എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Friday, 25 September 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...- 5

പുലർച്ചേ കിടക്കയിൽ നിന്നും എഴുന്നേറ്റുകഴിഞ്ഞാൽ ഒരു ദിവസം നമ്മൾ എത്ര ദൂരം നടക്കും? ഈയടുത്ത്‌ ഒരാൾ പറഞ്ഞു- ഒരു ശരാശരി ഇൻഡ്യൻ വീട്ടമ്മ, ഒരു ദിവസം 25 കിലോമീറ്റർ നടക്കുന്നുണ്ടെന്ന്! ഒരു പക്ഷെ അത്‌ അതിശയോക്തി ആയിരിക്കാം; ഏതോ statistics ആണെന്നു പറയുന്നെങ്കിലും. എന്തായാലും, ഗുരുകുലത്തിൽ താമസിക്കുമ്പോഴും, നാട്ടിൽ വെച്ചും, കടൽ കടന്നിങ്ങു ഗൾഫിൽ വന്നപ്പോഴും എന്റെ പ്രധാന നേരമ്പോക്ക്‌ ലക്ഷ്യമില്ലാതെയും, അല്ലാതെയും ഉള്ള നടത്തങ്ങളായിരുന്നു. Forrest Gump എന്ന Cinemaയിൽ Tom Hanks പറയുന്ന ഒരു വാചകമുണ്ട്‌ -"കുട്ടിയായിരുന്നപ്പോൾ മുതൽ എന്തു പ്രശ്നം വന്നാലും, എന്റെ കൂട്ടുകാരി എന്നോടു ഓടി രക്ഷപ്പെടാൻ പറയുമായിരുന്നു; ഞാൻ ഓടിക്കൊണ്ടേയിരുന്നു. ഞാൻ ഇപ്പോഴും ഓടിക്കൊണ്ടേയിരിക്കുന്നു". (ഓർമ്മയിൽ നിന്നും).

നടത്തയുടെ പല രഹസ്യങ്ങളും എനിക്കു മനസ്സിലായതു വർഷങ്ങൾക്കു ശേഷം, Dubai ൽ ആദ്യമായി വന്നു കുറച്ചു നാളുകൾക്കു ശേഷം രാത്രി ഏറെ ദൂരം തനിയെ നടന്നപ്പോഴായിരുന്നു. ആദ്യം ഒരു ഭയം തോന്നിയെങ്കിലും, ഊട്ടിയിലെ തണുപ്പത്ത്‌ ഞാനു രാമക്രുഷ്ണൻ അണ്ണനും കൂടി നടന്നതോർത്തു pocketൽ കയ്യും ഇട്ടു കൂളായി നടന്നു. പിന്നീട്‌ ഒരിക്കലും പരിചയമില്ലാത്ത Europe ലെ തെരുവുകളിൽ കൂടി ഒറ്റക്കു നടക്കേണ്ടി വന്നപ്പോഴും ഞാൻ അതു തന്നെ ചെയ്തു. pocketൽ കയ്യും ഇട്ടു ഒറ്റ നടത്തം. എനിക്കെല്ലാ വഴികളും ഒന്നു തന്നെ. ചുറ്റിലുമുള്ള പ്രക്രുതിയും, ആൾക്കാരും മാറുന്നു. പക്ഷെ, മുന്നോട്ടു നീണ്ടു കിടക്കുന്ന വഴി, തുടരുന്ന യാത്ര.. അതെപ്പോഴും ഒന്നു തന്നെ. കുറെ നടന്നാൽ, ചുറ്റുമുള്ളതൊക്കെ കണ്ട്‌, എന്നാൽ ഒരു അപരിചിതത്വവും മനസ്സിൽ തോന്നാതെ നടക്കാൻ ശീലിക്കാം.

