കൂളിൽ പഠിച്ച Biology ക്കപ്പുറം ഉള്ള ഒരു ലോകം കാണുകയായിരുന്നു. (കൂട്ടത്തിൽ പറയട്ടെ - നിങ്ങൾ ഏതെങ്കിലും കുട്ടികൾക്കു സമ്മാനം കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, Cash ഉണ്ടെങ്കിൽ ഏറ്റവും നല്ല സമ്മാനം National Geographic CD ആയിരിക്കും.)

ഗുരുകുലത്തിൽ ചെന്ന നാൾ മുതൽ ഞാൻ എപ്പോഴും പറയുമായിരുന്ന രണ്ട്‌ പേരുകളുണ്ട്‌ - Stephen Hawkings (കൂടുതൽ അറിയാൻ ഇവിടെ നോക്കുക http://en.wikipedia.org/wiki/Stephen_Hawking) ഉം Carl Sagan ഉം (http://en.wikipedia.org/wiki/Carl_Sagan). ഒരു തരം കടുത്ത ആരാധനയായിരുന്നു പ്രതിഭാശാലികളായ ഈ രണ്ടു ശാസ്ത്രഞ്ജന്മാരോടും. ഗുരുവിനോടും മറ്റുള്ളവരോടും സം സാരിക്കുമ്പോൾ എവിടെയെങ്കിലും Carl Sagan എന്നു ഞാൻ പറഞ്ഞിരിക്കും! അവസാനം Carl saganഎക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളെക്കുറിച്ചും ശരിക്കു പഠിച്ച്‌, മലയാളത്തിൽ note എഴുതാൻ ഗുരു എന്നോടു പറയുന്നിടം വരെയെത്തി കാര്യങ്ങൾ!

1 comment:

★ Shine said...

മറ്റുള്ളവരെ തിരുത്താൻ നടക്കാതെ സ്വയം തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തുക..