വൈകിട്ടത്തെ നടത്ത പലപ്പോഴും ഗുരുകുലത്തിനു കുറെ താഴെ വെച്ചു Sterling Resort ലേക്കു തിരിയുന്ന വഴിയുടെ മൂലക്കുള്ളിലേക്കു ഇറങ്ങിയിരിക്കുന്ന കുട്ടേട്ടന്റെ (ഞാനല്ല! പാലക്കാട്ടു നിന്നും പണ്ടേ ഊട്ടിയിൽ വന്നു താമസമാക്കിയ കുട്ടേട്ടൻ) ചായക്കടയിലായിരിക്കും അവസാനിക്കുക. ഊട്ടിയിലെ തണുപ്പത്തു, മിക്ക ചെറുകിട Hotelകളിലും, ചായപ്പീടികകളിലും എപ്പോഴും ഈച്ചകൾ പാറി നടക്കും. എനിക്കു വലിയ മടി ആയിരുന്നു അവിടുന്നു ചായ കുടിക്കാൻ..പിന്നെ പിന്നെ അതൊരു ശീലമായി..പക്ഷെ വെളിയിൽ നിന്നു ഗുരുകുലത്തിൽ വരുന്ന പലരും, രണ്ടു ദിവസത്തേക്കു കഠിനമായ സന്യാസ ജീവിതം നയിക്കുന്നതിനു മനസ്സിനെ തയ്യാറാക്കി അയിരിക്കും വരുന്നത്. പല സന്ദർശകരും (പ്രത്യേകിച്ചും കേരളത്തിൽ നിന്നും വരുന്ന ബുജി വിഭാഗത്തിൽപെട്ട "വിദ്യാസമ്പന്നർ" ) ഗുരുകുലവാസികൾ ബൗദ്ധികമായി ഉയർന്ന ആളുകൾ എന്നു എന്നു സ്വയം വിശ്വസിക്കുകയും, അവരുടെ ഇടയിൽ സ്വീകാര്യത കിട്ടാനായി സ്വന്തം ജീവിതശൈലികളും, വിശ്യാസങ്ങളും മാറ്റി വെക്കുകയും ചെയ്യും.
ഇഷ്ടമല്ലെങ്കിലും, ചിരിച്ചു കൊണ്ട് കുട്ടേട്ടന്റെ കടയിലിരുന്നു ചായ കുടിക്കുന്ന Guest കാണുമ്പോൾ, എനിക്കു തോന്നിയിട്ടുണ്ട്, ഇതുതന്നെ ആയിരിക്കും വിശ്യാസത്തെ നിസ്സാരമായി ചൂഷണം ചെയ്യാൻ മതങ്ങളെയും, മനുഷ്യ ദൈവങ്ങളെയും പ്രാപ്തരാക്കുന്നത്. "Advertising Industry" യിൽ Bill Cosby എന്നയാൾ പറഞ്ഞതു ഇപ്പോഴും വിപണന തന്ത്രങ്ങളുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നു -"The very first law in advertising is to avoid the concrete promise and cultivate the delightfully vague". (ഒരിക്കലും വ്യക്തമായ, ഉറച്ച വാഗ്ദാനങ്ങൾ നൽകാതിരിക്കുക. എളുപ്പം സ്വീകാര്യമാകാനിടയുള്ള രീതിയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കി അതിൽനിന്നും നേട്ടം കൊയ്യുക എന്നുള്ളതാണ് പരസ്യ വ്യവസായത്തിന്റെ അടിസ്ഥാന നിയമം)
പക്ഷെ എല്ലാ Guestകളും ഒരു പോലെയായിരുന്നില്ല. ഒരിക്കൽ ഇടപ്പള്ള്യിലുള്ള ഒരു യുവാവും, അയാളുടെ അമ്മയും കൂടി ഗുരുകുലത്തിൽ വന്നു. മാനസികമായി അൽപം ചാഞ്ചല്യം ഉള്ള ആളാണെന്നു എന്നോടാരോ പറഞ്ഞു. (പക്ഷെ എനിക്കങ്ങനെ തോന്നിയില്ല. എന്തായാലും പേരെഴുതുന്നില്ല.) അദ്ദേഹം വന്നിട്ടു കുളിക്കാൻ കേറിയപ്പോൾ water heater പ്രവർത്തിക്കുന്നില്ലായിരുന്നു. പുറത്തു ചൂടാകി വെച്ചിരുന്ന വെള്ളവും തീർന്നു പോയി. അതിനു അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടു. അതുകണ്ടുകൊണ്ടാണ് മോഹനൻ ചേട്ടൻ വന്നത്-"ഇവിടെ സുഖിച്ചു ജീവിക്കാനല്ല ആളുകൾ പൊതുവെ വരുന്നത്. പൊതുവെ ക്ലേശനിഷ്ഠമായ ജീവിതം ആയിരിക്കും".
