എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Saturday, 26 September 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 6

വൈകുന്നേരങ്ങളിൽ market പോകേണ്ടാത്ത ദിവസങ്ങളിൽ ഞാൻ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കും. ഒരു 4-5 മണിയാകുമ്പോൾ ഷൗക്കത്തേട്ടനും, സുധിയേട്ടനും, ജോസഫേട്ടനും കൂടി പുറതേക്കു നടക്കാൻ പോകാൻ വരും. ഞാനും അവരോടൊപ്പം ഇറങ്ങും. Guest കളായി വരുന്നവരിൽ ചെറുപ്പക്കാർ ഉണ്ടെങ്കിൽ നടക്കാൻ പോകുമ്പോൾ അവർ ഒപ്പം കൂടും. ഷൗക്കതേട്ടനും, സുധിയേട്ടനും എപ്പോഴും എന്തെങ്കിലും തമാശകൾ പറഞ്ഞുകൊണ്ടിരിക്കും, ജോസഫേട്ടൻ എല്ലാം കേട്ടുകഴിഞ്ഞു മുഴങ്ങുന്ന സ്വരത്തിൽ അവസാനം ഒരു comment കൂടി പറഞ്ഞു കഴിയുമ്പോൾ മാലപടക്കം പൊട്ടി അവസാനം ഗുണ്ട്‌ പൊട്ടുന്ന രീതിയിൽ എല്ലാവരും ചിരിച്ചു പോവും. ഞങ്ങൾ ഒരു മറയുമില്ലാതെ സം സാരിക്കുമായിരുന്നു - വേഷം കൂടി മാറ്റിയാൽ ഏതോ college ലെ ചെറുപ്പക്കാർ ഒന്നിച്ചു പോവുകയാണന്നേ തോന്നു. ഞങ്ങൾ സം സാരിക്കാത്ത വിഷയങ്ങൾ ഇല്ലായിരുന്നു. ആശ്രമ വാ സികളായ, സാധു യുവസന്യാസികളെ പ്രതീക്ഷിച്ചു വരുന്ന Guest കളെ ഞെട്ടിക്കുന്നതായിരുന്നു പലപ്പോഴും ഞങ്ങളുടെ സം സാരം; പ്രത്യേകിച്ചും ജോസഫേട്ടന്റെ..


കടുത്ത ഹിന്ദുമത വിശ്വാസികളായ പല Guest കളും ഞാൻ അടുത്ത ഗുരു ആകേണ്ടുന്ന ആളാണെന്ന മട്ടിൽ എന്നെ ഉപദേശിക്കാറുണ്ടായിരുന്നു! കടുത്ത വിഗ്രഹാരാധനയിൽ മനസ്സു കുടുങ്ങിപ്പോയ ചില മുതിർന്നവർ എന്നോടു ദേഷ്യപ്പെട്ടിട്ടും കൂടിയുണ്ട്‌. ഞാൻ വെറുതെ ചിരിച്ചു കൊണ്ടുനിന്നു കേൾക്കും, തിരിച്ചെന്റെ ഭാഗം പറയാറില്ലായിരുന്നു. മനസ്സ്‌ അത്രത്തോളം condition ചെയ്യപ്പെട്ട അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കാനൊന്നും ഞാൻ മിനക്കെടാറില്ലായിരുന്നു. പിന്നെ എന്റെ വിശ്യാസങ്ങളാണു ശരി എന്നു ഞാൻ വിശ്യസിക്കുന്നതു പോലെ, അവരുടെ വിശ്യാസങ്ങൾ ശരി എന്നു വിശ്വസിക്കാൻ അവർക്കും അവകാശം ഉണ്ടല്ലോ? പിന്നെ തരം കിട്ടിയാൽ ഒരു കാര്യം ചെയ്യും, അങ്ങന്യൂള്ള മുതിർന്നവരുടെ കൂടെ കുട്ടികൾ ഉണ്ടെങ്കിൽ ഞാൻ അവരോടു പറയും -"അമ്പലങ്ങളിൽ പൊയ്ക്കൊള്ളു. നാമം ചൊല്ലിക്കോളു. നല്ല വഴി കാണിച്ചു തന്ന ഗുരുക്കന്മാരെ ദൈവമാക്കി ഭിത്തിയിൽ തൂക്കിക്കോളു. പക്ഷെ അവർ പറഞ്ഞ കാര്യങ്ങൾ കുറച്ചെങ്കിലും ജീവിതത്തിൽ പകർത്താനും കൂടി ശ്രമിക്കു. ഇന്നു ചെയ്യാനുള്ള ജോലികൾ (കുട്ടികളാണെങ്കിൽ പഠിത്തം) നന്നായി ചെയ്യു."


പലപ്പോഴും ഗുരുകുലത്തിൽ guest കളായി വരുന്ന സാധാരണക്കാര്യ ആളുകൾ എന്നെ വലിയ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്‌. ഒരിക്കൽ, Gulf ൽ എവിടെയോ ജോലി ചെയ്യുന്ന ഒരു സൈമണും അദ്ദേഹത്തിന്റെ ഭാര്യയും, രണ്ടു കൊചുപെണ്മക്കളും കൂടി ഊട്ടി കാണാൻ വന്ന കൂട്ടത്തിൽ ഗുരുകുലത്തിലും വന്നു. അദ്ദേഹം ഗുരുവിനെയും മറ്റുള്ളവരെയും കണ്ട ശേഷം Libraryൽ വന്നു. എന്നെപ്പോലെ ഒരു കൊച്ചുപയ്യനെ അവിടെക്കണ്ടപ്പോൾ അദ്ദേഹതിന്റെ ഭാര്യക്കു അദ്ഭുതമായി. ഞാൻ അവിടെ പഠിക്കുകയാണോ എന്നദ്ദേഹം അന്വേഷിച്ചു. ഞാൻ അതെ എന്നു മറുപടി പറഞ്ഞു.

