എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Sunday, 20 September 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 3

കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്‌. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.

ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്‌, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്‌, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്‌, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.

പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്‌, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ്‌ ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ്‌ ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത്‌ എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത്‌ ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്‌, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്‌.

post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്‌. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്‌. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..

7 comments:

★ Shine said...

ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു

Typist | എഴുത്തുകാരി said...

മഞ്ജനകരൈ എന്ന സ്ഥലത്തെപ്പറ്റി ആദ്യമായാണ് കേക്കുന്നതു്. ഇനിയും എഴുതൂ രസകരമായ ഓര്‍മ്മകള്‍.

ഗീത said...

ഗുരു നിത്യ ചൈതന്യ യതിയെ കുറിച്ച് അറിയാന്‍ വളരെ താല്‍പ്പര്യമുണ്ട്. അടുത്തപോസ്റ്റിനായി കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

രമണീയമായ എഴുത്ത്...എങ്കിലും കുറച്ചുകൂടി ഉഷാറാകേണ്ടതുണ്ട്..കേട്ടൊ

കുഞ്ഞായി | kunjai said...

മഞ്ഞനക്കരൈയിലെ ജീവിതാനുഭവങ്ങള്‍ വേറിട്ട ഒരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു...
തുടരുക

കുക്കു.. said...

കുട്ടേട്ടന്റെ ഓര്‍മ്മകളില്‍ നമ്മളും കൂടെ നടന്നത് പോലെ....
അപ്പോ ഇത് തുടരില്ലേ...;)

...................
ഞാന്‍ ബ്ലോഗ്‌ ല്‍ വന്നിട്ട് കുറച്ചു നാള്‍ ആയതേ ഉള്ളു...എന്റെ ബ്ലോഗ്‌ ല്‍ വന്നതിനും കമന്റ്‌ ചെയ്യ്തതിനും താങ്കസ്.:)

★ Shine said...

Thanks for all who came and read and encouraged with comments & suggestions. I hope you can feel my sincere effort to be genuine.