ഊട്ടിയിൽ വെച്ചു പുലർച്ചേ നടക്കാൻ പോകുന്ന ദിവസങ്ങളിൽ, ഉച്ചയൂണു നേരമാവുമ്പോഴേക്കും തിരിച്ചെത്തും. Guest കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും ഊ ണു കഴിക്കാൻ വിളിക്കും. ഒരു ഹിന്ദു ആശ്രമം എന്നുകരുതി (ഗുരുകുലം ഒരിക്കലും ഒരു ഹിന്ദു ആശ്രമമായി എനിക്കു തോന്നിയിട്ടില്ല.) ഗുരുകുലത്തിൽ വരുന്നവർ വളരെ ഭയഭക്തിയ്യോടെ നിൽക്കും, ചിലപ്പോൾ എന്നെ ഒരു കൊച്ചു സ്വാമിയാണെന്നു കരുതി ബഹുമാനിച്ചു കളയും! ചിലർ കലാകാരന്മായിരിക്കും, അല്ലെങ്കിൽ എഴുത്തുകാർ എന്നു സ്വയം വിശ്വസിക്കുന്നവർ! അത്തരക്കാർ വന്നാൽ എന്തിനേയും, ഏതിനേയും എതിർക്കുക എന്നതു മാത്രമായിരിക്കും ചെയ്യുക.. എതിർക്കുന്നതു ഉയർന്ന IQ ന്റെ ലക്ഷണമായി അന്നും ആളുകൾ ധരിച്ചിരുന്നു!



ഊട്ടി ഗുരുകുലത്തിൽ ഭക്ഷണം കഴിക്കുന്നതു എല്ലാവരും ഒന്നിച്ചായിരിക്കണം എന്ന നിഷ്ഠയൊന്നുമില്ലായിരുന്നു. താൽപര്യമുള്ളവർ ഒന്നിച്ചിരുന്നു കഴിക്കും. പലപ്പോഴും, ഊന്നുമേശ ആശയങ്ങളുടെ ഒരു യുദ്ധക്കളമാവും. Guest കൾ ചെറുപ്പക്കാരോ, വിപ്ലവകരമായി ചിന്തികുന്ന മുതിർന്നവരോ ആണെങ്കിൽ അവർ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞാൽ, മിക്കവാറും തമ്പാൻ ഡോക്ടൊറോ, മോഹനൻ ചേട്ടനോ പ്രകോപ്പിക്കുന്ന ഒരു മറു ചോദ്യം ചോദിക്കും. വന്നയാൾ, കുറച്ചധികം imotional type ആണെങ്കിൽ പിന്നെ അതൊരു തർക്കമായി വളരും. ഗുരുകുലത്തിലെ ഏറ്റവും ആവേശഭരിതനായ ഗോപി ദാസ്സ്‌ അണ്ണൻ അന്നേരം ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിൽ ചിലപ്പോൾ വാക്കു തർക്കം ഒരു അടിയായി മാറുമോ എന്നു ഞാൻ ഭയക്കാറുണ്ട്‌. ആ ഒരു ഘട്ടം എത്തുമ്പോൾ ചിലപ്പോൾ ഞാനോ, ഷൗക്കത്ത്‌ ചേട്ടനോ, സുധിയേട്ടനോ അല്ലെങ്കിൽ ജോസെഫേട്ടനോ മൃദുവായി സം സാരിച്ചു രംഗം ശാന്തമാക്കും. കാരണം വരുന്നവരുമായി അതിനകം തന്നെ ഞങ്ങൾ ഒരു നല്ല സൗഹ്രുദം ഉണ്ടാക്കി എടുത്തു കഴിയും..അതുകൊണ്ടുതന്നെ ഞങ്ങൾ ആരെങ്കിലും സം സാരിച്ചു തുടങ്ങുമ്പോൾ പൊതുവെ ക്ഷമയോടെ കേട്ടിരിക്കും. ഷൗക്കത്തേട്ടൻ ഒരു zufi യും, സുധിയേട്ടൻ zen buddist ഉം, ജോസഫേട്ടൻ ഒരു വൈദികനും ആയി അതിനകം തന്നെ സന്ദർശകരുടെ ഉള്ളിൽ പ്രതിഷ്ഠ നേടിയിരിക്കും! എന്നോടു ഒരു തരം വാൽസല്യമായിരുന്നുവേന്നു തോന്നുന്നു സന്ദർശകർക്ക്‌..