അദ്ദേഹം തിരിഞ്ഞു ഭാര്യയോടു പറഞ്ഞു -"നമ്മളുടെ കുട്ടികൾ ശെമ്മാച്ചൻ പട്ടത്തിനു പഠിക്കുന്നതു പോലെ.."

ഞാൻ പെട്ടെന്നു പറഞ്ഞു -"അല്ല, ഞാൻ ഒന്നുമാവാൻ വേണ്ടിയല്ല പഠിക്കുന്നത്‌".

അദ്ദേഹം ചോദിച്ചു, "പിന്നെ?"

"വെറുതെ കുറെ അറിയാൻ", ഞാൻ പറഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞു -"വെറുതെ അറിയാൻ എന്നൊരിക്കലും പറയരുത്‌. നമ്മൾ ഇന്നാരായാലും, എവിടെ എത്തിയാലും ജനനം മുതൽ നമ്മൾ ഓരോന്നിനോടും കടപ്പെട്ടിരിക്കുന്നു. നമുക്കു കിട്ടിയ സൗഭാഗ്യങ്ങൾ ഇരട്ടിയായി തിരിച്ചുകൊടുക്കാനും, പങ്കുവെക്കാനും പഠിക്കണം. അതിനൊന്നും കഴിഞ്ഞില്ലെങ്കിൽ, നമ്മുടെ ജീവിതം, എളിമയും, വിനയവും, സ്നേഹവും നിറച്ച്‌ മറ്റുള്ളവർക്കു മാതൃക ആവണം, പഠിച്ച പാഠങ്ങൾ പകുത്തു കൊടുക്കണം"


ഞാൻ അപ്പോൾ തുറന്നു പറഞ്ഞു-"ഇങ്ങനെയൊക്കെ സംസാരിക്കുന്ന ഒരു ഗൾഫ്കാരനെ ഞാൻ ആദ്യമായി കാണുകയാണ്‌."


അദ്ദേഹം ചിരിച്ചുകൊണ്ടു ഭാര്യയോടു പറഞ്ഞു-"കൊച്ചുസ്വാമി കണ്ട ഗൾഫ്കാരല്ലാതെ എന്നേപ്പോലുള്ള ഇനങ്ങളും ഉണ്ടെന്നു പറഞ്ഞുകൊടുക്കടി."


പിന്നെയും അദ്ദേഹം ഏറെ സം സാരിച്ചു. നല്ല വാക്കുകൾ, ഹ്രുദ്യമായ ഭാഷയിൽ... എന്തായാലും, 2-3 വർഷങ്ങൾക്കു ശേഷം ഗൾഫിലേക്കു വന്നപ്പോൾ അദ്ദേഹം പറഞ്ഞ വാകുകളായിരുന്നു മനസ്സിൽ. അദ്ദേഹത്തെപ്പോലെയുള്ള "ഇനങ്ങളെ" കാണാമെന്നു ഞാൻ പ്രതീക്ഷിച്ചു. ഗൾഫ്‌ എനിക്കു നല്ല തൊഴിലും, അനുഭവങ്ങളും, പണവും തന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഒരു സൈമൺ അചായനെ മാത്രം കിട്ടിയില്ല.


പിൻ കുറിപ്പ്‌:  (ഇപ്പോള്‍ ഗൾഫിനെക്കുറിച്ചുള്ള സങ്കല്പം )

പത്തു വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ നോമ്പു പെരുന്നാളിനു ഞാൻ Al Ainൽ ഉള്ള എന്റെ കൂട്ടുകാരനോടു പറഞ്ഞതു -"മച്ചൂ, ഇനിയെന്താ plan? ഇപ്പോ നിനക്ക് ഇവിടെ 2-3 branch ഉള്ള business ആയി. നാട്ടിൽ നല്ല വീടും, കാറും ഒക്കെ ആയി. ഇനിയിപ്പോ, ഒരു Serial എടുക്കുകയോ, കവിതാ സമാഹാരം ഇറക്കുകയോ ചെയ്തുകൂടെ? വേണമെങ്കിൽ ഞാൻ ഒരു കഥ തരാം!"


അവൻ അലറിച്ചിരിച്ചുകൊണ്ടുപറഞ്ഞ തെറി ഇവിടെ എഴുതാൻ കൊള്ളില്ല! (അവനു വിവരമുണ്ടായിരുന്നു!!)

5 comments:

★ Shine said...

ഗുരുകുലത്തിൽ guest കളായി വരുന്ന സാധാരണക്കാര്യ ആളുകൾ എന്നെ വലിയ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്‌.

the man to walk with said...

nalla kaaryangalum anubhavavum ullathalle nalla kathakal ezhuthaaville..
best wishes

Sureshkumar Punjhayil said...

Avanenkilum vivaramundayathu nannayi...!

Manoharam, Ashamsakal...!!!

Sreejith Kumar said...

Thanks for the words on my blog. Are you from Pandalam?

★ Shine said...

@ the man to walk with: Thanks for good words. But experiences alone can make a good writer? I too write some small stories and poems like everyone else. But don't feel that are good enough to put it here; though I put some already!

@suresh Kumar : Thanks.

@Sreejith Kumar : It was my hometown.

Thanks for all.