പെട്ടെന്നു നമ്മുടെ സുഹ്രുത്ത് പറഞ്ഞു-"ലൈറ്റും, ഫാനും, വാട്ടർ ഹീറ്ററുമെല്ലാം നിർമ്മിക്കപ്പെട്ടത് ദൈവം കൊടുത്ത ബുദ്ധി ഉപയോഗിച്ച മനുഷ്യരാണ്. അതനുഭക്കത്തക്ക രീതിയിൽ നമുക്ക് ലഭ്യമാണെങ്കിൽ അതുപയോഗിക്കുന്നതിൽ എന്താണു തെറ്റ്? അതോ പണ്ടത്തെ സന്യാസിമാരെപ്പോലെ മരവുരി ഉടുത്തു നടക്കണോ? എന്നാലേ ആർഷസംസ്ക്രുതി ഉണ്ടാവുള്ളോ? ഒന്നുകിൽ വെള്ളം ചൂടാക്കണം, അല്ലെങ്കിൽ Electrician യെ വിളിച്ചു water heater ശരി ആക്കു." മോഹനൻ ചേട്ടൻ ഒന്നും മിണ്ടിയില്ല, എന്നെ നോക്കി ഒന്നു ചിരിച്ചു; ഞാൻ തിരിച്ചും. പിന്നീടൊരിക്കലും, സ്വന്തം ബലഹീനതകൾകളും, ദൗർബല്യങ്ങളും ആദർശങ്ങളുടെ മറവിൽ മൂടിവെക്കാൻ എനിക്കു തോന്നിയിട്ടില്ല!
എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, കേരളത്തിലെ ഏറ്റവും വലിയ മാനസിക പ്രശ്നങ്ങൾക്കുള്ള ഉത്തരം ആ കൂട്ടുകാരന്റെ മറുപടിയിൽ ഉണ്ടായിരുന്നുവെന്ന്. എപ്പോഴും ന്യായങ്ങളുണ്ട് മലയാളിക്ക്. ഉദാത്തവൽക്കരിക്കപെട്ട പ്രേമത്തിന്റെ മറവിൽ പ്രായപൂർത്തിയെത്തിയ മക്കളെയും ഭർതാവിനെയും ഉപേക്ഷിച്ച് ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോവുന്ന സ്ത്രീകളെക്കുറിച്ചു വായിക്കുമ്പോഴും, ജീവിത വിജയം എന്ന മന്ത്രവും പറഞ്ഞ് സ്വന്തം സുഹ്രുത്തിനെ കെണിയിൽ പെടുത്തുന്നതു കാണുമ്പോഴും, വീട്ടിൽ "സ്നേഹം" നിഷേധിക്കപ്പെട്ടു എന്നു പറഞ്ഞു കണ്ട ചെറുപ്പക്കാരുടെ കൂടെ ഇറങ്ങിപ്പോവുന്ന കൊച്ചുപെൺകുട്ടികളെക്കുറിച്ചു കേൾക്കുമ്പോഴും എനിക്കിതു തന്നെയാണു തോന്നാറ്. മുൻപും ഈ പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ, മനസ്സാക്ഷികുത്തില്ലാതെ നുണ പറയാൻ മലയാളിക്കറിയില്ലായിരുന്നു അന്ന്. ഇന്നു എന്തും ചെയ്യാനും, പറയാനും ധൈര്യം ഉണ്ടെന്നാണു വെപ്പ്; പക്ഷെ അതില്ല എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു കൂടിവരുന്ന ആത്മഹത്യകൾ. പറഞ്ഞു പഴകിയ ആ Cliche ഒർക്കൽകൂടി ആവർത്തിക്കേണ്ടിവരുന്നു - "ദിശാ ബോധം നഷ്ടപെട്ട സമൂഹം"
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Tuesday, 29 September 2009
Subscribe to:
Post Comments (Atom)
1 comment:
God men (and Women Goddess) can easily manipulate and utilize public, as nowadays the common man is losing awareness and self confidence. As long as keralites can’t express their feelings openly at home or among friends, the only option is just to fall in a group of fearful mass. Be a good friend and well wisher to others, I’m sure you’ll get in return the same.
We are just keeping unnecessary egos, and to make things worse, we are teaching our children to respect the exhibitionists. We are not willing to trust even our family and friends to share our feelings and thoughts. We feel shame! At the same time, we want to stick to the past with nostalgic feelings of “koottukudumbam” ! No wonder society is becoming crazy.
Few keralites got fortunes beyond what they deserve (especially from liquor business, politics, Black money & Gulf). Unfortunately most of them were not best examples to show our children as civilized personalities.
But I feel the situation will change. Though, everyday we are hearing some negative news about the new generation from media, I see many goal oriented youngsters (like school – college students) are coming up with positive attitudes and working hard to achieve success in life –in gentle way. Let’s hope, the new generation will not turn down our hopes. Let them lead us. Let them help us to dream about a bright future.
Post a Comment