ഒരിക്കൽ ഞാൻ തമ്പാൻ ഡോക്ടറോടു ചോദിച്ചു, എന്തിനാണിങ്ങനെ വെറുതെ ആൾക്കാരെ പ്രകോപിപ്പിക്കുന്നതെന്ന്. ആരെയും തിരുത്താൻ കഴിഞ്ഞില്ലെങ്കിലും, ഒരു മറുചിന്തക്കുള്ള അവസരം ഉണ്ടാക്കി കൊടുക്കാൻ വേണ്ടി മാത്രമാണു ഇങ്ങനെ ചെയ്യുന്നത്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു വിദ്യാഭ്യാസ സ്ഥപനം എന്ന നിലയിൽ ഗുരുകുലത്തിനു സമൂഹതിനോടു ചില കടമകൾ ഉണ്ടെന്നു എനിക്കും ആലോചിച്ചപ്പോൾ തോന്നി. എന്തായാലും, ഏതു Library ൽ ഇരുന്നു വായിച്ചു പഠിക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ഞാൻ ഗുരുകുലത്തിലെ അടുക്കളയിൽ നിന്നു പഠിച്ചു. അവിടുത്തെ ഒരു ഗുണം ഒരിക്കലും ജാതിയോ, മതമോ, സംസ്കാരങ്ങളോ ഒന്നും ആരുടെയും ഇടയിൽ മറവുണ്ടാക്കിയില്ല. ആ അടുക്കളയിൽ വെച്ചു, ഞാൻ നൂറുകണക്കിനു പ്രസിദ്ധരും, സ്‌ആധാരണക്കാരുമായ ആൾക്കാരെ കണ്ടു. അതിൽ തമിഴിലെ പ്രശസ്ത എഴുത്തുകാരനായ ജയമോഹനുമായി ഞാൻ ഏറെനേരം സം സാരിച്ചു നടന്നിട്ടുണ്ട്‌.

ഊ ണു കഴിഞ്ഞു, ചിലപ്പോൾ 2-3 മണിവരെ നീളുന്ന ചർച്ചകളും കഴിഞ്ഞാൽ മിക്കവരും ഒരു മയക്കത്തിനായി പോകും. ഞാൻ Prayer Room നടുത്തുള്ള Hallൽ പോയിരുന്നു എന്തെങ്കിലും എടുത്തു വായിക്കും. ആഴ്ചയിൽ 2-3 ദിവസം Ootty market ൽ പോയി സാധനങ്ങൾ വാങ്ങേണ്ടിവരും. പ്രമോദ്‌ ചേട്ടനോ, മോഹനൻ ചേട്ടനോ അതിനു വിളിക്കുന്നതിനു വരെ അവിടിരിക്കും..

4 comments:

★ Shine said...

മുന്നോട്ടു നീണ്ടു കിടക്കുന്ന വഴി, തുടരുന്ന യാത്ര.. അതെപ്പോഴും ഒന്നു തന്നെ. കുറെ നടന്നാൽ, ചുറ്റുമുള്ളതൊക്കെ കണ്ട്‌, എന്നാൽ ഒരു അപരിചിതത്വവും മനസ്സിൽ തോന്നാതെ നടക്കാൻ ശീലിക്കാം.

Typist | എഴുത്തുകാരി said...

പണ്ട് ഏതോ ഒരു സിനിമയില്‍ (പേര് ഓര്‍മ്മയില്ല) സീമ പറഞ്ഞിട്ടുണ്ട്, ഈ വീട്ടിലിങ്ങനെ നടക്കുന്നതു് നേരേ നടന്നിരുന്നെങ്കില്‍, പാക്കിസ്ഥാന്‍ എത്തിയേനേ എന്നു്.

പള്ളിക്കുളം.. said...

നല്ല അനുഭവങ്ങൾ ഇനിയും പങ്കുവെക്കൂ.
വായിക്കാം.

jayanEvoor said...

ഇപ്പോഴാണ് ഇതുമുഴുവന്‍ വായിക്കാന്‍ കഴിഞ്ഞത്...

വളരെ നന്നായിരിക്കുന്നു. ഗുരുവിനെ രണ്ടു തവണ നേരില്‍ കാണാനും പ്രഭാഷണം കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും വായിക്കുമ്പോള്‍ നേരില്‍ കാണുമ്പോള്‍ ചോദിക്കാനം എന്ന് കരുതി ഒരുപാടു ചോദ്യങ്ങള്‍ മേനന്ഞെടുത്ത്തിരുന്നു , ഒരു കാലത്ത്‌... ഒരിക്കലും നടന്നില്ല അതൊന്നും.

ഈ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നു നിങ്ങള്‍ എത്ര ഭാഗ്യവാന്മാരെന്ന്..!
ഇനിയും തുടരുക...!